അപൂര്‍വരാഗം ~ ഭാഗം 21 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. നമ്മളോട് ആ കുട്ടിയുടെ വീട്ടില്‍ നേരിട്ട് ചെന്ന് കല്യാണം ആലോചിക്കാൻ ആണ് അവന്‍ പറഞ്ഞത്… “ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് ബാലന്‍ എല്ലാവരെയും നോക്കി.. എല്ലാ മുഖങ്ങളും അതിശയത്തിൽ വിടരുന്നതു അയാൾ കണ്ടു.. ഡൈനിംഗ് ടേബിള്‍ ഒരു നിമിഷം നിശബ്ദമായി..മഹേശ്വരി ഒരു പേടിയോടെ ബാലനെ നോക്കി… രുദ്രയും ദക്ഷയും നിനക്ക് വല്ലതും അറിയുമോ എന്ന ഭാവത്തില്‍ അനികേതിനെ നോക്കി… എനിക്ക് ഒന്നുമറിയില്ല എന്ന ഭാവത്തില്‍ അവന്‍ ചുമല്‍ കൂച്ചി കാണിച്ചു.. … Read more