ഒറ്റമന്ദാരം ❤️ ~~ഭാഗം 18 എഴുത്ത്: മഷ്ഹൂദ് തിരൂർ
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: അച്ഛനും കൃഷ്ണമ്മാമയും ഉമ്മറത്തിറത്തിരുന്ന് വല്ല്യ സംസാരത്തിലാണ്. ചന്ദ്രൻ പറഞ്ഞയച്ച ടാക്സിക്കാരനും എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മി രാത്രിയിലാ വന്നത്. അമ്മയ്ക്കൊപ്പം അടുക്കളയിലാണ്. സുഭദ്രമ്മായിയും ശ്രീക്കുട്ടിയും ഉണ്ടവിടെ. ഹരിയും അനുവും മുകളിലത്തെ മുറിയിലാണ്. പോകാനുള്ള ഒരുക്കത്തിലാണ് ഹരി. കൊണ്ടുപോകാനുള്ള ഹരിയുടെ വസ്ത്രങ്ങളൊക്കെ എടുത്ത്ട്രോ ളി ബാഗിലേക്ക് മടക്കിവെക്കുകയാണ് അനു. കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ട്. “എല്ലാം എടുത്ത് വെച്ചോ..?” ഹരിയുടെ ചോദ്യത്തിന് മൂളിക്കൊണ്ട് തലയാട്ടി. “ഈ കണ്ണീരോണ്ടാണൊ ന്ന പറഞ്ഞയക്ക്ണത്..?” തന്നിലേക്ക് ചേർത്തി കൊണ്ടാണ് ഹരി … Read more