താൻ ടെൻഷൻ ആവണ്ട. അവന്റെ മനസ്സിൽ എന്താണെന്ന് അവനോട് സംസാരിച്ചു കഴിഞ്ഞിട്ട് ഞാൻ തന്നെ വിളിച്ചു പറയാം. താൻ കൂൾ ആയിട്ട് ഇരിക്ക്……

എഴുത്ത്:-ആവണി എന്നാലും.. എന്താവും അങ്ങനെ..? അതി കഠിനമായ ചിന്തയിൽ ആയിരുന്നു താൻ. കാരണം മറ്റൊന്നുമല്ല, തന്റെ ഭർത്താവ് കുറച്ചു ദിവസങ്ങൾ ആയി എന്തൊക്കെയോ മറക്കുന്ന പോലെയുള്ള ഒരു തോന്നൽ..! അത് ശരിയാണോ എന്ന് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒടുവിൽ അവനോടൊപ്പം ഓഫീസിൽ ജോലി ചെയ്യുന്ന അവന്റെ ആത്മാർത്ഥ സുഹൃത്തിനെ വിളിച്ചു കാര്യം അന്വേഷിക്കാം എന്ന് കരുതി. ” ഹലോ മനു..” അവൻ ഫോൺ എടുക്കുന്നത് വരെയും ഒരു വെപ്രാളം ആയിരുന്നു.ഫോൺ എടുത്ത് ഉടനെ ആകാംക്ഷയോടെ … Read more

അമ്മേ.. അമ്മയോട് തർക്കിക്കാൻ ഞാൻ ഇല്ല. ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കെ അറിയൂ.എത്രയൊക്കെ പറഞ്ഞാലും ഒരാളും വിശ്വസിക്കില്ല……

അനുവാദം എഴുത്ത്:-ആവണി “നിന്നെ കണ്ടിട്ട് എത്ര നാളായെടി മോളെ.. നിനക്ക് ഒന്ന് ഇത്‌ വരെ വന്നിട്ട് പൊയ്ക്കൂടേ..? നിനക്ക് കല്യാണം കഴിഞ്ഞതോടെ ഞങ്ങളെ ഒന്നും വേണ്ടാതെ ആയോ..?” ഫോണിൽ കൂടി അമ്മ പരിഭവം പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊടിയുന്നത് പോലെയാണ് തോന്നിയത്. എന്റെ ഇവിടത്തെ അവസ്ഥ എന്താണെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ..! “ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ..?” അമ്മ അല്പം ദേഷ്യത്തോടെയാണ് ചോദിക്കുന്നത്. ” എന്താ അമ്മേ..? “ താൻ അന്വേഷിച്ചു. ” ഇത്രയും നേരം ഞാൻ … Read more

മിക്കപ്പോഴും അമ്മയ്ക്ക് വഴിവക്കിൽ ഉണ്ടാകുന്ന ശല്യങ്ങളെ കുറിച്ച് അമ്മ ദേവിയമ്മയോട് കണ്ണീരോടെ പറയുന്നത് താൻ കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും മനസ്സിലാക്കാനോ അതിന് എന്ത് പ്രതിവിധി കണ്ടുപിടിക്കണം……

പ്രിയേ നിനക്കായി… എഴുത്ത്:-ആവണി വീണ്ടും ആ നാട്ടിലേക്ക് ഒരു യാത്ര.. അത് ഒരിക്കലും പ്രതീക്ഷിച്ചതല്ല. പക്ഷേ ഇപ്പോൾ.. ഇങ്ങനെയൊരു സാഹചര്യം കൺമുന്നിൽ വന്നു നിൽക്കുമ്പോൾ പോകാതിരിക്കാൻ ആവുന്നില്ല. കാർ സീറ്റിലേക്ക് ചാരി കിടന്നുകൊണ്ട് നന്ദൻ ഓർത്തു. അവന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നിലേക്ക് ചിറകടിച്ചു പറന്നു. നന്ദൻ. കുടുംബം എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് അച്ഛനും അമ്മയും ആണ്. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ടു തന്നെ കുടുംബക്കാരായി ആരും തന്നെ ഉണ്ടായിരുന്നില്ല. അച്ഛൻ ചരക്ക് ലോറിയുടെ ഡ്രൈവറായിരുന്നു. … Read more

പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു നിന്നതുകൊണ്ടുതന്നെ അവളുടെ സാമീപ്യം എനിക്ക് ദേഷ്യമാണ് തന്നത്. ആ ദേഷ്യത്തിന് പുറത്താണ് അവളോട് അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞത്…..

താലി എഴുത്ത്:-ആവണി ഇന്ന് തന്റെ വിവാഹമാണ്.  ഒരിക്കലും നടക്കില്ല എന്ന് കരുതിയ കർമ്മമാണ് ഇപ്പോൾ നടക്കുന്നത്.  തന്റെ താൽപര്യത്തോടെ അല്ല ഒന്നും. മാതാ പിതാക്കളുടെ സന്തോഷം മാത്രമാണ് ഇപ്പോൾ കണക്കിലെടുക്കുന്നത്. വേദനയോടെ നിള ചിന്തിച്ചു. തന്റെ കഴുത്തിൽ താലി മുറുക്കുമ്പോൾ വെറുതെ യെങ്കിലും അവൾ മനുവിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് നിറഞ്ഞ ചിരിയാണ്. അത് കണ്ടപ്പോൾ നിളയുടെ കണ്ണ് നിറഞ്ഞു. അവൻ കാണാതെ അവൾ കണ്ണുകൾ തുടച്ചു. അച്ഛൻ അവന് കൈപിടിച്ചു ഏൽപ്പിക്കുമ്പോൾ അച്ഛന്റെ മുഖത്തേക്ക് … Read more

അങ്ങനെയൊന്നുമല്ല, ഇവിടത്തെ പയ്യനെ ആ പെൺകുട്ടിയുടെ വീട്ടിൽ നിന്നും രാത്രിയിൽ ആളുകൾ കൈയോടെ പിടിച്ചെന്നും, അങ്ങനെ നിവർത്തിയില്ലാതെ കെട്ടിച്ചതാണ് എന്നൊക്കെ ആണല്ലോ പറയുന്നത്…..

വരുമാനം എഴുത്ത്:-ആവണി രാവിലെ സിറ്റൗട്ടിൽ വെറുതെ കാറ്റു കൊണ്ടിരിക്കുകയായിരുന്നു രമണി. അപ്പോഴാണ് അയലത്തെ സുമ ആ വഴിക്ക് വന്നത്. “എന്താ രമണി ചേച്ചി പുറത്തിറങ്ങിയിരിക്കുന്നത്..?” സുമ കുശലം ചോദിച്ചു. ” ഞാൻ വെറുതെ വന്നിരുന്നതാ.. നീ ഇരിക്ക്.. “ രമണി ക്ഷണിച്ചു. ” മോൾ എവിടെ.. “ സുമ അകത്തേക്ക് ഒന്ന് എത്തിനോക്കി കൊണ്ട് ചോദിച്ചു. ” അവളും അവനും കൂടി പുറത്ത് എവിടെയോ പോകാൻ വേണ്ടി റെഡിയാവുകയാണ്. “ രമണി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ സുമയുടെ മുഖം … Read more