മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
രണ്ടു മാസത്തിനു ശേഷം കാശിയ്ക്ക് അരികിലേക്ക് പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു വൈഗ
അവൾ ഫോൺ എടുത്തു കാശിയെ വിളിച്ചു
ആമി…………നീ ഇറങ്ങിയോ
ഇറങ്ങാൻ തുടങ്ങുവാ
ഞാൻ നിന്നെ ഇപ്പൊ വിളിക്കാൻ തുടങ്ങുവാരുന്നു
ആണോ……………..അതിനു മുൻപേ ഞാൻ വിളിച്ചില്ലേ
എനിക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന് നിന്നെ പിക്ക് ചെയ്യാൻ പറ്റില്ല ഒരു അർജെന്റ മീറ്റിംഗ് ഉണ്ട് ഒഴുവാക്കാൻ കഴിയില്ല ഞാൻ മാക്സിമം നോക്കി
അവൻ പറഞ്ഞത് കേട്ടതും അവളുടെ മുഖം വാടി……………..അവളുടെ മനസ്സ് ആകെ അസ്വസ്ഥമായി
Sorry ആമി നിന്നെ കാണണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ ഇവിടെ ഞാൻ പെട്ടുപോയി അല്ലേ നീ ഇവിടെ എത്തുന്ന നിമിഷം തന്നെ എന്റെ അമിയെ കാണാൻ ഞാൻ വന്നേനെ
സാരിമില്ല കാശി………………മീറ്റിംഗിന് പോവാതെ പറ്റാത്ത കൊണ്ടല്ലേ അതു സാരമില്ല അവനു വിഷമം ആവണ്ട എന്നു കരുതി അവൾ പറഞ്ഞു
നാളെ എന്തായാലും കാണാൻ പറ്റില്ല ഒരു കാര്യം ചെയ്യാം മറ്റന്നാൾ വൈകിട്ട് ഞാൻ വന്ന് നിന്നെ കോളേജിൽ നിന്ന് പിക്ക് ചെയ്യ്തോളാം
അതു കേട്ടപ്പോ അവളുടെ മനസ്സ് ശാന്തമായ്
എന്നാ ശരി ഞാൻ വയ്ക്കുവാ ട്രെയിൻ കേറിയിട്ട് വിളിക്ക്
Mmm ശരി
ഫോൺ വച്ചതും അവൾ ബാഗും എടുത്ത് താഴേക്ക് ചെന്നു
ഇറങ്ങാം മോളെ
ഇറങ്ങാം……..ചെറിയച്ഛാ
അവളുടെ കൈയിൽ നിന്നും bag വാങ്ങി അയാൾ വണ്ടിയിൽ കൊണ്ടു വച്ചു………….
പോട്ടെ…………….?.ചെറിയമ്മേ അവൾ സീമയെ കെട്ടിപ്പിച്ചു
അവരുടെ കണ്ണുകൾ നിറഞ്ഞു
അയ്യേ എന്താ സീമക്കുട്ടി ഇത്……………ഇങ്ങനെ ആണോ എന്നെ പറഞ്ഞു വിടുന്നെ
അവൾ പറഞ്ഞതും അവർ കണ്ണ് തുടച്ചു………..
അവൾക്ക് നേരെ പുഞ്ചിരിച്ചു
കണ്ടോ ഇപ്പൊ എന്ത് രസാ
വെറുതെ കരഞ്ഞ് അലമ്പ് ആക്കല്ലേ
വൈഗ ഒരിക്കൽ കൂടി അവരെ കെട്ടിപ്പിച്ചു യാത്രാ പറഞ്ഞു വണ്ടിയിൽ കയറി
ബാംഗ്ലൂർക്ക് ഉള്ള യാത്രയിൽ അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നത് കാശിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും പിന്നീട് സൗഹൃദവും എല്ലാം ഒരു ചിത്രം കണക്കെ അവളുടെ മനസ്സിലൂടെ കടന്നു പോയി………………ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ തളിർ ചില്ലയിൽ നിറമുള്ള ഒരിയിരം ഓർമ്മകൾ അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിയിച്ചു
ഫോണിൽ കാശിയും ഒത്തുള്ള ഫോട്ടോയിൽ മിഴി നട്ട് ഇരിക്കുവാണ് വൈഗ……………..വിധി എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം നിന്റെ സൗഹൃദമായിരുന്നു
ഇന്ന് എനിക്ക് അറിയില്ല വെറും സൗഹൃദം മാത്രമോ അതോ അതിനുമപ്പുറം നീ എനിക്ക് ആരാണന്ന്……… ഞാൻ പറയാതെ പറഞ്ഞ എന്റെ ഇഷ്ടം നീ അറിയാതെ അറിയണം
പിറകിലേയ്ക്ക് ചാരി മെല്ലെ കണ്ണുകൾ അടച്ചു അവൾ ഇരുന്നു……
രാവിലെ ഫോൺ ബെല്ലടിക്കുന്ന കേട്ട് കൊണ്ട് ആണ് വൈഗ ഉണർന്നത് ഫോൺ എടുത്തതും കാശിയുടെ call കണ്ടതും അവളുടെ മുഖം വിടർന്നു
അല്ല എന്താ ഇത്ര രാവിലെ തന്നെ ഫോൺ എടുത്തതും അവൾ തിരക്കി
നിന്നെ കുത്തി പൊക്കാൻ തന്നെ ഇതുവരെ എഴുനേറ്റ് ഇല്ലാരുന്നല്ലോ അല്ലേ……………??
അത് സമയം ആവുന്നതല്ലേ ഉള്ളൂ
ഇനി കിടന്ന് ഉറങ്ങണ്ട കുറെ നേരം കൂടെ കിടന്ന് ഉറങ്ങിയിട്ട് സമയം ആവുമ്പോ കിടന്ന് വെപ്രാളം പിടിച്ച് ഓടാൻ അല്ലേ ഇനി ഇഷ്ടം പോലെ സമയം ഉണ്ടല്ലോ ഇനി സമാധാനമായി റെഡിയായി സമയത്ത് പോകാലോ
അതെ ഈ വിളിച്ചുണർത്തൽ കലാപരിപാടി ഇന്ന് മാത്ര ഉള്ളോ അതോ നാളെയും ഉണ്ടോ
നാളെ മാത്രം അല്ല ഇനി എന്നും അങ്ങോട്ട് കാണും
അപ്പൊ ഞാൻ ഇനി അലറാം വയ്ക്കേണ്ടന്നു ചുരുക്കം
ആ………അങ്ങനെ എങ്കിൽ അങ്ങനെ…………….എന്നാ പോയി ഫ്രഷ് ആവൻ നോക്ക്
വൈകിട്ട് എന്നെ പിക്ക് ചെയ്യാൻ വരില്ലേ
പിന്നെ വരാതെ കോളേജ് കഴിയുമ്പോ ഞാൻ അവിടെ കാണും
ശരി…………..Bye
Bye………
ക്ലാസ്സിൽ ഇരിക്കുമ്പോഴും ഇടയ്ക്ക് ഇടയ്ക്ക് അവളുടെ ശ്രദ്ധ വച്ചിലേയ്ക്ക് വീണു കൊണ്ടുകൊണ്ടിരുന്നു………..ഓരോ നിമിഷവും ഓരോ യുഗം പോലെ അവൾക്ക് തോന്നി എങ്ങനൊയൊക്കെയോ അവസാന അവറും തീർന്നപ്പോ ക്ലാസ്സിൽ നിന്നു ഇറങ്ങി അവൾ ഓടുകയായിരുന്നു കാശിയുടെ അരികിൽ എത്താൻ
ഗേറ്റ് കടന്നപ്പോ തന്നെ അവൾ കണ്ടു റോഡിനപ്പുറത്ത് കാറിൽ ചാരി ഫോണിൽ സംസാരിച്ചു കൊണ്ടു നില്ക്കുന്ന കാശിയെ………….അവളുടെ കണ്ണുകൾ വിടർന്നു അവനെ കണ്ട സന്തോഷത്തിൽ മറ്റ് ഒന്നും ശ്രദ്ധിക്കാതെ കാശി………….എന്ന് വിളിച്ചു കൊണ്ടു റോഡ് മുറിച്ചു കടക്കാൻ തുടങ്ങവെ എതിർ വശത്തുനിന്നും വരുന്ന കാർ അവൾ കണ്ടില്ല
അവളുടെ വിളി കേട്ട് തിരിഞ്ഞു നോക്കിയ കാശി കാണുന്നത് അവൾക്ക് അടുത്തേയ്ക്ക് പാഞ്ഞു വരുന്ന കാർ ആണ് ആ കാഴ്ച്ച കണ്ടതും കാശിയ്ക്ക് തന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി
ആമി……….എന്നു വിളിച്ചു അവൻ അവൾക്ക് അരികിലേയ്ക്ക് ഓടി
അപ്പോഴണ് തനിക്ക് നേരെ വരുന്ന വണ്ടി അവൾ കാണുന്നത് ഒരു എന്തു ചെയ്യണം എന്ന് അറിയാതെ അവൾ കണ്ണുകൾ ഇറുകെ അടച്ചു
അപ്പോഴക്കും കാർ അവൾക്കരികിൽ എത്തി ഒരു ശബ്ദത്തോടെ ബ്രേക്ക് ചെയ്യ്തു നിർത്തി
കാശി വന്ന് അവളെ പിടിച്ചു മാറ്റുമ്പോൾ ആണ് അവൾ കണ്ണുകൾ തുറക്കുന്നത്
അപ്പോഴേക്കും കാശിയുടെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു………………അടുത്ത നിമിഷം തന്നെ അവൻ അവളെ ഇറുകെ പുണർന്നു അവന്റെ കണ്ണുകളും നിറഞ്ഞു വന്നു അല്പം നേരം അവന്റെ പെട്ടുന്നുള്ള പ്രവൃത്തിയിൽ അവളും ഒന്ന് ഞെട്ടി……………അവളുടെ കൈയ്യും പതിയെ അവനെ പുണർന്നു എന്തോ ഓർത്ത പോലെ കാശി അവളിൽ നിന്നും അടർന്ന് മാറി തങ്ങളെ തന്നെ നോക്കി നില്ക്കുന്ന കണ്ണുകളെ അവഗണിച്ചു കാശി അവളുടെ കൈയും പിടിച്ചു കാറിനരികിലേയ്ക്ക് നടന്നു അവളെ മുന്നിലെ ഡോർ തുറന്ന് ഉള്ളിൽ ഇരുത്തി അവനും കയറി വണ്ടി എടുത്തു…………..പരസ്പരം ഒന്നും മിണ്ടാതെയിരുന്നു കുറച്ചു കഴിഞ്ഞപ്പോ ഒരു സൈഡിലേയ്ക്ക് കാർ ഒതുക്കി നിർത്തി വൈഗ മിഴികൾ ഉയർത്തി അവനെ നോക്കി അവളെ തന്നെ നോക്കിയിരിക്കുവാണ് കാശി.
വേദനിച്ചോ…………അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ ചോദിച്ചു
പിന്നെ പടക്കം പൊട്ടണപോലെ അടി തന്നിട്ട് വേദനിച്ചോന്നോ അവൾ ഗൗരവത്തോടെ കാശിയുടെ നേരെ തിരിഞ്ഞു
സോറി ആമി………ശരിക്കും ഞാൻ പേടിച്ചു പോയി ഒരു നിമിഷം എന്റെ ഹൃദയം നിന്നു പോയപോലെയാ തോന്നിയെ………….എത്ര പ്രാവിശ്യം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇതു പോലെ ശ്രദ്ധ ഇല്ലാതെ ക്രോസ്സ് ചെയ്യരുതെന്ന്……….ഒരു നിമിഷം ഒന്ന് തെറ്റിയിരുന്നെങ്കിൽ എന്താവുമായിരുന്നു നിനക്ക് എന്തേലും പറ്റിയിരുന്നെങ്കിലോ എനിക്ക് ആലോചിക്കൻ കൂടി വയ്യ ആമി എന്തിന്റെ പേരിലും നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല അവൻ പറഞ്ഞതും അവന്റെ കൺ കോണിൽ നനവ് പടർന്നു
വൈഗയുടെ ഉള്ളിലും നോവ് പടർന്നു………അവന് താൻ എത്ര മാത്രം പ്രിയപ്പെട്ടതാണ് എന്ന തിരിച്ചറിവ് അവളുടെ ഉള്ളിൽ ഒരു തണുപ്പ് പടർത്തി
Sorry…….ഞാൻ നിന്നെ കണ്ട സന്തോഷത്തിൽ അപ്പൊ വേറൊന്നും എനിക്ക് മുന്നിൽ കണ്ടില്ല നിന്റെ അരികിലേക്ക് എത്തണം എന്ന ചിന്ത മാത്ര ഉള്ളാരുന്നു…….ഇനി ഞാൻ ശ്രദ്ധിച്ചോളാം
അവൾ പറഞ്ഞതും കാശിയുടെ മുഖത്തു ചിരി വിടർന്നു
പിന്നെ എന്നെ തല്ലിയില്ലേ എനിക്ക് നല്ല വേദന എടുത്തു…………..അതു കൊണ്ടു എനിക്ക് ഒരു ഐസ് ക്രീം വാങ്ങിത്തരണം അതും എന്റെ ഫേവറിറ്റ് ചോക്ലേറ്റ് ഫ്ലേവർ അവനെ നോക്കി ചിരിയോടെ അവൾ പറഞ്ഞു
ഒന്ന് മതിയോ….??
തല്ക്കാലം ഒന്ന് മതി
ഇങ്ങനെ ഒരു ഐസ്ക്രീം കൊതിച്ചി അവളെ നോക്കി ചിരിച്ചു കൊണ്ട്…………….അവൻ വണ്ടി എടുത്തു
വൈഗയെ വീട്ടിൽ ആക്കി തിരിക എത്തി ഫ്ലാറ്റിന്റെ ബാൽക്കണി പുറത്തേയ്ക്ക് മിഴികൾ നട്ട് ഇരിക്കുവായിരുന്നു കാശി അപ്പോഴും ഇന്ന് സംഭവിച്ച കാര്യങ്ങൾ ആയിരുന്നു അവന്റെ മനസ്സിൽ…………..ഒരുനിമിഷം ഒന്ന് തെറ്റിയിരുന്നെങ്കിൽ എന്റെ ആമി…………..അവിടെ ആ കുറച്ചു സെക്കന്റുകൾ അനുഭവിച്ച ടെൻഷൻ……….. ഒരിക്കലും അവളെ വേദനിപ്പിക്കണം എന്നു കരുതിയത് അല്ല പക്ഷെ അപ്പൊ പെട്ടന്ന് അങ്ങനെ സംഭവിച്ചു പോയി അവൾക്ക് എന്തേലും ഒന്ന് സംഭവിരുന്നെങ്കിൽ ആലോചിക്കൻ കൂടി കഴിയില്ല പിന്നെ ഈ കാശിയില്ലാ.
അറിയില്ല ആമി നിന്നോട് ഉള്ളത് സൗഹൃദമോ അതോ അതിനും മുകളിൽ ഒരിഷ്ട്ടമെന്നോ ഒന്ന് അറിയാം ഇന്ന് നീയന്റെ പ്രാണൻ ആണ് ഒരിക്കലും നിന്നെ നഷ്ട്ടപ്പെടുത്താൻ എനിക്ക് കഴില്ല………… കുഞ്ഞു കുസൃതി ഒളിപ്പിച്ച കണ്ണുകളാ ചിരിക്കുന്ന അവളുടെ ഫോട്ടോയിൽ നോക്കി കാശിയിരുന്നു
അവൻ വീണ്ടും ഒന്നുടെ ഫോണിലെ ഫോട്ടോയിൽ നോക്കിയിരുന്നു………പിന്നെ അവളുടെ നമ്പറിലേയ്ക്ക് വിളിച്ചു
രണ്ട് റിങ്ങിൽ അവൾ ഫോൺ എടുത്തു
എന്താ പതിവില്ലെതെ ഈ സമയത്ത് ഒരു വിളി
നീ കിടന്നാരുന്നോ
ഇല്ലാ കിടക്കാൻ തുടങ്ങുവാരുന്നു
നാളെ വൈകിട്ട് ഒരു അഞ്ച് മണിയൊക്കെ ആവുമ്പോ റെഡി ആയി നില്ക്കണം
എന്താ കാശി എവിടെ പോവാൻ ആണ്
അതൊക്കെ ചെല്ലുമ്പോ അറിയാം
ഓഹ് അപ്പൊ പറയില്ല…..??
ഇല്ലാ……
ആയിക്കോട്ടെ
അപ്പൊ പറഞ്ഞ പോലെ ഇപ്പൊ പോയി കിടന്ന് ഉറങ്ങിക്കോ…….. Good Night ആമി
Good Night
ഫോൺ വച്ചതും……….അവളുടെ മനസ്സിലും ഒരുപാട് ചോദ്യങ്ങൾ ഉയർന്നു
എന്നാലും എവിടോട്ട് ആയിരിക്കും സാധാരണ ഇങ്ങനെ പറയാതെ ഒരിടത്തും കൊണ്ടു പോയിട്ടില്ല……….ആർക്ക് അറിയാം ചില സമയം എന്തൊക്കെയാ അവൻ കാട്ടികൂട്ടുന്നതെന്ന് പോലും അറിയില്ല പക്ഷെ ഒന്ന് അറിയാം ഇന്ന് ഈ ആമിയുടെ ജീവനും ജീവിതവും അത് നീയാണ് കാശി എന്റെ ഹൃദയതാളം പോലും നിനക്കു വേണ്ടിയാണ് ഓരോന്ന് ആലോചിച്ചു അവളും പതിയെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു..
തുടരും….