പ്രണയവിഹാർ ~ ഭാഗം 09, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശ്രീക്കുട്ടീ… സഞ്ജുവും ദീപുവും പിടഞ്ഞെഴുന്നേറ്റ് റൂമിലേക്കോടി. പിന്നാലെയെത്തിയ ആവണി റൂമിലെ ലൈറ്റ് ഓൺ ചെയ്തു. പ്രകാശം റൂമാകെ പരന്നു. കിതച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു വിഹാൻ. വിയർത്തൊഴുകുന്നുമുണ്ട്. എന്തോ സ്വപ്നം അവൻ കണ്ടെന്നവർക്ക് മനസ്സിലായി. ടാ… സഞ്ജു അവന്റെ ചുമലിൽ തട്ടി. ടാ എന്റെ ശ്രീക്കുട്ടി.. വിഹാൻ വിതുമ്പി. കണ്ട് നിന്നവർക്കത്‌ സഹിക്കാൻ കഴിഞ്ഞില്ല. സമയം അഞ്ച് കഴിഞ്ഞു. കുറച്ചുനേരം കൂടി കഴിഞ്ഞിട്ട് നമുക്കിറങ്ങാം. ആദ്യം ഒന്നുകൂടി നമുക്കാ വെള്ളച്ചാട്ടത്തിന്റെ അടുത്ത് പോകാം. … Read more

പ്രണയവിഹാർ ~ ഭാഗം 08, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രണ്ടുദിവസത്തെ അവധിക്ക് ശേഷം അവർ കോളേജിലെത്തി. പ്ലാന്റ് ഫിസിയോളജി, ബയോളജി, കെമിസ്ട്രി, ബയോ ഡൈവേഴ്‌സിറ്റി, മോളിക്യുലർ ബയോളജി, ജനിതകശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയാണ് ബി‌എസ്‌സി സസ്യശാസ്ത്രത്തിൽ ആഴത്തിൽ പഠിക്കേണ്ട വിഷയങ്ങൾ. സസ്യശാസ്ത്രജ്ഞരാണ് അവരെന്നും പറയാം. അവർ സസ്യജീവിതത്തിലേക്ക് ആഴത്തിൽ സഞ്ചരിക്കുകയും കാർഷിക, വന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ലാബിലെ അങ്കം കഴിഞ്ഞ് മെല്ലെ പുറത്തു ചാടിയതാണ് ശ്രാവണിയും ഐഷുവും.ചെയ്ത പ്രോബ്ളത്തെക്കുറിച്ചെന്തോ സംസാരിച്ച് വരുന്നതിനിടെ ആരെയോ തട്ടി ശ്രാവണി വീഴാൻ പോയി. ഐഷു … Read more

പ്രണയവിഹാർ ~ ഭാഗം 07, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദിവസങ്ങൾ കടന്നുപോകവേ വിഹാന്റെയും ശ്രാവണിയുടെയും പ്രണയവും തീവ്രമായി തടസ്സമില്ലാത്ത പുഴപോലൊഴുകി. ശരിക്കും അവൾ അനുഭവിച്ചറിയുകയായിരുന്നു അവന്റെ കരുതൽ. ഇടയ്ക്കിടെ അവന്റെ വീട്ടിലേക്ക് അവളോടിയെത്തും ആ അമ്മയുടെയും അച്ഛന്റെയും ചെല്ലക്കുട്ടിയാകാൻ. അവളുടെ നിസ്വാർഥമായ സ്നേഹം അവനും അനുഭവിക്കുകയായിരുന്നു. ആവണീ.. ഇതവന് ഇഷ്ടമാകുമോടീ..കൈയിലിരുന്ന ബോക്സിനെയും ആവണിയെയും മാറിമാറി നോക്കിക്കൊണ്ട് സംശയത്തോടെയാണ് ശ്രാവണി തിരക്കിയത്. എന്റെ പൊന്ന് ശ്രാവൂ നീയിത് എത്രാമത്തെ പ്രാവശ്യമാ ചോദിക്കുന്നത്. നിന്റെ വട്ടുകളെല്ലാം അവനിഷ്ടമാണല്ലോ.അതുകൊണ്ട് അവനിഷ്ടമാകുമായിരിക്കും.. ആവണിയുടെ അങ്ങുമിങ്ങും തൊടാതെയുള്ള പറച്ചിൽ … Read more

പ്രണയവിഹാർ ~ ഭാഗം 06, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഇരുകൈകളുമായി ശ്രാവണിയെ കോരിയെടുത്തുകൊണ്ടവൻ കരയ്ക്ക് കയറി. പേടിച്ചത് കൊണ്ടോ വെള്ളം കയറിയതുകൊണ്ടോ അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.വിഹാനും വല്ലാതെ പേടിച്ചു പോയിരുന്നു. മിഴികൾ തുറക്കാനാകാതെ അവൾ ആഞ്ഞ് ശ്വസിക്കാൻ പ്രയാസപ്പെടുന്നത് കണ്ട് അവൻ അവളുടെ വയറിൽ ശക്തമായി അമർത്തിക്കൊണ്ടിരുന്നു. വെള്ളം വായിലൂടെ ചെറുതായി പുറംതള്ളി. ഡ്രസ്സ്‌ നനഞ്ഞ് ശരീരത്തോട് നന്നേ ഒട്ടിയിരുന്നു. അവളെ പതിയെ ചായ്ച്ചുപിടിച്ചുകൊണ്ടവൻ ബ്ലൗസിന് പിറകിലത്തെ ഹുക് അഴിച്ച് വസ്ത്രം അയച്ചിട്ടു. ഉള്ളം കൈയിലും ഉള്ളംകാലും അവൻ ഇടയ്ക്കിടെ … Read more

പ്രണയവിഹാർ ~ ഭാഗം 05, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഓണം… എല്ലാവരും തിരക്കുകളിൽ നിന്നും മുക്തരായി കുടുംബങ്ങളോടൊപ്പം ഓണം ആഘോഷിക്കുമ്പോൾ ജോലിക്കാർ ഒരുക്കിയ ഓണസദ്യയ്ക്ക് മുൻപിൽ ശ്രാവണി തനിച്ചായിരുന്നു. പ്രൊഫഷനുമായി ബന്ധപ്പെട്ട് വിദേശത്ത് പോയിരിക്കുന്ന അച്ഛനമ്മമാർ. കൂട്ടുകാരോടൊപ്പം തിരക്കിലേർപ്പെട്ട സഹോദരൻ. തനിക്കായി മാറ്റിവയ്ക്കാൻ ഒരു ദിവസം പോലും അവർക്കില്ല. സ്വയം പുച്ഛം തോന്നി അവൾക്ക്.വായിൽ വച്ച ഒരു ഉരുള പോലും ഇറക്കാൻ അവൾക്കായില്ല. ശമ്പളം വാങ്ങുന്ന ജോലിക്കാർ പോലും എല്ലാം ഒരുക്കിയശേഷം മക്കളോടൊപ്പം ഓണമാഘോഷിക്കുവാൻ പോയിരിക്കുന്നു. അവൾക്ക് വല്ലാതെ കരച്ചിൽ വന്നു. … Read more

പ്രണയവിഹാർ ~ ഭാഗം 04, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അവൾ കണ്ണിൽനിന്നും മറഞ്ഞിട്ടും അവളുടെ പ്രവർത്തിയിൽനിന്നും മുക്തനായിരുന്നില്ല അവൻ. വിഹാൻ.. ടാ…സഞ്ജു ചുമലിൽ തട്ടിയപ്പോഴാണവൻ ചിന്തകളിൽനിന്നും മുക്തനായത്. നിന്നെ ഏതായാലും അവൾ നന്നായി ചെളിയിൽ മുക്കിയിട്ടുണ്ട്.. അവനെ ആകമാനം നോക്കിക്കൊണ്ടാണ് ദീപു പറഞ്ഞത്. അപ്പോഴാണ് വിഹാനും അത് ശ്രദ്ധിക്കുന്നത്.പീച്ചും വൈറ്റും കളർ ചെക്ക് ഷർട്ടിൽ ചെളിയുടെ പാട് വീണിട്ടുണ്ട്. ഇളംനിറത്തിലെ വസ്ത്രമായതിനാൽ തന്നെ നന്നായി അറിയുകയും ചെയ്യാം. അവൻ ദയനീയമായി അവരെ നോക്കി. എന്റെ പൊന്ന് ശ്രാവൂ നീയെന്താ കാണിച്ചത്. ആ … Read more

പ്രണയവിഹാർ ~ ഭാഗം 03, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കതക് മെല്ലെ ചാരിയതിനുശേഷം ഐഷുവും സഞ്ജുവും പുറത്തേക്കിറങ്ങി ഇറങ്ങും മുൻപ് അവർ ഒരിക്കൽക്കൂടി അവനെ നോക്കി. ഉണങ്ങിയ കണ്ണുനീർപ്പാടകൾ തെളിഞ്ഞു കാണാമായിരുന്നു. അവനുറങ്ങി.. ദീപുവിന്റെ നോട്ടം കണ്ടിട്ടാകണം സഞ്ജു പറഞ്ഞു. എനിക്ക് പേടിയാകുകയാണ് ശ്രാവുവിനെ നഷ്ടപ്പെട്ട സമയത്തെ വിഹാനിലേക്ക് അവൻ മാറിക്കഴിഞ്ഞിരിക്കുന്നു. ആവണിയുടെ വാക്കുകൾ സത്യമാണെന്ന് ഏവർക്കും അറിയാമായിരുന്നു. വിഹാന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നവളാണ് ശ്രാവണി. അവന്റെ ഹൃദയത്തുടിപ്പ് പോലും അവളാണ്. അവളീ ലോകത്തിലെന്ന അറിവ് താങ്ങാനാകാതെ ജീവനവസാനിപ്പിക്കുവാൻ ശ്രമിച്ചവൻ. എന്തുകൊണ്ടോ … Read more

പ്രണയവിഹാർ ~ ഭാഗം 02, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പിന്നെയെല്ലാം പെട്ടെന്നായിരുന്നു ഐഷുവും വിഹാനും ദീപുവും ആവണിയും ഒട്ടും വൈകാതെ തന്നെ വയനാട്ടിലേക്ക് തിരിച്ചു. യാത്രയുടെ ദൈർഘ്യമൊന്നും അവരെ ബാധിച്ചതേയില്ല. കാരണം ശ്രാവു അവർക്കത്രമേൽ പ്രിയപ്പെട്ടവളായിരുന്നു. ദീപുവാണ് ഡ്രൈവ് ചെയ്തത്. സിറ്റിയിലെ ട്രാഫിക്കിനെയും തിരക്കിനെയും പിന്തള്ളി വണ്ടി ഓടിക്കൊണ്ടിരുന്നു.തണൽ മാത്രം നിറഞ്ഞുനിൽക്കുന്ന പച്ചപ്പിലേക്കവർ പറിച്ചു നട്ടു. രണ്ടര വർഷങ്ങൾക്കിപ്പുറം വിഹാന്റെ മുഖം ഇത്രമേൽ തെളിഞ്ഞു കാണുന്നത് ആദ്യമായാണെന്ന് ഐഷു ഓർത്തു.കാരണം അവരുടെ വിഹാൻ ദുഃഖത്താൽ ആവരണം ചെയ്യപ്പെട്ടവനല്ലായിരുന്നു.കുസൃതിയും തിളക്കവും നിറഞ്ഞു നിന്നിരുന്ന … Read more

പ്രണയവിഹാർ ~ ഭാഗം 01, എഴുത്ത്: ആർദ്ര നവനീത്

സൂര്യപ്രകാശമേറ്റ് മഞ്ഞുത്തുള്ളികൾ വജ്രംപോലെ തിളങ്ങുന്നുണ്ടായിരുന്നു. കാട്ടുപ്പൂവിന്റെ ഭംഗി കൂട്ടാനെന്നപോലെ അതിൽ മുത്തമിട്ടശേഷം ഇറ്റുവീഴാറായ മഞ്ഞുതുള്ളിയുടെ മനോഹാരിതയെ സഞ്ജയ്‌ തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തു. പരിചിതമായ ഏതോ പക്ഷിയുടെ ശബ്ദം കേട്ടെന്നപോലെ അവൻ ക്യാമറയുമായി ശബ്ദം കേട്ട ഭാഗത്തേക്ക്‌ കുതിച്ചു. മരത്തിന് മുകളിൽനിന്നും വലിയൊരു മയിൽ പറന്നുയരാനായി ചിറകുകൾ വിടർത്തി. അതിന്റെ മനോഹാരിതയും അവൻ തന്റെ ക്യാമറയിലാക്കി. വെള്ളച്ചാട്ടത്തിന്റെ കളകള ശബ്ദം കേട്ട് അവന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു. കുട്ടികളുടെ ശബ്ദമാണവൻ കേട്ടത്. തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴേക്കും അവന്റെ കാതിൽ ഒരു … Read more