പ്രണയവിഹാർ ~ ഭാഗം 20, എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തണുത്ത അന്തരീക്ഷമായിരുന്നിട്ടുകൂടി മൊഴിയുടെ ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകി. ശീതക്കാറ്റ് അടിച്ചതുപോലെ അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. വല്ലാത്തൊരു ഭയം അവളിൽ ഉറവെടുക്കുന്നുണ്ടായിരുന്നു. അപ്പയുടെയും അമ്മയുടെയും മകളാണ് താനെന്ന് ആവർത്തിച്ചാവർത്തിച്ച് ഉരുവിടാൻ ശ്രമിക്കുമ്പോഴും ഏവരുടെയും മൗനവും കണ്ണുനീരും അവളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കൊണ്ടിരുന്നു. ദയനീയമായ ഭാവത്തോടെ അവൾ ചിന്നപ്പയെ നോക്കി. അവളുടെ കണ്ണുനീർ ആ മനുഷ്യനെ ചുട്ടു പൊള്ളിപ്പിച്ചു കൊണ്ടിരുന്നു. വിറയ്ക്കുന്ന ചുവടുമായി അവൾ അപ്പയ്ക്ക് അരികിലേക്ക് നീങ്ങി. പറയ് അപ്പാ.. ഇവരോട് … Read more