അവരോട് അത് പറഞ്ഞപ്പോൾ അവരെല്ലാവരും ഒരുപോലെ പിന്നിൽ നിന്ന യുവതിയെ തിരിഞ്ഞു നോക്കുന്നതു കണ്ടു. അവരാണെങ്കിൽ കണ്ണീരോടെ തലകുനിച്ചു നിൽക്കുകയാണ്…….

രചന:-അപ്പു ഹോസ്പിറ്റലിൽ നിന്ന് എമർജൻസി ആണ് എന്ന് പറഞ്ഞ് കോൾ വന്നപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. അത്രയും അത്യാവശ്യമില്ല എങ്കിൽ ഒരിക്കലും എന്നെ വിളിച്ചു വരുത്തില്ല എന്നറിയാം. നേരെ ഐസിയുവിലേക്കാണ് കയറിച്ചെന്നത്. പോകുന്ന വഴിക്ക് ഐസിയുവിന് മുന്നിലിരിക്കുന്ന ആളുകളെയൊക്കെ കണ്ടിരുന്നു. സങ്കടത്തോടെയും കണ്ണീരോടെയും ഒരു കൂട്ടം ആളുകൾ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഇതൊക്കെ സ്ഥിരം കാഴ്ചയായത് കൊണ്ട് തന്നെ വേഗത്തിൽ അകത്തേക്ക് കയറി. പക്ഷേ ബെഡിൽ കിടക്കുന്ന കുരുന്നിനെ കണ്ടപ്പോൾ എന്റെ … Read more

ഒരിക്കൽ അമ്മയും പെങ്ങമ്മാരും കൂടിയാണ് എന്നോട് പറഞ്ഞു തന്നത് അവൾക്ക് മറ്റാരോ ആയി ബന്ധമുണ്ട് അതുകൊണ്ടാണ് കുഞ്ഞിനെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ചിന്തിച്ചപ്പോൾ ശരിയാണെന്ന് തോന്നി…..

എഴുത്ത്:- അപ്പു മുന്നിൽ നിൽക്കുന്ന മുൻ ഭാര്യയെ നോക്കാൻ ആവാതെ തലകുനിച്ചു. അവളോട് ചെയ്ത തെറ്റിന്റെ ആഴം എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. “മിസ്റ്റർ പ്രസാദ് എന്താണ് ഇവിടെ..?” അവളുടെ ആ വിളി നെഞ്ചിൽ തറച്ചു കയറുന്നുണ്ടായിരുന്നു. ഒന്നിച്ച് ജീവിച്ച കാലം മുഴുവൻ പ്രസാദേട്ടാ എന്നല്ലാതെ എന്നെ വിളിച്ചിട്ടില്ല. ഇപ്പോൾ മിസ്റ്റർ പ്രസാദ് എന്നുള്ള വിളിയിൽ നിന്നു തന്നെ അവളിൽ നിന്ന് എത്രത്തോളം അകലെയാണ് ഞാൻ എന്ന് വ്യക്തമായി മനസ്സിലാകും. പിടച്ചിലോടെ കണ്ണുകൾ ഉയർത്തി അവളെ നോക്കി. “അത്..മായേ.. … Read more

ആറുമാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുവരെയും നിങ്ങൾക്ക് എന്റെ ഭർത്താവാണ് എന്ന് സ്വയം ചിന്തിക്കാൻ തോന്നുന്നില്ല എങ്കിൽ അത് മറ്റെന്തോ കാരണം കൊണ്ടാണ്. ഒന്നുകിൽ നിങ്ങളുടെ മനസ്സിൽ മറ്റാരോ ഉണ്ട്…..

രചന:-അപ്പു ജാതകത്തിലെ പ്രശ്നങ്ങളും മറ്റും പറഞ്ഞ് വളരെ അപ്രതീക്ഷിതമായിട്ടാണ് ശരത്തും മീനുവും തമ്മിലുള്ള വിവാഹം നടന്നത്. ശരത്തിനെ സംബന്ധിച്ച് കുറച്ചു നാളുകൾ കൂടി കഴിഞ്ഞിട്ട് മതി വിവാഹം എന്നൊരു നിലപാടായിരുന്നു. പക്ഷേ,ജാതകത്തിലും ജ്യോത്സ്യത്തിലും ഒക്കെ നല്ല വിശ്വാസമുള്ള ആളുകളായിരുന്നു ശരത്തിന്റെ കുടുംബക്കാർ. അതുകൊണ്ടു തന്നെ ശരത്തിന്റെ എതിർപ്പുകൾ ഒന്നും വകവയ്ക്കാതെ അവർ വിവാഹം നടത്തി. ഒരു ബ്രോക്കർ വഴി ഒത്തു വന്ന ആലോചനയായിരുന്നു മീനുവിന്റേത്. സാമ്പത്തി കമായിട്ടും കുടുംബപരമായിട്ടും ഒന്നും പ്രശ്നങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ആ ബന്ധം … Read more

ഇത്രയും ബുദ്ധിമുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി. തിരിച്ചുപോകാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ഗേറ്റിൽ നിന്ന സെക്യൂരിറ്റി എന്നെ കണ്ടിരുന്നു….

എഴുത്ത്:-അപ്പു ഡോക്ടർ അമൃത നായർ എന്ന് ബോർഡ് വച്ച് വീടിന്റെ ഗേറ്റിനു മുന്നിൽ നിൽക്കുമ്പോൾ വല്ലാത്തൊരു പരിഭ്രമം അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾക്ക് ഇത്രയും വർഷങ്ങൾക്ക് ശേഷം തന്നെ കണ്ടാൽ മനസ്സിലാകുമോ എന്ന് പോലും അറിയില്ല. ഇത്രയും ബുദ്ധിമുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി. തിരിച്ചുപോകാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ഗേറ്റിൽ നിന്ന സെക്യൂരിറ്റി എന്നെ കണ്ടിരുന്നു. അയാൾ വേഗത്തിൽ ഗേറ്റിനടുത്തേക്ക് വന്നു. ” മേഡത്തെ കാണാനാണോ..? “ അയാൾ ചോദിച്ചപ്പോൾ അതെ എന്ന് തല കുലുക്കി. … Read more

ഞങ്ങളെ ഒക്കെ പോലെ നിനക്കും ആരെയെങ്കിലും സ്നേഹിച്ചൂടെ..? ആത്മാർത്ഥമായി വേണമെന്നൊന്നും ഞാൻ പറയില്ല. കോളേജ് ലൈഫിലെ ഒരു തമാശ പോലെ പിന്നീട് ഓർത്തെടുക്കാൻ…..

രചന:-ചൈത്ര ” സത്യം പറയട്ടെ മീനൂ.. ഈ നൂറ്റാണ്ടിലും നിന്നെപ്പോലെയുള്ള പെൺകുട്ടികൾ ഉണ്ടോ എന്ന് ഓർത്തിട്ട് എനിക്ക് വല്ലാതെ ആശ്ചര്യം തോന്നുന്നുണ്ട്.” അവൾ അത് പറയുമ്പോൾ പരിഹാസം ആയിരുന്നോ എന്നറിയാൻ മീനു അവളെ ഒന്നു നോക്കി.പക്ഷെ ആ മുഖത്തെ ഭാവങ്ങൾ വിവേചിച്ചു അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. “നീ എന്നെ ഇങ്ങനെ നോക്കണ്ട. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ.. വീട്ടിൽ നിന്ന് എത്രയോ കിലോമീറ്ററുകൾ ദൂരെയാണ് നിന്റെ ഈ കോളേജ്..? എന്നിട്ടും വീട്ടുകാർ അറിയാതെ ഇവിടെ ഒന്ന് തുമ്മുക പോലും … Read more

ഉള്ളിൽ ഉണ്ടായിരുന്ന പ്രണയത്തിന് പകരം അവിടെ വെറുപ്പും ദേഷ്യവും വന്നു നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. നിരന്തരം നമ്മെ ഉപദ്രവിക്കുന്ന ഒരാളിനോട് ദേഷ്യമല്ലാതെ മറ്റെന്ത് വികാരം തോന്നാനാണ്..!

രചന:-ചൈത്ര നാളെ ദീപാവലി ആണ്.. ദീപാവലി എന്നോർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം അവന്റേതാണ്. അവൻ ഇപ്പോൾ എവിടെയാണെന്നും എങ്ങനെയാണെന്നും ഒരു ഊഹവുമില്ല. പക്ഷേ മനസ്സിൽ നിന്ന് അവൻ ഇന്നു വരെ മാഞ്ഞു പോയിട്ടില്ല. സാരംഗി എന്തൊക്കെയോ ചിന്തകളിലായിരുന്നു. അവനെ ഞാൻ ആദ്യമായി കണ്ടതും ഇതുപോലെ ഒരു ദീപാവലിക്കായിരുന്നു. തൊട്ടടുത്ത വീട്ടിൽ താമസത്തിന് എത്തിയ ഒരു കുടുംബത്തെ ദീപാവലി ദിവസം രാവിലെയാണ് താൻ കണ്ടത്. അമ്മയുടെ നിർബന്ധപ്രകാരം ക്ഷേത്രത്തിൽ പോയി മടങ്ങി വരുന്ന വഴിക്കാണ് തൊട്ടടുത്ത വീടിനു … Read more

അയാൾക്ക് മൂഡ് വന്നു എന്നതിന്റെ ഒരു സൂചനയാണ് അത്. അവൾക്ക് നല്ല ക്ഷീണം തോന്നിയിരുന്നു. ഒന്നും മിണ്ടാതെ അവൾ കിടന്നു. എങ്കിലും അയാൾ അപ്പോഴേക്കും അവളെ തനിക്ക് അഭിമുഖമായി തിരിച്ചു കിടത്തിയിരുന്നു……

രചന : ഹിമ വീട്ടിലുള്ള ഒരു പണി എല്ലാം ഒറ്റയ്ക്ക് ചെയ്ത് ക്ഷീണിച്ചിരിക്കുകയായിരുന്നു ഇന്ദു. അപ്പോഴാണ് പുറത്ത് ഭർത്താവ് മോളെ കൊഞ്ചിക്കുന്നത് കേട്ടത്..സമയം ഏതാണ്ട് പത്തരയോടെ അടുത്തു. രാവിലെ നാലു മണി ആയപ്പോൾ എഴുന്നേറ്റതാണ്. മോൾക്കും മോനും സ്കൂളിൽ പോകണം. ഏറ്റവും ഇളയ കുട്ടിയെ കുളിപ്പിച്ച് ആഹാരം കൊടുത്ത് ഉറക്കണം.. അങ്ങനെ ജോലികൾ അനവധിയാണ്. ഇതിനിടയിൽ ഭർത്താവിന് വേണ്ടിയ ഭക്ഷണവും തയ്യാറാക്കണം..എല്ലാ കാര്യവും ഒറ്റയ്ക്കാണ് ചെയ്യുന്നതെങ്കിൽ പോലും ഒന്ന് സഹായിക്കാൻ അയാൾക്ക് മനസ്സില്ല. ഷർട്ടിന്റെ ബട്ടൺ വരെ … Read more

പരിഹാസത്തോടെ അനിയത്തി പറഞ്ഞത് പ്രകാശിനെ വല്ലാതെ വേദനിപ്പിച്ചു.അയാൾ സങ്കടത്തോടെ അനിയനെ നോക്കി. പക്ഷേ ഭാര്യ പറയുന്നത് അംഗീകരിക്കുന്നു എന്നൊരു മുഖഭാവം ആയിരുന്നു അവന്റേതും…..

എഴുത്ത്:-ചൈത്ര “ഈയാഴ്ച തന്നെ എന്തായാലും പുതിയ കാർ എടുക്കണം.നമുക്ക് പുതിയ മോഡൽ കാർ ഇല്ലല്ലോ..” ഡൈനിങ് ടേബിളിലിരുന്ന് അനിയൻ പറയുന്നത് കേട്ടു കൊണ്ടാണ് പുറത്തു നിന്ന് പ്രകാശ് അകത്തേക്ക് കയറി വന്നത്. ” ഇപ്പോൾ എന്തിനാടാ ഇവിടെ ഒരു കാറിന്റെ ആവശ്യം..? അതും പുതിയത് ഒരെണ്ണത്തിന്റെ..? നമ്മുടെ ആവശ്യത്തിന് ഒരു കാർ ഇപ്പോൾ ഈ വീട്ടിൽ ഉണ്ടല്ലോ.. അതു പോരെ..? “ പ്രകാശിന്റെ ചോദ്യം അനിയനും ഭാര്യക്കും ഇഷ്ടമായില്ല എന്ന് അവരുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. “അതിനിപ്പോ … Read more