നൂറു പവൻ കൊടുക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല അമ്മേ.. അതിനുള്ള വരുമാനം ഒന്നും എനിക്കില്ലെന്ന് അമ്മയ്ക്ക് അറിയാമല്ലോ..” അരുണിമയുടെ ആവശ്യം കേട്ട ഉടനെ അരുൺ പറഞ്ഞത് അങ്ങനെയായിരുന്നു….
“ഇങ്ങനെ ഒരു കാര്യം ഞാൻ നിന്നോടല്ലാതെ ആരോടാ ചോദിക്കേണ്ടത്? അവൾ നിന്റേം കൂടെ അനിയത്തി അല്ലേ..?” അമ്മയുടെ ചോദ്യം കേട്ട് അരുൺ ഒന്ന് പതറി ” അത് പിന്നെ…” എന്തു മറുപടി പറയണമെന്നറിയാതെ അരുൺ ഭാമയെ ഒന്ന് നോക്കി. അവൾക്ക് എന്തുവന്നാലും എനിക്കൊന്നുമില്ല എന്നൊരു ഭാവമാണ്. അവളിൽ നിന്ന് അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. കാരണം കുറച്ചു സമയം മുൻപ് അമ്മ അവളോട് പറഞ്ഞത് അങ്ങനെയൊരു വർത്തമാനം ആയിരുന്നല്ലോ. അരുണിന്റെ അനിയത്തിയുടെ കല്യാണ കാര്യമാണ് ചർച്ചാവിഷയം. അവളുടെ കൂടെ … Read more