വളരെ വേഗമാണ് എന്റെ അടുക്കലേക്കു വരുന്നത്… കൈയും കാലും വിറച്ചിട്ടു ഓടാൻ പറ്റുന്നില്ല……

എഴുത്ത്:-സ്‌നേഹപൂർവം കാളിദാസൻ

ഞങ്ങളുടെ സ്ഥലത്ത് വിജനമായ ഒരു വഴിയുണ്ട്… ടാർ ചെയ്യാത്ത പൊട്ടിപൊളിഞ്ഞ റോഡും, രണ്ട് സൈഡിലും ചതുപ്പ് കുഴികൾ നിറഞ്ഞ പാടവും… പകല് പോലും ആ വഴി ആരും വരാറില്ല….

ഒരുദിവസം എനിക്ക് വൈകിട്ട് ആ വഴി വരേണ്ട ഒരവസ്ഥ വന്നു… നടന്നാണ് വരവ്… അവിടെ ഒരു പെൺകുട്ടിയുടെ പ്രേതം ഉണ്ടെന്നും, അതുവഴി വരുന്നവരെല്ലാം പേടിച്ച് ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്…. പക്ഷെ ഞാൻ ധൈര്യം സംഭരിച്ചു ആ വഴി വന്നു…

നേരം ഇരുട്ടിതുടങ്ങി…. ഫോണിൽ ചാർജ് ഇല്ലാത്തതുകൊണ്ട് ടോർച് കത്തിക്കാൻ പറ്റില്ല…. വഴി പകുതിയായപ്പോൾ ഞാൻ അറിയാതെ ആ പാടത്തെക്ക് നോക്കി…. അപ്പോൾ ദൂരെയായി എന്തോ ഒരു രൂപം അനങ്ങുന്നതു കണ്ടു….

എന്റെ ഉള്ളൊന്ന് കാളി…. ഞാൻ സൂക്ഷിച്ചു നോക്കി…. സകല ദൈവങ്ങളെയും വിളിച്ച സമയം…. ഒരു പെൺകുട്ടി…. അവൾ നടന്നല്ല വരുന്നത്… കൈയും കാലുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറി മറിഞ്ഞു കൈയാണോ അതോ കാലാണൊ നിലത്തു കുത്തുന്നതെന്നു മനസിലാകുന്നില്ല….

വളരെ വേഗമാണ് എന്റെ അടുക്കലേക്കു വരുന്നത്… കൈയും കാലും വിറച്ചിട്ടു ഓടാൻ പറ്റുന്നില്ല… ശ്രമിക്കുന്നുണ്ട്.. പക്ഷെ പറ്റിയില്ല… അത് വേഗം എന്റെ അടുക്കലേക്കു ഭയങ്കരമായ ഒരു ശബ്ദത്തിൽ വന്ന് നിന്നു… എന്നിട്ട് എന്റെ കാലിൽ പിടിച്ചുവലിച്ചു… ഞാൻ താഴെ വീണു…. ഒരു അലർച്ചയോടെ അത് എന്റെ കാലിൽ പിടിച്ചു വലിച്ചു എന്നെ കൊണ്ട് ആ ചതുപ്പ് കുഴിയിലേക്ക് പോയി…

എനിക്കൊന്നു അലറി വിളിക്കണമെന്നുണ്ട്… പക്ഷെ പറ്റിണില്ല….. കുഴി ലക്ഷ്യമാക്കി പാഞ്ഞു പോകുമ്പോഴും അവൾ ഭയാനകമായി മുരളുന്നുണ്ടായിരുന്നു… ഇടക്ക് എന്നെ നോക്കുന്നുമുണ്ട്…. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ബോധം പോയി….

ബോധം വന്നപ്പോൾ ഞാനാ ചതുപ്പു കുഴിയിലേക്ക് താന്നുകൊണ്ടിരിക്കുന്നു…. എന്റെ തല മാത്രം ബാക്കി…. അതെന്നെ ശക്തിയായി താഴേക്കു വലിക്കുന്നു….

പെട്ടെന്ന് എന്റെ തലയിൽ ആരോ വന്ന് തട്ടുന്നു…. എന്നെ പിടിച്ചു കുലുക്കുന്നു…. ഞാൻ നോക്കിയപ്പോൾ എന്റെ അമ്മ…. സന്തോഷം കൊണ്ട് ഒന്ന് കരയണമെന്നു തോന്നി…. അപ്പോൾ അമ്മ പറഞ്ഞു…. “നിനക്കിന്നു ഓഫീസിൽ പോകേണ്ടേ” “എഴുനേറ്റ് റെഡിയായി ഓഫീസിൽ പോകാൻ നോക്കടാ പിശാശ്ശെ” ന്ന്….. അത്രേ കാണാൻ പറ്റിയുള്ളൂ…. അപ്പോഴേക്കും അമ്മ വിളിച്ചുണർത്തി….