നീ യാത്ര പറയുമ്പോൾ എന്റെ നിറയുന്ന മിഴികൾ കണ്ടിട്ടും കാണാതെ പോയതോ..?
നിന്നോട് ഒരു പരിഭവവുമില്ല. രണ്ടു വഴിയിൽ വന്നവരാണ് നമ്മൾ. കുറച്ചു നാൾ ഒരേ വഴിയിൽ നമ്മൾ രണ്ടുപേരും ഒന്നിച്ചു സഞ്ചരിച്ചു. ആ യാത്രയിലാണ് എന്റെ മനസ്സ് ഇപ്പോഴും കുരുങ്ങി കിടക്കുന്നത്..ആഓർമകളിലാണ് എന്റെ ഹൃദയം നുറുങ്ങി കൊണ്ടിരിക്കുന്നത്… വിധിയായിരുന്നു നമ്മൾ കണ്ടുമുട്ടണം എന്നുള്ളത്. നിധിയായിരുന്നു എനിക്ക് നീ അന്നും, ഇന്നും… ഇപ്പോൾ ഞാൻ തനിച്ചാണ്….കൂട്ടിനു നിന്റെ ഓർമകളും… കളിപ്പാട്ടം കളഞ്ഞുപോയ കുഞ്ഞിനെപ്പോലെ, സങ്കടം കൊണ്ട് എന്റെ കണ്ണുകൾ നിറയും. വെറുതെ ഞാൻ നോക്കിയിരിക്കുംദൂരെ നിന്റെ നിഴലെങ്ങാനും കാണുന്നുണ്ടോയെന്ന്…ഒരിക്കലുംവരില്ല എന്നറിയാം…എന്നാലും….! … Read more