നിഴൽ പോലെ ~ ഭാഗം 19, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നുള്ള പേടി ഉള്ളിൽ നിറയുന്നു. പക്ഷേ ആരോടാ ഒന്ന് പറയുക. അച്ഛനോടും അമ്മയോടും പറഞ്ഞാൽ വെറുതെ ടെൻഷൻ ആകും. ഗൗതമേട്ടന് പിന്നെ ഇപ്പോൾ നിന്നു തിരിയാൻ വയ്യാത്ത തിരക്കാണ്. അല്ലെങ്കിലും ഇതൊക്കെ പറഞ്ഞാൽ കളിയാക്കുകയായിരിക്കും ചെയ്യുക.ആലോചിച്ചു നടക്കുന്ന അവളുടെ സകല ഭാവങ്ങളും ദർശൻ ഒപ്പി എടുക്കുന്നുണ്ടായിരുന്നു. “നിന്നേ ഞാൻ മറ്റാർക്കും വിട്ടുകൊടുക്കില്ല മാളു. ദർശൻ ആഗ്രഹിച്ചതൊന്നും മറ്റാരുടെയും സ്വന്തം ആകാൻ സമ്മതിക്കില്ല ഞാൻ”. കൈയിൽ ഇരിക്കുന്ന താലി … Read more

നിഴൽ പോലെ ~ ഭാഗം 18, എഴുത്ത്: അമ്മു അമ്മൂസ്

ഭാഗം 17 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പ്രിയയുടെ അച്ഛൻ നടത്തുന്ന ബിസ്സിനെസ്സ് പാർട്ടിയിൽ ഗൗതമിന്റെ കൂടെ ചെന്നു മാളു. ആദ്യം കൂടെ വരാൻ സമ്മതിച്ചില്ല എങ്കിലും പ്രിയ തന്നെയും invite ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അവൻ ഒന്നും മറുത്തു പറഞ്ഞില്ല. സിംപിൾ ആയ ഒരു സാരി ആയിരുന്നു മാളു ഉടുത്തത്. മുടി വെറുതെ അലസമായി അഴിച്ചിട്ടു. മുഖത്തും വലിയ മേക്കപ്പ് ഒന്നും ചെയ്തില്ല. പ്രിയയുടെ മുൻപിൽ നിരാശ കാമുകി ആണല്ലോ. അത്കൊണ്ട് കൂടുതൽ ഒരുങ്ങി പോയാൽ ശെരിയാകില്ല … Read more

നിഴൽ പോലെ ~ ഭാഗം 17, എഴുത്ത്: അമ്മു അമ്മൂസ്

ഭാഗം 16 വായിക്കൂ…. ദർശൻ അവന്റെ കൈയിൽ ഉള്ള താലിയിലേക്ക് തന്നെ നോക്കി ഇരുന്നു. “ഇനി അധികം ദിവസമില്ല മാളു. എത്രയും പെട്ടെന്ന് തന്നെ നമ്മുടെ വിവാഹം നടന്നിരിക്കും. പിന്നെ നീ എങ്ങനെ ഗൗതമിന് സ്വന്തമാകും. നിനക്കൊരു ജീവിതം ഉണ്ടെങ്കിൽ അതീ ദർശന്റെ കൂടെ മാത്രം ആയിരിക്കും”. അവന്റെ മനസ്സിൽ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആരെയും ഗൗനിക്കാതെ ഭക്ഷണം കഴിക്കുന്ന മനീഷിനെ മാളു വിഷമത്തോടെ നോക്കി. തന്റെ വിവാഹം ഉറപ്പിച്ച ശേഷം ഏട്ടൻ ഇതുവരെ ഒന്ന് … Read more

നിഴൽ പോലെ ~ ഭാഗം 16, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഗൗതം വരുന്നതിന് മുൻപ് ടേബിളും ഫയലും ഒക്കെ അറേഞ്ച് ചെയ്തു വെച്ചിട്ട് പുറത്തേക്ക് ഇറങ്ങി മാളു. “ഹോ… കഴിഞ്ഞു.. ഇന്നലെ രാത്രി ഒന്ന് സംസാരിക്കാൻ വിളിച്ചപ്പോൾ കിട്ടിയ ഓർഡർ ആയിരുന്നു. രാവിലെ വരുമ്പോഴേക്ക് എല്ലാം അറേഞ്ച് ചെയ്തു വച്ചോണം എന്ന്. എന്നെക്കൊണ്ട് പണി എടുപ്പിച്ചില്ലെങ്കിൽ ഉറക്കം വരില്ല എന്ന് തോന്നുന്നു പ്രാന്തന്. കെട്ടു കഴിഞ്ഞാൽ പിന്നെ എന്തൊക്കെ ജോലി ചെയ്യിക്കും എന്ന് ദൈവത്തിന് മാത്രം അറിയാം.” ഓരോന്ന് പറഞ്ഞു നടക്കുമ്പോളാണ് മുൻപിൽ … Read more