റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത് കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ’കുരുത്തംകെട്ടവ’നെന്ന…..
എഴുത്ത്:- മഹാ ദേവൻ റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത് കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ ‘കുരുത്തംകെട്ടവ’നെന്ന പേരിനർഹനായത്. ” ചെക്കൻ ഈ ചെറുപ്രായത്തിൽ തന്നെ കക്കാനും തുടങ്ങി ” എന്ന് പരാതി പറഞ്ഞ അമ്മയോട് ” അവൻ ചെറിയ കുട്ടിയല്ലെടി, പിള്ളേരായ ഇച്ചിരി കുരുത്തക്കേട് ഒക്കെ ഉണ്ടാകും ” എന്ന് വാക്ക് കൊണ്ട് അമ്മയുടെ ആവലാതിയെ നിസ്സാരമായി തള്ളിക്കളഞ്ഞതായിരുന്നു അച്ഛൻ ചെയ്ത തെറ്റ്. കൗമാരത്തിന്റെ പടിക്കലെത്തി നിൽക്കുമ്പോൾ സൈക്കിളിനായിരുന്നു അവന്റെ വാശി. ” പിള്ളേരല്ലേ ” … Read more