വൈകാശി ~ ഭാഗം 05 , എഴുത്ത്: Malu Maluzz

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പിറ്റേന്ന് ഓഫീസിൽ എത്തി വൈഗ നേരെ പോയത് കാശിയുടെ ക്യാബിനിലേക്ക് ആണ്.

വൈഗയെ കണ്ടതും കാശിയുടെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു.

വരണം Miss വൈഗ വിശ്വനാഥൻ ഈ വരവ് ഞാൻ പ്രീതിക്ഷിച്ചിരുന്നു……

വൈഗയുടെ മുഖത്ത് അവനോടുള്ള പുച്ഛം ആണ് നിറഞ്ഞത്.

അപ്പൊ കയ്യിലുള്ള റെസിഗ്‌നേഷൻ ലെറ്റർ ഇങ്ങു തന്നേക്ക്…….

ഒരു ചിരിയോട് കാശി പറഞ്ഞതും അവൾ തന്റെ ഇടത്തേ കൈയിൽ മറച്ചു പിടിച്ചിരുന്ന റെസിഗ്‌നേഷൻ ലെറ്റർ പെട്ടന്ന് തന്നെ ചുരുട്ടി പിടിച്ചു.

താൻ എന്താ കരുതിയത് തന്നെ പേടിച്ച്‌ ഈ വൈഗ ജോലിയും കളഞ്ഞു നാട് വിടുമെന്നോ…….. എങ്കിൽ താങ്കൾക്ക് തെറ്റി Mr കാശിനാഥ്……. തന്റെ മുന്നിൽ തോല്ക്കാൻ എനിക്ക് മനസില്ല……… ഞാൻ ഇവിടെ തന്നെ കാണും തന്റെ മുന്നിൽ തന്നെ………… തന്റെ മുന്നിൽ ഒരിക്കൽ ഞാൻ തോറ്റുപോയിരുന്നു പക്ഷെ ഇനി അതുണ്ടാവില്ല…….

Ohh….. ഗ്രേറ്റ് അപ്പൊ പിന്നെ ഇപ്പൊ എന്തിനാ നീ ഇങ്ങോട്ട് വന്നേ……..?

പെട്ടന്ന് ഉള്ള അവന്റെ ചോദ്യത്തിൽ അവൾ ഒന്ന് പതറി…….. പെട്ടന്ന് ആണ് ഇന്നലെ അവനെ എല്പ്പിച്ച പെൻഡ്രൈവിന്റെ കാര്യം അവൾ ഓർത്തത്………
അതു പിന്നെ പുതിയ പ്രൊജക്റ്റിന്റെ ഡീറ്റൈൽസ്‌ ഉള്ള ആ പെൻഡ്രൈവ് എടുക്കാൻ വന്നത് ആണ് എനിക്ക് അത് കോപ്പി എടുക്കണം.

അപ്പൊ അതിന് ആണ് അല്ലേ വന്നത് ആയിക്കോട്ടെ …….. അവൻ ടേബിളിന്റെ ഡ്രോ തുറന്നു പെൻഡ്രൈവ് എടുത്തു കൊടുത്തു.

അവൾ അതും വാങ്ങി പെട്ടന്ന് തിരിഞ്ഞു നടന്നു….

ആമി……..

അവന്റെ വിളി കേട്ട്
ഒരു നിമിഷം അവൾ അവിടെ നിന്നു…… പെട്ടന്ന് തന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഡോർ തുറന്നു പുറത്തേയ്ക്ക് പോയി.

എനിക്ക് അറിയാം ആമി നീ വന്നത് എന്തിനായിരുന്നു എന്ന് ഞാൻ അങ്ങനെ പറഞ്ഞ കൊണ്ട് തോന്നിയ വാശി കൊണ്ട് ആണ് നീ തീരുമാനം മാറ്റിയത് എന്നും എനിക്ക് അറിയാം അതായിരുന്നു എനിക്കും വേണ്ടത്…………… എന്നോളം ആർക്ക് ആണ് ആമി നിന്നെ അറിയുന്നത് കാശിയുടെ മുഖത്ത് ഒരു പുഞ്ചരി തെളിഞ്ഞു…..

എന്തായി കാര്യങ്ങൾ…….. കാശിയുടെ ക്യാബിനിലേക്ക് വന്ന കിരൺ തിരിക്കി.

എന്താവൻ…….. അവൾ ഇവിടെ തന്നെ തുടരും…..

ശരിക്കും………

അതേടാ………

ഞാൻ കരുതിയത് അവൾ ഇന്ന് തന്നെ ഈ ജോലി ഇട്ടിട്ട് പോവും എന്നാ….

പോകുമായുരുന്നു അതായിരുന്നു അവളുടെ തീരുമാനവും……….. അതിനുള്ള മറു മരുന്ന് എന്റെ കൈയിൽ ഉണ്ടായിരുന്നു മോനെ…..ഞാൻ ഇന്നലെ പറഞ്ഞില്ലേ.

സമ്മതിച്ചു മോനെ………

എനിക്ക് അറിയുന്ന പോലെ അവളെ വേറെ ആർക്ക് ആറിയാം കിച്ചു………

കാശിയോട് ഉള്ള വാശിയ്ക്ക് എടുത്ത തീരുമാനം തെറ്റായി പോയോ എന്നുള്ള ചിന്തയിൽ ആയിരുന്നു വൈഗ.

ഇല്ല…… ഞാൻ എന്തിന് ഓടി ഒളിക്കണം പാടില്ല ആരുടെ മുന്നിൽ തോറ്റാലും അവന്റെ മുന്നിൽ തോല്ക്കാൻ പാടില്ല അല്ലെങ്കിൽ തന്നെ മീനുനെയും നന്ദുനെയും വിട്ട് ഞാൻ എങ്ങനെ പോവും…… ഇന്നലെ ഞാൻ ഇതൊന്നും ചിന്തിച്ചതുമില്ല എങ്ങനെയും എവിടുന്ന് പോയാൽ മതി എന്നായിരുന്നു.

അല്ല നീ എന്താ ഇവിടെ…………….ഇത്ര ആലോചിച്ചു നില്ക്കുന്നെ………….. വൈഗയെ കാണാതെ തിരിക്കി വന്നതായിരുന്നു മീനു.

ഒന്നുമില്ല മീനുസെ ഞാൻ വെറുതെ ഇവിടെ നിന്നന്നേ ഉള്ളു…….

അല്ല ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുവോ………??? വൈഗയെ തന്റെ നേരെ പിടിച്ചു നിർത്തി മീനു ചോദിച്ചു.

എന്താടി…..??

അല്ല നീ ഞങ്ങളിൽ നിന്ന് എന്തേലും ഒളിക്കുന്നുണ്ടോ.

പെട്ടെന്ന് മീനുവിന്റെ ചോദ്യം വൈഗ ഒന്ന് പതറി

ഒളിക്കാനോ…… എന്ത് നിനക്ക് വട്ടാ അല്ലേ തന്നെ ഞാൻ എന്ത് ഒളിക്കാൻ ആണ്…. മീനുവിനോട് അങ്ങനെ പറഞ്ഞതിൽ കുറ്റബോധം തോന്നിയെങ്കിലും അവൾ അത് മറച്ചുവെച്ചു.

അപ്പൊ എനിക്ക് തോന്നിയത് ആയിരിക്കും അല്ലേ……??

ആയിരിക്കും അല്ല ആണ്………..നീ ഇങ്ങോട്ട് വന്നേ കുറെ work ഉണ്ട് തീർക്കാൻ…………

ഓഫീസിൽ നിന്നും വന്ന് ബാൽക്കണിയിലെ ചെടികൾ നയ്ക്കുവായിരുന്നു വൈഗ അവിടെ താമസത്തിന് വന്നതിനു ശേഷം ആണ് അവരുടെ ബൽക്കണയിൽ പലതരത്തിളുള്ള ചെടികളും വച്ച് പിടിപ്പിച്ചത് .

അപ്പോഴാണ് താഴെ കിരണും അവന്റെ കൂടെ കാറിൽ നിന്നും ലഗേജുമായ് ഇറങ്ങുന്ന കാശിയെയും വൈഗ കണ്ടത്……………… കിരണിന്റെ കൂടെ ഫ്ളാറ്റിലോട്ട് താമസിത്തിന് ഉള്ള വരവ് ആണെന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി.

അപ്പൊ രണ്ടാളും കൂടെ ചേർന്നുള്ള പ്ലാനിങ് ആണ് ഇത് കൊണ്ടു ഒന്നും ഈ വൈഗയെ തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല Mr കാശിനാഥ് ഇനി നിങ്ങൾ എന്തൊക്കെ ചെയ്യതാലും കാണിച്ചാലും എനിക്ക് നിങ്ങളോടു ക്ഷമിക്കാൻ കഴിയില്ല…………

അല്ല ഇതെന്താ കാശിസാർ പെട്ടിയും കിടക്കുമായി കിരൺ സാറിന്റെ കൂടെ……….കിരൺ സാറിന്റെ കൂടെ താമിസിക്കാൻ ആയിരിക്കും അല്ലേ അവർ ഫ്രണ്ട്‌സ് ആണെന്ന് ഓഫീസിൽ ആരോ പറയുന്ന കേട്ടിരുന്നു…….. അപ്പോഴാണ് തനിക്ക് അരികിലേക്ക് വന്ന നന്ദുനെ അവൾ കാണുന്നത്

ആ എനിക്ക് എങ്ങനെ അറിയണേ വേണേ നീ പോയി ചോദിക്ക്……. നന്ദുനോട് ദേഷ്യപ്പെട്ടു വൈഗ അകത്തേയ്ക്ക് കേറി പോയി……..

ങേ ഇവൾക്ക് ഇതെന്താ പറ്റിയെ ഭ്രാന്ത് ആയോ ചുമ്മാ കിടന്നു ചാടുന്നു ആർക്ക് അറിയാം……..

വൈകിട്ടത്തേയ്ക്ക് ഉള്ള ഫുഡ് ഉണ്ടാക്കുന്ന തിരിക്കിൽ ആയിരുന്നു മൂവർ സംഘം.

മീനു നീ അറിഞ്ഞോ……

എന്താടി ……….

നമ്മുടെ കാശി സാറില്ലേ അപ്പുറത്തെ ഫ്ലാറ്റിൽ കിരൺ സാറിന്റെ കൂടെ തമിസിക്കാൻ വന്നിട്ടുണ്ട്..

നീ എങ്ങനെ അറിഞ്ഞു…..

ഞങ്ങൾ കുറച്ചു മുൻപ് ബൽക്കണയിൽ നിന്നപ്പോ അല്ലേ കണ്ടേ……

ആണോ വൈഗേ…….

ആ…………..അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

ഇവൾക്ക് കാശി സാറിനെ വന്നപ്പോ തൊട്ട് പിടിച്ചിട്ടില്ല നിനക്ക് എന്താടി അങ്ങേരെ ഇഷ്ടപ്പെട്ടില്ലേ മോളെ………….നന്ദു വൈഗയോട് ചോദിച്ചു

അയാൾ നമ്മുടെ ഓഫീസ് ടീം Head ആണ് ആ ബഹുമാനം എനിക്ക് ഉണ്ട് പിന്നെ ഇഷ്ടപ്പെടാൻ അയാൾ എന്നെ കെട്ടാൻ ഒന്നും വന്നതല്ലല്ലോ…….

അതു പറയാൻ പറ്റില്ല ഇനി ചിലപ്പോ അങ്ങനെയൊക്കെ സംഭവിച്ചാലോ…….. സാർ നല്ല ചുള്ളൻ അല്ലേ ഒരു പ്രൊപ്പോസൽ വന്നാ നീ സമ്മതിക്കില്ലേ ഞാൻ ആണേ എപ്പോ Ok പറഞ്ഞെന്നു ചോദിച്ചാൽ മതി.

എന്നാ നീ പോയി കെട്ടിക്കോടി……..

ദേഷ്യത്തോടെ നന്ദുനെ നോക്കി പറഞ്ഞ് വൈഗ ഇറങ്ങിപ്പോയി……

ഇതെന്താ ഇവൾക്ക് പറ്റിയെ ഇത്ര ദേഷ്യപ്പെടാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ മീനു.

ആ ആർക്ക് അറിയാം പോട്ടെ…… കാര്യമാക്കേണ്ട

അപ്പോഴേക്കും വൈഗ പോയാ പോലെ തന്നെ തിരികെ വന്ന് നന്ദുനെ കെട്ടിപ്പിടിച്ചു.

sorry നന്ദുസെ…..ഞാൻ അറിയാതെ ദേഷ്യപ്പെട്ടു പോയത് ആണ്.

തല്കാലം ക്ഷമിക്കാം പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്……..

ഓഹ് സമ്മതിച്ചു.

അവസാനം വാക്ക് മാറ്റരുത്.

ഇല്ലന്നെ നീ പറ…..

Sunday നമ്മൾ മൂന്ന് പേരും പുറത്ത് പോവുന്നു ഹൈദരാബാദി ബിരിയാണി കഴിക്കുന്നു നിന്റെ ചിലവ്.

ഓഹ് സമ്മതിച്ചു പൊന്നേ….നിന്റെ ഒരു കാര്യം

അല്ല മോളെ ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുവൊ…??

എന്താടി……..???

അല്ല ശരിക്കും നിനക്ക് കാശി സാറിനോട് വല്ലോ ദേഷ്യവും ഉണ്ടോ ബാൽക്കണിയിൽ വച്ചും സാറിന്റെ കാര്യം പറഞ്ഞപ്പോ നീ ദേഷ്യപ്പെട്ടു …??

അതോ……അതു പിന്നെ എന്റെ ന്യൂ പ്രൊജക്ട് ഇല്ലേ അതിന്റെ റിപ്പോർട്ടിൽ ചെറിയ ഒരു മിസ്സ്‌റ്റേയ്ക്ക് ഉണ്ടായിരുന്നു അതിനു അങ്ങേര് ഇന്ന് എന്നെ കുറെ ചീത്ത പറഞ്ഞു. അവൾ പെട്ടന്ന് വായിൽ വന്ന കള്ളം പറഞ്ഞു രക്ഷപ്പെട്ടു.

Haa അങ്ങനെ വരട്ടെ ചുമ്മതല്ലാ രാവിലെ പൊന്ന് മോള് കിളിപോയ നിന്നെ അല്ലേ മോളെ….. മീനു വൈഗയ്ക്ക് നേരെ തിരിഞ്ഞു.

അതാണ് അപ്പൊ ഈ ദേഷ്യത്തിന്റെ കാരണം ഞാനും ഓർത്തു ചുമ്മാ ഒരു കാര്യവും ഇല്ലാതെ പുള്ളിടെ കാര്യം പറയുമ്പോ എന്താ ഇവൾക്ക് ഇത്ര ദേഷ്യം എന്ന്.

ആ…… മതി മതി അതൊക്കെ വിട്ടേ……………… എളുപ്പം പണി തീർക്കാൻ നോക്ക് വൈഗ പെട്ടന്ന് വിഷയം മാറ്റി

പിറ്റേന്ന് രാവിലെ പതിവ് പോലെ വാതിൽ തുറന്ന് പത്രം എടുത്ത് നിവർന്നതും ഓപ്പോസിറ്റ് ഫ്ലാറ്റിന്റെ വാതിൽ തന്നെ നോക്കി പുഞ്ചിരിയോടെ നില്ക്കുന്ന കാശിയെ കണ്ടതും വൈഗയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.

Good Moring ആമിക്കുട്ടി.

അവനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ വൈഗ തിരികെ പോകാൻ തുടങ്ങി

എന്താ ആമി തിരിച്ചു ഒരു Good Morning പറയാൻ ഉള്ള മരിയാദ്യ എങ്കിലും കാണിച്ചൂടെ………പിന്നെ എപ്പോഴും ഇങ്ങനെ ദേഷ്യം കാണിച്ചു നടക്കാതെ ഇടയ്ക്ക് ഒന്നു പുഞ്ചിരിക്കുന്നത് നല്ലതാ കേട്ടിട്ടില്ലേ ചിരി ആരോഗ്യയത്തിന് നല്ലതാണെന്ന്

പിന്നെ ഈ ദേഷ്യവും എന്റെ ആമിടെ സൗന്ദര്യം കൂട്ടുന്നുണ്ട് കേട്ടോ……

വൈഗ ദേഷ്യത്തിൽ സർവ്വ ശക്തിയും എടുത്ത് വാതിൽ അവന്റെ നേർക്ക് കൊട്ടി അടിച്ചു.

ഒരു ചിരിയോടെ കാശി തിരിഞ്ഞതും ഇതെല്ലാം കണ്ട് ചിരി അടക്കാൻ പാട് പെടുന്ന കിരണിനെ ആണ് കണ്ടത്.

എന്താടാ ഇത്ര കിണിക്കാൻ.

അല്ല മോനെ കിട്ടേണ്ടത് കിട്ടിയപ്പോ മോനു തൃപ്തി ആയാല്ലോ അല്ലേ വയറു നിറഞ്ഞില്ലേ……….ദേ ലെവള് ആ വാതിൽ അടച്ചത് കണ്ടില്ലേ നിന്നോടുള്ള ഫുൾ കലിപ്പും വച്ചാ അത് നിന്റെ മോന്തയ്ക്ക് കിട്ടാത്തത് ഭാഗ്യം.

ഒന്നു പോടാ അവിടുന്ന്………….. ഇതൊക്കെ എന്റെ ഒരു നമ്പർ അല്ലേ.

Mmm……നടക്കട്ടെ നടക്കട്ടെ.

ആമി എനിക്ക് അറിയില്ല നിന്നെ ഞാൻ എങ്ങനെ ആണ് എല്ലാം പറഞ്ഞു വിശ്വസിപ്പേക്കേണ്ടത് എന്ന് ഇപ്പോഴും എന്റെ ആ പഴയ അമിയെ എനിക്ക് തിരികെ കിട്ടും എന്നുള്ള പ്രീതിക്ഷയിൽ ആണ് ഞാൻ ഓരോ ദിവസവും തള്ളി നീക്കുന്നത്………. പഴയ ഓർമ്മകളിൽ കശിയുടെ മിഴിയിൽ നീർക്കണങ്ങൾ തിളങ്ങി.

തുടരും…