എഴുത്ത്:- കാർത്തിക
പ്രണയിക്കുമ്പോൾ അറിയുമായിരുന്നില്ല വിവാഹം കഴിഞ്ഞാൽ ഇത്രയൊക്കെ അനുഭവിക്കേണ്ടിവരും എന്ന്!! കോളേജിൽ തന്റെ സീനിയർ ആയിരുന്നു ശ്രീജിത്തേട്ടൻ!!
രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യം തീപ്പൊരി പ്രസംഗങ്ങൾ കേൾക്കാൻ ധാരാളം കുട്ടികൾ കാത്തുനിൽക്കും ആരാധകരും ഏറെ.. ആ ആള്
ഇഷ്ടമാണ് വന്ന് ഇഷ്ടം ആണെന്ന് ഇങ്ങോട്ട് വന്ന് പറയുമ്പോൾ, അത് വിശ്വസിക്കാൻ പോലും ആവുന്നുണ്ടായിരുന്നില്ല.
വിപ്ലവം ജയിക്കട്ടെ!! എന്ന് മുദ്രാവാക്യം വിളിക്കുന്നതിനോടൊപ്പം ജീവിതത്തിലും അത് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു അതുകൊണ്ടുതന്നെയാണ് ജാതിയിൽ താഴെയായിരുന്ന എന്നെ വിവാഹം കഴിച്ച് കൂടെ കൂട്ടാം എന്ന് ആള് തീരുമാനിക്കുന്നത്!!!
ഒരു ജോലി കിട്ടിയതിനുശേഷം എന്നെ കൂടെ കൊണ്ടുപോകാം എന്നായിരുന്നു പറഞ്ഞിരുന്നത് അത് പ്രകാരം ഞാൻ കാത്തിരുന്നു പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ജോലി കിട്ടിയതിനുശേഷം ശ്രീജിത്തേട്ടൻ വന്നിരുന്നു എന്നെ പെണ്ണ് ചോദിക്കാൻ!!!
അവരുടെ വീട്ടിൽ സമ്മതം ആയിരുന്നില്ല ജാതിയിൽ താഴ്ന്നതായത് ആയതുകൊണ്ട് എന്നെ ആ വീട്ടിലേക്ക് കയറ്റരുത് എന്ന് തന്നെ അവിടെയുള്ളവർ നിർബന്ധപൂർവ്വം പറഞ്ഞു!!! പക്ഷേ ശ്രീയേട്ടൻ അതൊന്നും കാര്യമാക്കിയില്ല എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു എന്റെ വീട്ടുകാർക്ക് വലിയ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് എന്റെ വീട്ടുകാർ മുന്നിൽ നിന്ന് ഈ വിവാഹം നടത്തിത്തന്നു…
ശ്രീയേട്ടൻ എന്നെയും കൊണ്ട് ഏട്ടന്റെ വീട്ടിലേക്ക് പോയി അവിടെ എന്നെ അകത്തേക്ക് കയറ്റി പക്ഷേ…. അമ്മ എന്നെ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു!!!!
എന്നെയും കൊണ്ട് ചെന്നപ്പോൾ ഒരുപാട് ശപിച്ചു എന്നോട് അവിടെ നിന്ന് ഇറങ്ങാൻ പറഞ്ഞു പക്ഷേ ശ്രീയേട്ടൻ വാശിയിലായിരുന്നു..
നിന്റെ താഴെയുള്ളവൾക്ക് ഇനി എവിടെ നിന്ന് കല്യാണ ആലോചന വരാനാണ് എന്ന് ചോദിച്ചപ്പോൾ എന്റെ പോലെ ഏതെങ്കിലും നട്ടെല്ലുള്ളവർക്ക് ഞാൻ അവളെ കെട്ടിച്ചുകൊടുക്കും എന്നായിരുന്നു ശ്രീയേട്ടന്റെ മറുപടി എല്ലാം കണ്ട് മതിയായിരുന്നു എനിക്ക്..
വെറുതെ ഈ വിവാഹത്തിന് നിൽക്കേണ്ടിയിരുന്നില്ല എന്നെനിക്ക് ഒരു നിമിഷം തോന്നി ഇവിടെ ഞാൻ വന്നത് കൊണ്ട് എല്ലാവർക്കും ബുദ്ധിമുട്ടാണ് ആർക്കും ഒരു സന്തോഷവും ഇല്ല..
നാട്ടുകാർ ബഹളം കേട്ട് കൂടി അന്നേരം പിന്നെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിന്നില്ല… അമ്മ അകത്തേക്ക് പോയി ശ്രീയേട്ടന്റെ അനിയത്തിയാണ് എന്റെ കയ്യിൽ ഒരു നിലവിളക്ക് കൊണ്ട് തന്നത് അതും പിടിച്ച് ഞാൻ അകത്തേക്ക് കയറി ആ വീട്ടിലെ ആർക്കും ഇഷ്ടമില്ലാത്ത മരുമകളായി..
പിറ്റേദിവസം മുതൽ അരുതുകൾ കൂടിക്കൂടി വന്നു അവരുടെ അടുക്കളയിലേക്ക് കയറാൻ പാടില്ല ഞാൻ ഉണ്ടാക്കിയതൊന്നും അവർ കഴിക്കില്ല അങ്ങനെ പല കാര്യങ്ങളും അവിടെ ഉയർന്നു കേട്ടു..
ശ്രീയേട്ടൻ അതിനെയെല്ലാം എതിർത്തുവെങ്കിലും അമ്മ അതിനൊന്നും വഴങ്ങുന്നുണ്ടായിരുന്നില്ല നിന്റെ ഇഷ്ടപ്രകാരം പെണ്ണിനെ കൊണ്ടുവന്നു ഇനി ഞങ്ങളുടെ ഇഷ്ടപ്രകാരം ഇവിടെ നീങ്ങൾ ജീവിക്കും!!! നീ ഒന്നും പറയണ്ട എന്നൊക്കെയായിരുന്നു അവരുടെ ഭാവം.
പുറത്ത് പറയുന്ന വിപ്ലവം വീട്ടിലേക്ക് കൊണ്ടുവരാൻ അത്ര എളുപ്പമല്ല എന്ന് ശ്രീജിത്തേട്ടൻ മനസ്സിലാക്കി എങ്കിലും അവിടെ ഞാൻ പിടിച്ചുനിന്നു ഞങ്ങൾക്ക് വേണ്ടത് ഞങ്ങൾ ഉണ്ടാക്കി കഴിച്ചു..
അതും പുറത്ത് ഒരു അടുക്കളയുണ്ട് അവിടെവെച്ച് മറ്റെങ്ങോട്ടും എനിക്ക് പ്രവേശനം ഇല്ലായിരുന്നു..!!
ശ്രീയേട്ടന്റെ അമ്മയെ കൂടാതെ അച്ഛനും ഒരു അനിയത്തിയും ആണ് അവിടെ ഉണ്ടായിരുന്നത് അനിയത്തി പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി അവൾ ദൂരെ ഒരു സ്ഥലത്തേക്ക് പോയി പിന്നെ അച്ഛനും ഞാനും അമ്മയും മാത്രം ശ്രീയേട്ടനും ജോലിക്ക് വേണ്ടി പോയി കഴിഞ്ഞു..
വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു അവിടെ ശ്രീയേട്ടൻ തന്നെയാണ് ഇനിമുതൽ കോളേജിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞത്!!!
അവിടെ അമ്മ എന്നോട് ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കില്ല… അങ്ങോട്ട് സംസാരിക്കാൻ ചെന്നാലും മുറിയടച്ചിരിക്കും എനിക്ക് വല്ലാത്ത സങ്കടം വരുന്നുണ്ടായിരുന്നു. അച്ഛൻ മാത്രം എന്തെങ്കിലും ഒന്ന് സംസാരിച്ചാൽ ആയി..
ഏട്ടൻ വിളിച്ചാൽ അമ്മ ഫോൺ എടുക്കില്ലായിരുന്നു അതുകൊണ്ട് എന്നോടാണ് വിളിച്ച് കാര്യങ്ങൾ എല്ലാം പറയുക ഇടയ്ക്ക് അച്ഛന് കൊടുക്കാൻ പറയുമ്പോൾ ഞാൻ ഫോൺ കൊണ്ട് കൊടുക്കും അന്നേരം അച്ഛൻ എന്തെങ്കിലും എന്നോട് സംസാരിക്കും. അതിൽ കൂടുതൽ ഒന്നും ഇല്ല.
ഒരു ദിവസം അടുക്കളയിൽ നിന്ന് പുറത്തേക്ക് കടക്കുകയായിരുന്നു അമ്മ കാല് വഴുതി വീണു..
അച്ഛൻ എങ്ങോട്ടോ പോയിരുന്നു അതുകൊണ്ട് ആരും ഉണ്ടായിരുന്നില്ല ഞാൻ ഓടിച്ചെന്നു അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു… ആദ്യം ഒന്നും അമ്മ സമ്മതിച്ചില്ല പക്ഷേ സാവധാനം മറ്റു മാർഗങ്ങൾ ഇല്ലാതായതോടുകൂടി എന്നെ പിടിക്കാൻ അനുവദിച്ചു ഞാൻ അമ്മയെ എങ്ങനെയൊക്കെയോ പിടിച്ച് ഒരു ഓട്ടോ വിളിച്ച് അതിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി അമ്മയുടെ ഫോണിൽ നിന്ന് തന്നെ ശ്രീയേട്ടനെ വിളിച്ച് കാര്യം പറഞ്ഞു ശ്രീയേട്ടൻ അച്ഛനെയും..
അച്ഛൻ വേഗം ആശുപത്രിയിലേക്ക് എത്തി കാലിന് ചെറിയ പൊട്ടൽ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ റസ്റ്റ് വേണമെന്ന് പറഞ്ഞു അമ്മയെ വീട്ടിൽ കൊണ്ടുവന്ന ഒരു ഹോംനേഴ്സിനെ നിർത്താം എന്നായിരുന്നു അമ്മ പറഞ്ഞത് പക്ഷേ ആ നേരത്ത് ആരെയും കിട്ടിയില്ല.
അമ്മയ്ക്ക് ചെറിയതോതിൽ പനിക്കുന്നുണ്ടായിരുന്നു..
അതുകൊണ്ടുതന്നെ ആൾക്ക് വയ്യാതെയായി പിന്നെ ഒന്നും നോക്കിയില്ല
അടുക്കളയിൽ കയറി ഞാൻ പൊടിയരിക്കഞ്ഞി ഉണ്ടാക്കി!!!
അതും അമ്മിയിൽ അരച്ച ചമ്മന്തിയും കൂടി കൊണ്ടുപോയി കൊടുത്തപ്പോൾ ആദ്യം വേണ്ട എന്ന് പറഞ്ഞു പിന്നെ ഞാൻ ഒരു സ്പൂൺ എടുത്ത് നീട്ടിയപ്പോൾ ഒന്ന് എന്നെ നോക്കി പിന്നെ മെല്ലെ കുടിച്ചു..
സാവകാശം ഞാനും അമ്മയും അടുത്തു.
ചെറിയൊരു മതിൽ കെട്ട് മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ഇതോടെ അതങ്ങ് മാറികിട്ടി അമ്മ എന്നെ സ്വന്തം മോളെ പോലെ തന്നെ കരുതാൻ തുടങ്ങി ഇത്തവണ ശ്രീയേട്ടൻ വന്നപ്പോൾ കണ്ടത് അതായിരുന്നു ഒടുവിൽ എല്ലാവരും അങ്ങോട്ട് മാറിയപ്പോൾ എന്നെ അരികിൽ വിളിച്ച് ചോദിച്ചു.
“”” എന്തു മാജിക്കാണ് നീ കാണിച്ചത് എന്ന്!!!
കാരണം ശ്രീയേട്ടൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് എന്നെയും അമ്മയെയും ഒരുമിപ്പിക്കുക എന്ന് അച്ഛൻ പിന്നെ ന്യൂട്രൽ ആണ് എന്ത് വേണമെങ്കിലും ആകാം അമ്മയുടെ വാശിക്ക് മുന്നിൽ പിടിച്ചു നിൽക്കുകയാണ് ഞങ്ങളോട് മിണ്ടാതെ ഇപ്പോൾ അമ്മ മിണ്ടി തുടങ്ങിയപ്പോൾ അച്ഛനും ഒരു പ്രശ്നവുമില്ല!!
“”” ശ്രീയേട്ടനോട് ചിരിയോടെ തന്നെ ഞാൻ പറഞ്ഞു കൊടുത്തു ആ മാജിക്കിന്റെ പേരാണ് നിസ്സഹായത!!!!! എന്ന്..
അത് വന്നാൽ പിന്നെ ആളുകൾ സ്ഥാനമാനങ്ങൾ മറക്കും വലിപ്പച്ചെറുപ്പം മറക്കും..
അവിടെ ഒരേയൊരു ആളുകളെ ഉണ്ടാകൂ മനുഷ്യർ!!!
നിറഞ്ഞ ഒരു ചിരിയായിരുന്നു ശ്രീയേട്ടന്റെ മറുപടി ഇപ്പോൾ നിറഞ്ഞ സന്തോഷമാണ് ഇവിടെ ഒരു മകളെപ്പോലെ ഇനിയുള്ള കാലം സുഖമായി കഴിയാം..