ഹരീഷേട്ടൻ എന്റെ കഴുത്തിൽ താലികെട്ടിയ എന്റെ ഭർത്താവ്…!”” കൂടെ ഒരു പെണ്ണു കൂടി ഉണ്ടായിരുന്നു അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ടെൻഷൻ തോന്നി.. അവിടെനിന്ന് ആ പെൺകുട്ടിക്ക് ഇളനീർ വാങ്ങിക്കൊടുക്കുകയാണ്…..

എഴുത്ത്:- കാർത്തിക

“” ഗായത്രി ടീച്ചർ വരുന്നില്ലേ?? ടീച്ചർ മാത്രം എന്താ വരാത്തത് നമ്മുടെ കൂടെ ജോലിചെയ്യുന്ന കുട്ടിയുടെ മനസ്സമ്മതം അല്ലേ വേഗം പോയി പോരാം!””

ലത ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ കൂടുതൽ എതിർപ്പ് പറയാൻ നിന്നില്ല ഞാൻ ടീച്ചറുടെ കൂടെ പോയി.. ടീച്ചർ ലൈസൻസ് എടുത്തിട്ട് കുറേക്കാലമായി ഇപ്പോഴാണ് കാറ് ഒന്ന് ഓടിക്കാൻ റെഡിയായത്..

ടീച്ചറുടെ കൂടെ കൂടുമ്പോൾ ചെറിയൊരു പേടി എനിക്കുണ്ടായിരുന്നു എങ്കിലും എന്നും ഇതിൽ തന്നെയാണല്ലോ ടീച്ചർ പോയി വരുന്നത് എന്നോർത്തപ്പോൾ ചെറിയ ധൈര്യം തോന്നി..

ഞങ്ങൾ രണ്ടുപേരും അടുത്തുള്ള ചർച്ചിലേക്ക് എത്തി അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നു..

കൂടെ ഡെയിലി വേജസിന് ജോലി ചെയ്യുന്ന കുട്ടിയാണ് സാന്ദ്ര തോമസ് അവളുടെ മനസ്സമ്മതമാണ്… എല്ലാവരും വരണം എന്ന് പറഞ്ഞ് ക്ഷണിച്ചിരുന്നു ആദ്യം പോകുന്നില്ല എന്നാണ് കരുതിയത് ഇപ്പോൾ ടീച്ചർ നിർബന്ധിച്ചതു കൊണ്ട് മാത്രമാണ് കൂടെ വന്നത്..

മനസമ്മതം കഴിഞ്ഞ് ടീച്ചർ ഭക്ഷണം കഴിക്കാൻ നിൽക്കുന്നുണ്ട് എന്ന് പറഞ്ഞു.. ഞാൻ നോൺവെജ് കഴിക്കില്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ പോവുകയാണ് എന്നും പറഞ്ഞു ഇറങ്ങി…,

പുറത്ത് ബസ്റ്റോപ്പിൽ നിന്നപ്പോഴാണ് കണ്ണുകൾ അടുത്തുള്ള ഇളനീർ വിൽക്കുന്ന കടയിലേക്ക് ചെന്നത് അതിനു തൊട്ടുമുന്നിൽ ഒരു കാർ നിർത്തിയിട്ടിട്ടുണ്ട് അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ഞാൻ ഞെട്ടി.

“” ഹരീഷേട്ടൻ എന്റെ കഴുത്തിൽ താലികെട്ടിയ എന്റെ ഭർത്താവ്…!”” കൂടെ ഒരു പെണ്ണു കൂടി ഉണ്ടായിരുന്നു അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ടെൻഷൻ തോന്നി.. അവിടെനിന്ന് ആ പെൺകുട്ടിക്ക് ഇളനീർ വാങ്ങിക്കൊടുക്കുകയാണ് ഹരീഷേട്ടൻ രണ്ടുപേരും ചിരിയോടെ അത് കുടിക്കുന്നുണ്ട്.

അതുകഴിഞ്ഞ് നേരെ അവർ പോയത് തൊട്ടടുത്തുള്ള സിറ്റി ഹോസ്പിറ്റലിലേക്ക് ആയിരുന്നു. ഹരീഷേട്ടൻ എന്തിനായിരിക്കും ആ പെൺകുട്ടിയുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോയത് എന്നോർത്ത് എനിക്ക് ടെൻഷൻ തോന്നി.

കാലുകൾ അറിയാതെ അവരുടെ പുറകെ ചലിച്ചു. അവർ നേരെ പോയത് ഗൈനക്കോളജി ഡിപ്പാർട്ട്മെന്റിലേക്ക് ആയിരുന്നു എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി.

ഗൈനക്കോളജിസ്റ്റ് ഷീല രാജിന്റെ ഒ പ്പിയിലേക്ക് ഊഴം അനുസരിച്ച് അവർ കയറിപ്പോയി. അവരുടെ മുന്നിൽ പോയി നിൽക്കാൻ എനിക്ക് തോന്നിയില്ല.

ഞാൻ അവിടെ തന്നെ നിന്നു..

അല്പനേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് രണ്ടുപേരും പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു.

അവർ അങ്ങോട്ട് പോയി കഴിഞ്ഞതും ഞാൻ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി..

“” ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിക്ക് എന്താണ് ഡോക്ടർ പ്രശ്നം?? “”

എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ എന്നോട് ദേഷ്യപ്പെട്ടു എന്റെ പേഷ്യൻസ്ന്റെ വിവരം നിങ്ങളോട് പറയാൻ പറ്റില്ല എന്ന് ഡോക്ടർ തറപ്പിച്ച് തന്നെ പറഞ്ഞു ആ വന്ന സ്ത്രീയുടെ കൂടെ ഉണ്ടായിരുന്നത് എന്റെ ഭർത്താവാണെന്ന് പറഞ്ഞപ്പോൾ ആ മുഖം ചെറുതായി ഒന്ന് അയഞ്ഞു.

എന്റെ ഫോണിൽ ഉള്ള ഹരീഷേട്ടന്റെ ഫോട്ടോ കൂടി കാണിച്ചു കൊടുത്തപ്പോൾ ഡോക്ടർക്ക് വിശ്വാസമായി..കമ്പ്യൂട്ടറിൽ നിന്ന് തൊട്ടു മുന്നേ പോയവരുടെ പേരും ഡീറ്റെയിൽസും എനിക്ക് എടുത്തു തന്നു.

“” സംഗീത ഹരീഷ്!”” അതിൽ സംഗീത പ്രഗ്നന്റ് ആണ് അത് കാണിക്കാൻ വേണ്ടി വന്നതാണ്..

ഹരീഷേട്ടന്റെ പേര് സ്വന്തം പേരിന്റെ കൂടെ ചേർക്കണം എന്നുണ്ടെങ്കിൽ… എനിക്ക് അവിടെ കറങ്ങുന്ന പോലെ തോന്നി.

“” എടോ താൻ ടെൻഷൻ അടിക്കാതെ എന്തെങ്കിലും മിസ്സ് അണ്ടർ സ്റ്റാൻഡിങ്.. ആയിരിക്കും ഹസ്ബന്റിനോട് ഒന്ന് നേരിട്ട് സംസാരിച്ചു നോക്കൂ..

എന്റെയും ഹരീഷേട്ടന്റെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി.. ഒന്നര വയസ്സുള്ള ഒരു മോളുണ്ട് ഞങ്ങൾക്ക്.. കല്യാണം കഴിഞ്ഞത് മുതൽ വിചിത്രമായ ഒരു രീതിയായിരുന്നു ഹരീഷേട്ടൻ ഒരുപാട് മിണ്ടില്ല..

തമാശകൾ പറയാനോ കൂടെ ഇരിക്കാനോ ഒന്നും തയ്യാറാകില്ല ഒരുതരം യാന്ത്രികമായ ജീവിതം അത് ആളിന്റെ നേച്ചർ ആണെന്ന് കരുതി ഞാൻ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ ഇന്ന് ഞാൻ കണ്ടത് മറ്റൊരു ഹരീഷേട്ടനെ ആയിരുന്നു.. ചിരിച്ചു കളിച്ച് ആ പെൺകുട്ടിയുടെ കൂടെ എനിക്കത് വിശ്വസിക്കാനായില്ല..

ഡോക്ടർ എനിക്ക് അവരുടെ അഡ്രസ്സ് തന്നിരുന്നു.. ആ അഡ്രസ്സിൽ പോയി നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.അവിടെ അടുത്ത് തന്നെയുള്ള ഒരു ഫ്ലാറ്റിൽ ആണ് ആ പെൺകുട്ടി താമസിക്കുന്നത്.ഞാനൊരു ഓട്ടോ വിളിച്ച് അങ്ങോട്ടേക്ക് ചെന്നു.

അവളുടെ ഫ്ലാറ്റിനു മുന്നിൽ ചെന്ന് കോളിംഗ് ബെൽ അടിച്ചു വാതിൽ തുറന്നതും അവൾ എന്നെ കണ്ട് ഒന്ന് ഞെട്ടി.

“”” ഞാൻ ഹരീഷിന്റെ ഭാര്യയാണ്!””

അറിയാം!! അവൾ എന്നോട് പറഞ്ഞു.

“” നിങ്ങൾ തമ്മിൽ?? “

ഞാൻ അവളോട് ചോദിച്ചതിന് അവൾ ഒട്ടും മടിക്കാതെ എനിക്ക് മറുപടി തന്നു.

“” എന്റെ മുഴുവൻ പേര് സംഗീത ജേക്കബ് എന്നാണ് ഒരു ക്രിസ്ത്യൻ ആണ് ഞാൻ.. കോളേജിൽ പഠിക്കുമ്പോൾ തന്നെ ഞങ്ങൾ തമ്മിൽ പ്രണയത്തി ലായിരുന്നു. ഹരീഷിന്റെ വീട്ടിൽ ഞങ്ങളുടെ ഈ ബന്ധം അറിഞ്ഞ് അവരെല്ലാവരും എതിർത്തു ഹരീഷ് ഞങ്ങൾക്ക് വേണ്ടി ഒരുപാട് ഫൈറ്റ് ചെയ്തു നോക്കി പക്ഷേ ആരും ഞങ്ങളുടെ കൂടെ നിന്നില്ല ആ സമയത്താണ് അമ്മ ആത്മഹ ത്യാ ഭീഷണി മുഴക്കിയത് നിങ്ങളുമായുള്ള വിവാഹം നടത്തിയത്!! ഞങ്ങൾക്ക് പിരിയാൻ കഴിയുമായിരുന്നില്ല കുറെ ശ്രമിച്ചുനോക്കി പക്ഷേ രണ്ടുപേർക്കും പരസ്പരം മറക്കാൻ വയ്യ..!! ഇവിടേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ ഞങ്ങൾ ഈ ഫ്ലാറ്റ് ഒരുമിച്ചു വാങ്ങി.. പലപ്പോഴും ഞങ്ങൾ ഇവിടെ ഒരുമിച്ചാണ് നിൽക്കാറുള്ളത്.. കോൺഫറൻസ് ബിസിനസ് ടൂർ എന്നെല്ലാം പറഞ്ഞ് ഹരീഷ് വരുന്നത് ഇങ്ങോട്ടാണ്!!! ഇപ്പോൾ ഞാൻ പ്രഗ്നന്റ് ആണ് മൂന്നുമാസം കഴിഞ്ഞു!””‘

അവൾ പറഞ്ഞത് കേട്ട് എന്ത് മറുപടി പറയും എന്നറിയാതെ ഞാൻ ഇരുന്നു പറയുന്നതൊന്നും നുണയല്ല എന്ന് അവളുടെ മുഖം പറയുന്നുണ്ടായിരുന്നു ഞാൻ നേരെ വീട്ടിലേക്ക് ചെന്നു.

ഹരീഷ് ഓഫീസിൽ നിന്ന് എന്നപോലെ അവിടെ വന്നിട്ടുണ്ടായിരുന്നു അവളെ ഡോക്ടറെ കാണിച്ചു നേരെ വരുന്ന വഴിയാണ്..

ഞാൻ ഹരീഷിന്റെ അമ്മയുടെ കയ്യിൽ നിന്ന് മോളെ വാങ്ങി അവളുടെതും എന്റേതുമായ എല്ലാ സാധനങ്ങളും ഒരു ബാഗിൽ നിറച്ചു.

അപ്പോഴേക്കും പുറത്തുനിന്ന് കോളിംഗ് ബെൽ കേട്ടിരുന്നു..

പോയി നോക്കാതെ തന്നെ എനിക്കറിയാം അത് സംഗീതയാകും എന്ന് അവളുടെ കുഞ്ഞിന് ഒരു അച്ഛനെ നൽകാം എന്ന് ഞാൻ ഉറപ്പു കൊടുത്തിരുന്നു. അത് പ്രകാരം വന്നതാണ് അവൾ..

അവരുടെ രണ്ടുപേരുടെയും രഹസ്യ ബന്ധം ഞാൻ ഹരീഷിന്റെ വീട്ടുകാർക്ക് മുന്നിൽ തുറന്നു കാട്ടി.. ഒന്നും പറയാനില്ലാതെ ഹരീഷ് വിളറി വെളുത്തു നിന്നു ഹരീഷിന് സംഗീതയെ തള്ളി പറയാൻ കഴിയുമായിരുന്നില്ല..

ഇനി മേലാൽ നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് ഹരീഷിനോട് പറഞ്ഞു എന്റെ കുഞ്ഞിനെയും എടുത്ത് ഞാൻ ഇറങ്ങി!!

വീട്ടിൽ ചെന്നപ്പോൾ അവർക്ക് ഇതെല്ലാം പ്രശ്നമാക്കാനുള്ള തിരക്കായിരുന്നു ആരോടും ഒന്നിനും പോകണ്ട എന്ന് ഞാൻ പറഞ്ഞു.

അല്ലെങ്കിൽ തന്നെ ഇനി പരസ്പരം കുറ്റപ്പെടുത്തിയിട്ടും ചളി വാരി എറിഞ്ഞിട്ടും എന്താണ് പ്രയോജനം. ഞാൻ ചെയ്തത് അവർക്കും ഇഷ്ടമായിരുന്നില്ല… കുഞ്ഞിനെ നോക്കാൻ പോലും എല്ലാവർക്കും മടി.. അതുകൊണ്ട്എ ന്റെ കുഞ്ഞിനെ ഡേ കെയർ സെന്ററിൽ ആക്കി ഞാൻ ജോലിക്ക് പോകാൻ തുടങ്ങി… ഒപ്പം ഡിവോഴ്സ്ന് അപ്ലൈ ചെയ്തു..

ഹരീഷിന്റെ വീട്ടുകാരെല്ലാം അവിടെനിന്ന് അവരോട് പിണങ്ങി പോയത്രേ..

അതൊന്നും എന്നെ സംബന്ധിക്കുന്ന വിഷയമായിരുന്നില്ല.

ഡിവോഴ്സ് കിട്ടി.. കോടതി മുറ്റത്ത് ഹരീഷ് എന്നെ നോക്കി നിൽക്കുന്നു ണ്ടായിരുന്നു മാപ്പ് പറയാനാകും പക്ഷേ അയാൾക്ക് അത് പറയാൻ അവസരം നൽകാതെ ഞാൻ വന്ന ഓട്ടോയിൽ കയറി തിരികെ പോന്നു..

എന്റെ വീട്ടിൽ അപ്പോഴേക്ക് പുതിയ കല്യാണം കഴിപ്പിക്കേണ്ട തിരക്കായിരുന്നു എന്റെ കുഞ്ഞിനെയും കൊണ്ട് മെല്ലെ ഒരു വാടക വീട് എടുത്ത് ഞാൻ മാറി..

ഇനി ഞങ്ങൾ മതി ഞങ്ങളുടെ ലോകത്ത്.. മറ്റാരും വേണ്ട അവൾക്ക് ഞാനും എനിക്ക് അവളും..

ആരുടെയും കാര്യത്തിൽ ഇടപെടാതെ ഞങ്ങളുടെ കാര്യത്തിൽ മറ്റാരെയും ഉൾപ്പെടുത്താതെ ഇനി അങ്ങനെ ജീവിച്ചു പോണം..