ഒരു ദിവ്യസ്പർശം തന്റെ തലയ്ക്കു മുകളിൽ ഒരനുഭൂതി പോലെ അവൾക്ക് അനുഭവപ്പെട്ടു
കരിനാക്കി (രചന: ശാലിനി മുരളി) അന്നും വഴക്കിനൊടുവിൽ അയാൾ ആവനാഴിയിലെ അവസാന അമ്പ് അവളുടെ നേർക്കെയ്തു. അതോടെ അവളുടെ നാവ് നിശ്ചലമാകുമെന്ന് അയാൾക്കുറപ്പ് ഉണ്ടായിരുന്നു.. പൂരമൊഴിഞ്ഞ അമ്പലപ്പറമ്പ് പോലെ നിശബ്ദമായ മുറിയിൽ നിന്ന് അയാൾ തിരക്കിട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയി.. “കരിനാക്കി “ ആ വിളിയിലാണ് അവളുടെ സകല ശക്തിയും ചോർന്നുപോയിരുന്നത് !ഓർമയുള്ള നാളുകളിലൊന്നും അവളുടെ നാക്കിനു കറുപ്പ് നിറം തീരെ ഉണ്ടായിരുന്നില്ല.. പിന്നീടെപ്പോഴോ നേരിയ നീലിച്ച ബിന്ദുക്കൾ നാക്കിലവിടവിടെയായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.. കൂട്ടുകാർ കളിയാക്കി വിളിക്കുന്ന പേരിലൊന്നായി … Read more