ആദ്യം ഞാൻ കരുതിയത് എന്നേക്കാൾ മുതിർന്ന ആളല്ലേ അത് കൊണ്ട് തന്നെ അയാൾക്ക് എന്നെ മനസ്സിലാകും എന്ന പക്ഷെ അത് തെറ്റാണെന്ന് ആദ്യദിവസംതന്നെ ഞാൻ മനസ്സിലാക്കിയിരുന്നു…..
എഴുത്ത്:-ആദി വിച്ചു. “ഡോക്ടർ ഞാൻ… ഞാൻ നിങ്ങളെഒന്ന് കെiട്ടിപിടിച്ചോട്ടെ “ പെട്ടന്നുള്ള ചോദ്യംകേട്ടതും ഡോക്ടർ ഞെട്ടലോടെ എഴുതിക്കൊണ്ടിരുന്ന പേപ്പറിൽ നിന്ന് തലയുയർത്തി മുൻപിലേക്ക് നോക്കി. പുഞ്ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും അവർ പുഞ്ചിരിച്ചു കൊണ്ട് മുന്നിലെ ചെയറിലേക്ക് കൈ കാണിച്ചു. “ഹായ്.. ഡോക്ടർ ഞാൻ താനിയ.എല്ലാരും നിയ എന്ന് വിളിക്കും. ഡോക്ടറിന്റെ പേര് മായ എന്നാണല്ലേ…” ഡോക്ടർ മായ സൈക്യാർട്ടിസ്റ് എന്ന് എഴുതിയിരിക്കുന്ന നെയിം ബോർഡിലേക്ക് നോക്കിക്കൊണ്ടവൾ പുഞ്ചിരിയോടെ ചോദിച്ചു. “ഹാ…. അതേല്ലോ….” അല്പം … Read more