രാത്രി വരാം ആരും കാണാതെ ഇറങ്ങി വരണം എന്ന് എല്ലാം ചട്ടംകെട്ടി .. പൂർണ്ണ സമ്മതത്തോടെ രേഖ ഇറങ്ങി വരാമെന്നു പറഞ്ഞു.. ഹരീഷ് ഇല്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു……

എഴുത്ത്:-ജ്യോതി കൃഷ്ണ കുമാർ “”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്…. രേഖ””” തന്റെ അമ്മാവന്റെ മകൾ… കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു.. സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി… എങ്കിലും രേഖയും ഹരീഷും ഉള്ളിൽ പരസ്പരം കൊണ്ടുനടന്നിരുന്നു…. അവർ നിറമുള്ള തങ്ങളുടെ ഭാവി മെനഞ്ഞു… ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളെ പറ്റി വരെ … Read more

അവർ അവളെ ഒട്ടും പരിഗണിച്ചില്ല… ക്രമേണ അവൾ തിരിച്ചും… മക്കളെ നോക്കാൻ വേണ്ടി അവൾക്ക് വിധേയനാകേണ്ടി വന്ന ഗതികെട്ട ഒരച്ഛനാണ് താനെന്ന് ശ്രീജിത് ഓർത്തു….

രചന: ജ്യോതി കൃഷ്ണ കുമാർ ചായയും പലഹാരവും രാവിലെ വിളമ്പിത്തരുമ്പോൾ ഉള്ള അവളുടെ വീർത്തു കെട്ടിയ മുഖം കണ്ടിട്ട് തന്നെയാണ് കാണാത്തത് പോലെ ഇരുന്നത്… കാരണം തനിക്കറിയാം, പക്ഷെ ചോദിച്ച് ഉള്ളിലുള്ളതൊക്കെ വീണ്ടും പുറത്തേക്കിട്ട്… പരാതികളുടെ ദുർഗന്ധം വമിക്കുന്ന വിഴുപ്പ് എന്തിനാണ് വീണ്ടും… ഒന്നുമില്ലെങ്കിലും രണ്ട് കുഞ്ഞുങ്ങളില്ലേ…. അവർ കേൾക്കില്ലേ…? ക്രിസ്തുമസ് അവധിയാണ് വെറും പത്ത് ദിവസം… അതു പോലും ഇപ്പോൾ തന്നെ അസ്വസ്ഥനാക്കുന്നു… പണ്ട് എത്രയാണ് കുഞ്ഞിന്റെ വെക്കേഷൻ ആവാൻ കാത്തിരുന്നിട്ടുള്ളത്.. അന്ന് അച്ചുമോൻ മാത്രമേ … Read more