വന്നു കഴിഞ്ഞാൽ വിളിക്കും മുമ്പേ ഞാൻ മുന്നിലുണ്ടാകണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. കുളിക്കാൻ പോകുമ്പോൾ തോർത്തെടുത്ത് കൊടുക്കുക, വെള്ളത്തിന്റെ ചൂട് പരിശോധിക്കുക…..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘ഒരുത്തന്റെയും ജീവിതത്തിൽ കലങ്ങി പോകാനുള്ള രസപ്പൊടിയല്ല പെണ്ണ്! പുരുഷൻ അണിയാത്ത താലി പൊട്ടിച്ചെറിയുമ്പോൾ കിട്ടുന്ന സുഖത്തെ പടക്കം പൊട്ടിച്ച് ആഘോഷിക്കൂ…’ ആയിരത്തിപ്പതിനൊന്ന് ആൾക്കാർ ലൈക്ക് ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം ആൾക്കാർ കമന്റും, അറുപതോളം ആൾക്കാർ ഷെയറും ചെയ്തിട്ടുണ്ട്. സന്തോഷമാകാൻ ഇതിൽപ്പരം സംഭവങ്ങളൊന്നും എനിക്ക് വേണ്ടായിരുന്നു. അന്നത്തെ എന്റെ ദിവസത്തിന് പതിവിലും ഉന്മേഷമുണ്ടായിരുന്നു. അന്ന് പണികളൊക്കെ തീർത്ത് പതിവിലും നേരത്തേ ഞാൻ കുളിച്ചു. കണ്ണെഴുതി. വലിയയൊരു പൊട്ടും തൊട്ടു. കാതഴകിന് രണ്ട് ജിമിക്കിയും തൂക്കി. കലാപരമായ യാതൊരു … Read more