വൈകാശി ~ ഭാഗം 12 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഇടയ്ക്ക് ഇടയ്ക്ക് ഗേറ്റിലേയ്ക്ക് കണ്ണും നട്ട് നില്പ്പാണു വൈഗ………….കാത്തുന്റെ Birthday സെലിബ്രഷൻ നടക്കുവായിരുന്നു അധികം ആരെയും ക്ഷണിച്ചിട്ടില്ല വളരെ ചെറിയ ഒരു ആഘോഷം ആണ് സമയം ആയിട്ടും കാശികാണാതെ നോക്കി നില്പാണ് വൈഗ അവൾ ഫോൺ എടുത്ത് ഒന്നുടെ അവനെ വിളിച്ചു നോക്കി അപ്പോഴും പഴയ മറുപടി സ്വിച്ച് ഓഫ്……………..അവൾ വീണ്ടും നിരാശയോടെ ഗേറ്റിലേയ്ക്ക് മിഴി നട്ടു.

അല്ല മോൾ ഇവിടെ നില്ക്കുവാ വാ കാത്തു മോളു അവിടെ ആന്റിയെ എവിടെയെന്നു ചോദിച്ചു ബഹളം ആണ്

അത് ആന്റി ഞാൻ ഒരു ഫോൺ ചെയ്യാൻ വന്നതാ അകത്തേയ്ക്ക് വരാൻ തുടങ്ങുവാരുന്നു

എന്നാവാ……

ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി അവൾ ഇന്ദുമതിയുടെ കൂടെ നടന്നു…അപ്പോഴേക്കും മുറ്റത്ത് ഒരു കാറു വന്നു നിന്ന സൗണ്ട് കേട്ട് അവൾ തിരിഞ്ഞു നോക്കിയതും കാറിൽ നിന്ന് ഇറങ്ങുന്ന കാശിയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു

ആന്റി അകത്തേയ്ക്ക് പൊക്കോ ദാ ഞാൻ കാശിയെ കൂട്ടി ഇപ്പൊ വരാം

ശരി……..മോളെ

വൈഗ നേരെ കാശിയ്ക്ക് അരികിലേക്ക് നടന്നു അവളെ കണ്ടതും കാശി ചിരിച്ചു കൊണ്ട് അവൾക്ക് അരികിൽ എത്തി.

എന്താണ് ഇത്ര ഗൗരവം അവളുടെ മുഖം ശ്രദ്ധിച്ചതും അവൻ തിരക്കി

നിന്റെ ഫോൺ എവിടെ കാശി ഞാൻ എത്ര തവണ വിളിച്ചു……അവൾ ഗൗരവത്തോടെ അവനോടു പറഞ്ഞു

അത് ചാർജ് തീർന്നതാവും നീ കുറെ വിളിച്ചോ………???

ഇല്ല വിളിച്ചില്ല അവൾ ദേഷ്യത്തോടെ പറഞ്ഞു

ഓഹ് Sorry യെടോ മനപൂർവ്വം അല്ലല്ലോ ഈ ദേഷ്യം ഒന്ന് മാറ്റ്….എന്നിട്ട് ഒന്ന് ക്യൂട്ട് ആയിട്ട് ഒന്ന് ചിരിക്ക്

അവൻ അതു പറഞ്ഞതും അവളുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി വിരിഞ്ഞു

ഹാ ഇപ്പൊ നല്ല കിടു ആയിട്ടുണ്ട്

മതി മതി വാ അകത്തേയ്ക്ക് പോവാം

വൈഗ കാശിയേയും കൂട്ടി അകത്തേയ്ക്ക് പോയി……..കാശിയെ കണ്ടതും കാത്തു ഓടി വന്നു

അവൻ അവളെ പൊക്കി എടുത്തു………Happy Birthday കാത്തുകുട്ടി അവളുടെ കവിളിൽ ഉമ്മ കൊടുത്ത് കൊണ്ടു കാശി പറഞ്ഞു അവന്റെ കൈയിൽ ഇരുന്ന ഗിഫ്റ്റ് പായ്ക്കറ്റ് അവളുടെ കൈയിൽ കൊടുത്തു

Tnqq……………അങ്കിൾ

കാശിയെ കെട്ടിപിടിച്ചു കൊണ്ട് അവൾ പറഞ്ഞു

എന്നാ ഇനി കേക്ക് മുറിക്കാം…….അല്ലേ ഗോപി നാഥാൻ പറഞ്ഞതും കാശി കത്തുവിനെ സെറ്റ് ചെയ്യ്തു വച്ചിരുന്ന കേക്കിന്റെ മുൻപിൽ കൊണ്ടു നിർത്തി……

ഫഗ്ഷൻ എല്ലാം കഴിഞ്ഞു കാശിയും വൈഗയും അവളുടെ റൂമിനോട് ചേർന്ന ബാൽക്കണിയിൽ ഇരുന്നു സംസാരിക്കുവായിരുന്നു

ശരിക്കും ഈ നഗരം എന്തു ബ്യൂട്ടിഫുൾ ആണ് അല്ലേ……വൈഗ

ആവോ എനിക്ക് അറിയില്ല കാശി…അവൾ പറഞ്ഞതും കാശി അവളെ തുറിച്ചും നോക്കി

അല്ല രണ്ട് മൂന്ന് കൊല്ലം ആയി നീ എവിടെ ആല്ലേ താമസിക്കുന്നെ എന്നിട്ടും മനസ്സിലായില്ല

അങ്ങനെ മനസ്സിൽ ആവാൻ ഈ നഗരം എന്താന്ന് ഞാൻ അറിഞ്ഞിട്ടില്ല കാശി കോളേജിൽ പോവും പിന്നെ അല്ല ചില്ലറ ഷോപ്പിംഗിനു ഫിനിക്‌സ് മാളിൽ പോവും അത്ര ഒള്ളു.

അത് കേട്ടതും വീണ്ടും കാശി അവളെ തുറിച്ചു നോക്കിയിരിപ്പുണ്ട്

ഞാൻ നിന്നോട് അന്ന് പറഞ്ഞത് സത്യം ആണ് മനസ്സിൽ ആഴത്തിൽ പതിച്ച ഒരു സൗഹൃദവും എനിക്ക് ഉണ്ടായിട്ടില്ല അതു കൊണ്ടു തന്നെ അങ്ങനെ ഒറ്റയ്ക്ക് പുറത്ത് പോവാനും മടിയാണ്

ഇങ്ങനെ ഒന്നിനെ ഞാൻ ആദ്യം കാണുവാ നിനക്കു എന്താ ഫ്രണ്ട്‌സ് ഒന്നും ഉള്ളത് ഇഷ്ടമല്ലേ………..?

ഒരുപാട് ഇഷ്ടം ആണ്…………..ഒരു പാട് സൗഹൃദങ്ങൾ ഉണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട് പക്ഷെ എനിക്ക് അച്ഛനും അമ്മയും ഇല്ല എന്ന് അറിയുമ്പോ പിന്നെ എന്നോട് ഒരു തരം സഹതാപമാണ് അച്ഛനും അമ്മയും ഇല്ലാത്തകുട്ടി ഒരു അനാഥയോട് പോലെ ഉള്ള സഹാതാപം അതു എനിക്ക് ഒട്ടും ഇഷ്ടമല്ല കാശി……………….ആ സഹതാപം അല്ല എനിക്ക് വേണ്ടത് പതിയെ പതിയെ ഞാനും എന്റെ മാത്രം ലോകത്തിലേയ്ക്ക് ഒതുങ്ങി…………………..You know കാശി പരിയചപ്പെട്ടു ഇത്ര ആയിട്ടും ഒരിക്കൽ പോലും എന്നോട് അങ്ങനെ ഒരു സഹതാപം കാണിക്കാത്തത് നീ മാത്രമാണ്…………….. അതു കൊണ്ടു ആണ് നിന്നോട് ഞാൻ ഇത്ര അടുത്തതും……………വൈഗയുടെ കണ്ണിൽ നീർ കണങ്ങൾ തിളങ്ങി

കാശി അവൾക്ക് അരികിൽ നിന്ന് അവളെ ചേർത്ത് നിർത്തി………….ഇതുവരെ നീ കാണത്താ ഈ നഗരത്തിന്റെ ഭംഗി ഞാൻ നിനക്ക് കാണിച്ചു തരും എന്താ പോരെ…………………അവന്റെ ചുണ്ടിൽ ചിരിവിരിഞ്ഞു

പതിയെ അവളിലേക്കും ആ ചിരി പടർന്നു

പിന്നെ ഒരു കാര്യം അവാസനം കറക്കം മാത്രമായി പഠനം ഗോവിന്ദ ആവരുത്

ഓഹ് പിന്നെ അതൊന്നുമില്ല ഞാൻ നന്നായി പഠിക്കും

അതു കണ്ടാൽ മതി അവസാനം വല്ലോ സപ്ലിക്കേഷൻ കോഴ്സും ചെയ്യാൻ ഉദ്ദേശ്യം ഉണ്ടേൽ ഇപ്പൊ പറയണം തന്ന വാക്ക് ഞാൻ അങ്ങു പിൻവലിച്ചോളാം

അയ്യടാ ചീഞ്ഞ കോമഡിയായിട്ട് ഇറങ്ങിയേക്കുവാ അല്ലേ

അപ്പൊ എങ്ങനെ നമ്മൾ അടിച്ചു പൊളിക്കുവല്ലേ ഈ ബാംഗൂർ ഡേയ്സ്………….പറഞ്ഞതും അവൻ തന്റെ കൈയ്യ് അവൾക്ക് നേരെ നീട്ടി

ഡബിൾ ok…………..അവൾ തന്റെ കൈയ്യ് അവന്റെ കൈയുടെ മുകളിൽ വച്ചു

എന്നാ ഞാൻ ഇറങ്ങാട്ടെ ടൈം കുറെ ആയി

വൈഗ സമ്മതിച്ചു കൊണ്ടു തലയാട്ടി

ആന്റി………..

എന്താ കാത്തുമോളെ

നമ്മുക്ക് ഗിഫ്റ്റ് എല്ലാം നോക്കണ്ടെ ആന്റിയും അങ്കിളും വാ……………കാത്തു രണ്ടാളുടെ കൈയിൽ പിടിച്ചു

മോളും ആന്റിയും കൂടി ഗിഫ്റ്റൊക്കെ നോക്കിക്കോ അങ്കിളു പോവാ മോളെ

വേണ്ട…………വേണ്ട അങ്കിള് ഇപ്പൊ പോവണ്ട

അങ്കിളിനു പോയിട്ട് ഒരു അത്യാവശ്യ കാര്യം ഉള്ള കൊണ്ടല്ലേ ഇനി വേറെരു ദിവസം വരാം അന്ന് ഫുൾ കാത്തു മോളുടെ കൂടെ അടിച്ചു പൊളിക്കാം പോരെ

ഉറപ്പായും……???

ഉറപ്പായും…….ഇപ്പൊ അങ്കിൾ പോട്ടെ

ശരി……..

എന്നാ ഒരു ഉമ്മതാ

കാശി കുനിഞ്ഞു നിന്നുതും കാത്തു അവന്റെ അവനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു

താഴെ ചെന്ന് എല്ലാരോടും യാത്ര പറഞ്ഞു അവൻ പോകാൻ ഇറങ്ങി………വൈകയും കാത്തുമോളും അവന്റെ കൂടെ കാറിനടുത്തു വരെ ചെന്നു……..വണ്ടിയിൽ കേറി അവരെ കൈയ് ഉയർത്തി കാട്ടി കാശിയുടെ കാർ ഗേറ്റ് കടന്നു പോയി അല്പം നേരം അവൻ പോയ വഴിയേ നോക്കി നിന്ന് കാത്തുവിന്റെ കൈയും പിടിച്ചു അവൾ തിരികെ അകത്തേയ്ക്ക് പോരുന്നു………

വൈഗയുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു അവൾക്ക് മുന്നിൽ സൗഹൃദത്തിന്റെ പുതിയ ലോകം തന്നെ കാശി അവൾക്ക് മുന്നിൽ തീർത്തു തീർത്തു……

അവളുടെ ദിനങ്ങൾ അവനിൽ തുടങ്ങി അവനിൽ തന്നെ അവസാനിച്ചു

ബാംഗൂർ എന്ന നഗരത്തിന്റെ മുഴുവൻ സൗന്ദര്യവും അവൾ അറിഞ്ഞത് കാശിയിലൂടെ ആയിരുന്നു

ഫീനിക്സ് മാളിൽ സിനിമ കാണാൻ വന്നതായിരുന്നു വൈകയും കാശിയും അതു കഴിഞ്ഞു food കോർട്ടിൽ ജ്യൂസ് കുടിക്കാൻ കേറി

ഏതു ജ്യൂസ് ആണ് പൈനാപ്പിൾ പറയട്ടെ……??

വേണ്ട കാശി പൈനാപ്പിൾ എനിക്ക് അലർജിക് ആണ് ഓറഞ്ച് മതി

ശരി………..എന്നാ രണ്ട് ഓറഞ്ച് ജ്യൂസ് പറയാം

അവൻ പോയി രണ്ടു ഓറഞ്ച് ജ്യൂസുമായി അവൾക്ക് അരികിൽ വന്നിരുന്നു………….

ഹേയ് കാശി………..അവർക്ക് അരികിലേക്ക് സുന്ദരിയായ ഒരു പെൺകുട്ടി അവർക്ക് അരികിലേയ്ക്ക് എത്തി

ഹായ് വർഷ നീ എന്താ ഇവിടെ

ഞാൻ ദേ ഫ്രണ്ട്സിന്റെ കൂടെ ഒരു ഷോപ്പിംഗിനു ഇറങ്ങിയതാ അപ്പൊ നീ എവിടെ ഇരിക്കുന്ന കണ്ടു

അല്ല ഇതരാ………….വൈഗയെ നോക്കി അവൾ ചോദിച്ചു

ഇതു വൈഗ എന്റെ ഫ്രണ്ട് ആണ് ഇവിടെ എൻജിനിയറിങ്ങിന് പഠിക്കുന്നു…………ഞങ്ങൾ ഒരു ഫിലിം കാണാൻ ഇറങ്ങിയതാ

വൈഗ ഇതു വർഷ എന്റെ ഫ്രണ്ട് ആണ് ഇവൾ ഇവിടെ ഒരു it കമ്പനിയിൽ work ചെയ്യുന്നു……..ഞങ്ങൾ ഒന്നിച്ചു പഠിച്ചവർ ആണ് ഒരേ നാട്ടുകാർ…………..കാശി ഇരുവരെയും പരിചയപ്പെടുത്തിയതും രണ്ടാളും പര്സപരം ഒന്ന് പുഞ്ചിരിച്ചു

എങ്കിൽശരി…………ഞാൻ ചെല്ലട്ടെ അവർ അവിടെ വെയ്റ്റ് ചെയ്യുവാ.

ശരി….എന്നാൽ ചെല്ല്‌

ഇരുവരെയും നോക്കി ചിരിച്ചു അവൾ പുറത്തേയ്ക്ക് പോയി.

അവിടുന്നു നേരെ അവർ പോയത് ബീച്ചിലേയ്ക്ക് ആയിരുന്നു………… സിന്ദുരാശോഭ പടർത്തി കടലിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന സൂര്യനെ നോക്കി കാശിയുടെ തോളിൽ തല ചായ്ച്ച് ഇരിക്കുവായിരുന്നു വൈഗ.

വൈഗ……..

Mmm………എന്താ……??

അല്ല നിനക്ക് ഈ ഒരൊറ്റ പേരെയുള്ളു

ഉള്ളു എന്തേ……???

അപ്പോ എല്ലാരും നിന്നെ വൈഗ എന്നല്ലേ വിളിക്കുന്നെ

അതയല്ലോ എന്തു പറ്റി.

അപ്പൊ ഞാൻ ഇനി അങ്ങനെ വിളിക്കുന്നില്ല

ആവൾ അവന്റെ തോളിൽ നിന്നും മുഖമുയർത്തി അവനെ നോക്കി…………..പിന്നെ.???

വേറെ പേരു വിളിക്കും

വേറെ പേരോ എന്തിന്….??

നീ എനിക്ക് വളരെ സ്പഷ്യൽ അല്ലെ അപ്പൊ എല്ലാരും വിളിക്കുന്ന പോലെ അല്ലാതെ എനിക്ക് മാത്രം വിളിക്കാൻ ആണ് പുതിയ പേര്

Haha…… എന്നിട്ട് എന്താ കണ്ടുപിടിച്ച പേര്

ആമി………

ആമിയോ ഈ പേരിനു പിന്നിൽ മധാവിക്കുട്ടി എന്ന എഴുത്തുകാരിയോട് ഉള്ള നിന്റെ ആരാധനയും ഉണ്ടല്ലോ….??ശരിയല്ലേ

അങ്ങനെ ചോദിച്ചാൽ……. ഉണ്ട് എന്നോ മനസ്സിൽ പതിഞ്ഞ പേരാ……അത്രമേൽ പ്രിയമുള്ള ഒരാളെ വിളിക്കാൻ കരുതിവച്ചിരുന്ന പേര് എന്തേ നിനക്ക് ഇഷ്ടമായില്ല

പിന്നെ ഒരുപാട് അവൾ വീണ്ടും കാശിയുടെ തോളിൽ ചാഞ്ഞു

അപ്പൊ ഇന്നുമുതൽ എനിക്ക് നീ ആമിയാണ് കാശിയുടെ മാത്രം ആമി അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.

തുടരും…