പെട്ടല്ലോ ഭഗവാനേ… ഈ കണ്ടീഷനിൽ ഇവിടിട്ടേച്ചു പോയാൽ നാളെ കാലത്തേക്ക് വല്ല കുറുക്കനും കടിച്ചു പറിച്ചേക്കും. എന്തായാലും കുറച്ചു നേരം കൂടി…,

എള്ളോളം തരി… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലി കുറേ ദൂരെയായതിനാൽ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴൊക്കെയോ ആണ് ഞാൻ വീട്ടിലെത്താറ്. അന്നൊരു ശനിയാഴ്ച രാത്രി വീട്ടിലെത്തിയയുടനെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വച്ച് വേഗം ഞാൻ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി. എല്ലാ ശനിയാഴ്ചകളിലും കൂട്ടുകാരെല്ലാം ചേർന്ന് കമ്പനി കൂടൽ പതിവുള്ളതാണ്. പാടത്തിനു നടുവിലൂടെയുളള ഒരു കനാൽത്തിണ്ടാണ് ഞങ്ങളുടെ സ്ഥിരം ക ള്ളു സഭ. സേഫ്റ്റി സോണെന്നാണ് ഞങ്ങളാ സ്ഥലത്തിന് പേരിട്ടിരിക്കുന്നത്. പോലീസെങ്ങാനും … Read more

ഏക മകൾ മുഖത്തടിച്ചതു പോലെ ഇതു പറഞ്ഞപ്പോൾ ഞെട്ടിയത് അയാളുടെ ഭാര്യയായിരുന്നു.’ എന്താടി നീ പറഞ്ഞത്…  അച്ഛനോടാണോ നിന്റെ തർക്കുത്തരം…

മോൾടച്ഛൻ… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” ജീവിതം എന്റെയാണ്. അതു കൊണ്ടു തന്നെ തീരുമാനങ്ങളെടുക്കേണ്ടതും ഞാൻ തന്നെയാണ്. അച്ഛനമ്മമാർക്ക് അഭിപ്രായങ്ങൾ പറയാം. എന്നാൽ അതു തന്നെ മക്കൾ അനുസരിക്കണമെന്ന് വെറുതെ വാശി പിടിക്കേണ്ട. ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല. സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്…”.  ഏക മകൾ മുഖത്തടിച്ചതു പോലെ ഇതു പറഞ്ഞപ്പോൾ ഞെട്ടിയത് അയാളുടെ ഭാര്യയായിരുന്നു.’ എന്താടി നീ പറഞ്ഞത്…  അച്ഛനോടാണോ നിന്റെ തർക്കുത്തരം… സോറി പറയെടീ… … Read more

ഞാൻ അമ്മയെ വിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തു വന്നില്ല. ഒരു ഞെരക്കം മാത്രമുണ്ടായി. അതു തന്നെ പുറത്തു വന്നോ എന്നറിയില്ല. അനങ്ങാനോ മിണ്ടാനോ കഴിയാത്ത അവസ്ഥ…

ജീവൻരക്ഷാമരുന്ന്… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കൊറേ കൊല്ലം മുൻപാണ്, അന്നെന്റെ കല്യാണം കഴിഞ്ഞിട്ടില്ല… ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാൻ കിടന്നതാണ്. എന്തോ ഒരു സുഖവും തോന്നിയില്ല. താഴെ ഹാളിലാണ് അമ്മ കിടന്നുറങ്ങുന്നത്. വേഗം അമ്മ കിടക്കുന്ന കട്ടിലിനു താഴെ പായ് വിരിച്ചു കിടന്നു… ഒരുറക്കം കഴിഞ്ഞെന്നു തോന്നുന്നു. ഒന്നു തിരിഞ്ഞു കിടക്കാനായി ശ്രമിച്ച എനിക്ക് അതിനു കഴിഞ്ഞില്ല… അനങ്ങാനേ കഴിയുന്നില്ല… നെഞ്ചിൽ ഇടത്തേ ഭാഗത്ത് ഭയങ്കര വേദന… ശരിയായി ശ്വാസമെടുക്കാൻ … Read more

ഓക്കെ ജോണിച്ചാ, പിന്നെ ഞാനൊരു കാര്യം പറയാൻ മറന്നു. ഹാൻഡ് ബാഗിൽ എന്റെയൊരു ഡയറി വച്ചിട്ടുണ്ട്. അതൊന്ന് വായിക്കണേ… യാത്രയ്ക്കിടയിലെ ബോറടി മാറ്റാം……

മാലാഖ… എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തൻ്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന സെലീനയെ ഒന്നു കൂടെ ജോണി തന്നിലേക്ക് ചേർത്തു പിടിച്ചു… മാലാഖയാണിവൾ, തന്നിലെ ഇല്ലായ്മകളെ അറിഞ്ഞിട്ടും ഒരു നിയോഗം പോലെ തന്നിലേക്ക് സമാധാനത്തിൻ്റേയും സ്നേഹത്തിൻ്റേയും പൂക്കൾ വർഷിച്ച മാലാഖ… ഏകദേശം രണ്ടു മാസം മുൻപ് ഉയർന്ന ബിപി കാരണം ക്ലിനിക്കിൽ ചെന്നപ്പോൾ പരിചയപ്പെട്ടതാണ് നഴ്സ് സെലീനയെ. അടുത്തടുത്ത ദിവസങ്ങളിൽ ഒരേ രോഗത്തിനു തന്നെ ഡോക്ടറെ കാണേണ്ടി വന്നപ്പോൾ ആ പരിചയം … Read more

കഴിഞ്ഞൊരു ദിവസം അവളുടെ പേഴ്സ് തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ നൂറിൻ്റേയും അമ്പതിന്റേയും നോട്ടുകൾ ചുരുട്ടി ചുരുട്ടി വച്ചിരിക്കുന്നു… അതു കണ്ടപ്പോഴെങ്കിലും…….

നൈറ്റ്ഡ്യൂട്ടി… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ടൈംപീസ് തല തല്ലിക്കരയുന്ന ശബ്ദം കേട്ടാണ് രാജീവൻ ഉണർന്നത്. സമയം ആറു മണിയായി. ടൈം പീസിൻ്റെ നെറുകയിൽ തലോടി ആശ്വസിപ്പിച്ച് കരച്ചിൽ മാറ്റിക്കൊടുത്ത് അയാൾ നോക്കി. ഭാര്യ സുമ ഇനിയും ഉണർന്നിട്ടില്ല. തന്നെയും കെട്ടിപ്പിടിച്ച്‌ നല്ല ഉറക്കത്തിലാണവൾ… ” സുമേ എണീക്ക്, നേരം വെളുത്തു… മോനെ സ്കൂളിൽ വിടേണ്ടേ… നിനക്ക് ജോലിക്കു പോണ്ടേ…”. ഉറക്കം തൃപ്തിയാവാത്ത നീരസത്തോടെ സുമ എണീറ്റു. താഴെ പായയിൽ കിടന്നുറങ്ങുന്ന … Read more

എന്നാലും ഇത്തവണത്തെ ആശുപത്രിവാസം എന്നെ സന്തോഷിപ്പിക്കാതിരുന്നതിനു കാരണം സുന്ദരിമാരായ നഴ്സുമാർ ഇല്ലെന്നതായിരുന്നില്ല. നഴ്സുമാരെല്ലാം സുന്ദരികൾ തന്നെ… പക്ഷേ, അത് ആസ്വദിക്കാനുള്ള………

സാൾട്ട്ആൻ്റ്പെപ്പർ… എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കലശലായ നെഞ്ചു വേദന മൂലം ആശുപത്രിയിൽ അഡ്മിറ്റായതായിരുന്നു ഞാൻ. നെഞ്ചിൻ്റെ ഇടതുഭാഗത്തായിരുന്നു വേദന. ആദ്യമേ നടത്തിയ ടെസ്റ്റുകളെല്ലാം ഈ വേദനയിൽ ഹൃദയത്തിന് യാതൊരു വിധത്തിലുള്ള പങ്കുമില്ലെന്ന് തെളിയിച്ചിരുന്നെങ്കിലും ആശ്വസിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല… കാരണം, ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടുമ്പോൾ പോലും വേദനയെന്നെ വിഷമിപ്പിച്ചിരുന്നു. നീർക്കെട്ടാണ്, മസിൽ പെയിനാണ്, ഞരമ്പിലെ വീക്കമാണ്, ഗ്യാസ് ട്രബിളാണ് എന്നൊക്കെയുള്ള കാരണങ്ങൾ നിരത്തിയെങ്കിലും യഥാർത്ഥത്തിൽ ഇതിലേതാണ് കാരണമെന്ന് കണ്ടു പിടിക്കാൻ … Read more

പലപ്പോഴും താൻ ഒറ്റപ്പെട്ടു പോകുന്നത് അറിഞ്ഞിരുന്നില്ല. എല്ലാവർക്കും ഇണയും തുണയുമൊക്കെ ആയപ്പോൾ ഒടുവിൽ താൻ മാത്രം ഒറ്റയായത്…..

ഇനി തനിച്ചല്ല എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൂകാംബികയെ തൊഴുതു മടങ്ങുമ്പോൾ മനസ്സിന് വലിയ ആശ്വാസമായിരുന്നു. അങ്ങനെ അതും സാധിച്ചു. ഇനി തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളു മൊന്നുമില്ല… അല്ലെങ്കിലും അമ്പതാം വയസ്സിലേക്കു കാലൂന്നിക്കഴിഞ്ഞ തനിക്കിനി എന്തു മോഹങ്ങൾ… ഇതു വരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായമായി ശിഷ്ടകാലം കഴിക്കണം. അത്ര തന്നെ… നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ നല്ല തിരക്കുണ്ട്… തിരക്കിനിയും ഏറാനാണ് സാദ്ധ്യത… അതിനു മുൻപേ ഇവിടം വിടണം. … Read more

അയ്യേ… എന്തിനാ കരയുന്നേ… ഇതിപ്പോ ഞാൻ മാത്രല്ലേ കണ്ടുള്ളൂ… വേറാരേയും കാണിക്കാനും പോണില്ല്യ… ഇതിപ്പോ തന്നെ ഡിലീറ്റാക്കേം……

ദൃശ്യം… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” മോളേ, ഞങ്ങളിറങ്ങാണ്. ആ ഫോണില് തോണ്ടിക്കൊണ്ടിരിക്ക്യാണ്ട് പുസ്തകം തൊറന്ന് വച്ച് വല്ലോം പഠിക്ക്യാൻ നോക്ക്. ഇക്കൊല്ലം പത്താം ക്ലാസാ… അത് മറക്കണ്ട…”. അച്ഛനേയും കൂട്ടി മുറ്റത്തേക്കിറങ്ങാൻ നേരം അമ്മ ഒന്നു കൂടി ഓർമ്മിപ്പിച്ചു.    ” ഞാൻ പഠിക്കണിണ്ടമ്മേ. ഇതൊരു മെസ്സേജ് വന്നപ്പോ നോക്കീതാ…”. ദൃശ്യ ചിണുങ്ങി.   ” ശരി ശരി… ആ കുളിമുറീലെ പൈപ്പ് ശര്യാക്കാൻ കണ്ണൻ വരും. അവന് വല്ല ചായേൻ്റെ … Read more

അങ്ങനെ വില്‍ക്കാനായ് കിട്ടുന്ന കപ്പലണ്ടിപ്പൊതികളിൽ നിന്നും രണ്ടോ മൂന്നോ മണികൾ വീതം അവനെടുത്ത് കഴിക്കാറുണ്ട്. അത് കൊതികൊണ്ടല്ല. കപ്പലണ്ടി കുറച്ചുകഴിച്ചാൽ നല്ല ദാഹമുണ്ടാകും………

കാറ്റിന്റെ നേരമ്പോക്ക് എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ വിറയ്ക്കുന്ന കൈയിൽ ചുരുട്ടിപ്പിടിച്ച നൂറിന്‍റെ നോട്ടുമായി വേണുക്കുട്ടൻ നിന്നു, എന്തുചെയ്യണമെന്നറിയാതെ… ബീച്ചിൽ കാറ്റുകൊള്ളാനെത്തുന്നവർക്കിടയിൽ കപ്പലണ്ടി വില്‍ക്കാനിറങ്ങിയതാണവൻ. എന്നുവച്ച് അവനൊരു കച്ചവടക്കാരനാണെന്നല്ല. ബീച്ചിനടുത്ത് ചെറിയ പെട്ടിക്കട നടത്തുന്ന പരമുച്ചേട്ടൻ വില്‍ക്കാനായി അവനെ ഏല്‍പ്പിക്കുന്നതാണീ കപ്പലണ്ടിപ്പൊതികൾ. വൈകുന്നേരം വിറ്റുതീർന്നതിന്‍റെ പണവും വിറ്റുതീരാത്ത പൊതികളും അയാളെ തിരിച്ചേല്‍പ്പിക്കണം. തിരിച്ചേല്‍പ്പിക്കുന്ന പണത്തിന്‍റെ അളവു കൂടിയാല്‍ പരമുച്ചേട്ടന്‍റെ മുഖം തെളിയും, പൊതികളുടെ എണ്ണം കൂടിയാൽ മുഖം മങ്ങും… എന്തായാലും കിട്ടുന്ന പ്രതിഫലത്തിൽ മാറ്റമൊന്നുമില്ല. ഉച്ചയ്ക്കും വൈകീട്ടും ഉപ്പിട്ട … Read more