വിവാഹം കഴിഞ്ഞതിന്റെ രണ്ടിന്റെ മകൾ വിളിച്ചു അങ്ങനെ പറഞ്ഞപ്പോൾ അമ്മ ഞെട്ടിപ്പോയി…

പരസ്പരം

രചന :വിജയ് സത്യ

വാർദ്ധക്യ ദമ്പതികളായ അച്ചുവേട്ടനും തങ്കമണി അമ്മയും ഗഫൂർക്കായും സബിയാത്തയും ഒന്നിച്ചാണ് ആ സെമിനാർ ക്ലാസ്സിൽ പങ്കെടുക്കാൻ പോയത്…

നാട്ടിൻപുറത്തുകാരായ കലാ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടി ആയതുകൊണ്ട് തന്നെ ഒരുപാട് ബഹുജന പിന്തുണ ആ പരിപാടിക്ക് ലഭിച്ചു.

യുവതമ്പതികളുടെ ഒരു നിര തന്നെ അതിലുണ്ട്.. പ്രധാനമായും ലൈം* ഗിക പാളിച്ചകൾ മൂലം വഴിതെറ്റുന്ന ഇന്നത്തെ യുവതലമുറയെ എങ്ങനെയും കൈപിടിച്ച് ഉയർത്തണമെന്ന് ലക്ഷ്യത്തോടെ അവർക്കുള്ള ഉപദേശവും മറ്റും ഉദ്ദേശം വെച്ചുകൊണ്ട് തന്നെയാണ് ഇതുപോലുള്ള ഒരു പരിപാടി സംഘടിപ്പിക്കാൻ അവർ തയ്യാറായത്…

ഈ വിഷയത്തിൽ വളരെ പ്രഗൽഭനായ ഒരാളാണ് ക്ലാസ് എടുക്കാൻ എത്തിയിട്ടുള്ളത്..

മോട്ടിവേറ്റർ ആദ്യം തന്നെ ഒരു കഥ പറയുകയാണ് ഉണ്ടായത്

അമ്മേ ഞാൻ ഇവിടെ നിൽക്കുന്നില്ല എന്നെ കൂട്ടിക്കൊണ്ടുപോകു..

വിവാഹം കഴിഞ്ഞതിന്റെ രണ്ടിന്റെ മകൾ വിളിച്ചു അങ്ങനെ പറഞ്ഞപ്പോൾ അമ്മ ഞെട്ടിപ്പോയി.

എന്താടി കാര്യം…

ഒക്കെ വന്നിട്ട് നേരിൽ പറയാം എന്നെ കൊണ്ടുപോകൂ പ്ലീസ്..

നീ അവനെയും കൂട്ടി വാ…

അയാളൊരു തണുപ്പന…. എനിക്ക് ഉടനെ വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഒരാഴ്ച കഴിഞ്ഞിട്ട് വീട്ടിൽ പോകാം എന്ന് പറഞ്ഞ് എന്നെ ഇവിടെ തടഞ്ഞു നിർത്തിയിരിക്കുകയാണ്..

അവൻ എന്തെങ്കിലും തിരക്ക് കാണും… അതിനെന്താ ഒരാഴ്ച കഴിഞ്ഞിട്ടു വന്ന പോരെ നിനക്ക് ഇങ്ങോട്ട്..

പോര… എനിക്ക് അയാളെ വേണ്ട..

നീ എന്ത് ഭ്രാന്തായി പറയുന്നത് നീ കാര്യം എന്താണെന്ന് പറ..

മകൾ പറഞ്ഞ കാര്യം കേട്ട് അമ്മ ഞെട്ടിപ്പോയി..

തുടർന്ന് അമ്മയും അച്ഛനും വന്നവളെ കൊണ്ടുപോയി.

മകൾ നവവരനെ ഉപേക്ഷിച്ചു പോകാൻ ഉണ്ടായ കാരണം മോട്ടിവേറ്റർ വളരെ വ്യക്തമായി അവതരിപ്പിച്ചു…

ലൈം–ഗിക ശേഷിയില്ലാത്ത ഭർത്താവ് ഏതൊരു പെണ്ണിനും അവളുടെ ഭാവി ജീവിതത്തെ ദുരിതത്തിൽ ആക്കുമെന്ന് അറിയാം. അതാണ് അവൾ തക്ക സമയത്ത് വിവാഹം മോചനം നേടിപ്പോയത്…അതിനുശേഷം അയാൾ ലൈം—ഗിക പരാക്രമണം ഉള്ള ഒരു ഭർത്താവിന്റെ കഥയും അതുപോലെതന്നെ ലൈം—ഗിക അഭിനിവേശം കൂടുതലുള്ള ഒരു സ്ത്രീയുടെയും കഥ പറഞ്ഞു..
പക്ഷേ ഈ കഥകളിലൊക്കെ ഒരു ഡിസേബിലിറ്റിയോ അല്ലെങ്കിൽ ഓവർ ആക്ടിവിറ്റിയോ ഉണ്ടെന്ന് മനസ്സിലാക്കുക…

ഇനി ലൈം*-ഗികശേഷി ഇരുവർക്കും ഉണ്ടായിട്ടുപോലും പ്രശ്നങ്ങളുണ്ടാകുന്ന ഒരു ജീവിതരീതിയെ കുറിച്ച് പറയാം..ശേഷം മോട്ടിവേറ്റർ വേറൊരു കഥയിലേക്ക് കടന്നു.

അത്താഴമൊക്കെ കഴിഞ്ഞു അച്ചുവും ഷൈനുവും ഉറങ്ങാൻ കിടന്നു…

“നോക്കൂ ഷൈനു നീ ചെവി കടിച്ചത് കൊണ്ട് നിന്റെ ആഗ്രഹം അറിയിച്ചു. പക്ഷേ നീ അതിനുശേഷം എന്താ ചെയ്തത്? “

“ഞാൻ മൊബൈൽ നേരത്തെ മാറ്റി വെച്ചാലോ “

” മൊബൈൽ അല്ലടി പ്രധാന ശത്രു”

“ഇന്നാള് അടി കൂടിയപ്പോൾ മൊബൈൽ ആണെന്നല്ലേ പറഞ്ഞേ? “

“അതിനു പിന്നെ നീ എന്നെ പോലെ തന്നെ നമ്മുടെ സ്വകാര്യ നിമിഷത്തിൽ മൊബയിലുകൊണ്ട് വരാറില്ലല്ലോ അതെനിക്കറിയാം”

“ഇപ്പോൾ എന്താ പുതിയ പ്രശ്നം”

” നീ ചെയ്തത് തന്നെ”

“എന്ത അച്ചുക്കാ എന്തു ചെയ്തെന്ന ഇക്ക പറയണേ”

” മരവിപ്പോടെ ഉള്ള ഈ കിടപ്പ്?”

“അങ്ങനെയല്ലേ എല്ലാവരും??”

“ഇനി ഞാൻ എഫേർട്ട് എടുക്കണം. അതിനെനിക്കൊന്നും തോന്നണ്ടേ ഷൈനൂ”

“കഷ്ട്ടം ഉണ്ട് ട്ടോ.. ഇക്ക ഈ പരിദേവനം പറച്ചിൽ “

“എന്ത് കഷ്ട്ടം. ഞങ്ങൾ പുരുഷന്മാരും മനുഷ്യരാണ്. സ്ത്രീകളുടെ തലോടലുകളും സ്നേഹത്തോടെയുള്ള പെരുമാറ്റവും സ്പർശനവും അവരും ആഗ്രഹിക്കുന്നുണ്ടെന്നു മറക്കരുത് “

“എന്റുമ്മ എന്താ പറ്റിയത് അച്ചുക്കാ ഇങ്ങക്കു “

“ചില സ്ത്രീകൾ പുരുഷന്മാരെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.!”

“ഇക്ക എന്താ ഇതിൽ പി എച്ച് ഡി എടുക്കാൻ പോവുകയാണോ?”

“അതല്ല ഷൈനു ഒരു സ്ത്രീയിൽ നിന്നും ഒരു പുരുഷനു ലഭിക്കേണ്ട ന്യായമായ സ്നേഹത്തെ പരിലാളനങ്ങളെ കുറിച്ച് ഒന്നു പറഞ്ഞു പോയതാണ് ക്ഷമിക്കുക “

” ശരിയാ ങ്ങള് പറഞ്ഞ കാര്യങ്ങളൊക്കെ. ഞാനും അല്പം അലസത കാണിച്ചോ എന്ന് സംശയം”.

ഫോ* ർ പ്ലേയുടെ പ്രാധാന്യം… പിന്നെ തന്നിലെ സ്ത്രീയെ നിയന്ത്രിക്കാതെ വിട്ടു കൊടുക്കുക ഇതിനൊക്കെ വലിയ വിലയുണ്ട് സുഗമമായ ദാമ്പത്യത്തിന്…

ഇക്കയുടെ പ്രതീക്ഷക്കൊത്ത് ഉയരുന്ന ഒരു ദിനം സമ്മാനിച്ചതിന് സംതൃപ്തിയോടെ കീടക്കവേ അവളോർത്തു.

തമാശയോടെ ആണ് അതു ഇക്ക പറഞ്ഞത് എങ്കിലും ഒട്ടുമിക്ക കുടുംബങ്ങളിലെ സ്ത്രീകളുടെ ഒരു നിലപാടുകളിലേക്കാണ് ഇക്ക വിരൽ ചൂണ്ടിയത്..!

ആ മോട്ടിവെറ്റർ പറഞ്ഞ കഥയിൽ അച്ചുക്കയും ഷൈനുവും എന്നപോലെ ഇരുകൂട്ടർക്കും സംതൃപ്തി വരുന്ന വിധത്തിലുള്ള ഒരു ലൈം*-ഗിക ജീവിതം എന്തുകൊണ്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജീവിതത്തിൽ അസ്വരസങ്ങൾ ഉണ്ടാക്കാതെ മുന്നോട്ട് നയിക്കും എന്നത് സത്യമാണ്…

“… തുടർന്നുള്ള അവരുടെ ദിനങ്ങൾ മനോഹരമാക്കാൻ ഷൈനുവിനായി.”

സദസ്സിലുള്ള എല്ലാവരും അത് കേട്ട് കൈയ്യടിച്ചു.

“അസംതൃപ്തമായ ദാമ്പത്യം നിരാശയിലേക്കും സാമൂഹിക അതിക്രമങ്ങൾക്കും പങ്കാളിയെ വഴിനടത്തുന്നു..കുടുംബ ബന്ധം ശിഥിലമാക്കുന്ന അവിഹിത ലൈം*ഗിക ബന്ധങ്ങൾക്കും കാരണമാകുന്നു. സമൂഹത്തിൽ ഇത്തരം അസന്തുലിതാവസ്ഥ വന്നുചേരുന്നത് മൂലം നമ്മുടെ കോടതിക്ക് പോലും ചില സാമൂഹിക വിപ്ലവം എന്നു തോന്നിക്കുന്ന നിയമങ്ങൾ പാസ്സ് ആകേണ്ടി വേണ്ടിവരുന്നു. ഇവിടെ നമ്മുടെ അച്ചുക്ക ഷൈനുവിനെ പ്രാപ്തയാക്കിയത് പോലെ പങ്കാളികൾ ഓരോരുത്തരും അവരവരുടെ പങ്കാളിയെ ഈ കാര്യത്തെക്കുറിച്ച് ബോധവാന്മാർ ആകേണ്ടത് അത്യാവശ്യമാണ്‌.. ഇത്രയും പറഞ്ഞുകൊണ്ട് നിങ്ങൾക്കെല്ലാവർക്കും ഒന്നുകൂടി നന്ദിപറഞ്ഞുകൊണ്ട് ഞാൻ നിർത്തട്ടെ നന്ദി നമസ്കാരം”

മോട്ടിവെറ്റർ ഡോക്ടർ കോശി ദാമ്പത്യവും ലൈംഗികതയും എന്ന വിഷയത്തെ അധികരിച്ചു ഒരു സെമിനാറിൽ ക്ലാസ് എടുക്കുന്ന കൂട്ടത്തിൽ അവസാനം അച്ചു ക്കയുടെയും ഷൈനുവിന്റെയും ഈ കഥ പറഞ്ഞുനിർത്തി.

അല്പം പ്രായമായ അപ്പുവേട്ടന് കാര്യം ഒന്നും പിടികിട്ടിയില്ല.. അദ്ദേഹം തന്റെ ഭാര്യ തങ്കമണിയോട് ചോദിച്ചു..

“അല്ല തങ്കമണിയെ എന്താ ഇങ്ങേര് പറഞ്ഞതിനർത്ഥം?”

“അതെയ്…അപ്പുവേട്ടോ വീട്ടിൽ തന്നെ നല്ല ബിരിയാണി വെച്ചാൽ പുറത്ത് പോയി ചൈനീസ് ഫുഡ് അടിക്കണ്ട എന്നാ..”

“ആണോ അതിനെന്തിനാ അച്ചുന്റെ ചെവി ഷൈനു കടിച്ചത്…?”

“ബിരിയാണി വിളമ്പിവെച്ചത് കഴിക്കാൻ..!”

“അതിനെവിടെ ബിരിയാണി ഇവിടന്നു രണ്ടു ബിസ്കറ്റും കട്ടൻ ചായയുമല്ലോ കിട്ടിയത്..”

“ഒന്ന് വാ മനുഷ്യാ.. ബിരിയാണിയൊക്കെ നമുക്ക് വീട്ടിന്നു കഴിക്കാം “

“എനിക്ക് പഴങ്കഞ്ഞി മതി…”

“എവിടുന്നാ..? “

“നമ്മുടെ വീട്ടീന്ന്. “

“അങ്ങനെ പറ”