എഴുത്ത്:- സൽമാൻ സാലി
ഒരു വിധം കെട്യോള് അടുക്കള അടക്കുമ്പോൾ തന്നെ പത്ത് മണി കഴിഞ്ഞിരുന്നു ……..ഇനി ഓളെ കുളിയൊക്കെ കഴിഞ്ഞു വന്നു ഇളയതിനെ ഉറക്കുമ്പോളേക്കും നേരം പതിനൊന്ന് കഴിയും ….ന്നിട്ട് വേണം ഓളെ സ്നേഹിക്കാൻ ..
കാഞ്ചന മൊയ്തീനെ കാത്തിരുന്ന പോലെ ..”കാത്തിരുന്നു കാത്തിരുന്നു ന്ന് ള്ള പാട്ടും കേട്ട് കാത്തിരിക്കെന്നെ ശരണം ..
ഒരു വിധം മോൾ ഉറങ്ങിയപ്പോൾ ഓള് ന്റടുത്ത് വന്നു ..
”ഇക്കൂ …ഇക്കോ …ങ്ങള് ഒറങ്ങിയ ..!
കാത്ത് കാത്ത് ഉറക്കം വന്നപ്പോളാണ് ഓളെ വിളി ..
”ഇല്ലെടി ….ഞനൊന്ന് കണ്ണ് ചിമ്മിയതാ ..
””ഉം അല്ലേലും ഇങ്ങക്ക് ന്നെ കാണുമ്പോൾ ഉറക്കം വരുമല്ലോ ..?
””അങനെ പറയല്ലേ മുത്തേ ….ന്ന് പറഞ്ഞു ഓളെ ഒന്ന് കെട്ടിപിടിച്ചതും മൊബൈലില് മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വന്നു …
എന്നെ നല്ല വിശ്വാസം ഉള്ളതുകൊണ്ട് മെസ്സഞ്ചർ നോട്ടിഫിക്കേഷൻ കേൾക്കുമ്പോൾ ഓള് അടുക്കളയിൽ ആണേലും ഓടി വരും …
അത്രക്ക് വിശ്വാസം ആണ് ഓൾക് ന്നെ ..
സാധാരണ വീട്ടിൽ കേറുമ്പോൾ മെസ്സഞ്ചർ സൈലന്റ് ആകുന്നതാണ് …. ക്ഷ്ട്ടകാലതിനു ഇന്ന് അത് മറന്നു പോയി ..
ഓള് എണീറ്റ് പോയി ഫോണെടുത്ത് വന്ന് മെസ്സഞ്ചർ ഓണ് ആക്കിയപ്പോൾ ഒരു പെണ്ണിന്റെ പേരുള്ള ഐഡി ..
”ഹായ് ഇക്കാ ….ന്ന് ഒരു മെസ്സേജും ..
എതായലും ഇന്നത്തെ സ്നേഹം തീർന്നു ന്ന് അപ്പൊത്തന്നെ മനസ്സിൽ കരുതിയതാണ് .. അപ്പോഴാണ് അടുത്ത മെസ്സേജ്
”നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ് ട്ടോ ..
ഫോൺ ഓളെ കയ്യിൽ ആണേലും ന്റെ ഹൃദയം പടപടാ ന്ന് മിടിക്കാൻ തുടങ്ങി ..
””അതെയ് ഒരു സംശയം ഈ കഥയിലൊക്കെ എഴുതുന്നപൊലെ തന്നെ ആണോ ഇങ്ങളെ കെട്യോള് ..
പോരാത്തതിന് ഒരു ചിരിക്കുന്ന സ്മൈലിയും ..ഏകദേശം എന്റെ കാര്യം തീരുമാനം ആയി ന്ന് കൂട്ടിയതാണ് ..
””എങിനെ സഹിക്കുന്നു ഇക്ക അവളെ ..
ഇനിയൊരു മെസ്സേജ് താങ്ങാൻ ഉള്ള കരുത്ത് എനിക്കില്ലാത്തത് കൊണ്ട് വേഗം ഫോൺ വാങ്ങി അവളേം ബ്ലോക് ചെയ്ത് സ്വിച് ഓഫ് ആക്കി അവിടെ ഇട്ട് ..
””ഷാഹി ഇയ്യ് ഇതൊന്നും കാര്യാക്കണ്ട ട്ടാ അത് ആരോ ആള് മാറി മെസ്സേജ് അയച്ചതാ ..
മൈലാഞ്ചി ഇട്ട നഖങ്ങൾ ആണേലും രണ്ട് പിച്ചും ഒരു മാന്തും മാന്തി എന്റെ തലയിണ എടുത്തു നടുവിൽ വെച് ഓള് മോളേം കെട്ടിപിടിച്ചു ഉറങ്ങാൻ തുടങ്ങി …
കാഞ്ചനക്ക് മൊയ്തീനേം എനിക്ക് ഓളെ സ്നെഹൊം കിട്ടീല ….എത് നേരത്താണോ ആ ബലാലിനു മെസ്സേജ് അയക്കാൻ തോന്നിയത് …
ഇനി ഈ പിണക്കം മാറ്റാൻ ഒരാഴ്ച പിന്നാലെ നടക്കേണ്ടി വരുമല്ലോ ന്ന് അലൊയ്ച് കിടന്നിട്ട് ഉറക്കം വരുന്നില്ല ശരീരം ആകെ നീറ്റൽ അമ്മാതിരി മാന്തി പൊളിക്കൽ അല്ലെ ഓള് പൊളിച്ചത് ..
ഇനി രണ്ട് ചുരിദാർ ഒരു അൽഫഹം എന്തൊക്കെ വാങ്ങികൊടുക്കണം എന്തോ ഓള് ഒന്ന് മിണ്ടികിട്ടാൻ ….ഏതായാലും.പതിനായിരത്തിന്റെ പണി തന്ന എന്റെ ഫ്രണ്ടേ മറക്കൂല ട്ടാ ..
ഇതൊന്നും അറിയാണ്ട് ആ കുരിപ്പ് വേറെ ആർക്കോ മെസ്സേജ് അയക്കുന്നുണ്ടാകും ..
കയ്യിലിരിക്കുന്നത് പൊവെം ചെയ്ത് ഉത്തരത്തിലിരിക്കുന്നത് കിട്ടിയും ഇല്ലാ ന്നുള്ള അവസ്ഥേൽ ഞാനും ഉറങ്ങി …
കഥ വായിച്ചു ❤️ഇടരുത് ന്ന് പറഞ്ഞാൽ ഇങ്ങള് ഇടും അതുകൊണ്ട് പറയുവാ എല്ലാരും രാത്രി പത്ത് മണിക്ക് ശേഷം മെസ്സേജ് അയക്കണം കേട്ടോ ….