നിവേദ്യം ~ ഭാഗം 04, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഈ വിവാഹത്തിന് നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ല, എന്ന് ശേഖരൻ മകളോട് പറഞ്ഞു.. അച്ഛാ…. അവനു ജോലി ഒക്കെ ശരിയാകും, അതൊക്കെ ദൈവഹിതം പോലെ നടക്കും. വീണയുടെ വിവാഹം ഓർത്തു അച്ഛൻ വിഷമിക്കേണ്ട,അവൾ എന്തായാലും പഠിച്ചു നല്ല ഒരു സർക്കാർജോലി മേടിക്കും, ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്, പിന്നെ നമ്മൾക്ക് ഇത്രയും സ്ഥലം ഇല്ലേ അച്ഛാ… വിജി ആണെങ്കിൽ ഇത് വീട്ടു കളയാൻ ഉള്ള ഭാവത്തിൽ അല്ലായിരുന്നു. ആഹ്… നീ ഇനി ഈ … Read more

നിവേദ്യം ~ ഭാഗം 03, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അമ്പലത്തിൽ ഉത്സവത്തിനു പുറപ്പെട്ടത് ആണെങ്കിലും വൈശാഖന്റെ മനസിലെ കണക്കുകൂട്ടലുകൾ വേറെ ആണ്. ചുമ്മാ ആ പെണ്ണിനെ ഒന്നു കണ്ടുകളയാം… വെറുതെ ഇരുന്ന തന്നെ എല്ലാവരും കൂടി മൂപ്പിച്ചു.. “എടാ നിനക്ക് ടെൻഷൻ ഉണ്ടോ? വിഷ്ണു പതിയെ ഒരു വശം തിരിഞ്ഞു വൈശാഖനെ നോക്കി. നേരെ നോക്കി വണ്ടി ഓടിക്കെടാ.. എന്തോന്ന് ടെൻഷൻ… അവൻ വിഷ്‌ണുവിനോട് ദേഷ്യപ്പെട്ടു. അങ്ങനെ അവർ രണ്ടാളും കൂടി അമ്പലത്തിൽ എത്തി… നിറയെ ജനങ്ങൾ ആയിരുന്നു ആനക്കൊട്ടിലിലും ശ്രീകോവിലിന്റെ … Read more

നിവേദ്യം ~ ഭാഗം 02, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശേഖരന്റെ മുഖത്ത് അന്നും നിരാശ നിഴലിച്ചു നിന്നു. പരീക്ഷ എളുപ്പം ആയിരുന്നോ മോനേ..? സുമിത്ര മകനെ നോക്കി. എളുപ്പം ആയിരുന്നു അമ്മേ…ഞാൻ കാര്യായിട്ട് പറഞ്ഞതാ, ഇത് എല്ലാതവണത്തേയും പോലെ അല്ല… വൈശാഖ് അതു പറയുമ്പോൾ അച്ഛന്റെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു. അയാൾ അടുക്കളയിൽ നിന്ന് പിൻവാങ്ങി. ഉള്ളതാണോ മോനേ, ഈ തവണ എങ്കിലും നീ എവിടെ എങ്കിലും കയറി പറ്റുമോ… അമ്മയുടെ മുഖത്തു നോക്കി ഒരു മറുപടി … Read more

നിവേദ്യം ~ ഭാഗം 01, എഴുത്ത്: ഉല്ലാസ് OS

സുമിത്രേ … … നീയെവിടെ ആണ്, ശേഖരൻ നീട്ടി വിളിക്കുന്നത് കേട്ടുകൊണ്ട് ആണ് സുമിത്ര തൊഴുത്തിൽ നിന്നു ഇറങ്ങി വന്നത്. ദാ.. വരുന്നു ഏട്ടാ.. അവർ ഉറക്കെ വിളിച്ചു പറഞ്ഞു. മണിക്കുട്ടി എങ്ങനെ അഴിഞ്ഞു പോയിന്നു എനിക്ക് മനസിലാകാത്തത്, ഇന്നും പാല് കിട്ടിയില്ല… അവർ കൈയിൽ ഇരുന്ന ഓട്ടു കിണ്ണം അടുക്കളയിൽ കൊണ്ട് പോയി വെച്ചു. “എടി നിനക്ക് അതിനെ മുറുക്കി കെട്ടാൻ വയ്യാരുന്നോ… ചുമ്മാ കയറു വലിക്കുവാണോ… എന്നിട്ട് ഓരോരോ വാർത്താനങ്ങൾ.. എന്റെ വായിന്നു വല്ലതും … Read more