എഴുത്ത്;-ഗിരീഷ് കാവാലം
“അല്പം മ iദ്യം ഒക്കെ സ്ത്രീകളും കുiടിച്ചതുകൊണ്ട് എന്താ കുഴപ്പം.. അല്ലെങ്കിൽ തന്നെ നമ്മൾ എല്ലാവരും നമ്മുടെ പൈതൃകം മറന്ന് വെസ്റ്റേൺ മാതൃക പിന്തുടരുകയല്ലേ “
“മോളെ TV ഓഫ് ചെയ്തേ…”
ഉടൻ തന്നെ രഘുവേട്ടൻ അല്പം ദേക്ഷ്യത്തോടെ പറഞ്ഞു
രഘുവേട്ടന്റെ മൂത്ത മകൻ മഹേഷിന്റെ വിവാഹം കഴിഞ്ഞു, എല്ലാവരും പോയ ശേഷം രാത്രിയിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം, ഊണ് കഴിഞ്ഞ ശേഷം സ്വീകരണ മുറിയിൽ ഇരുന്നു നാട്ടുവർത്തമാനങ്ങൾ പറയുകയായിരുന്നു
“കേരളത്തിലും ചെറിയ ഒരു പക്ഷം ന്യൂ ജനറേഷൻ പെൺകുട്ടികളുടെ ഇടയിൽ കണ്ടുവരുന്ന ബിiയർ ഉൾപ്പെടെയുള്ള മiദ്യപാനശീലം ” എന്ന വിഷയം ആധാരാമാക്കിയുള്ള “ഡിiബേറ്റ് ” ടിവിയിൽ കണ്ടതും ആ ക്ലിപ്പ് ഇഷ്ടപ്പെടാതെ രഘുവേട്ടൻ പറഞ്ഞ ഉടനെ തന്നെ ലയമോൾ ടിവി ഓഫ് ചെയ്തു
“ഇങ്ങനെയും കുറെ പെiണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് ആളുകളെ കൊണ്ട് പറയിപ്പിക്കാൻ “
“മഹേഷിന്റെ മാമിയാണ് നർമഭാവത്തോടെ പറഞ്ഞത് “
“അയ്യോ…ഞാനും വല്ലപ്പോഴും ഒക്കെ ബിiയർ കഴിക്കും അതിലൊക്കെ എന്താ ഇത്ര തെറ്റ് “
മുടി കോതിയിട്ടുകൊണ്ട് ഉണ്ണിമായ പറഞ്ഞതും ആ വീടിന്റെ സ്വീകരണ മുറിയിൽ നിശബ്ദത പടർന്നു
മഹേഷിന്റെ നവ വധുവായി വീട്ടിൽ എത്തിയ ഉണ്ണിമായയുടെ നാവിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ ആരും പ്രതീക്ഷിച്ചില്ല
ആരും ഒന്നും മിണ്ടുന്നില്ല, മഹേഷിന്റെ അച്ഛൻ രഘുവേട്ടൻ ജാള്യതയോടെ എല്ലാവരെയും നോക്കി
“മോളെ അതൊക്കെ കുടുംബവുമായി ജീവിക്കുന്നവർക്കൊന്നും ചേരുന്നതല്ല പ്രേത്യേകിച്ചു ഹിiന്ദു വിശ്വാസം ചേ”ർത്ത് പിടിച്ചു ജീവിക്കുന്നവർക്ക്
“എനിക്കും ഈ അമ്പലവിശ്വാസം ഒന്നും അത്ര ഇല്ല…”
വീണ്ടും നിശബ്ദത പടർന്നു
രഘുവേട്ടന്റെയും ഭാര്യയുടെയും മുഖം പെട്ടന്ന് ഇരുണ്ട് വല്ലാതായി.. ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും രഘുവേട്ടനെ ഏറുകണ്ണിട്ട് നോക്കി
“അപ്പൊ ഉണ്ണിമായ അമ്പലത്തിൽ പോകാറില്ലേ. ?
“പോകും മാമി… ഉത്സവം അതുകൂട്ടുള്ള ചടങ്ങിന് അത്രേ ഉള്ളൂ.. പിന്നെ അച്ഛനും അമ്മയും ഉന്തി തള്ളി വിട്ടാൽ ഒന്ന് പോകും അത്രേ ഉള്ളൂ… ഇതെല്ലാം ഞാൻ മഹേഷിനോട് ഷെയർ ചെയ്തതാണല്ലോ “
രഘുവേട്ടൻ മഹേഷിന്റെ മുഖത്ത് തറപ്പിച്ചു നോക്കി
എന്താ പറയേണ്ടതെന്ന് അറിയാതെ മഹേഷിന്റെ മുഖം ഉരുണ്ടു കളിച്ചു
“ശരി ഞങ്ങൾ മുകളിലോട്ട് പോകട്ടെ “
ഇടറുന്ന ശബ്ദത്തിൽ ഉണ്ണിമായയെ നോക്കി പറഞ്ഞുകൊണ്ട് മഹേഷ് എഴുന്നേറ്റു
എല്ലാവരോടും ബൈ പറഞ്ഞു വളരെ ഹാപ്പിയായി ഉണ്ണിമായയും അവന്റെ പിന്നാലെ നടന്നു നീങ്ങി
അവർ സ്റ്റെയർകേസ് കയറി മുകളിൽ നിലയിലേക്ക് പോകുന്നത് എല്ലാവരും നോക്കി ഇരുന്നു
“രഘുവേ നിങ്ങൾ പെൺകുട്ടിയെ പറ്റി ഒന്നും തിരക്കാതെയാണോ ബന്ധത്തിന് കൈ കൊടുത്തത് “
“ഇനി ഈ കുട്ടി നോൺ വെജ് മാത്രം കഴിക്കുന്നതാണോ… കൊള്ളാം കുടുംബക്ഷേത്രമൊക്കെ ഉള്ളതാ “
രഘുവേട്ടന്റെ സഹോദരി ആശങ്കയോടെ പറഞ്ഞു
ആകെ ആശയകുഴപ്പത്തിലായി രഘുവേട്ടനും കുടുംബവും
“അങ്ങനെയാണെങ്കിൽ തന്നെ എല്ലാവരുടെയും മുൻപിൽ വച്ച് അവൾക്ക് അങ്ങനെ പറയാമായിരുന്നോ “
എല്ലാവരും പോയ ശേഷവും രഘുവേട്ടന്റെയും ഭാര്യ അംബികയുടെയും മനസ്സിൽ ഉണ്ണിമായയുടെ വാക്കുകൾ തികട്ടി നിൽക്കുകയായിരുന്നു
“ഉണ്ണിമായ എല്ലാവരുടെയും മുൻപിൽ വച്ച് അങ്ങനെ വെiട്ടിതുറന്നു പറയരുതാഞ്ഞു.. എല്ലാവരും എന്ത് വിചാരിക്കും “
“ഒരു യാഥാസ്തിക കുടുംബമായ ഇവിടെ എല്ലാവരും വലിയ വിശ്വാസികളാ.. ഏതൊരു ചെറിയ കാര്യത്തിന് ഇറങ്ങിയാലും രാഹുകാലവും എല്ലാം നോക്കിയേ ഇവിടെ ചെയ്യാറുള്ളൂ അങ്ങനെയുള്ളവരുടെ മുൻപിൽ വച്ച് ഓപ്പൺ ആയിട്ട് ദൈവവിശ്വാസം ഇല്ല എന്നൊക്കെ പറഞ്ഞത് അച്ഛനും അമ്മയും അച്ചമ്മയും ഒക്കെ എങ്ങനെ എടുത്തിട്ടുണ്ടാവും എന്നറിയില്ല “
“ങാ… കഴിഞ്ഞത് കഴിഞ്ഞു എന്തെങ്കിലും ആകട്ടെ “
ഒരു നെടുവീർപ്പിട്ടുകൊണ്ട് മഹേഷ് പറഞ്ഞു
“ഉണ്ണിമായ ആരെയാ വിളിക്കുന്നെ കുറച്ചു നേരം ആയല്ലോ “
“ദുബായിലുള്ള ചേച്ചിയും കുടുംബവും.. അവർ ദുബായിൽ എത്തിയോ എന്ന് വിളിച്ചതാ സ്വിച്ച് ഓഫാ പറയുന്നത് “
ഇപ്പൊ പതിനൊന്നു മണി കഴിഞ്ഞില്ലേ.. ഒൻപത് മണിക്ക് എത്തേണ്ടതാ
ഉണ്ണിമായ ചേച്ചിക്ക് പല പ്രാവശ്യം റിങ് ചെയ്തെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു
ചേച്ചിക്ക് നാളെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഇന്റർവ്യൂ ഉള്ളത് കൊണ്ട് അവർ കുടുംബം ഒന്നായി വിവാഹം കഴിഞ്ഞ ഉടനെ ഊണ് പോലും കഴിക്കാതെ ദുബായ്ക്ക് പോകാൻ എയർപോർട്ടിലേക്ക് പോയതായിരുന്നു എന്ന് മഹേഷിനും അറിയാം
“അവർ എത്തികാണുമെന്നേ..ഇത്രേം സമയം ആയിട്ട് ഇനി വിളിച്ചിട്ട് ശല്യപ്പെടുത്തേണ്ട എന്ന് വിചാരിച്ചു കാണും അല്ലെങ്കിൽ ചാർജ് തീർന്നു കാണും.. നേരം ഒരുപാട് ആയി നമുക്ക് കിടക്കണ്ടേ “
മഹേഷ് പറഞ്ഞതും ഉണ്ണിമായയുടെ മൊബൈലിൽ അവളുടെ അച്ഛന്റെ റിങ് വന്നു
“മോളെ ചേച്ചി നിന്നെ വിളിച്ചോ…”
“ഇല്ല എന്താ അച്ഛാ ?
“ഒന്നും അറിയില്ല മോളെ അവളുടെയും രമേശിന്റെയും മൊബൈൽ സ്വിച്ച് ഓഫാ… അവിടെ ദുബായിൽ ഒരു ഫ്ലാറ്റിനു തീ പിടിച്ചെന്ന് TV യിൽ കാണിക്കുന്നു മോളെ…”
വിങ്ങിപൊട്ടലോടെ അച്ഛൻ പറഞ്ഞതും കാൾ കട്ട് ആയി
“എന്ത് പറ്റി…?
പന്തികേട് തോന്നിയ മഹേഷ് ചോദിച്ചു
“മഹേഷ് പ്ലീസ്…TV ന്യൂസ് ഒന്ന് വെച്ചേ “
വിറയലോടെ ഉണ്ണിമായ പറഞ്ഞതും മഹേഷ് ആശങ്കയോടെ TV ന്യൂസ് വച്ചു
ഒരു നിമിഷം രണ്ടു പേരും സ്തംഭിച്ചു നിന്നുപോയി..
“”ദുബായിലെ ഫ്ലാറ്റിൽ വൻതീiപ്പിടുത്തം.. അനേകം പേര് മരണപ്പെട്ടതായി വിവരം.. മരിച്ചവരിൽ മലയാളി കുടുംബങ്ങളും ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് വരുന്നത് “”
സ്ക്രോൾ ചെയ്തു പോകുന്ന ന്യൂസ് കണ്ട ഉണ്ണിമായയും, മഹേഷും സ്തംഭിച്ചിരുന്നു പോയി
ഉണ്ണിമായ വീണ്ടും വീണ്ടും ചേച്ചിയുടെയും ചേട്ടന്റെയും മൊബൈലിൽ റിങ് ചെയ്തെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്
“മഹേഷേട്ടാ….
അവൾ കരഞ്ഞുകൊണ്ട് മഹേഷിനെ കെട്ടി പിടിച്ചു കരഞ്ഞു
ചേച്ചിയുടെ രണ്ടു പെൺകുഞ്ഞുങ്ങളുടെയും മുഖം മനസ്സിൽ തെളിഞ്ഞു വന്ന ഉണ്ണിമായ എങ്ങലടിച്ചു കരയാൻ തുടങ്ങി
“ഉണ്ണിമായ അവർക്ക് ഒന്നും സംഭവിക്കില്ല.. ഒന്നുകിൽ രെക്ഷപെടാൻ ഉള്ള ധൃതിയിൽ അവരുടെ മൊബൈൽ നഷ്ടപ്പെട്ട് കാണും “
“അവർക്ക് ഒന്നും പറ്റില്ല എന്റെ മനസ്സ് പറയുന്നു “
അവളെ തലോടി ആശ്വസിപ്പിച്ചുകൊണ്ട് മഹേഷ് പറഞ്ഞു
മലയാളികൾ മരണപെട്ടെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും പേര് വിവരങ്ങൾ ഒന്നും റിപ്പോർട്ട് ഇതുവരെ ചെയ്തിട്ടില്ല
സമയം ഒരുമണി കഴിഞ്ഞു
അവരെ മൊബൈലിൽ റിങ് ചെയ്തു തളർന്നുറങ്ങിയ ഉണ്ണിമായയെ തലോടി അപ്പോഴും TV യിൽ കണ്ണും നട്ട് മഹേഷ് ഇരിപ്പുണ്ടായായിരുന്നു
അപ്പോഴാണ് വീട്ടിൽ നിന്ന് ഉണ്ണിമായയുടെ അച്ചന്റെ കാൾ വന്നത്
അപ്പോഴേക്കും ഉണ്ണിമായയും ഉണർന്നു
ഫോൺ അറ്റൻഡ് ചെയ്തത് മഹേഷ് ആയിരുന്നു
“അവർ ഭാഗ്യത്തിന് രെക്ഷപെട്ടു.. ഫ്ലൈറ്റ് ഒരു മണിക്കൂർ വൈകിയതു കൊണ്ട്……”
ഒരു നിമിഷം നിശബ്ദമായതും മഹേഷ് പറഞ്ഞു
“ഹെലോ… ഹെലോ അച്ഛാ….”
“അവർ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് അപകടം ഉണ്ടായത് തുടർന്നുണ്ടായ ഉന്തിലും തള്ളിലും അവരുടെ ഫോണുകൾ ഉള്ള ഹാൻഡ് ബാഗുകൾ നഷ്ടപ്പെട്ടു..ഇതെല്ലാം കണ്ടുനിന്ന രേഷ്മ ബോധം കെട്ടു വീണു..അങ്ങനെ അവളെയും ആശുപത്രിയിൽ ആക്കിയിട്ട് ഏതോ മലയാളികളുടെ ഫോണിൽ നിന്നാ രമേശൻ വിളിച്ചു പറഞ്ഞത് “
വിവരം അറിഞ്ഞ ഉണ്ണിമായ, മഹേഷിനെ കെട്ടിപിടിച്ച് ഇരിക്കുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
രാവിലെ സ്റ്റയർകേസ് ഇറങ്ങി വരുന്ന ഉണ്ണിമായയും, മഹേഷും അടുത്ത് വന്നപ്പോഴും അച്ഛമ്മയുടെ മുഖത്തിന് അത്ര തെളിച്ചം ഇല്ലായിരുന്നു
കുളിച്ച് ഈറൻ അണിഞ്ഞു, കസവു സാരിയിൽ മനോഹരിയായി നിൽക്കുന്ന തന്റെ മരുമകളെ കണ്ട രഘുവേട്ടനും ഭാര്യക്കും കണ്ണുകളെ അത്ര വിശ്വസിക്കാനായില്ല
ഇന്നലെ കണ്ട ആ രൂപവും ഭാവവും അല്ലല്ലോ തങ്ങളുടെ മരുമകൾക്ക്
“അമ്മേ ഞങ്ങൾ വിഷ്ണു ക്ഷേത്രത്തിലേക്കു പോകുവാ “
അതെന്നാ മോനെ നീ വഴിപാട് വല്ലതും നേർന്നോ
“ഇല്ല അച്ചാ…..”
“എന്റെ അല്ല ഉണ്ണിമായയുടെയാ….”
“ങേ…….
അച്ഛനും അമ്മയും അമ്പരന്ന് നിന്നതും അവർ രണ്ട് പേരും വേഗത്തിൽ വെളിയിലേക്ക് ഇറങ്ങുകയായിരുന്നു
“അമ്മേ സമയം ഇല്ല നേരത്തെ ചെന്ന് രസീത് എടുക്കേണ്ടതാ വന്നിട്ട് പറയാം എല്ലാം”
അപ്പോഴും കൊച്ചുകുട്ടികളെപോലെ ഒന്നും മനസ്സിലാകാതെ അവരെ നോക്കി നിൽക്കുകയായിരുന്നു ആ അച്ഛനും അമ്മയും സംതൃപ്തിയോടെ …….