അതോടെ എന്റെ മുതൽ മുടക്കില്ലാതെ ഉള്ള ബിസിനസ് പൊളിഞ്ഞു പാളീസായി…….

എഴുത്ത്:-സൽമാൻ സാലി ഞാൻ ബെല്യ ബിസൻസ് കാരനാവും ന്ന് ഉമ്മ എപ്പളും പറയും… ന്റെ ബിസൻസ് ആദ്യം കണ്ടു പിടിച്ചതും ന്റുമ്മയാണ് ….. അന്ന് അയിന് കൊറേ തല്ലും കിട്ടീക്ക്ണ്.. ഉസ്‌കൂൾ പൂട്ടിയാൽ പിന്നെ അറഞ്ചം പുറഞ്ചം ക്രിക്കറ്റ് കളിയാണ്… രാവിലെ പാടത്ത് കളിക്കാൻ പോയാൽ പിന്നെ വെയിൽ ഉച്ചിയിൽ അടിച്ചാൽ ഞാൻ പോരേൽ എത്തുള്ളു… ന്റുമ്മ എപ്പളും പറയും… ഇയ്യ്‌ ചെറുപ്പത്തിൽ നല്ല വെളുത്തിട്ടയിനു… കളിക്കാൻ പോയിട്ടാ ഇങ്ങനെ കരിങ്കോഴിന്റെ മുട്ട പോലെ ആയി പോയെ … Read more

അങ്ങിനെ കണ്ണിൽ കണ്ട പേരുകളൊക്കെയുള്ള ജൂസുകൾ ഫൈസു അടിച്ചു തകർക്കുന്ന സമയം……..

എഴുത്ത്:-സൽമാൻ സാലി നാട്ടിൽ ഓറഞ്ചും ലൈമും മുന്തിരിയും ജൂസടിച്ചു നടന്നോണ്ടിരുന്ന കാലത്താണ് ഞമ്മടെ ഫൈസൂന് ദുഫായിലേക്ക് ഒരു വിസ വരുന്നത്….. ഫൈസൂന്റെ ലൈം കുടിച്ച് ഇഷ്ട്ടായി നാട്ടിലെ കഫ്റ്റീരിയ മുതലാളി വെച്ചു നീട്ടിയ വിസയും വാങ്ങി ഫൈസു എയർ ഇന്ത്യാ വിമാനത്തിൽ ദുഫായിൽ പറന്നിറങ്ങിയത്… ദുഫായിലെ പേരുകേട്ട സ്ഥലമായ ബർദുബൈ തന്നെ ആയിരുന്നു ഫൈസൂന്റെ കഫ്റ്റീരിയ.. ജോലിക്ക് കയറി ആദ്യ ദിവസം തന്നെ ടൈറ്റാനിക് ജ്യൂസ്‌ ഓർഡർ വന്നപ്പോളാണ് ഫൈസൂന് സംഗതി കൈവിട്ടു പോയി എന്ന് മനസിലായത്.. … Read more

അവസാനം അച്ഛൻ ഒരു വഴി പറഞ്ഞു. അച്ഛൻ കസേരയിൽ നിന്നും എണീറ്റു തറയിൽ ഇരുന്നു എന്നിട്ട് എന്നോട്…….

എഴുത്ത്:-സൽമാൻ സാലി ലോക്ഡൌൺ സമയം ആയത്കൊണ്ട് തന്നെ എന്നും വൈകിട്ട് വീട്ടിലുള്ളവരൊക്കെ ഉമ്മറത്തിരുന്നു സംസാരിക്കുന്നത് പതിവാണ്.. വീട്ടിൽ ഉള്ളവർ എന്ന് പറഞ്ഞാൽ അച്ഛനും അമ്മയും ഞാനും പെങ്ങളും പിന്നെ ഒരു കുരുത്തംകെട്ട അനിയനും .. ഞങ്ങൾ എന്തെങ്കിലും തള്ള് പറയുമ്പോൾ അച്ഛൻ മുടിഞ്ഞ പത്രം വായന ആയിരിക്കും ഇടക്ക് എന്തെങ്കിലും പറഞ്ഞു ഞങ്ങളോടൊപ്പം കൂടുമെങ്കിലും പിന്നേം പത്രത്തിൽ തന്നെ കണ്ണും നട്ടിരിക്കും… എനിക്കാണെങ്കിൽ ഇരുന്ന് ശീലം പണ്ടേ ഇല്ല ഒന്നുകിൽ കിടക്കണം അല്ലെങ്കിൽ എവിടെ എങ്കിലും ചാരി … Read more

അവൻ നെഞ്ച് പൊട്ടി മരിച്ചതാകും എന്നത് പക്ഷെ എനിക്ക് മാത്രം അറിയാവുന്ന സത്യമായിരുന്നു…..

എഴുത്ത്:-സൽമാൻ സാലി “”രാവിലെ ഡ്യൂട്ടിക്ക് പോകാൻ സമയമായിട്ടും എഴുന്നേൽക്കാതെ പോത്തിനെ പ്പോലെ ഉറങ്ങുന്ന വിനോദിന്റെ അടുത്ത് പോയി വിളിച്ചു നോക്കി… പക്ഷെ അനക്കമില്ലായിരുന്നു.. പുതപ്പ് മാറ്റി ഒന്നൂടെ വിളിച്ചു നോക്കി.. പക്ഷെ യാതൊരു പ്രതികരണവും ഇല്ല…. ചെരിഞ്ഞു കിടന്നുറങ്ങുന്ന അവനെ ഉണർത്താനായി ഞാൻ കൈ പിടിച്ചു ഉയർത്തി നോക്കി.. തണുത്ത് മരവിച്ച അവന്റെ ശരീരം ഒന്നനങ്ങിയത് മാത്രം…. അൽപനേരം കൊണ്ട് റൂം നിറയെ ആളുകൾ വന്നു പോലീസും ആംബുലൻസും ഒക്കെയായി ബഹളം.. ഞാൻ എന്തോ അപരാതം ചെയ്തത് … Read more

അതല്ല ഇക്കാ ഇനിയെങ്ങാനും ഞാൻ പ്രസവിക്കുമ്പോൾ മരിച്ചാല് ഇങ്ങള് വേറെ പെണ്ണ് കെട്ടണം………

എഴുത്ത്:- സൽമാൻ സാലി ”ഇക്കാ ..ഈക്ക ….? ”ഉം ..ന്താടി … ”അതേയ് ഞാൻ മരിച്ചാല് ഇങ്ങള് വേറെ പെണ്ണ് കെട്ട്വോ ….? ഓളെ ചോദ്യം കേട്ട് ഞാൻ ഫോണിന്ന് കണ്ണെടുത്ത് ഓളെ ഒന്ന് നോക്കി … പാവം അടുത്ത മാസം ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആണ് ….അന്ന് തന്നെയാണ് ഡോക്ടർ പ്രസവത്തിനുള്ള ഡേറ്റും തന്നത് … ”ന്താടി.. പ്പോ ….ഇങനെ ഒരു ചോദ്യം ..? ”ഏയ് ഒന്നൂല്ല ഇങ്ങള് പറ വേറെ കെട്ട്വോ ..? … Read more

ഇൻക് ഒന്നും മാണ്ട ഡാ മ്മാടെ കുട്ടി ഇപ്പൊ അതും ഇത്തുമൊക്കെ വാങ്ങി കായി കളയണ്ട ട്ടോ.. ഇയ്യ് ഇങ് വന്ന് കണ്ടാൽ മതി…

എഴുത്ത്:- സൽമാൻ സാലി “”ഹലോ.. മോളെ… ഇപ്പച്ചി വരുമ്പോൾ ന്താ കൊണ്ടരണ്ടേ… “ഇപ്പച്ചീ.. ഇൻക് കളർ മാണം ടാബ് മാണം ടെഡി ബീർ മാണം പിന്നെ ചോക്ലേറ്റും മാണം.. “”ഇപ്പച്ചി കൊണ്ടരാം ട്ടോ!!മോള് ഫോൺ ഉമ്മച്ചിക്ക് കൊടുക്ക്.. “”ഹലോ… എടീ അനക്കെന്താ കൊണ്ടരണ്ടേ.. “മ്മ്മ്മ്.. ഇൻക്…. ന്റെ പർദ്ദ ല്ലാം പഴേത് ആയിക്കണ്.. പിന്നെ ഒരു ബാഗും.. ഒരു വാച്ചും ബാക്കി ഞാൻ വാട്സാപ്പിൽ ഫോട്ടോ അയച്ചേരാം ഇങ്ങള് വാങ്ങാൻ പോവുമ്പോ വീഡിയോ കാൾ വിളിച്ചോളി.. ന്നാ … Read more

തിരിച്ചുവരുമ്പോൾ മറ്റുള്ള വണ്ടിയിലുള്ളവർ ഹാജിയാരുടെ പിശുക്കിനെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു……

ഇങ്ങനെയും ചിലർ… എഴുത്ത്:-സൽമാൻ സാലി “”സലീമേ… എല്ലാരും വണ്ടിയിൽ കയറിയോ.. ‘” ഉം…. കയറി.. ഹാജിക്കാ… ഹാജിയാരുടെ മോളുടെ കല്യാണ നിശ്ചയമാണ് ഇന്ന്.. നാട്ടിൽ അറിയപ്പെടുന്ന പണക്കാരൻ… പക്ഷെ നാട്ടുകാർക്കിടയിൽ ഹാജിയാർക് വേറൊരു ഇരട്ട പേരുണ്ട് ” അർകീസ് ഹാജിയാർ “,… പള്ളികമ്മിറ്റിക്കാരും രാഷ്ട്രീയ പിരിവുകാരും ഹാജിയാരുടെ വീട്ടിലേക്കു അയ്യായിരം പിരിവ് പ്രതീക്ഷിച്ചു ചെന്നാൽ അമ്പതോ നൂറോ കൊടുത്തു വിടും ഹാജിയാർ അതാണ് മൂപരുടെ കാരക്ടർ.. നാട്ടുകാർക്കിടയിൽ പൂത്തകാശുണ്ടെങ്കിലും അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ.. ഹാജിയാരുടെ ഏക … Read more

ഓൾടെ വീട്ടിലെ കുഞ്ഞു കാര്യങ്ങൾ പോലും വിടാതെ എന്നോട് വന്നുപറയുമ്പോൾ ഞാൻ അവളുടെ നല്ലൊരു…..

നൂറാ ഫാത്തിമ…. എഴുത്ത്:-സൽമാൻ സാലി എത്രതന്നെ മറവിയുടെ ആഴങ്ങളിൽ കുഴിച്ചുമൂടിയാലും ഇടക്കിടക്ക് മുളച്ചുപൊങ്ങുന്ന എന്റെ നഷ്ട്ടപ്രണയത്തിന്റെ പേര് .”നൂറാ ഫാത്തിമ … അന്ന് ഡിഗ്രി ഫസ്റ്റ് ഇയർ ആദ്യ ദിവസം .ടൗണിൽ ബസ്സിറങ്ങി കുറച്ചു നടക്കാനുണ്ട് കോളേജിലേക്ക് .കുത്തനെയുള്ള കയറ്റം കയറി വേണം കുന്നിന്മുകളിലുള്ള കോളേജിലേക്ക് എത്താൻ .ആദ്യദിവസം ആയതുകൊണ്ട് തന്നെ പരിചയക്കാരായിട്ട് ആരുമില്ലാത്തതിനാൽ ഓട്ടോ പിടിച്ചു കോളേജിലേക്ക് പോയി … കയറ്റം പകുതി എത്തിയപ്പോൾ ഓട്ടോക്കാരൻ ഇക്കയുടെ ചോദ്യം ”മോന് ബുദ്ധിമുട്ടില്ലെങ്കിൽ ആ കുട്ടിയെ കൂടി … Read more

ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് കശ്മീർ ആണെന്ന് ആരോ പറഞ്ഞത് എത്ര മനോഹരമായ……..

എഴുത്ത്:-സൽമാൻ സാലി 22/12/2020 മഞ് പുതച്ചുകൊണ്ട് പുലരിയെ വരവേൽക്കുന്ന കശ്മീർ.. ദാൽലേക്കിലെ ജാവേദ് ഖാന്റെ ഹൌസ് ബോട്ടിൽ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പ്രൗഡിയിയിൽ ഒരുക്കിയ ബെഡ്‌റൂമിൽ ഞെരിപൊടിന്റെ ഇളം ചൂടേറ്റ് കിടക്കുമ്പോൾ വെള്ളത്തിൽ തട്ടി തെറിച്ചു വരുന്ന സൂര്യകിരണങ്ങൾ ബെഡ്റൂമിലേക്ക് വെളിച്ചം അരിച്ചു കയറിയപ്പോൾ ഞാൻ പതിയെ കണ്ണുകൾ തുറന്നത്.. ഒരു പൂമ്പാറ്റയെ പോലെ പുതപ്പിനുള്ളിൽ ചുരുണ്ടു കിടക്കുകയാണ് അവൾ… ബെഡിൽ നിന്നും എണീറ്റു പതിയെ കണ്ണുകൾ തിരുമ്മി ജാക്കറ്റ് എടുത്തിട്ടു പുറത്തേക്ക് നടന്നു … മൂടിപ്പുതച്ചിരിക്കുന്ന … Read more

കുറച്ചു സമയം കഴിഞ്ഞു കയ്യിൽ ഒരു പൊതിയുമായി വന്നു അവൻ ബൈക്കിൽ കേറിയപ്പോൾ നല്ല….

എഴുത്ത്:-സൽമാൻ സാലി കഴിഞ്ഞ അവധി കാലത്ത് കൂട്ടുകാരന്റെ കല്യാണം കൂടാൻ പോയപ്പോളാണ് ഷാഫിയെ ഞാൻ വീണ്ടും കാണുന്നത്… ഒന്നാം ക്ലാസ് മുതൽ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചവർ. പ്രവാസി ആകുന്നത് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു.. പിന്നീട് അവധിക്ക് വരുമ്പോൾ മാത്രം കാണുന്നവരായി മാറി… കഴിഞ്ഞ രണ്ട് ലീവിനും അവനെ കാണാൻ പറ്റിയിരുന്നില്ല…. ഒരുപാട് സംസാരിച്ചതിന് ശേഷം ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്… നല്ല രുചിയുള്ള ബിരിയാണി ആയത് കൊണ്ട് വയറ് നിറയെ കഴിക്കുകയും ചെയ്തു.. (പൊതുവെ … Read more