മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആകാശ്……..??
അപ്പൊ നിനക്ക് എന്നെ ഓർമ്മയുണ്ട് അല്ലേ
you…താൻ എന്തിനാ എന്നെ പിടിച്ചു കൊണ്ട് വന്നേ…തനിക്ക് എന്താ വേണ്ടത്
അതൊക്കെ വഴിയേ നിനക്ക് മനസ്സിലാവും ഇങ്ങനെ ധൃതി കൂട്ടേണ്ട
you…..ചീറ്റ് ചെറിയച്ഛന്റെ കൂടെ വിശ്വാസ്ഥനായി നിന്നിട്ട്……എന്തിനു വേണ്ടി ആണ് എന്നെ പിടിച്ചു കൊണ്ടുവന്നത് വർദ്ധിച്ച ദേഷ്യത്തോടെ അവനെ നോക്കി
അതൊക്കെ വഴിയെ പറയാമെന്ന് പറഞ്ഞല്ലോ…പിന്നെയും പിന്നെയും ഇങ്ങനെ ചോദിക്കുന്ന സ്ഥിതിക്ക് പറയാം… നിന്റെ ജീവൻ…അവളെ നോക്കി ക്രൂരമായാ ചിരിയോടെ ആകാശ് പറഞ്ഞു
വൈഗ എന്തോ പറയാൻ തുടങ്ങിയതും വലിയ ശബ്ദത്തോടെ ആകാശിന് പിന്നിലെ ഡോർ പൊട്ടി പൊളിഞ്ഞു. അപ്രതീക്ഷമായതിനാൽ ആകാശും നിലത്തേയ്ക്ക് വീണു
നിലത്തു നിന്നും തല ഉയർത്തി നോക്കുമ്പോൾ തനിക്ക് നേരെ ദേഷ്യത്തോടെ നില്ക്കുന്ന കാശിയെ ആണ് കണ്ടത്
Haa എത്തിയല്ലോ രക്ഷകൻ അവൾക്ക് പാരലോകത്ത് കൂട്ട് പോകാൻ വന്നത് ആണോ Mr കാശിനാഥ് വർമ്മ ആകാശ് കാശിയെ നോക്കി
കാശി കണ്ടതും വൈഗയുടെ മുഖത്ത് ആശ്വാസാമായി…അവനെ തന്നെ നോക്കിയിരിക്കുന്ന വൈഗ യെ നോക്കി ഒന്നുമില്ലെന്നു കണ്ണുകൾ അടച്ചു കാണിച്ചു
അപ്പോഴേക്കും കാശിയുടെ നേരെ പാഞ്ഞടുക്കുന്ന ഗുണ്ടകൾ ഒരു നിമിഷം വൈഗയുടെ കാശി എന്ന വിളി അവന്റെ കാതിൽ പതിഞ്ഞു
കാശിയ്ക്ക് അരികിലേക്ക് പാഞ്ഞു വന്ന ആളെ ചവിട്ടി അവൻ താഴെ ഇട്ടു അപ്പോഴേക്കും കാശിയുടെ കുറച്ചു ഫ്രണ്ട്സും കൂടെ അവർക്ക് അരികിൽ എത്തി…പിന്നെ അവിടെ ഒരു അങ്കകളമായി മാറി…കാശി വൈഗയ്ക്ക് അരികിൽ എത്തി അവളുടെ കെട്ടുകൾ അഴിച്ചു….അവൾ കാശിയെ കെട്ടിപ്പിടിച്ചു….അവൾ നന്നായി പേടിച്ചിട്ടുണ്ട് എന്ന് അവനു മനസ്സിലായി
കാശി അവളെ ചേർത്തു പിടിച്ചു….ആമി ഒന്നുമില്ല പേടിക്കേണ്ട
അപ്പോയ്ക്കും വീണിടത്തു നിന്ന് ചാടി എഴുനേറ്റ് കൈയിൽ ഒരു കത്തിയുമായ് ആകാശ് അവർക്ക് നേരെ പാഞ്ഞടുത്തു…വൈഗയ്ക്ക് നേരെ കത്തി വീശി തുടങ്ങാവേ കാശിയുടെ കാലുകൾ ഉയർത്തി ആകാശിന്റെ നെഞ്ചിൽ പതിച്ചു..ആകാശ് നിലത്തേയ്ക്ക് വീണു കത്തി തെറിച്ചു പോയി
കാശി വൈഗയ്ക്ക് അരികിൽ നിന്നും ആകാശിനരികിലേയ്ക്ക് എത്തി…കുനിഞ്ഞിരുന്നു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഉയർത്തി മുഖമടച്ച് ഒന്ന് കൊടുത്തു…കലി തീരാതെ തല്ലി ചതച്ചു പിടിച്ചു വലിച്ചു വൈഗയ്ക്ക് മുന്നിൽ കൊണ്ടു നിർത്തി…ആമി നിനക്ക് അറിയേണ്ടേ എനിക്ക് പറയാൻ ഉള്ളത് എന്തായിരുന്നു എന്ന്…നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ് ഇപ്പൊ നിന്റെ മുന്നിൽ നില്ക്കുന്നത്…വൈഗ ഒന്നും മനസ്സിൽ ആവാതെ കാശിയെ തന്നെ നോക്കി നില്ക്കുവാണ്……അതെ ആമി ഇവൻ ആണ് എല്ലാത്തിനും പിന്നിൽ.
കാശി നീ എന്താ പറയുന്നത് ഇവൻ എന്തിന് ഇത് ചെയ്യണം എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല
വർഷ ഇവന്റെ ഫ്രണ്ട് ആണ് ആമി..അന്ന് അവൾ വീട്ടിൽ എന്നെ കാണാൻ വന്നത് എന്തിന് എന്ന് അറിയാമോ നിനക്ക്… അവളുടെ കാമുകൻ അവളെ ചതിച്ചെന്നും അവൻ വേറെ വിവാഹം കഴിക്കാൻ പോവാന്നും എങ്ങനെ എങ്കിലും അവനെ അതിൽ നിന്ന് പറഞ്ഞു മാറ്റണം എന്നും അവൾ പ്രേഗ്നെന്റെ ആണെന്നും എന്നോട് പറഞ്ഞു…പെട്ടന്ന് പ്രതീക്ഷിക്കാതെ ആണ് അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത് അതു കണ്ടു കൊണ്ടാണ് നീ അങ്ങോട്ട് കേറി വന്നതും…നീ അപ്പൊ തന്നെ അവിടെ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി എന്താണ് സംവിച്ചത് എന്ന് പോലും എനിക്ക് മനസ്സിലായില്ല
വൈഗയുടെ മിഴികൾ നിറഞ്ഞു…കാശി അത് ഞാൻ
വേണ്ട എനിക്ക് അറിയാം ആമി വർഷ നിന്നെ കാണാൻ വന്നതും അവൾ നിന്നോട് പറഞ്ഞ കാര്യങ്ങളും എല്ലാം വൈകിയാണ് ഞാൻ അറിഞ്ഞത് അതും അവളുടെ നാവിൽ നിന്നും
പക്ഷെ ഇവർ എന്തിനു ഇതു ചെയ്യണം…അതിന്റെ ആവശ്യം എന്താ…??
ആവശ്യം ഇവർക്ക് മാത്രം അല്ല ആമി ഇവർക്ക് പിന്നിൽ ഉള്ള വ്യക്തിയ്ക്ക് ആണ്
അല്ലേ ആകാശ്….കാശി അവന്റെ മുഖം കൈയിൽ ഉയർത്തി ചോദിച്ചു
നീ എന്തൊക്കെയാ കാശി പറയുന്നത്……വൈഗയുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു
കാശി എന്തോ പറയാൻ തുടങ്ങിയതുംനിലത്തു കിടന്ന് ആകാശിന്റെ ഫോൺ ബെല്ല് അടിച്ചു…കാശി കുനിഞ്ഞു ഫോൺ കൈയിൽ എടുത്തു…നിന്റെ രക്ഷാധികാരി കഥയിലെ യഥാർത്ഥ വില്ലൻ ആണ് വിളിക്കുന്നത് ഒരു പുച്ഛചിരിയോടെ ആകാശിനെ നോക്കി കാശി പറഞ്ഞു……ആകാശിനെ ഒരു കയ്യാൽ ചുറ്റി പിടിച്ചിരിക്കുവാണ് കാശി….മറുകയ്യാൽ ഫോൺ എടുത്തു ലൗഡ് സ്പീക്കറിൽ ഇട്ടു
കഴിഞ്ഞോ എല്ലാം…എത്രയും വേഗം എല്ലാം അവാസാനിപ്പിച്ചു വരാൻ നോക്ക്..ഫോണിൽ നിന്നും കേട്ട ശബ്ദം….വൈഗയ്ക്ക് തന്റെ കാതുകളെ വിശ്വാസിക്കാൻ കഴിഞ്ഞില്ല….അപ്പോഴയ്ക്കും കാശി ഫോൺ കട്ട് ചെയ്യ്തിരുന്നു
ചെറിയച്ഛൻ…വൈഗയുടെ ശബ്ദം ഇടറി കാശി അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ അവനെ വിളിച്ചു
ആമിയുടെ അവസ്ഥ മനസ്സിൽ ആയതും ആകാശിനെ കൂട്ടുകാരന്റെ കൈകളിൽ ഏല്പിച്ചു കാശി വൈഗയ്ക്ക് അരികിൽ എത്തി ഒരു ആശ്രയത്തിനെന്നോണം വൈഗ അവന്റെ കൈകളിൽ മുറുകെ പിടിച്ചു…കാശി ഞാൻ…ഞാൻ ഈ കേട്ടത് സത്യം ആണോ അല്ലെന്നു പറ കാശി…അവൾ നിഷേധത്തോടെ തലകൾ ആട്ടി…ഇല്ലാ ചെറിയച്ഛൻ ഒരിക്കലും…വൈഗയ്ക്ക് വാക്കുകൾ ഇടറി അവൾ കാശിയുടെ മാറിൽ വീണു
ആമി…നോക്ക് ഇതാണ് സത്യം ഇത്രയും കാലം നല്ലവനായ് നിന്ന് നിന്നെയും നിന്റെ ചെറിയമ്മയേയും ചതിക്കുവായിരുന്നു അയാൾ…എല്ലാം നിന്റെ പേരിൽ ഉള്ള സ്വത്തിനു വേണ്ടി മാത്രമായിരുന്നു…നിന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് പിന്നിൽ പോലും അയാൾ ആണ് കാശി പറഞ്ഞതും നടുക്കത്തോടെ അവൾ മുഖം ഉയർത്തിയെ കാശിയെ നോക്കി
അപ്പോ…അപ്പോ എന്റെ അച്ഛയും അമ്മയും….???
അതെ ആമി അയാൾ ആണ് അതിനു പിന്നിൽ…നിന്നെ ഇത്ര നാൾ ജീവനോടെ വിട്ടതിന് കാരണം വേറെ ഒന്നുമല്ല നിന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് ഒരു വിൽപത്രം എഴുതി വച്ചിരുന്നു നിനക്ക് പ്രായപൂർത്തി ആവുന്നതിനു മുൻപ് എന്തെങ്കിലും സംവിക്കുകയാണെങ്കിൽ നിന്റെ പേരിൽ ഉള്ള സ്വത്തുക്കൾ മുഴുവൻ ഒരു അനാഥാലയത്തിന് ചെന്ന് ചേരും…നിനക്ക് പ്രായാപൂർത്തി ആയ ശേഷം സ്വത്തിന്റെ പൂർണ്ണ അവകാശം നിനക്ക് ആയിരിക്കും നിനക്ക് അത് എന്തു വേണമെങ്കിലും ചെയ്യാം ആ ഒരു കാരണത്താൽ ആണ് നിന്നെ അപായപ്പെടുത്താൻ അയാൾ ശ്രമിക്കാഞ്ഞത്
എല്ലാം കേട്ട് തകർന്ന് നില്ക്കുവാണ് വൈഗ ഇത്രയും കാലം സ്വന്തം അച്ഛന്റെ സ്ഥാനത്ത് കണ്ടു സ്നേഹിച്ചത് ഒരു ചതിയനെ ആണല്ലോ എന്ന തോന്നൽ അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു
നീ ഇതെല്ലാം എങ്ങനെ അറിഞ്ഞു…വിതുമ്പുന്ന ചുണ്ടുകളോടെ വൈഗ കാശിയോട് ചോദിച്ചു
നമ്മൾ തമ്മിൽ അന്ന് ആ സംഭത്തിനു ശേഷം കണ്ടു പിരിയുമ്പോഴും നിന്റെ മാറ്റത്തിന് കാരണം എന്താന്ന് മാത്രം എനിക്ക് മനസ്സിൽ ആവുന്നില്ലാരുന്നു…പിന്നീട് പല തവണ ഞാൻ നിന്നെ കാണാനും സംസാരിക്കാൻ ശ്രമിച്ചപ്പോഴും എല്ലാം എനിക്ക് മുന്നിൽ തടസ്സമായ് വന്നത് അയാൾ ആയിരുന്നു ഒരിക്കൽ അയാളുടെ വായിൽ നിന്നും ആണ് എനിക്ക് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്നും ഞാൻ നിന്നെ ചതിക്കുവാരന്നുവെന്നും അയാൾ പറഞ്ഞു
അപ്പോഴണ് ഇതിന് പിന്നിൽ അങ്ങനെ ഒരു കാരണം ഉണ്ടെന്ന് ഞാൻ അറിഞ്ഞത്…നീ അപ്പൊ എന്നിൽ നിന്നും ഒരുപാട് ദൂരമെത്തിയിരുന്നു ആമി അങ്ങനെ ആണ് ഞാൻ വർഷയെ കാണാൻ തീരുമാനിച്ചത് അന്ന് വീട്ടിൽ വന്നതിൽ പിന്നെ അവൾ എന്നെ കാണാൻ വരുകയോ എന്റെ call എടുക്കുകയോ ചെയ്യ്തിരുന്നില്ല കുറെ അന്വേഷണം വേണ്ടി വന്നു അവളെ കണ്ടെത്താൻ…..അവസാനം അവൾക്കിട്ട് ഒന്ന് പൊട്ടിച്ചപ്പോ നിന്നെ വന്ന് കണ്ടത് ഉൾപ്പടെ എല്ലാം അവൾ പറഞ്ഞു അപ്പോഴും എന്റെ മുന്നിൽ ഉള്ള പ്രധാന സംശയം ആകാശ് ആരാണ് എന്താണ് അവൻ എന്തിന് ഇതു ചെയ്യ്തു…നിങ്ങളുമായി എന്ത് ബന്ധം ആണ് അവനുള്ളത് എന്നായിരുന്നു ഒരിക്കൽ പോലും അങ്ങനെ ഒരു വ്യക്തിയെ പറ്റി നീ എന്നോട് പറഞ്ഞിട്ടാല്ലാരുന്നു പിന്നീട് എന്റെ അന്വേഷണം ആ വഴിക്കായയിരുന്നു…ഇവൻ നിങ്ങളുടെ ഓഫീസിൽ മാനേജർ ആയി ചാർജ് എടുത്തു എന്ന് ഞാൻ അറിഞ്ഞു അപ്പോഴും നിന്റെ ചെറിയച്ഛൻ ഇതിനൊക്കെ പിന്നിൽ ഉണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു…ഇവനെ പറ്റി കൂടുതൽ അന്വേഷിച്ചു അറിഞ്ഞു കൃത്യമായ് പറഞ്ഞാൽ ഞാൻ നിനക്ക് അരികിലേക്ക് വീണ്ടും വരുന്നതിന് മുൻപ്…..അവിടെ മുതൽ ആണ് നിന്റെ ചെറിയഛന്റെ പങ്ക് മനസ്സിലാക്കി തുടങ്ങിയത്….ആകാശ് അയാളുടെ മകൻ ആണ്
what..?? കാശി ഇതൊക്കെ
സത്യം…ആകാശ് അയാളുടെ ആദ്യ ഭാര്യയുടെ മകൻ ആണ് അതൊക്കെ മറച്ചു വച്ചാണ് നിന്റെ ചെറിയമ്മയുടെ ജീവിതത്തിൽ അയാൾ കടന്നു വന്നത്…ആകാശിന്റെ അമ്മ മരിച്ചപ്പോ അവന്റെ സംരക്ഷണം മറ്റ് ആരും അറിയാതെ ഏറ്റെടുക്കേണ്ടി വന്നു…അപ്പനെ പോലെ തന്നെ പണത്തിനോടും സ്വത്തിനോടും ഉള്ള ആർത്തി ഇവൻ വളരുന്നതിനൊപ്പം കൂടി വന്നു….രാമവർമ്മയുടെ കൗശല ബുദ്ധിയിൽ നിന്നെ ഇവനെ കൊണ്ടു വിവാഹം കഴിപ്പിച്ചു സ്വത്തെല്ലാം കൈ പിടിയിൽ ആക്കാം എന്ന ധാരണയായുരുന്നു പക്ഷെ ഒട്ടും പ്രീതീക്ഷിക്കാതെ ഞാൻ നിന്റെ ലൈഫിൽ വന്നത് ഇവർക്ക് തിരിച്ചടിയായി ഞാൻ നിന്നെ വിവാഹം കഴിച്ചാൽ സ്വത്തെല്ലാം കൈവിട്ട് പോവും എന്ന് ഇവർ കരുതി..എന്നിൽ നിന്നും നിന്നെ അകറ്റാൻ ആണ് ഇവർ പിന്നീട് ശ്രമിച്ചത്…വർഷയും ഞാനും തമ്മിൽ ഉള്ള ഫ്രിണ്ടഷിപ് അറിഞ്ഞു ഇവർ കളിച്ച നാടകം ആണ് പിന്നീട് നടന്നത്
ശരിയാണ് കാശി തന്നെ കാണാൻ വരുമ്പോഴെല്ലാം തടസം ചെറിയഛൻ തന്നെ ആയിരുന്നു…എനിക്ക് ഒരു change ആകുമെന്നും USA നു പോവാൻ കൂടുതൽ നിർബന്ധവും അയയാൾക്ക് ആയിരുന്നു പക്ഷെ അതിനെല്ലാം പിന്നിൽ ഇത്രയും വലിയ ചതിയായിരുന്നു എന്ന് മാത്രം അറിഞ്ഞില്ല വൈഗ ഓർത്തു
സ്വത്തിനു വേണ്ടി ആയാൾ എന്തു ചെയ്യും എന്ന് എനിക്ക് മനസ്സിലായി അങ്ങനെ ആണ് നിന്റെ അച്ഛന്റെയും അമ്മയുടെയും മരണം എന്നിൽ സംശയം തോന്നാൻ കാരണം പിന്നെ ഒന്നിനും മതിയായ തെളിവുകൾ ഇല്ലായിരുന്നു. ഇവിടുത്തെ Sp ആദിമാധവ് കിരണിന്റെ കസിൻ ആണ്…അൺഒഫീഷ്യൽ ആയി ആദി ആ കേസ് അന്വേഷിച്ചു….നിനക്ക് ഓർമ്മയില്ലേ നീ ഹോസ്പിറ്റലിൽ ആയി അടുത്ത day ഞാൻ ലീവ് എടുത്ത് നാട്ടിൽ വന്നത് അത് ഇതിന്റെ കാര്യത്തിന് വേണ്ടി തന്നെയായിരുന്നു നിന്നോട് എല്ലാം പറയാൻ ഉറപ്പിച്ചു തന്നെയാ തിരികെ ഞാൻ വന്നത് അപ്പോഴേക്കും ചെറിയമ്മ കാശി ഒന്ന് പറഞ്ഞു നിർത്തി
അവൾ കാശിയെ തന്നെ ഉറ്റു നോക്കി
നിന്റെ ചെറിയമ്മ സത്യങ്ങൾ എല്ലാം മനസ്സിലാക്കിയിരുന്നു…ഇവർ തമ്മിൽ ഉള്ള സംസാരം യാദൃച്ഛികമായി ചെറിയമ്മ കേട്ടു..അതിന്റെ ഫലം ആണ് ആ പാവം ഇപ്പൊ അനുഭവിക്കുന്നത്
കാശി അപ്പൊ എന്റെ ചെറിയമ്മ……???
ഇവർ രണ്ടും കൂടി ആണ് ആ പാവാത്തിനെ സ്റ്റെയറിൽ നിന്നും താഴേക്ക് ഇട്ടത്…ജോലിക്കാരി ഒരു പക്ഷെ ആ സമയം അവിടെ വന്നില്ലാരുന്നെങ്കിൽ ചെറിയമ്മ ഇന്ന് ജീവനോട് കാണില്ലാരുന്നു ചെറിയമ്മ വീണു എന്ന് പറഞ്ഞപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു നമ്മുടെ ഭാഗ്യമോ ഇവരുടെ നിർഭാഗ്യമോ അവിടെ വച്ച് ഞാൻ ഗൗതത്തെ കണ്ടത് അന്ന് അവന്റെ കൂടെ ചെന്ന് കാര്യങ്ങൾ എല്ലാം ഞാൻ അവനോടു സംസാരിച്ചു. ചെറിയമ്മയ്ക്ക് ബോധം വീണപ്പോ ഞാൻ ആണ് അവന്റെ ഒപ്പം ആദ്യം കേറി കണ്ടതും സംസാരിച്ചതും എല്ലാം ചെറിയമ്മ എന്നോട് പറഞ്ഞു നിന്നെ അവരുടെ കൈയിൽ നിന്നും രക്ഷിക്കണമെന്നും…ആമി ഒന്ന് ഞെട്ടി കാശിയെ നോക്കി അപ്പൊ ചെറിയമ്മയ്ക്ക്
ഒരു കുഴപ്പവുമില്ല ആമി രണ്ടോ മൂന്നോ മാസം കൊണ്ട് പഴയപടി എഴുനേറ്റ് നടക്കും…പിന്നെ ഗൗതത്തെ കൊണ്ടു അങ്ങനെ പറയിപ്പിച്ചത് ആണ് ഒരു കുഴപ്പവുമില്ല എന്ന് അറിഞ്ഞാൽ ഇവർ അടങ്ങിയിരിക്കില്ലല്ലോ
കാശി പറഞ്ഞത് എല്ലാം കേട്ട് എല്ലാം തകർന്ന മനസ്സുമായി കാശിയുടെ തോളിൽ ചാഞ്ഞു. എല്ലാം മനസ്സിൽആയതു കൊണ്ട് തന്നെ നിന്റെ കാര്യത്തിൽ ഒരു ശ്രദ്ധ ഉണ്ടായിരുന്നു അതാണ് എന്നെ ഇവിടെ എത്തിച്ചത്
എനിക്ക് അറിയാം ആമി ഈ കേട്ടത് ഒന്നും ഉൾകൊള്ളാൻ നിനക്ക് ആയിട്ടില്ല എന്ന് പക്ഷേ ഇതാണ് സത്യം അംഗീകരിച്ചേ പറ്റു…… ഇനി ഈ അപ്പനും മോനും പുറം ലോകം കാണില്ല ആകാശിന്റെ നേരെ നോക്കി കാശി പറഞ്ഞു ആമി പതിയെ കാശിയിൽ നിന്ന് അടർന്നു മാറി ആകാശിന് അരികിലേയ്ക്ക് നടന്നു തലയും കുനിച്ചു നില്ക്കുവാണ് അവൻ….ആമി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു….സ്വത്തിനു വേണ്ടി നീയൊക്കെ തർത്തത് എന്റെ ജീവിതം ആണ് അവനെ പിടിച്ചു കുലുക്കി അവൾ പറഞ്ഞു അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയതും അവളുടെ കൈയ് അവന്റെ മുഖത്ത് പതിഞ്ഞു…അപ്പോഴേക്കും പോലീസ് എത്തി ആകാശിനെ കൊണ്ടു പോയി കാശി വൈഗയേയും കൂട്ടി അവർക്ക് പിന്നാലെ പോയി നേരെ അവർ ചെന്നത് ഹോസ്പിറ്റലിലേയ്ക്ക് ആണ്
കാശിയെയും വൈഗയെയും കണ്ടതും രാമനാഥൻ ഒന്ന് ഞെട്ടി എങ്കിലും അത് മറച്ചു വച്ച് അയാൾ അവർക്ക് അരികിൽ എത്തി…മോളെ എവിടാരുന്നു നീ ഞാൻ എന്തു ടെൻഷൻ അടിച്ചെന്നോ നിന്നെ വിളിച്ചിട്ടും കിട്ടിയില്ല ഉടനെ എത്തും എന്ന് പറഞ്ഞതല്ലേ
അത് കേട്ടതും വൈഗയുടെ മുഖത്ത് ഒരു പുച്ഛചിരി വിരിഞ്ഞു…ചാവാതെ മുന്നിൽ വന്ന് നിന്ന കൊണ്ട് ഉള്ള ടെൻഷൻ ആണോ…??? അവൾ ചോദിച്ചു
മോളെ…എന്താ നീ പറഞ്ഞത്…??
മോളോ ആരുടെ മോള്…ഇനി ഒരിക്കൽ പോലും ആ നാവ് കൊണ്ട് എന്നെ അങ്ങനെ വിളിക്കരുത്
വൈഗ നീ എന്തൊക്കെയാ പറയുന്നത്…അയാൾ അവൾക്ക് അരികിലേക്ക് ചെന്നു കൈയിൽ പിടിക്കാൻ ആഞ്ഞതും അവൾ കൈയ് തട്ടി മാറ്റി കശിയോട് ചേർന്ന് നിന്നു
തൊടരുത് എന്നെ എന്റെ അച്ഛയെയു അമ്മയെയും ഇല്ലാതാക്കിയ നിങ്ങളെ ആണല്ലോ ഇത്ര നാളും സ്വന്തം അച്ഛന്റെ സ്ഥാനത്ത് കണ്ട് സ്നേഹിച്ചതെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് വെറുപ്പ് തോന്നുന്നു……
ഇപ്പോഴും ഒന്നും മനസ്സിലായില്ലേ രാമനാഥൻ…..ഇത്രയും കാലം അണിഞ്ഞ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു…ആ മുഖം മൂടിയ്ക്ക് പിന്നിൽ താൻ ഒളിപ്പിച്ചു വച്ച യഥാർത്ഥ മുഖം ഇവൾ തിരിച്ചറിഞ്ഞു കഴിഞ്ഞു സ്വത്തിനു വേണ്ടി താനും തന്റെ മകനും ചെയ്യ്തു കൂട്ടിയത് എല്ലാം അറിഞ്ഞു തന്നെയാ ഇവൾ തനിക്ക് മുന്നിൽ നില്ക്കുന്നത് തന്റെ മകൻ ഉണ്ടല്ലോ ഇപ്പൊ പുറത്ത് പോലീസ് വണ്ടിയിൽ തന്നെയും കാത്ത് ഇരിക്കുന്നുണ്ട്. അത് കേട്ടു അയാൾ ഞെട്ടി വിളറി വെളുത്ത മുഖത്തോടെ അവരെ നോക്കി…അപ്പോഴേക്കും പോലീസ് എത്തി അയാളെ വിലങ്ങു വെച്ചു
വൈഗ അയാൾക്ക് മുന്നിൽ ചെന്ന് നിന്നു അവളുടെ മിഴികളിൽ അയാളോടുള്ള വെറുപ്പും ദേഷ്യവും ആളികത്തി
എന്ത് തെറ്റാ എന്റെ ചെറിയമ്മ നിങ്ങളോട് ചെയ്യ്തത് നിങ്ങളെ ജീവനെക്കാൾ സ്നേഹിച്ചതോ…നിങ്ങൾ സ്വത്തിനു വേണ്ടി ഇല്ലാതാക്കിയത് എന്റെ ജീവിതമാണ് എന്റെ അച്ഛയേയും അമ്മയേയും നിങ്ങൾ ഇല്ലാതാക്കി..ഞാൻ പ്രാണനായ് സ്നേഹിച്ച കാശിയെ എന്നിൽ നിന്നും അകറ്റി അവസാനം എന്റെ ചെറിയമ്മയേ…..ഇതെല്ലാം നിങ്ങൾ ചെയ്യ്തു കൂട്ടിയത് പണത്തോടുള്ള ആർത്തി മൂത്തല്ലേ എന്നിട്ട് എന്തെങ്കിലും നേടിയോ…എന്റെ കൈയ് നിങ്ങളുടെ മുഖത്ത് പതിയാത്തത് തന്നോടുള്ള ബഹുമാനം കൊണ്ടല്ല അറപ്പ് കൊണ്ടാണ്….കിതപ്പോടെ അവൾ പറഞ്ഞു നിർത്തി
അയാൾ തലതാഴ്ത്തി പോലീസ്കാർക്ക് ഒപ്പം മുന്നോട്ട് നടന്നു
അയാൾ കണ്ണിൽ നിന്ന് മാഞ്ഞതും വൈഗ കാശിയെ കെട്ടിപ്പിടിച്ചു അവളുടെ കണ്ണുകൾ തോരാ മഴ പോലെ പെയ്യ്തിറങ്ങി…അവനെ അവളെ ചേർത്തു പിടിച്ചു
കാശി…..ഞാൻ……അവളുടെ വാക്കുകൾ ഇടറി…Sorry ഞാൻ ചെയ്യ്തത് ഒരിക്കലും പൊറുക്കാൻ ആകാത്ത തെറ്റ് ആണ് ആ നിമിഷം എനിക്ക് അറിയില്ല കാശി ഞാൻ……എന്റെ മനസ്സ് കൈവിട്ടു പോയി
വൈഗയുടെ മുഖം കൈയിൽ എടുത്തു അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…ആമി ഒരിക്കലും നിന്നെ വെറുക്കാൻ എനിക്കോ എന്നെ വെറുക്കാൻ നിനക്കോ കഴിഞ്ഞിട്ടില്ല കഴിഞ്ഞത് എല്ലാം കഴിഞ്ഞു ഇനി അതൊല്ലാം ഒരു സ്വപ്നം പോലെ മറക്കാം നീ എന്റെ പ്രാണൻ ആണ് ആമി…എന്റെ പ്രണയം…അവന്റെ കണ്ണുകളും നിറഞ്ഞു
അവൾ ഒന്നുടെ അവനെ മുറുകെ പുണർന്നു
ആമി…..നിനക്ക് ചെറിയമ്മയെ കാണേണ്ടേ
വേണം…
കാശി അവളെയും കൂട്ടി സീമയുടെ അരികിൽ എത്തി അവളെ കാൺകെ അവരുടെ മിഴികൾ നിറഞ്ഞു തുളമ്പി
മോളെ…ഈ ചെറിയമ്മയോട് ക്ഷമിക്ക് എനിക്ക് ഒന്നും അറിയില്ലാരുന്നു ഞാൻ കാരണം മോൾക്ക്
ചെറിയമ്മ ഇങ്ങനെ ഒന്നും പറയരുത് എന്റെ ചെറിയമ്മ ഒരു തെറ്റും ചെയ്യ്തിട്ടില്ല…എന്നെ പോലെ തന്നെ അയാളുടെ ചതിയിൽ ചെറിയമ്മയും പെട്ടു പോയി…രണ്ടു പേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. കാശി അവർക്ക് അരികിൽ എല്ലാം കണ്ടു കൊണ്ടു നിന്നു
സീമ അവളെ അടർത്തി മാറ്റി…..കാശിയുടെ നേരെ തിരിഞ്ഞു……മോനെ കാശി ഞാനും മോനെ ഒരുപാട് വേദിനിപ്പിച്ചു ഈ എന്നോട് ക്ഷമിക്കണെ…
ചെറിയമ്മ ഇങ്ങനെയൊക്കെ പറഞ്ഞാൽ ആണ് എനിക്ക് സങ്കടം ആവുന്നത് അവൻ അവർക്ക് അരികിൽ ഇരുന്നു
അവർ വൈഗയുടെ കൈകൾ എടുത്തു കാശിയുടെ കൈകളിൽ ചേർത്തു വെച്ചു………എന്റെ മോളെ ഇതുപോലെ സ്നേഹിക്കാൻ വേറെ ആർക്കും കഴിയില്ല ഇവൾ നിന്റെ പ്രണൻ ആണ് എന്ന് എനിക്ക് അറിയാം എന്നും ഇങ്ങനെ തന്നെ ജീവിക്കണം…….അവർ പറഞ്ഞു നിർത്തിയതും കാശി അവളുടെ കൈകൾ മുറുകെ നെഞ്ചോടു ചേർത്തു ഒരിക്കലും വിട്ടു കളയില്ല എന്നു പറയുന്ന പോലെ സങ്കടങ്ങൾ മാറി എല്ലാ കണ്ണുകളിലും സന്തോഷം നിറഞ്ഞു…
*********************
ഋതുക്കൾ പലതും മാറി മറിഞ്ഞു………..ഇന്ന് ആമി അവളുടെ കാശിയുടെ മാത്രം സ്വന്തം ആണ്
ആമി……ആമി…..ഇവൾ ഇത് എവിടെ പോയി കിടക്കുവാ
എന്താ കാശി നീ എന്തിനാ ഇങ്ങനെ കിടന്ന് വിളിച്ചു കൂവന്നത്
എന്റെ ഫോൺ എവിടെ…..??
അത് എനിക്ക് എങ്ങനെ അറിയാം നീ അല്ലേ വച്ചത് ഇവിടെ എവിടേലും കാണും എനിക്ക് ഒരു നൂറു കൂട്ടം പണി ഉണ്ട്…പായ്ക്കിങ് ഇനിയും ബാക്കി ആണ്
ഞാൻ ഇവിടെ ആണ് വച്ചത് ഇപ്പൊ കാണുന്നില്ല
ആ എങ്കിൽ ഫോൺ നിങ്ങടെ പുന്നാര മോൾടെ കൈയിൽ കാണും
ഈശ്വര എന്റെ ഫോൺ കാശി പറഞ്ഞു തിരിഞ്ഞതും കണ്ണിൽ കുഞ്ഞി കുസൃതിയുമായി അവരുടെ നാലു വയസ്സ്കാരി അഗ്നിക എന്ന പാറുട്ടി ചിരിയോടെ അവരെ നോക്കി നില്ക്കുന്നു
എടി കുറുമ്പി നീ ആണല്ലേ എന്റെ ഫോണും എടുത്ത് പോയത്
കാശി അവളെ വാരി കൈളിൽ എടുത്തു അവൾ തന്റെ കൈയിൽ ഇരുന്ന ഫോൺ കാശിയ്ക്ക് നേരെ നീട്ടി
അച്ഛ പറഞ്ഞിട്ടില്ലേ ഫോൺ എടുക്കരുതെന്ന് നീ കാരണം എന്റെ എത്ര ഫോൺ ആണ് പാറുട്ടി പോയത്
അപ്പോഴും അവൾ കുഞ്ഞി ചിരിയോട് കാശിയെ കെട്ടിപ്പിടിച്ചു കാശി അവളുടെ കുഞ്ഞി നുണക്കുഴി കവിളിൽ ഉമ്മ കൊടുത്ത് ബെഡിൽ ഇരുത്തി കൂടെ അവനും അരികിലായ് വൈഗയെയും പിടിച്ചിരുത്തി
എന്തിനാ ഇപ്പൊ ഇത്ര കാര്യമായ് ഫോൺ തിരക്കിയത്
കിരണിനെ വിളിക്കാൻ എയർപോർട്ടിൽ വരുന്ന കാര്യം പറയാൻ ആണ്
കാശിയു അമിയും ഒന്നയപ്പോ കിരൺ മീനാക്ഷിയ്ക്ക് മുൻപിലും തന്റെ പ്രണയം തുറന്നു പറഞ്ഞു അങ്ങനെ അവരും ഒന്നായ് ഇപ്പൊ കൂടെ അവരുടെ രണ്ട് വയസ്സുകാരൻ അദി എന്ന ആദിത്യനും അവർ ഹൈദരാബാദിൽ തന്നെയാണ്
ഇപ്പൊ വീണ്ടും എല്ലാരും കൂടെ ഹൈദ്രാബാദിൽ ഒത്തു കൂടാൻ പോവാണ് കിരണിന്റെയും മീനുവിന്റെയും അടുത്തേയ്ക്ക്
ആഹ് ഞാൻ നന്ദുനെ ഇപ്പൊ വിളിച്ചിരുന്നു അവർ നേരെ എയർപോർട്ടിലേയ്ക്ക് വന്നേയ്ക്കാം എന്നാ പറഞ്ഞേ
ഗൗതം പറഞ്ഞിരുന്നു……കാശി ചിരിയോടെ പറഞ്ഞു
നന്ദന എന്ന നന്ദു ഇപ്പൊ Mrs നന്ദന ഗൗതം ആണ്…പെണ്ണ് കണ്ട നടന്ന് മടുത്ത ഗൗതത്തേയും വരുന്ന കല്യാണ ആലോചന എല്ലാം നിസാര കാരണങ്ങളാൽ മുടക്കി കളഞ്ഞിരുന്ന നന്ദുവിനെയും അവസാനം കൂട്ടുകാർ ഇടപെട്ട് അങ്ങു കെട്ടിച്ചു
ഇപ്പൊ ഒന്നര വയസ്സുകാരി ഇഷ എന്ന ഇഷാനി വാവയുമായി അവരും ഹാപ്പി
എല്ലാ വെക്കേഷനും ഉള്ളത് ആണ് ഈ ഒത്തു കൂടൽ എപ്പോഴും നാട്ടിൽ ആണ് കൂടാറ് എന്നാൽ ഇത്തവണ വീണ്ടും തങ്ങളെ വിധി ഒന്നിച്ചു ചേർത്ത ഹൈദ്രാബാദ് എന്ന ഭാഗ്യങ്ങളുടെ നഗരത്തിലേയ്ക്ക് കാശിയും അവന്റെ ആമിയും കൂടെ അവരുടെ പൊന്നോമനയും
കുഞ്ഞു കുഞ്ഞു പിണക്കങ്ങളും സന്തോഷങ്ങളുമായ് കാശിയും അവന്റെ ആമിയും ജീവിക്കട്ടെ..
അവസാനിച്ചു…
(അങ്ങനെ എന്റെ ആമിയും കാശിയും സന്തോഷത്തോടെ നിങ്ങളോട് വിട പറയുകയാണ്😌😌😌……ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും എല്ലാ മുത്തുമണിസിനോടും ഒരു പാട് നന്ദിയുണ്ട്……എല്ലാരോടും കൊറെ കൊറേ ഇഷ്ട്ടം മാത്രം😍😍😍😍 Tnqq so much dears……. ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ടെന്ന് അറിയാം എങ്കിലും നിങ്ങൾ തന്ന സപ്പോർട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല……Love you മുത്തോണിസ്💕💕അപ്പൊ ലൈക്കും കമന്റും വാരി കോരി തന്നേക്കണെ)