എഴുത്ത്:- ഇഷ
“”” സുനിലേ മോളെ!!””
വൈകിട്ട് ജോലികഴിഞ്ഞ് ഫ്ലാറ്റിലേക്ക് വരുമ്പോഴാണ് അടുത്ത റൂമിലെ ഇന്ദിര ആന്റി വിളിക്കുന്നത്….ഇവിടെ വന്നതിനുശേഷം ആകെക്കൂടി അടുപ്പമുള്ളത് ഇന്ദിര ആന്റിയുമായിട്ടാണ്… അവരുടെ മക്കളെല്ലാം വിദേശത്താണ് ഹസ്ബൻഡ്ന് ഇവിടെയായിരുന്നു ജോലി അതുകൊണ്ടുതന്നെ ഇവിടുത്തെ ജീവിതം ആയി അവർ പൊരുത്തപ്പെട്ടു…ആന്റിയുടെ ഭർത്താവ് മരിച്ചതും ഇവിടെ വെച്ചാണ് അതുകൊണ്ടുതന്നെ ഇവിടെനിന്ന് എങ്ങോട്ടേക്കും പോകാൻ ആന്റിക്ക് ഇഷ്ടമായിരുന്നില്ല ഇവിടെ ഒറ്റയ്ക്ക് ഇങ്ങനെ താമസിക്കുകയാണ് മക്കൾ കുറേ തവണ പറഞ്ഞതാണ് നാട്ടിലേക്ക് പോകാൻ പക്ഷേ ആന്റിക്ക് അതിന് കഴിയുമായിരുന്നില്ല..
അങ്കിളിന്റെ ഓർമ്മകൾ ചുറ്റിപ്പറ്റി നിൽക്കുന്നത് ഈ ഫ്ലാറ്റിലാണ്, അതുകൊണ്ടുതന്നെ ഇപ്പോൾ നാട്ടിലേക്ക് പോകാൻ വലിയ താല്പര്യമില്ല ഇവിടെ തന്നെ നിൽക്കുകയാണ്..
ആന്റിക്കും ഇവിടെ ആകെയുള്ള കൂട്ട് എന്ന് പറയുന്നത് ഞാനാണ്… വല്ലാതെ ഒറ്റപ്പെടൽ തോന്നുമ്പോഴെല്ലാം ആന്റി എന്റെ അരികിലേക്ക് വരും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരിക്കും.
“”” എന്താ കുറേ ദിവസമായല്ലോ കണ്ടിട്ട്!!”””.എന്നും പറഞ്ഞ് ഞാൻ സൗഹൃദ സംഭാഷണത്തിന് ചെന്നപ്പോഴാണ് ആന്റിയുടെ മുഖം വല്ലാതെ ഇരിക്കുന്നത് ശ്രദ്ധിക്കുന്നത് എന്തോ പ്രശ്നം ഉണ്ട് എന്ന് എനിക്ക് അതിൽ നിന്ന് മനസ്സിലായിരുന്നു..
“”” മോളുടെ അനിയത്തി ഇപ്പോൾ നിങ്ങളുടെ കൂടെ ആണല്ലേ??? “”‘
എന്ന് ചോദിച്ചപ്പോൾ ഞാൻ അതെ എന്ന് പറഞ്ഞു.. പക്ഷേ അത് കേട്ട് ഇന്ദിര ആന്റി മിണ്ടാതെ നിൽക്കുന്നുണ്ടായിരുന്നു എന്തോ എന്നോട് പറയാനുണ്ട് എന്നത് വ്യക്തമാണ് പക്ഷേ പറയാൻ എന്തോ ഒരു മടി പോലെ അതുകൊണ്ടാണ്ഞാ.ൻ തന്നെ അങ്ങോട്ടേക്ക് ചോദിച്ചത് ആന്റിക്ക് എന്താണ് എന്നോട് പറയാനുള്ളത് എന്ന്..
“”” മോളെ ആന്റി ഇടയ്ക്ക് ശ്രദ്ധിക്കാറുണ്ട് അങ്ങോട്ടേക്ക്, ദേവനും ആ കുട്ടിയും ആയുള്ള പെരുമാറ്റത്തിൽ എനിക്ക് എന്തോ അത്ര തൃപ്തി തോന്നുന്നില്ല മോൾ ഒന്ന് ശ്രദ്ധിച്ചേക്കണേ… കുറേ ഞാൻ ആലോചിച്ചു ഇത് പറയണോ വേണ്ടയോ എന്ന് നിന്നെ എന്റെ മോളെ പോലെ തന്നെയാണ് ഞാൻ കരുതിയിട്ടുള്ളത് നിനക്ക് ദോഷകരമായി എന്തുവന്നാലും എനിക്കത് സമാധാനം കിട്ടില്ല പ്രത്യേകിച്ച് ഞാൻ നേരത്തിന് പറഞ്ഞിട്ട് തിരുത്താൻ പറ്റുന്ന ഒരു സംഗതിയാണെങ്കിൽ!!!””
അത് കേട്ടതും എനിക്കെന്തോ വല്ലായ്മ തോന്നി അങ്ങനെ പറഞ്ഞു നടക്കുന്ന ഒരാൾ അല്ല!! ഇത്രയും നാളത്തെ ആന്റിയോടുള്ള എന്റെ പരിചയമിച്ച് ആന്റിക്ക് എല്ലാവരോടും സ്നേഹം തന്നെയാണ്..
പിന്നെ ഇപ്പോൾ ഇങ്ങനെ പറയണം എന്നുണ്ടെങ്കിൽ എന്തെങ്കിലും കാര്യമായി ഉണ്ടായിട്ടുണ്ടാകും!!
എന്റെ അനിയത്തി സുനിത കുറച്ചുകാലമായി ഞങ്ങളുടെ കൂടെയാണ് താമസിക്കുന്നത് അവൾ ഇവിടെ അടുത്തുള്ള കോളേജിലാണ് പഠിക്കുന്നത് അതുകൊണ്ടുതന്നെ ഹോസ്റ്റലിൽ നിൽക്കേണ്ട ഇവിടെ നിന്നോളാൻ ഞാൻ തന്നെയാണ് അവളോട് പറഞ്ഞത്…
എന്റെ ഭർത്താവ് ദേവനും ബാങ്കിൽ ഉദ്യോഗസ്ഥനാണ് ഞങ്ങളുടെത് ഒരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു…ദേവേട്ടന് പഴഞ്ചൻ രീതികളാണ് എപ്പോഴും ദേവേട്ടന് എല്ലാ കാര്യത്തിലും എന്നെക്കാൾ മുന്നിട്ട് നിൽക്കണം ഞാൻ അത് അനുവദിച്ചു കൊടുക്കാറുണ്ട് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി എനിക്ക് ശമ്പളം കിട്ടുമ്പോൾ ആദ്യം അത് ദേവേട്ടന്റെ കയ്യിൽ ഏൽപ്പിക്കണം എന്നിട്ട് എനിക്ക് ആവശ്യമുള്ളത് ദേവേട്ടൻ തരും.
പലരും എന്നോട് എന്തിനാണ് ഇങ്ങനെ അടിമയെ പോലെ നിൽക്കുന്നത് എന്ന് ചോദിക്കാറുണ്ട് പക്ഷേ ഞാൻ അപ്പോഴൊന്നും അതിന് മറുപടി പറഞ്ഞില്ല എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ട് ഞാൻ അതെല്ലാം കണ്ടില്ല എന്ന് നടിക്കുകയായിരുന്നു സുനിതയും ദേവേട്ടനും തമ്മിൽ നല്ല കൂട്ടാണ് പക്ഷേ അത് ഇതുവരെയും ഒരു സംശയത്തിന്റെ നിഴലിൽ ഞാൻ നോക്കിയിട്ടില്ല ഇപ്പോൾ ആന്റി പറഞ്ഞപ്പോൾ എന്തോ ഒരു വല്ലായ്മ….
പറഞ്ഞത് ആന്റി അല്ല മറ്റ് ആരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ അത് ശ്രദ്ധിക്കുക പോലും ഇല്ലായിരുന്നു.. ആന്റി പക്ഷേ അങ്ങനത്തെ ഒരാളല്ല അതാണ് ഒരു ഭയം എങ്കിലും സ്വന്തം ഭർത്താവിനെയും അനിയത്തിയും അവിശ്വസിക്കാനും വയ്യ വല്ലാത്തൊരു ധർമ്മസങ്കടത്തിലായി ഞാൻ.
എന്തായാലും ജീവിതമാണല്ലോ സൂക്ഷിക്കുന്നത് നല്ലതാണ് എന്നൊരു ബോധം ഉള്ളിൽ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ എല്ലാം മനസ്സിൽ തന്നെ വച്ചു ഞാൻ വീട്ടിലേക്ക് ചെന്നു.
അവിടെ ചെന്നപ്പോൾ ദേവേട്ടനും സുനിതയും കൂടി ചിരിച്ചു കളിച്ചു വർത്തമാനം പറയുന്നതാണ് കണ്ടത് ദേവേട്ടന്റെ കയ്യിൽ നിന്ന് റിമോട്ട് തട്ടിപ്പറക്കാനായി അവൾ തല്ലു കൂടുന്നുണ്ട്..
ഉള്ളിൽ ആന്റി പറഞ്ഞത് കിടക്കുന്നതുകൊണ്ടാണ് തോന്നുന്നു എനിക്ക് അതെല്ലാം അത്ര നല്ല കാര്യങ്ങൾ ആയി തോന്നാത്തത്
അടുത്തടുത്തു മുട്ടി ഉരുമ്മി ഇരിക്കുന്ന അവരുടെ പെരുമാറ്റത്തിൽ വല്ലാത്ത സംശയം തോന്നി ഞാൻ പക്ഷേ അതൊന്നും പ്രകടിപ്പിച്ചില്ല പിറ്റേദിവസം കുഞ്ഞിന് പനിയായിരുന്നു ദേവേട്ടനോട് പറഞ്ഞപ്പോൾ എന്നോട് ലീവ് എടുത്ത് കൊണ്ടുപോകാൻ പറഞ്ഞു ഒട്ടും വരാൻ കഴിയില്ല അത്രയ്ക്ക് ബിസിയാണ് എന്ന് പറഞ്ഞു..
മോൾക്ക് ഇടയ്ക്ക് അപസ്മാരം പോലെ വരുന്നതുകൊണ്ട് പനി സൂക്ഷിക്കണം എന്ന് പറഞ്ഞിരുന്നു ഡോക്ടർ അവളെ കൂടുതൽ വാശി പിടിപ്പിക്കാറില്ല അതുകൊണ്ടുതന്നെ പേടിയാണ് അവൾക്ക് പനി വരുന്നത്..ലീവ് എടുത്ത്ഞാ.ൻ തന്നെ മോളെയും കൊണ്ട് ഡോക്ടറുടെ അരികിലേക്ക് പോയി തിരികെ വരുമ്പോൾ ഏട്ടന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു ബാങ്കിലാണ് എന്നാണ് മറുപടി കിട്ടിയത്.
അന്നേരമാണ് മോള് പാർക്കിലേക്ക് പോകണം എന്നും പറഞ്ഞ് വാശിപിടിച്ചത്….പനിയുള്ള സമയത്ത് അവളെ കൂടുതൽ വാശിപിടിപ്പിക്കുന്നത് നന്നാവില്ല എന്ന് കരുതി ഞാൻ അവളെ പാർക്കിലേക്ക് കൊണ്ടുപോയി.
പെട്ടതാണ് അവൾ ദേ കുഞ്ഞാന്റി ഇവിടെ ഇരിക്കുന്നു എന്നും പറഞ്ഞ് ഓടി ചെന്നത് ഞാൻ അവളുടെ പിറകെ ചെന്നു…സുനിതയെ അവൾ അങ്ങനെ ആണ് വിളിക്കുക.എന്നോട് ബിസിയാണ്, കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ വരാൻ കഴിയില്ല എന്ന് പറഞ്ഞ എന്റെ സ്വന്തം ഭർത്താവും, എന്റെ അനിയത്തിയും കൂടി പാർക്കിൽ ഒരു ബെഞ്ചിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്നു…
ഞങ്ങളെ കണ്ടതും അവർ വിളറി എഴുന്നേറ്റു….”” ബാങ്കിലെ ഒരു ആവശ്യത്തിന് ഇതുവഴി വന്നപ്പോൾ സുനിത ഇവിടെ ഇരിക്കുന്നത് കണ്ടു ഇറങ്ങിയിട്ട് എന്താ കാര്യം എന്ന് അന്വേഷിച്ചിട്ട് പോകാം എന്ന് കരുതി വന്നതാണ്!””””
എന്നുപറഞ്ഞ് അയാൾ എന്റെ മുന്നിൽ ഉരുണ്ട് കളിച്ചു എനിക്ക് കണ്ടപ്പോൾ സഹതാപമാണ് തോന്നിയത്. രണ്ടുപേരുംകൂടി എന്നെ വിശ്വസിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഞാൻ കുഞ്ഞിനെയും കൂട്ടി അവിടെ നിന്ന് നടന്നു അവരോട് മറുപടിയൊന്നും പറഞ്ഞില്ല.
അവളെയും കൊണ്ട് ചെന്നത് ആന്റിയുടെ വീട്ടിലേക്കാണ് എന്തുകൊണ്ടോ സ്വന്തം ഫ്ലാറ്റിലേക്ക് പോകാൻ തോന്നിയില്ല….ആന്റി എന്റെ അരികിൽ വന്നിരുന്നു എന്റെ മുഖഭാവം കണ്ട് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് ആന്റിക്ക് മനസ്സിലായിരുന്നു
“”” ആന്റി പറഞ്ഞത് ശരിയാണ് ഇന്ന് മോൾക്ക് പനി ആയിട്ട് ഡോക്ടറെ കാണിക്കാൻ വിളിച്ചിട്ട് പോലും വന്നില്ല പകരം രണ്ടുപേരുംകൂടി പാർക്കിൽ കെട്ടിപ്പിടിച്ചിരിക്കുന്നത് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടു!!!
അതുവരെ പിടിച്ചുവെച്ച് കണ്ണുനീർ ഒഴുകി ഇറങ്ങി ആന്റി എന്നേ സമാധാനപ്പെടുത്തി..
“”” നീ കരയാതെ മോളെ ഒരു ദിവസം പതിവില്ലാത്ത നേരത്ത് നിന്റെ വീട്ടിൽ നിന്ന് ശബ്ദം കേട്ടപ്പോഴാണ് ഞാൻ അങ്ങോട്ട് കേറി നോക്കിയത് തുറന്നതും കണ്ടത് പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്ന നിന്റെ അനിയത്തിയെയും ദേവനെയും ആണ്.
ഞാൻ വന്നതുപോലും അറിയാതെ രണ്ടുപേരും സ്ഥലകാലബോധം പോലും ഇല്ലാതെ നിൽക്കുകയായിരുന്നു…അന്നേരം എന്റെ മനസ്സിൽ വന്നത് നിന്റെ മുഖമാണ് കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന നിന്റെ മുഖം..
“”” ഇനിയെന്താ മോളെ നിന്റെ പ്ലാൻ?? എല്ലാം ക്ഷമിച്ച് അവന്റെ കൂടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നിൽക്കുകയാണോ??? “”
എന്ന് ചോദിച്ചപ്പോഴാണ് ഇനിയെന്ത് വേണം എന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചത് ഇനിയെന്തായാലും അയാളോടൊപ്പം വയ്യ.
ഒരു ജോലിയുള്ളതുകൊണ്ട് ആരുടെയും മുന്നിൽ കൈ നീട്ടേണ്ട ആന്റിയോട് പറഞ്ഞപ്പോൾ, ആന്റി തന്നെയാണ് പറഞ്ഞത് ആന്റിയുടെ കൂടെ നിന്നോളാൻ അവർക്ക് അവിടെ തനിച്ചു നിന്ന് മടുത്തിരുന്നു..
അതോടെ എനിക്ക് ചെറിയ ധൈര്യം വന്നു കുഞ്ഞുങ്ങളെയും എന്റെ സാധനങ്ങളും കൊണ്ട് ഞാൻ ആന്റിയുടെ വീട്ടിലേക്ക് താമസം മാറി അപ്പോഴേക്കും ദേവേട്ടൻ പലതും പറഞ്ഞ് വന്നിരുന്നു കൂടെ എന്റെ പ്രിയപ്പെട്ട അനിയത്തിയും.
പലതരത്തിൽ അവരെന്നെ പറഞ്ഞ മനസ്സിലാക്കാൻ ശ്രമിച്ചു ഒടുവിൽ ഭീഷണിയുടെ സ്വരമായി എന്റെ ശമ്പളം കൂടി പോയിട്ടുണ്ടെങ്കിൽ ദേവേട്ടന് തോന്നിയത് പോലെ നടക്കാൻ കഴിയില്ല.
എന്തൊക്കെ തന്നെ വന്നാലും എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നു അപ്പോഴേക്കും അവർ നാട്ടിലേക്ക് വിവരം അറിയിച്ചിരുന്നു അവരും വന്നിരുന്നു എന്നെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ അവരുടെ മുന്നിൽ നിന്ന് ഞാൻ കണ്ട കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു അന്നേരം ആന്റി എന്റെ രക്ഷയ്ക്ക് ആയി വന്നു.. കണ്ട കാര്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞു അതോടെ അവർക്ക് ഒന്നും പറയാനില്ലാതെയായി.
പിന്നെയും കിട്ടി പെണ്ണുങ്ങളാണ് ക്ഷമിച്ചു സമാധാനത്തോടെ ജീവിക്കണം എല്ലാം മറക്കണം എന്നൊക്കെയുള്ള ഉപദേശം എല്ലാത്തിനെയും ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി പറഞ്ഞയച്ചു എനിക്ക് ഡിവോഴ്സ് വേണം എന്ന് ഉറക്കെ തന്നെ പറഞ്ഞു.
എല്ലാവരും എല്ലാം അറിഞ്ഞു എന്ന് മനസ്സിലായപ്പോൾ പിന്നെ എന്റെ ഭർത്താവിന് യാതൊരു കൂസലും ഇല്ലായിരുന്നു ഞാൻ പോയാൽ പോട്ടെ എന്നൊരു ഭാവം..മ്യൂച്ചൽ ആയി ഡിവോഴ്സിന് അപ്ലൈ ചെയ്തതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കുറച്ചു കാലം കൊണ്ട് തന്നെ ഡിവോഴ്സ് കിട്ടി.
അതോടെ എന്റെ ഭർത്താവും അനിയത്തിയും വിവാഹിതരായി…അവർ ആ ഫ്ലാറ്റിൽ നിന്ന് താമസം മാറി!!!
പിന്നെ അറിയാൻ കഴിഞ്ഞിരുന്നു അവർ തമ്മിൽ വേർപിരിഞ്ഞു എന്ന് എന്റെ അനിയത്തിയുടേത് വെറുമൊരു ക്യൂരിയോസിറ്റി മാത്രമായിരുന്നു.. അത് തീർന്നപ്പോൾ അവൾ അയാളെ എതിർത്തു തുടങ്ങി. അയാളുടെ പഴഞ്ചൻ രീതികൾ അവളെ വീർപ്പുമുട്ടിച്ചു അയാളോട് ഗുഡ്ബൈ പറഞ്ഞ് അവൾ ഇറങ്ങി..വീണ്ടും എന്റെ അടുത്തേക്ക് വന്നിരുന്നു അയാൾ ചെയ്ത തെറ്റ് എല്ലാം പറഞ്ഞു സാഷ്ടാംഗം എന്റെ കാലിൽ വീഴാൻ ഞാൻ അയാളെ അവിടെനിന്ന് ആട്ടി വിട്ടു.
നാട്ടിൽ ചിലർക്കൊന്നും ഇഷ്ടമായില്ലെങ്കിലും ഇപ്പോൾ എന്റെ ഇഷ്ടത്തിനൊത്ത് എന്റെ കുഞ്ഞുങ്ങളോടൊപ്പം ഞാൻ ജീവിക്കുന്നുണ്ട് തല ഉയർത്തിപ്പിടിച്ച് തന്നെ..
കൂടെ നിന്ന് ചതിക്കുന്നവരോട് ക്ഷമിച്ച് അവരുടെ കൂടെ ഇനിയുള്ള കാലം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല…