ഒറ്റമന്ദാരം❤️ ~ അവസാനഭാഗം ,എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: നിറക്കണ്ണുകളോടെ ഡയറിയുടെ രണ്ടാം പേജ് മറിച്ചു. ഭംഗിയുള്ള കൈയ്യക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ശ്രീക്കുട്ടിയുടെ മനസ്സിനെ ഓരോ പേജുകളായി ഹരി വായിച്ചു തുടങ്ങി.. “എന്റെ പ്രിയപ്പെട്ട ശ്രീയേട്ടന്.. ഓർമ്മവെച്ച കാലം മുതൽ കണ്ടത് എന്റെയീ ഒറ്റമന്ദാരത്തെയാണ്. അതെത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് എനിക്ക് മാത്രമെ അറിയൂ. ഒരു പൊട്ടിപ്പെണ്ണിന്റെ മനസ്സിലുദിച്ച വെറുമൊരു മോഹമല്ല, കണ്ണടയുന്നത് വരെ ആ നിഴലിന്റെ തണലിൽ എനിക്ക് കഴിയണം.. അതിനോളം ഭാഗ്യം എനിയ്ക്ക് വേറെയുണ്ടോ.? ഇന്നത്തെ ദിവസത്തിന് ഒരുപാട് … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 23 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: അകത്തളത്ത് വരാന്തയിൽ വെള്ളപുതച്ച് കിടത്തിയിരിക്കുന്ന തന്റെ പ്രിയപ്പെട്ട ശ്രീക്കുട്ടിയുടെ ജീവനറ്റ ശരീരം കണ്ട് ഹരി അലമുറയിട്ട് കരഞ്ഞു. “ഹര്യേട്ടാ..” എന്നുറക്കെ നിലവിളിച്ച് കൊണ്ടോടിവന്ന അനു ഹരിയുടെ കാൽക്കൽ തളർന്നു വീണു. ആരൊക്കയെ ചേർന്ന് അവളെ താങ്ങിയെടുത്ത് അകത്തെ മുറിയിൽ കൊണ്ടുപോയി കിടത്തി. “ന്ന ഒറ്റയ്ക്കാക്കീട്ട് എന്തിനാ ന്റെ കുട്ടി പോയത്.. ന്നേയും കൊണ്ടാവായ്ര്ന്നില്ലെ അവക്ക്..” ഇങ്ങനെ പലതും വിളിച്ച് പറഞ്ഞാണ് ശ്രീക്കുട്ടിയുടെ അമ്മ അലമുറയിട്ട് കരയുന്നത്. കണ്ടുനിൽക്കുന്നവർക്ക് കണ്ണീർ വാർക്കാനല്ലാതെ … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 22 എഴുത്ത്: മഷ്ഹൂദ് തിരൂർ.

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:- ഉച്ചയ്ക്കു ശേഷം കോടതി കൂടിയപ്പോഴാണ് വിധി പറയാനായി ശ്രീനന്ദയുടെ കേസ് വിളിച്ചത്. കോടതി വരാന്തയിൽ രാവിലെ മുതലുള്ള കാത്തിരിപ്പാണ്. വട്ടേക്കാടന്റെ മനസ്സിൽ നേരിയ ഭീതിയുണ്ടെങ്കിലും അത് മറ്റുള്ളവര് കാണാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വരാന്തയുടെ ഒരു മൂലയിൽ ആലോചിച്ചിരിക്കുകയാണ് രാമേട്ടൻ. ഇടയ്ക്ക് നിറഞ്ഞു വരുന്ന കണ്ണീര് ആരും കാണാതെ തുടക്കുന്നുണ്ട്. അത്രയേറെ സങ്കടമുണ്ട് ആ പാവത്തിന്റെ മനസ്സിൽ. അല്പം മാറി സംസാരിച്ച് നിൽക്കുകയാണ് മത്യു സാറും മഹീന്ദ്രനും. രണ്ടരയായപ്പോ ശ്രീനന്ദയെയും … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 21 എഴുത്ത്: മഷ്ഹൂദ് തിരൂർ

മാത്യു സാറിന്റെ വിവരം കിട്ടിയാണ് ഹരിയുടെ അച്ഛൻ രാമേട്ടൻ ബാംഗ്ലൂരിലെത്തുന്നത്. ശ്രീനന്ദ വീണ് ഹോസ്പിറ്റലിലാണെന്ന് മാത്രെ പറഞ്ഞിട്ടൊള്ളൂ. ഇവിടെ എത്തിയതിന് ശേഷാണ് നടന്ന കാര്യങ്ങളെല്ലാം രാമേട്ടൻ അറിയുന്നത്. അഡ്വ: വട്ടേക്കാടനും അരവിന്ദ്ന്റെ അച്ഛൻ മഹീന്ദ്രനും രാമേട്ടന്റെ കൂടെ വന്നിട്ടുമുണ്ട്. സിറ്റി മെഡിക്കൽ കോളേജിലാണ് ശ്രീനന്ദയെ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. തലക്ക് സാരമായ പരിക്കുണ്ട്, സർജറിയും കഴിഞ്ഞു. ICU ൽ തന്നെയാണ് ഉള്ളത്.പുറത്ത് പോലീസ് കാവലും ഉണ്ട്. മാത്യു സാറിന്റെ ചെറിയ പരിചയം വെച്ചാണ് രാമേട്ടന് ICU ൽ കയറി … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 20 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: “TUMKUR WOMENS PRISON – BANGLURU” ചുറ്റുമതിലിൽ തീർത്ത ജയിലിന്റെ വലിയ കവാടത്തിന് മുന്നിലാണ് ശ്രീനന്ദയെയും കൊണ്ടുള്ള പോലീസ് വാഹനം വന്നു നിന്നത്. തോക്കേന്തിയ പാറാവുകാരൻ ജയിലിന്റെ കിളിവാതിൽ അവൾക്ക് മുന്നിൽ മലർക്കെത്തുറന്നു. അകമ്പടിയുള്ള പോലീസുകാർക്കൊപ്പം കിളിവാതിൽ കുനിഞ്ഞു കടന്ന് അവൾ അകത്തേക്ക് കയറി. അവൾക്ക് പിന്നിൽ വാതിലടക്കപ്പെട്ടു. ഭീതിയോടെ വാതിലേക്ക് അവളൊന്നു തിരിഞ്ഞു നോക്കി. “നട്റി ബേഗാ..” [വേഗം നടക്ക് ] ഉദ്യോഗസ്ഥരിൽ ഒരാൾ വേഗത്തിൽ നടക്കാൻ പറഞ്ഞു. … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 19 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ഹോസ്പിറ്റൽ വരാന്തയിൽ കരഞ്ഞു തളർന്നിരിക്കുകയാണ് ഹരിയുടെ അച്ഛൻ രാമേട്ടൻ. രാമേട്ടന് അളിയനാണ് കൃഷ്ണേട്ടൻ. പക്ഷെ ഏട്ടനനുജന്മാരെ പോലെയാണ് അവർ കഴിഞ്ഞിരുന്നത്. എന്തിനും ഏതിനും രണ്ടാളും ഒരുമിച്ചുണ്ടാകും. ശ്രീക്കുട്ടിയെ അറസ്റ്റ് ചെയ്തെന്നറിഞ്ഞതും ഗസ്റ്റ്ഹൗസിന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലെത്തിച്ചെങ്കിലും യാത്രാമധ്യേ രാമേട്ടന്റെ മടിയിൽ കിടന്നാണ് മരിച്ചത്. കുഞ്ഞായിക്കയും ജോണിയും അങ്ങിനെ കൃഷ്ണേട്ടനെ അറിയുന്നവരൊക്കെ തന്നെ സംഭവം അറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്. ഓടി നടന്ന വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നത് ചന്ദ്രനാണ്, … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 18 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: അച്ഛനും കൃഷ്ണമ്മാമയും ഉമ്മറത്തിറത്തിരുന്ന് വല്ല്യ സംസാരത്തിലാണ്. ചന്ദ്രൻ പറഞ്ഞയച്ച ടാക്സിക്കാരനും എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മി രാത്രിയിലാ വന്നത്. അമ്മയ്ക്കൊപ്പം അടുക്കളയിലാണ്. സുഭദ്രമ്മായിയും ശ്രീക്കുട്ടിയും ഉണ്ടവിടെ. ഹരിയും അനുവും മുകളിലത്തെ മുറിയിലാണ്. പോകാനുള്ള ഒരുക്കത്തിലാണ് ഹരി. കൊണ്ടുപോകാനുള്ള ഹരിയുടെ വസ്ത്രങ്ങളൊക്കെ എടുത്ത്ട്രോ ളി ബാഗിലേക്ക് മടക്കിവെക്കുകയാണ് അനു. കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ട്. “എല്ലാം എടുത്ത് വെച്ചോ..?” ഹരിയുടെ ചോദ്യത്തിന് മൂളിക്കൊണ്ട് തലയാട്ടി. “ഈ കണ്ണീരോണ്ടാണൊ ന്ന പറഞ്ഞയക്ക്ണത്..?” തന്നിലേക്ക് ചേർത്തി കൊണ്ടാണ് ഹരി … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 17 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഹരിയും ശ്രീക്കുട്ടിയും. പരസ്പരം ഒന്നും മിണ്ടുന്നില്ല. അരവിന്ദ് കൊല്ലപ്പെട്ടതാണെങ്കിൽ ആ സത്യം ശ്രീക്കുട്ടിയ്ക്കറിയാം. പക്ഷെ അവളത് തുറന്നു പറയുന്നില്ല. പലതും മറച്ചുവെക്കാൻ ശ്രമിക്കുക്കുകയാണ്. ആരെയൊ അവൾ ഭയക്കുന്നുണ്ട്..? ഒരു പക്ഷെ അത് സ്റ്റീഫനെത്തന്നെയാണെങ്കിൽ..?. എന്തിനാണ് അവൾ സ്റ്റീഫനെ ഭയക്കുന്നത്..? സ്റ്റീഫനുമായി എന്ത് ബന്ധമാണ് അവൾക്കുള്ളത്..? എന്താണ് അരവിന്ദ്ന്റെയും ശ്രീക്കുട്ടിയുടെയും ജീവിതത്തിൽ സംഭവിച്ചത്..? സ്വയം ചോദ്യങ്ങളുടെ ഇരമ്പൽ ഹരിയുടെ മനസ്സിനെ ഏറെ അസ്വസ്ഥനാക്കികൊണ്ടിരുന്നു. അപ്പഴേക്കും വീടെത്തി. സീറ്റിലേക്ക് ചാരിക്കിടന്ന് … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 16 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: അച്ഛനും കൃഷ്ണമ്മാമയും ഓടിക്കിതച്ച് ആശുപത്രിയിലെത്തി. പുറത്ത് ഡ്രൈവർ ചന്ദ്രൻ നിൽക്കുന്നുണ്ട്. എങ്ങിനയൊ വിവരം അറിഞ്ഞ് എത്തിയതാണ് ചന്ദ്രൻ. ചന്ദ്രനെ കണ്ടതും.., “ഹരിയെവിടെ…? എന്താടാ ചന്ദ്രാ ന്റെ കുട്ടിയ്ക്ക് പറ്റ്യേ..?” സങ്കടപ്പെട്ട് വെപ്രാളത്തോടെ അച്ഛൻ ചോദിച്ചു “ഒന്നൂല്ല രാമേട്ടാ.. ബൈക്ക് ചെറുതായിട്ടൊന്ന് തട്ടി.. അത്രേ ഒള്ളൂ..” ചന്ദ്രൻ ഹരിയുടെ അച്ഛനെ സമാധാനിപ്പിച്ചു. “എടാ ചന്ദ്രാ… സത്യം പറ.. നീയവനെ കണ്ടോ..?” ക്ഷമയില്ലാതെ കൃഷ്ണമ്മാമനാണ് ചോദിച്ചത്. “ന്റെ കൃഷ്ണേട്ടാ… ഞാനവനെ കണ്ടു നമ്മട … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 15 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: കൃഷണമ്മാമക്കൊപ്പം ശ്രീക്കുട്ടിയും അനുവും മുറ്റത്ത് ഓട്ടോയിൽ വന്നിറങ്ങി. ഉമ്മറത്ത് ഹരിയും അച്ഛനും സുഭദ്രയും നിൽപ്പുണ്ട്. സ്റ്റീഫനും സംഘവും വന്ന് പോയതെ ഉള്ളൂ. അതിന്റെ പിറകെയാണ് മാത്യു സാറിന്റെ ഫോൺ കോൾ വന്നതും. ഇതിന്റെ വെപ്രാളത്തിൽ നിക്കുമ്പോഴാണ് അവര് അമ്പലത്തിൽ പോയി മടങ്ങിയെത്തിയതും. ശ്രീക്കുട്ടിയിൽ നല്ല മാറ്റം ഉണ്ട്. പഴയ പോലെ കണ്ണെഴുതിയിട്ടുണ്ട്. നെറ്റിയിൽ ചന്ദനക്കുറിയും തലയിൽ തുളസിക്കതിരും ചൂടിയിട്ടുണ്ട്. സാരിയിൽ പഴയ ശ്രീക്കുട്ടിയായിട്ടുണ്ട്. “ഹര്യേട്ടൻ കുളിച്ചതാണൊ..?” ചോദിച്ച് കൊണ്ട് അനു … Read more