എവിടെ നിന്നോ എത്തിയ പേരറിയാ കാറ്റിൽ അറിയാതെ വന്ന് വീണ് മുളച്ച് പൊന്തിയ എന്റെ ജീവിതം നശിപ്പിക്കാൻ പോകുന്ന ഒര ന്തക വിത്ത്…

അകം രചന: രമേഷ് കൃഷ്ണൻ മഴമേഘങ്ങൾ തുന്നിചേർത്ത് ഇരുൾ മൂടിയ സന്ധ്യയിൽ പെയ്തിറങ്ങുന്ന ഓരോ മഴതുള്ളികൾക്കു പിറകിലും തണുത്ത കാറ്റിന്റെ അദൃശ്യ കരങ്ങളുണ്ടായിരുന്നു.. മഴയെ എല്ലാവരും കണ്ടു… അറിഞ്ഞു പറഞ്ഞു… കാറ്റിനെ ആരുമറിഞ്ഞില്ല…അതെന്താണാവോ ഹോസ്പിറ്റലിൽ നിന്നും വന്ന് വീട്ടിലെത്തിയപ്പോളേക്കും വീടിനു മുൻപിൽ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു… അകത്ത് കയറി ഒരു ചായ കുടിച്ച് രാവിലെമുതൽ നടത്തിയ സർജറികളുടെ ക്ഷീണത്തിൽ അല്പസമയമിരുന്നു… ഓരോ ദിവസവും എത്രപേരാണ് കാണാന്‍ വരുന്നത്… എത്രയെത്ര മുഖങ്ങളാണ് ഓരോരുത്തർക്കും.. ചിലർക്ക് കുഞ്ഞുങ്ങൾ ഇല്ലാഞ്ഞിട്ട് ചിലർ … Read more