തെങ്ങുകയറ്റക്കാരന്റെ പത്രാസ്
സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല. ‘എടീ… ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും’ അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു. എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ. ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ? ചായ ആദ്യം കൊടുക്കണ്ടേ ആമിനാ…? ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും… പോരെ? അത് മതി. അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു. ആമിനാ.. ഓനിങ്ങെത്തി…എന്നും പറഞ്ഞ് … Read more