എഴുത്ത്:-യാഗ
തന്റെ മാiറിനേ ഞെരിച്ചുടക്കുന്ന കരുത്തുറ്റ കയ്കൾക്ക് മുകളിൽ തന്റെ കയ്കൾ കൊണ്ട് മുറുകെ പിടിച്ചു കൊണ്ടവൾ വികാരവായ്പ്പോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി.. അവളുടെ കണ്ണിൽ തെളിയുന്ന കാiമം കണ്ടതും അവൻ വല്ലാത്ത ഭാവത്തോടെ അവളേനോക്കിചുiണ്ട് കiടിച്ചു.
വേഗതയിൽ അവളിലേക്ക് ഉയർന്ന് താഴുന്നതിനിടെ അവനിൽ നിന്ന് ഒഴുകിയിറങ്ങുന്ന വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകിക്കൊണ്ട് അവന്റെ താടിയിലൂടെ ഒഴുകി അവളുടെ ഇളം ചുവപ്പ് കളർചുണ്ടിലേക്ക് ഇറ്റിവീണു കൊണ്ടിരുന്നു. നേർത്ത ഉപ്പ് രസം ചുiണ്ടിലൂടെ ഇറങ്ങി ഉമിനീരിനൊപ്പം കവർന്നതും അവൾ നാവാൽ ചുണ്ട് നനച്ചുകൊണ്ടവനേ നോക്കി. തന്റെ കiഴുത്തിടുക്കിലേക്ക് താഴ്ന്നു വരുന്ന അവന്റെ മുഖം കണ്ടതും അവൾ കണ്ണടച്ചു കൊണ്ടവന്റെ മുടിയിഴകളിൽ കൈകൾ കൊരുത്തു കൊണ്ട് അവന്റെ ഇടത് ചെവിയിൽ പതിയേ നാവാൽ ഉഴിഞ്ഞു.
“അലീനാ…..” വിയർത്ത് കുതിർന്ന തന്റെ നെഞ്ചിൽ ചേർന്നു തളർന്നു കിടക്കുന്നവളുടെ നെറുകയിൽ ചുംiബിച്ചു കൊണ്ട് ശ്യാം നേർത്തശബ്ദത്തോടെ വിളിച്ചു. അയാളുടെ പ്രണയത്തോടെയുള്ള ശബ്ദം കേട്ടതും അവൾ തലചെരിച്ച് എന്താണ് എന്ന അർത്ഥത്തിൽ അവന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി.
“നമ്മുടെ ബന്ധം നിന്റെ വീട്ടിൽ സമ്മതിക്കും എന്ന് നിനക്ക് തോനുന്നുണ്ടോ… .”
അവളുടെ മറുപടിക്കായി കാതോർത്തു കൊണ്ടവൻ പതിയേ അവളിൽ നിന്ന് കണ്ണുകൾ മാറ്റി മലർന്നു കിടന്നു.
“അതെന്തേ സമ്മതിക്കാതിരിക്കാൻ ?” സംശയത്തോടെയുള്ള അവന്റെ ചോദ്യംകേട്ടതും അയാൾക്ക് നേരേ ചെരിഞ്ഞു കിടന്നുകൊണ്ടവൾ അവന്റെ നെഞ്ചിൽ നോവാതെ ഒന്ന് തiല്ലി.
“അത്…… നീയും ഞാനും പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട് പിന്നേ ജാതിയും മതവും എല്ലാം പ്രശ്നം തന്നെയാണെന്ന് നിനക്ക് അറിയാലോ…… ഒരു ഡോക്ടർ ആണെന്നത് ഒഴിച്ചാൽ പറയത്തക്കതായ് എനിക്ക് മറ്റൊന്നും തന്നെയില്ല. “
ദീർഘശ്വാസത്തോടെ പറഞ്ഞു കൊണ്ടവൻ അവളേ നഷ്ടപ്പെടുത്താൻ താല്പര്യം ഇല്ലാത്തത് പോലെ അവളേ മുറുകെ ചേർത്തു പിടിച്ചു.
” ഇതാണോ ഇത്ര വലിയ കാര്യം……. അതൊന്നും ചിന്തിച്ച് എന്റെ മോൻ ടെൻഷൻ ആവണ്ട. എന്റെ മുത്തശ്ശിയും മുത്തശ്ശനും ഇരുപത് വയസ്സിന്റെ വ്യത്യാസമുണ്ട്. എന്നിട്ട് അവർക്ക് എന്തെങ്കിലുംപ്രശ്നംഉണ്ടായോ……ഇല്ലല്ലോ…..
ദേ…… ഇപ്പഴും ഈ വയസ്സാം കാലത്തും രണ്ട് പേരും മത്സരിച്ച് സ്നേഹിച്ചു കൊണ്ട്ഇരിക്കുവല്ലേ….. പിന്നേ മതം ജാതി ഇതൊന്നും എനിക്ക് പ്രശ്നം അല്ലാത്തിടത്തോളം കാലം എന്റെ വീട്ടുകാർക്കും അതൊന്നും പ്രശ്നമാവില്ല “പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ ചേർന്ന് കിടന്നു കൊണ്ടവൾ അവനേ കെiട്ടിപിടിച്ചു.
” പണ്ടത്തെ കാലമല്ലല്ലോ ഇത് “
“അല്ല…. അത് കൊണ്ടല്ലേ ഞാൻ പറഞ്ഞത് അവര് സമ്മതിക്കും എന്ന്”
“അല്ല….. ഈ ഏജ് ഡിഫറൻസ് നിനക്ക് എപ്പഴെങ്കിലും ബുദ്ധിമുട്ടായി…..ഉം……ഉം……. ” അവൻ പറഞ്ഞു വന്നത് മുഴുവനാക്കാൻ അനുവദിക്കാതെ അവൾ അവന്റെ ചുiണ്ടുകൾ അമർത്തിനുiണഞ്ഞു. ഒരു ലോലിപോപ്പ് നുണയുന്നത് പോലെ തന്റെ ചുiണ്ടുകളിലേക്ക് ആഴ്ന്നിറങ്ങുന്നവളേ ചേർത്തുപിടിച്ചു കൊണ്ടവനും അവളേ തിരികെ ചുംiബിച്ചു.
“ഇപ്പഴെന്നല്ല എനിക്ക് ജീവനുള്ളിടത്തോളം കാലം ഈ ഡോക്ടറേ എനിക്ക് മടുക്കില്ലകേട്ടോ…..”
അവന്റെ ചെവിയിൽ പതിയെ പ്രണയത്തോടെ പറഞ്ഞു കൊണ്ടവൾ അവന് മുiകളിലായി കയറി കിiടന്നുകൊണ്ട് കെiട്ടിപിടിച്ചു.
“ഹാ….. ശ്യാം ഡോക്ടറ് വന്നോ……ആ 205 ലെ പേഷ്യന്റിന് വല്ലത്ത പെയിനുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ ഒന്ന് നോക്കിയിരുന്നെങ്കിൽ .” കേസ് ഷീറ്റുമായി തനിക്കരികിലേക്ക് വന്ന നഴ്സിനെ കണ്ടതും അവൻ അവർക്കൊപ്പം മുന്നോട്ട് നടന്നു. പേഷ്യന്റിനെ ചെക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങിയതും ഓപ്പോസിറ്റ് നടന്നു വരുന്ന അലീനയെ കണ്ടതും അവൻ കുസൃതിയോടെ അവളേ നോക്കി കണ്ണിറുക്കി. എന്നാൽ അവനേ മൈൻഡ് ചെയ്യാതെ അവൾ ശ്യാമിന് അരികിൽ ഉണ്ടായിരുന്ന നഴ്സിനേ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നടന്നകന്നു. ഇവൾക്കിത്എന്ത്പറ്റി എന്ന അർത്ഥത്തിൽ നഴ്സ് കാണാതെ അവൻ അവൾ പോയ വഴിയേ ഒന്ന് തിരിഞ്ഞു നോക്കി.
“പൊന്നുമോളൊന്ന് നിന്നേ…….” ഫ്ലാറ്റിൽ എത്തിയിട്ടും തന്നെ മൈൻഡ് ചെയ്യാതെ താൻ അരികിലേക്ക് ചെല്ലുമ്പോൾ തന്നിൽ നിന്ന് ഒഴിഞ്ഞു നടക്കുന്നവളേ കണ്ടതും കാര്യം മനസ്സിലാകാതെ അവൻ അവൾക്ക് പിറകെ കിച്ചണിലേക്ക് ചെന്നു. തന്റെ വിളി കേട്ട് ചിക്കൻ കറിയിൽ ഇളക്കി കൊണ്ടിരുന്ന തവി കയ്യിൽ പിടിച്ചു കൊണ്ട് ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്നവളേ കണ്ടതും അവൻ പറയാൻ വന്നത് പാതിയിൽ നിർത്തിക്കൊണ്ട് അവൾക്ക് മുന്നിൽ നിന്ന് പരുങ്ങി. കാര്യം മനസ്സിലായവൾ കയ്യിലിരുന്ന തവിയിലേക്കും അവനേയും മാറി മാറി നോക്കി. “നീയിന്ന് മുഴുവൻ എന്നെ അവോയ്ഡ് ചെയ്ത് നടന്നത്എന്തിനാ….. ഞാൻ അറിയാതെ എന്തേലുംതെറ്റ്ചെയിതോ…..”
” ഇല്ല….. “
“നീപറഞ്ഞത് വല്ലതും ഞാൻ വാങ്ങിക്കാൻ മറന്നോ…..”
“ഇല്ല……”
“നിന്നെ ഞാൻ വല്ല സ്ഥലത്തും കൊണ്ട് പോകാം എന്ന് പറഞ്ഞിട്ട് കൊണ്ട് പോകാൻ മറന്നു പോയോ”
” ഇല്ല”
” ഇനി പിiരീഡ്സ് എങ്ങാനും ഡേറ്റ് മാറി വന്നോ…… “
“ഇല്ല”
“പിന്നെന്തിനാ നീ എന്നോട് ദേഷ്യം കാണിക്കുന്നത്.” എന്ന് ദയനീയ മായി ചോദിച്ചു കൊണ്ടവൻ പിന്നിൽ നിന്നവളേ ചേiർത്ത് പിടിച്ചു കൊണ്ട് അവന്റെ ഷോൾ ഡറിൽ താടിയൂന്നി.
“ഇയാളൊരു ഡോക്ടറല്ലേ…….”?
“അതേ…..”
ഇതിപ്പോ എന്തേ ഇങ്ങനെ ഒരു സംശയം എന്ന അർത്ഥത്തിൽ അവൻ അവളേ തുറിച്ചു നോക്കി.
” നോക്കണ്ട ……
മുന്നില് നിൽക്കുന്ന ആള് പ്രഗ്നന്റ് ആണോ അല്ലയോ എന്ന് അറിയാൻ പറ്റാത്ത ഇയാളോട് പിന്നെ ഞാൻഎന്ത്ചോദിക്കാനാ…..”
കയ്യിലേ തവി ആയത്തിൽ കിച്ചൺ സ്ലാബിലേക്ക് വച്ചു കൊണ്ടവൾ അവനേ തള്ളിമാറ്റി ഹോളിലേക്ക് നടന്നു.?അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായതും അവൻ ഓടി വന്നവളേ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കiഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി. തന്റെ ഷോൾഡർ നനയുന്നത് അറിഞ്ഞവൾ അവന്റെ മുഖം പിടിച്ച് ഉയർത്തിക്കൊണ്ട് അവന്റെ നനഞ്ഞ കണ്ണുകളിൽ അമർത്തി ഉമ്മവച്ചു.
“ശെരിക്കും……. നമുക്ക്…… കുഞ്ഞ്……”
“ഉം……..” സന്തോഷത്തോടെ തന്നെ നോക്കി ചോദിക്കുന്നവനേ കണ്ടതും അവൾ നേർത്ത മൂളലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു.
“അതേ…… ഇനി പ്രായവ്യത്യാസം നോക്കിയിരിക്കാതെ മര്യതക്ക് വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചോ ……. ഇല്ലെങ്കിൽ ഞാൻ എന്റെ കുഞ്ഞിനേം കൊണ്ട് അവര് കാണിക്കുന്നവനേം കെട്ടി അവന്റെ കൂടെയങ് പോകും പറഞ്ഞില്ലെന്ന് വേണ്ട. “
കുറുമ്പോടെ ഇടുപ്പിൽ കൈകുത്തി കൊണ്ട് തന്നെ നോക്കി പറയുന്നവളേ കണ്ടതും അവൻ പൊട്ടി ചിരിച്ചു കൊണ്ട വളേ ഒരു കയ്യാൽ ചേർത്തുപിടിച്ച് കൊണ്ട് മറുകയ്യാൽ അവളുടെ വയറിൽ പതിയെ തലോടി. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോൾ എല്ലാവർക്കും വിവാഹത്തിന് സമ്മതിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.
“ഏട്ടാ….. എഴുന്നേറ്റേ…… ” പാതിരാത്രി തന്നെ തട്ടി വിളിക്കുന്നവളേ ചേർത്ത് പിടിച്ചു കൊണ്ട് കണ്ണ് തുറന്നതും തന്റെ കൈ വീർത്ത് ഉന്തിയ വയറിലേക്ക് ചൂണ്ടി കൊണ്ടവൾ അവനേ നോക്കി ചുണ്ട് കൂർപ്പിച്ചു.
“വിശക്കുന്നുണ്ടോ…..” “ഉം…..” പുഞ്ചിരിയോടെ തന്നെ നോക്കി ചോദിക്കുന്നവനേ കണ്ടതും അവൾ നേർമ്മയായി മൂളി. “എന്താ വേണ്ടത്…”
ദേഹത്തുനിന്ന് പുതപ്പ് മാറ്റി എഴുന്നേറ്റു കൊണ്ടവൻ തിരക്കി”കഞ്ഞിയുംപയറും….. ” ഒട്ടും ആലോചിക്കാതെയുള്ള അവളുടെ മറുപടി കേട്ടതും അവൻ പുഞ്ചിരിയോടെ അവളേയും ചേർത്ത് പിടിച്ചു കൊണ്ട് കിച്ചണിലേക്ക് നടന്നു. കുക്കറിന്റെ വിസിൽ കേട്ടതും ഫ്ലെയിം കുറച്ച് വച്ച ശേഷമവൻ കുഞ്ഞി പീസുകളായി കട്ട് ചെയ്ത് വച്ച ആപ്പിൾ അവൾക്ക് മുന്നിലേക്ക് നീക്കിവച്ചു. താൻ പറയുന്ന ഏത് കാര്യവും ഏത് സമയത്തും ഒരു പരാതിയോ…. മടിയോ കൂടാതെ ചെയ്ത് തരുന്നവനേ കണ്ടതും അവൾ കണ്ണുകൾ നിറച്ചു കൊണ്ടവനേ നോക്കി.?അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും ചെയ്തു കൊണ്ടിരുന്ന പണി പാതിയിൽ നിർത്തി വേവലാതിയോടെ അവൻ അവൾക്കരികിലേക്ക് ഓടിയെത്തി.
“എന്തേ…… എന്ത് പറ്റിവേദനിക്കുന്നുണ്ടോ…..” തന്റെ വയറിൽ കൈവച്ചുകൊണ്ട് ഭയത്തോടെ തന്നെ നോക്കി ചോദിക്കുന്നവനേ കണ്ടതും അവൾ പുഞ്ചിരിയോടെ അവന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു. “നിങ്ങള് എന്നെ എന്നും എപ്പഴും ഇങ്ങനെ സ്നേഹിക്കുമോ…” തന്റെ മുഖം കൈകുമ്പിൽ കോരിയെടുത്തുകൊണ്ട് ചോദിക്കുന്നവളെ കണ്ടതും അവൻ അവളേ ചേർത്തു പിടിച്ചു കൊണ്ട് പതിയേ മൂളി.
മൂന്നു മാസങ്ങൾക്കു ശേഷം…. പുലർച്ചെ വേദനയോടെയുള്ള അലീനയുടെ നേർത്ത ഞെരക്കം കേട്ടതും ശ്യാം ഭയത്തോടെ ചാടി എഴുന്നേറ്റു. ബെഡ്ഡ് ആകെ നനഞ്ഞിരിക്കുന്നത് കണ്ടവൻ ഭയത്തോടെ അവളേ കോരിഎടുത്തുകൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി. തനിക്ക് ചുറ്റും തന്റെയും അവളുടെയും വീട്ടുകാർ ഉണ്ടെങ്കിലും അവന് തനിക്ക് ചുറ്റും വല്ലാത്തൊരു ശുന്യതയായിരുന്നു.
മണിക്കൂ റുകളുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ അവന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. കുഞ്ഞിനെചേർത്തു പിടിച്ചുകൊണ്ട് നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ തനിക്ക് ഈ സന്തോഷം നൽകാനായി തന്റെ പ്രിയപ്പെട്ടവൾ അനുഭവിച്ച വേദനയുടെ ആഴം അവന്റെ നെഞ്ച് നീറ്റുന്നുണ്ടായിരുന്നു.
“”