വൈകാശി ~ ഭാഗം 21, എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കാശി ഇരുകൈകളാൾ അവളെ ചേർത്തു പിടിച്ചു…ആമി ദേ നോക്ക് നീ ഇങ്ങനെ തുടങ്ങല്ലേ…

ചെറിയമ്മ…..അവൾ വിങ്ങി കരഞ്ഞു

നോക്ക് ആമി എല്ലാം ശരിയാവും നീ ഇങ്ങനെ തളർന്നാൽ എങ്ങനെ ആണ് നീ വേണ്ടേ ബോൾഡ് ആയി നിന്ന് ചെറിയമ്മയ്ക്ക് ധൈര്യം പകരാൻ

എനിക്ക് സഹിക്കാൻ കഴിയില്ല കാശി എന്റെ ചെറിയമ്മ

ആമി…അവൻ അവളുടെ മുഖം കൈകളിൽ എടുത്തു സഹിക്കണം എല്ലാം ഉൾകൊണ്ടേ പറ്റു…പിന്നെ അതിനെ ഫേസ് ചെയ്യാൻ ആവും ആമി…വളെ ചേർത്തു നിർത്തി കൊണ്ട് അവൻ പറഞ്ഞു

ആ കാഴ്ച്ച കണ്ടു കൊണ്ടാണ് രാമനാഥൻ ICU വിൽ നിന്നും ഇറങ്ങി വന്നത്…ആയാൾ കാശിയെ തറപ്പിച്ചു ഒന്നു നോക്കി ആ മുഖത്ത് ദേഷ്യം നിറഞ്ഞു നിന്നു

കാശിയെ അവളെ പതിയെ തന്നിൽ നിന്നും അടർത്തി മാറ്റി…ആമി നീ ഇനി ഇങ്ങനെ കരഞ്ഞു വിഷമിച്ചു നില്ക്കരുത്…എല്ലാം ശരിയാവും ഞാൻ പിന്നെ വരാം ഇപ്പൊ ചെല്ലട്ടെ

അവൾ മെല്ലെ തലയാട്ടി……കാശി അവളുടെ കൈകളിൽ ചേർത്തു പിടിച്ചു……

പോകാൻ തിരിഞ്ഞതും അവൻ രാമാനാഥനു നേരെ മിഴികൾ പായിച്ചു അപ്പോഴും അവനെ നോക്കി ദേഷ്യത്തോടെ നില്ക്കുവാണ്…വൈഗയെ ഒന്ന് നോക്കി കാശി തിരികെ നടന്നു…അവൻ നടന്ന് അകലുന്നതും നോക്കി അവൾ നിന്നു……ഒരു നെടുവീർപ്പോടെ തിരിരിയുമ്പോ ആണ് അവളെ തന്നെ നോക്കി നില്ക്കുന്ന ചെറിയച്ഛനെ അവൾ കണ്ടത്

അവൾ പതിയെ അയാൾക്ക് അരികിലേയ്ക്ക് ചെന്നു…ചെറിയച്ഛാ

അയാൾ അവളെ ഒന്ന് നോക്കി ശേഷം അവിടെയുള്ള കസേരയിൽ അവളെ പിടിച്ച് ഇരുത്തി അയാൾ അവൾക്ക് അരികിലായി ഇരുന്നു

മോളെ…കഴിഞ്ഞതെല്ലാം മറന്ന് നിനക്ക് അവനോടു ഇത്ര വേഗം ക്ഷമിക്കാൻ കഴിഞ്ഞോ….???അവളെ തന്നെ ഉറ്റു നോക്കി അയാൾ ചോദിച്ചു

ചെറിയച്ഛാ ഞാൻ…എനിക്ക്……അവൾ വാക്കുകൾക്കായ് പരതി

അവനോടുള്ള വെറുപ്പും ദേഷ്യവുമെല്ലാം ഇല്ലാതായോ

ചെറിയച്ഛാ…ഒരിക്കലും ഞാൻ കാശിയെ ഞാൻ വെറുത്തിട്ടില്ല എനിക്ക് അതിന്‌ ഈ ജന്മം കഴിയില്ല….പിന്നെ അന്ന് സംഭവിച്ചത് എനിക്ക് പറ്റിയ ഒരു എടുത്തു ചാട്ടം ആയിരുന്നോ എന്ന് എനിക്ക് ഇപ്പൊ തോന്നുണ്ട്….ഒരുനിമിഷത്തെ എന്റെ എടുത്തു ചാട്ടം കാശിയ്ക്ക് പറയാൻ ഉള്ളത് പോലും കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല…അത് എന്റെ തെറ്റ് തന്നെയാണ് പക്ഷെ എനിക്ക് ഇപ്പൊ ഒന്ന് അറിയാം കാശിയുടെ ഉള്ളിൽ ഇപ്പോഴും ഞാൻ മാത്രേ ഉള്ളൂ എന്ന് എനിക്ക് അത് ബോധ്യമാകുന്നുണ്ട്…വർഷ അവൾ കാശിയെ സ്നേഹിച്ചിരുന്നിരിക്കാം പക്ഷേ കാശി…..അവൾ മനപ്പൂർവ്വം എന്നെ തെറ്റുദ്ധരിപ്പിച്ചത് ആയി കൂടെ…അങ്ങനെ ആണ് എങ്കിൽ ഞാൻ ചെയ്യ്തു കൊണ്ടിരിക്കുന്നതല്ലേ ഏറ്റവും വലിയ തെറ്റ്….എനിക്ക് ഇനിയും ചില ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കിട്ടാൻ ഉണ്ട് എനിക്ക് ആ വർഷയെ ഒന്ന് കാണാണം…പിന്നെ ഇപ്പോഴും ഞാൻ കാശിയ്ക്ക് പറയാൻ ഉള്ളത് കേട്ടിട്ടില്ല അവനോടും മനസ്സ് തുറന്ന് സംസാരിക്കണം

ഞാൻ ചെയ്യ്തത് തെറ്റ് ആണെങ്കിൽ ഇനി എങ്കിലും അത് ഞാൻ തിരുത്തേണ്ടേ…എല്ലാം മറന്നു എന്നും കാശിയെ എന്റെ ഹൃദയത്തിൽ നിന്നും പറിച്ചു മാറ്റിയെന്നുമെല്ലാം എല്ലാരുടെയും മുന്നിൽ ഇനിയും അഭിനയിക്കാൻ എനിക്ക് കഴിയില്ല ചെറിയച്ഛാ….പറഞ്ഞു തീന്നതും അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി

മോളെ….ഒരിക്കൽ അവൻ കാരണം ഒരുപാട് വേദനിച്ചത് ആണ് നീ…..അതു കണ്ടു ഞങ്ങളും ഒരു പാട് വിഷമിച്ചത് ആണ്….വീണ്ടും ഇരിക്കൽ കൂടി അവൻ കാരണം മോള് വേദനിക്കാൻ പാടില്ല ഞങ്ങൾക്ക് അത് സഹിക്കാനും കഴിയില്ല…എല്ലാം മോളുടെ ഇഷ്ട്ടം ഒരിക്കലും നിന്റെ ഇഷ്ടങ്ങൾക്ക് ഒന്നും ഞങ്ങൾ ആരും എതിരുനിന്നിട്ടില്ല അത് നിന്റെ കണ്ണ് നിറയാതെ ഇരിക്കാൻ ആണ് നിന്റെ സന്തോഷം അതാണ് ഞങ്ങൾക്ക് വലുത്…അതും പറഞ്ഞു അയാൾ എഴുനേറ്റ്‌ നടന്നു

വൈഗയും തന്റെ മനസ്സിൽ ചില തീരുമാനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു ഇല്ല ഇനിയും ഇങ്ങനെ വേദനിച്ചു ജീവിക്കാൻ കഴിയില്ല കാശിയോട്‌ സംസാരിച്ചേ പറ്റു തന്റെ മാനസ്സിൽ എരിയുന്ന കനൽ അണയ്ക്കാൻ കാശിയെകൊണ്ടേ സാധിക്കു ഇനിയും തനിക്ക് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്ന് അവനു മാത്ര നല്കാൻ കഴിയു…കസേരയിൽ ചാരി കണ്ണുകൾ അടച്ചു അവൾ ഇരുന്നു മീനുവിന്റെ ഫോൺ call ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്……

മീനുസെ…

ചെറിയമ്മയ്ക്ക് എങ്ങനെ ഉണ്ട്…..ഡോക്ട്ടർ എന്ത് പറഞ്ഞു.

ബോധം തെളിഞ്ഞു……പക്ഷെ

എന്താടാ എന്തു പറ്റി

ഡോക്ട്ടർ പറഞ്ഞകാര്യങ്ങൾ മീനുവിനോട് പറഞ്ഞതും വൈഗയുടെ മിഴികൾ നിറഞ്ഞു ശബ്ദം ഇടറി

നീ ഇങ്ങനെ സങ്കടപ്പെടാതെ……എല്ലാം വിധിയാ മോളെ

അറിയില്ല മീനു എനിക്ക് മാത്രം എന്താ ഇങ്ങനൊക്കെ സംഭവിക്കുന്നതെന്ന് ചെറിയമ്മയുടെ കിടപ്പ് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്റെ നെഞ്ചു പൊട്ടി പോവാ

എന്താ ഇത് നീയും കൂടെ ഇങ്ങനെ തുടങ്ങാതെ…നീ വിഷമിക്കാതെ

അവളോട്‌ സംസാരിക്കും തോറും വൈഗയുടെ സങ്കടം കൂടി വന്നു

വൈഗയെ ആശ്വസിപ്പിക്കാൻ ആവാതെ മീനുവും കുഴഞ്ഞു

ഞാൻ വയ്ക്കുവാ മീനു പിന്നെ വിളിക്കാം

Mmm……ശരി ഞാൻ വൈകിട്ട് വിളിക്കാം

മീനുവിനോട് സംസാരിച്ചു കഴിഞ്ഞു വീണ്ടും കണ്ണുകൾ അടച്ചു ഇരിക്കുമ്പോഴാണ് ചുമലിൽ ഒരു നനുത്ത സ്പർശം അവൾ മിഴികൾ ഉയർത്തി നോക്കവേ അലിവോടെ അവളെ നോക്കി നില്ക്കുന്ന കാശിയുടെ അമ്മയും അച്ഛനും….അടക്കിവച്ച സങ്കടങ്ങൾ എല്ലാം പേമാരി പോലെ പെയ്യത് ഒഴിയുമ്പോൾ അവളെ ചേർത്തു പിടിച്ചു നിറുകയിൽ തലോടി അവർ നിന്നു. മോളെ ഞങ്ങൾക്ക് മനസ്സിൽ ആവും മോളുടെ സങ്കടം നിന്നോട് എന്ത് പറയണം എന്ന് അറിയില്ല ചെറിയമ്മ നിനക്ക് അമ്മ തന്നെയാണെന്ന് അറിയാം എല്ലാം ഓരോ വിധിയാ മോളെ അവളുടെ നെറുകയിൽ തലോടി ശങ്കർ പറഞ്ഞു…….ഇത്ര ഏറെ താൻ സങ്കടങ്ങൾ നല്കിയിട്ടും ആ അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾക്ക് അത്ഭുതമായിരുന്നു

ആ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കുമ്പോ തന്റെ ഉള്ളിലെ സങ്കടങ്ങൾ ഒഴിഞ്ഞു പോയ പോലെ അവൾക്ക് തോന്നി…അപ്പോഴേക്കും രാമനാഥൻ അവർക്ക് അരികിൽ എത്തി അവരോട് നല്ല രീതിയിൽ തന്നെ സംസരിച്ചു…കുറെ നേരം അവളോടൊപ്പം ഇരുന്നിട്ട് അവർ തിരികെ പോയി

…………………….

Hello…ചെറിയച്ഛാ

മോൾ……..ഇറങ്ങിയോ

ദേ…..ഞാൻ ഇറങ്ങി ഉടനെ അങ്ങു വരും….ചെറിയമ്മയെ റൂമിൽ കൊണ്ടുവന്നോ ചെറിയച്ഛാ

ആ…മോളെ ഇപ്പൊ കൊണ്ടു വന്നതെ ഉള്ളു

ആഹ്…ശരി ഞാൻ ഉടനെ എത്താം

സീമയെ റൂമിലേയ്ക്ക് ഇന്ന് മാറ്റും അതുകൊണ്ട് സാധങ്ങൾ എടുക്കാൻ വൈഗ വീട്ടിലേയ്ക്ക് വന്നത് ആണ്

ഹോസ്പിറ്റലിലേയ്ക്ക് ഇറങ്ങുമ്പോൾ ആണ് കാശിയോട് ഇത്ര ദിവസം ആയിട്ടും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല എന്ന് അവൾ ഓർത്തത് ഇന്ന് തന്നെ കാശിയോട് സംസാരിക്കണം എന്ന് അവൾ തിരുമാനിച്ചു

ഇനിയും താമസിക്കരുത് കാശിയോട് സംസാരിച്ചേ പറ്റു…..ഒരു പരിധി വരെ തന്റെ സങ്കടങ്ങൾ കുറയ്ക്കാൻ കഴിയും ഇനിയും സ്വയം ഉരുകാൻ വയ്യ…

അവൾ അപ്പൊ തന്നെ ഫോൺ കൈയിൽ എടുത്ത് കാശിയെ വിളിച്ചു…Ring ചെയ്യ്ത ഉടൻ തന്നെ അവൻ ഫോൺ എടുത്തു

എന്താ…ആമി

നീ ഇപ്പൊ എവിടെയുണ്ട്

ദേ just ഇപ്പൊ ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയതാണ്…..നീ ഹോസ്പിറ്റലിൽ ആണോ

അല്ല ഞാൻ വീട് വരെ ഒന്ന് വന്നതാ……ചെറിയമ്മയെ റൂമിലേയ്ക്ക് മാറ്റി

ഞാൻ ഗൗതത്തെ വിളിച്ചിരുന്നു അവൻ പറഞ്ഞു…നീ ഹോസ്പിറ്റലിലോട്ട് പോവാണോ

അതെ…എനിക്ക് നിന്നെ ഒന്ന് കാണാണം കാശി കുറച്ചു സംസാരിക്കാൻ ഉണ്ട്…ഹോസ്പിറ്റലിലേയ്ക്ക് വരുവോ

അതിനെന്താ ഞാൻ ഉടനെ അങ്ങു വന്നേക്കാം

ശരി…എന്നാ അവിടെ…പറഞ്ഞു തീരും മുൻപ് അവളുടെ മുന്നിൽ ഒരു വണ്ടി വന്നു നിന്നു അതിൽ നിന്നും ഗുണ്ടകളെ പോലെ തോന്നുന്ന രണ്ടു മൂന്നുപേർ….അവളെ പിടിച്ചു വലിച്ചു വണ്ടിയിൽ ഇട്ടു

കാശി എന്ന അവളുടെ വിളിയും അവളുടെ കരച്ചിലുംമാത്രം ആണ് കാശി കേട്ടത്

ആമി എന്താ…എന്തു പറ്റി കാശി ആധിയോടെ ചോദിച്ചു കൊണ്ടിരുന്നു പക്ഷെ ആപ്പോഴേക്കും അവളുടെ ഫോൺ റോഡിൽ വീണിരുന്നു

കാശി പെട്ടന്ന് ഫോൺ എടുത്ത് ആരെയോ വിളിച്ചു……ഉടനെ വണ്ടിയുമായി എടുത്ത് പാഞ്ഞു

വണ്ടിയിൽ കയറി അല്പം കഴിഞ്ഞപ്പോ തന്നെ വൈഗയുടെ ബോധം മറഞ്ഞിരുന്നു

വൈഗ ഉണർന്നു ചുറ്റും നോക്കി ഏതോ പഴയ ഒഴിഞ്ഞ ഗോഡൗൺ ആയിരുന്നു അത്‌…തന്നെ പിടിച്ചു കൊണ്ട് വന്നവർ അവിടെ ഇരിക്കുന്നത് കണ്ടു അവൾ കൈയനക്കാൻ നോക്കിയപ്പോ ആണ് കൈയ് രണ്ടും പിന്നിലാക്കി തന്നെ കെട്ടിയിട്ടിരിക്കുവാണ് എന്ന് അവൾക്ക് മനസിലായത്…അവളുടെ പതിയെ തന്നിലേക്ക് അടുക്കുന്ന കാൽ അടികളുടെ ശബ്ദം കേൾക്കേ അവൾ മുഖമുയർത്തി തനിക്ക് മുന്നിൽ ക്രൂരമായ ചിരിയോടെ നില്ക്കുന്ന ആളെ കണ്ടതും വൈഗ ഒരുനിമിഷം തറഞ്ഞു നിന്നു

ആകാശ്…….

തുടരും…