മോനെ ഒരു ഇരുപത്തി അഞ്ചു ലക്ഷത്തിന്റെ കുറവും കൂടിയുണ്ട് അത് നീ ലോണെടുത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അവൾക്കും ഒരു വീട് ആവും! നിനക്ക് നമ്മുടെ വീടുണ്ടല്ലോ അത് നീ തന്നെയല്ലേ……

എഴുത്ത്:- നിമ

അമ്മായി അമ്മയും അമ്മായിഅപ്പനും കൂടി രാവിലെ തന്നെ ക്ലോസപ്പിന്റെ പരസ്യമായി വന്നപ്പോൾ മനസ്സിലായിരുന്നു എന്തോ ഒരു കാര്യം സാധിക്കാൻ ഉണ്ട് എന്ന്..

ഹരിക്ക് ഇന്ന് ലീവ് ഇല്ലാത്തതുകൊണ്ട് രാവിലെ തന്നെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയിരുന്നു അന്നേരമാണ് അവരുടെ വരവ് അവൻ അവരോട് കയറിയിരിക്കാൻ പറഞ്ഞു വേഗം പോയി ഉച്ചയ്ക്ക് ലീവ് എടുത്തിട്ട് വരാം എന്നും..

ഹരിയുടെ അച്ഛനും അമ്മയും ഇങ്ങോട്ടേക്ക് വരണം എന്നുണ്ടെങ്കിൽ അതിന് കാര്യമായ എന്തെങ്കിലും കാരണം ഉണ്ടാകും ഇത്തവണ എന്താണാവോ എന്നോർത്ത് രമ്യക്ക് ചെറിയ ഭയം തോന്നി..

പലപ്പോഴായി ഇതുപോലെ വന്നിട്ട് പോയപ്പോഴൊക്കെ ഓരോന്ന് സാധിപ്പിച്ചെടുത്തിട്ടും ഉണ്ട്..

ഹരിക്ക് ടൗണിൽ ബാങ്കിലാണ് ജോലി. വീട്ടിൽ നിന്ന് പോയി വരുന്നത് അത്ര നടക്കുന്ന ഏർപ്പാടല്ല അതുകൊണ്ട് ടൗണിൽ തന്നെ ഒരു ഫ്ലാറ്റിൽ താമസിക്കുകയാണ് ഹരിയും ഭാര്യ രമ്യയും അവരുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി ഒന്നര വയസ്സുള്ള ഒരു കുഞ്ഞുണ്ട്..

ഹരിക്ക് മൂത്തത് ഒരു ചേച്ചിയാണ് രേഖ അവളുടെ ഭർത്താവ് ഒരു മുഴു കു ടിയനാണ് അയാൾക്ക് ഗൾഫിൽ നല്ല ജോലിയുണ്ടായിരുന്നു അത് കണ്ടിട്ടാണ് അവർ കല്യാണം കഴിച്ചു കൊടുത്തത് പക്ഷേ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്ന് വെറും കുടി മാത്രമായി..

അയാളുടെ ഭാഗം കിട്ടിയ സ്ഥലം വരെ വിറ്റ് തുലച്ചു പിന്നെ ഒരു രക്ഷയും ഇല്ലാതെ രേഖ അവിടെ നിന്നിറങ്ങി ഇങ്ങോട്ടേക്ക് വന്ന് ഇവിടെ ഹരിയുടെ അമ്മയുടെയും അച്ഛനെയും കൂടെയാണ് താമസം..

അവർക്ക് രണ്ട് പെൺമക്കളാണ് കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം കാര്യം മാത്രം നോക്കാൻ പഠിച്ചവളാണ് രേഖ ഹരിയെ എങ്ങനെയൊക്കെ പിഴിഞ്ഞെടുക്കാൻ കഴിയും എന്ന് നോക്കി നടക്കുകയാണ്..

ചേച്ചി പറഞ്ഞു വിടുന്നതാണ് അച്ഛനെയും അമ്മയെയും ഓരോന്ന് സാധിപ്പിച്ചെടുക്കാൻ ഹരിയാണേൽ എല്ലാം സമ്മതിച്ചു കൊടുക്കുകയും ചെയ്യും അമ്മ ഒന്ന് കരഞ്ഞു കാണിച്ചാൽ പിന്നെ ഹരിക്ക് സഹിക്കാൻ കഴിയില്ല അമ്മയ്ക്കും അത് അറിയാം അതുകൊണ്ടുതന്നെ പലപ്പോഴായി ഇവിടെ കരച്ചിൽ നാടകങ്ങൾ കാണാറുണ്ട്..

കഴിഞ്ഞതവണ വന്നത് അളിയൻ ഉണ്ടാക്കിവെച്ച എന്തോ ഒരു കടം വീട്ടാൻ പണമില്ല എന്നും പറഞ്ഞ് കരഞ്ഞു വിളിച്ചു കൊണ്ടായിരുന്നു.. ഇത്തവണ ഇനി എന്താണ് ആവോ.

ഹരി വന്നാൽ അറിയാം.. ഹരി ഉച്ചയ്ക്ക് വന്നതും അമ്മയും അച്ഛനും ജാഗരൂകരായി ഇരുന്നിരുന്നു എന്തോ പറയാൻ..

അടുക്കളയിൽ ആണെങ്കിലും ചെവി അങ്ങോട്ടേക്ക് വച്ചു രമ്യ..

“”” എടാ മോനെ നമ്മളുടെ വീടിനോട് ചേർന്നിട്ടുള്ള ആ റോഡ് സൈഡിലെ പതിനഞ്ചു സെന്റ്, അതിലുള്ള ആ പുതിയ രണ്ട് നില വീടും, അവർ വിൽക്കാൻ പോവുകയാണ് എന്ന്!! നിനക്കറിയാമല്ലോ മെയിൻ റോഡിന്റെ അരികിൽ ആണ് ആ സ്ഥലം എന്ന് ആരും കണ്ണടച്ച് എത്ര വേണമെങ്കിലും കൊടുക്കും പക്ഷേ ഇതിപ്പോൾ നമുക്ക് ആയതുകൊണ്ട് അവർ സെന്റിന് അഞ്ചു ലക്ഷമാണ് പറയുന്നത്…

രേഖയുടെ പണ്ടം വിൽക്കാം പിന്നെ ബിനോയുടെ പേരിൽ കിടക്കുന്ന കുറച്ച് പണം അതും എടുക്കാം . എന്നിട്ട് നമുക്ക് അവളുടെ പേരിൽ ആ സ്ഥലം അങ്ങ് വാങ്ങാം തികയാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ നീ ഒന്ന് സഹായിക്കണം…!!!””

ഇപ്പോഴാണ് കാര്യം മനസ്സിലായത് രേഖയുടെ പണ്ടം ഏറി പോയാൽ പത്തോ പതിനഞ്ചോ പവൻ വരും അതിന് എത്ര കിട്ടാനാണ്!! ചേച്ചിയുടെ ഭർത്താവ് ബിനോയുടെ പേരിൽ ഒരുപാട് പൈസ കിടന്നിരുന്നു അയാളുടെ ഭാഗം കിട്ടിയ വസ്തുവിറ്റ വകയിൽ.. ഏതാണ്ട് അതെല്ലാം അയാൾ നശിപ്പിച്ചിട്ടുണ്ട് ഇനി ഏറി പോയാൽ നാലോ അഞ്ചോ ലക്ഷം കാണും… അതൊക്കെ കഴിഞ്ഞാലും പിന്നെയും കാണണം പത്തു മുപ്പത് ലക്ഷം..

മകന്റെ തലയിൽ വച്ചു കെട്ടാനുള്ള വരവാണ് ഞാൻ ഹരിയെ ഒന്ന് നോക്കി അല്ലെങ്കിലും ചേച്ചിയുടെയും അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞ് ആണ് ഞങ്ങൾ തമ്മിൽ അധികവും വഴക്കുണ്ടാകാറ് ഒരു കാര്യവും എന്നോട് ആലോചിക്കുക കൂടിയില്ല സ്വയം തീരുമാനിക്കും!!!

“” മോനെ ഒരു ഇരുപത്തി അഞ്ചു ലക്ഷത്തിന്റെ കുറവും കൂടിയുണ്ട് അത് നീ ലോണെടുത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അവൾക്കും ഒരു വീട് ആവും! നിനക്ക് നമ്മുടെ വീടുണ്ടല്ലോ അത് നീ തന്നെയല്ലേ പുതുക്കി പണിതത് നല്ല വീടാണ് നിനക്ക് കുഞ്ഞിനും അത് മതിയല്ലോ.

എത്രകാലം എന്നുവച്ചാണ് അവൾ അവിടെ വന്നു നിൽക്കുക ഇപ്പോൾ തന്നെ നാട്ടുകാർ അതും ഇതും പറയുന്നുണ്ട്!!!

വന്ന കാര്യം ഏകദേശം പറഞ്ഞു കഴിഞ്ഞു ഞാൻ ആകെക്കൂടെ ഭയപ്പെട്ടു ഹരി എന്തു മറുപടി നൽകുമെന്ന്.. എന്നെ ഒന്ന് നോക്കി പൂർണ്ണസമതം അറിയിച്ചു പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല കൂടുതൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ എന്നെ കടിച്ചു കീറി തിന്നാൻ വരും എന്റെ കുടുംബ കാര്യത്തിൽ നീ ഇടപെടേണ്ട നിന്റെ തറവാട്ടിൽ നിന്ന് അല്ലല്ലോ എന്ന് പറയും…!!

അതുകൊണ്ട് ഇപ്പോൾ അവരുടെ ഒരു കാര്യത്തിലും ഇടപെടാറില്ല പക്ഷേ ഇത്!! ശരിക്കും അടിവേര് തോണ്ടുന്ന കാര്യമാണ് ഇരുപത്തഞ്ചു ലക്ഷമെല്ലാം ലോണെടുത്ത് കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ ഞങ്ങളുടെ എന്തെങ്കിലും ഒരാവശ്യത്തിന് അടുത്തകാലത്തൊന്നും പണം ലോൺ എടുക്കാനോ മറ്റോ പറ്റില്ല.

ഞാൻ എന്തെങ്കിലും ഒന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ അത് ഏറ്റുപോന്നു ഹരി… അതോടെ സന്തോഷത്തോടെ അവർ രണ്ടുപേരും മടങ്ങി. വന്ന ഉദ്ദേശം ശരിയായി.. ഇത്തിരി നന്ദിയുള്ള കൂട്ടത്തിലാണ് രേഖ ചേച്ചി എങ്കിൽ ഞാൻ എതിര് പറയില്ലായിരുന്നു ഇത് വെറും സ്വാർത്ഥയാണ്… ഒന്നര വയസ്സുള്ള എന്റെ കുഞ്ഞിനോട് പോലും പാർഷ്യാലിറ്റി കാണിക്കും.

“”” ഹരി എന്തു പണിയാ കാണിച്ചത് എന്തിനാണ് പണം കൊടുക്കാം എന്ന് ഏറ്റത് എവിടെ നിന്ന് എടുത്ത് കൊടുക്കും എന്ന് വച്ചിട്ടാണ്.. ലോൺ എടുത്തു കൊടുത്തിട്ടുണ്ടെങ്കിൽ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് എന്ത് ചെയ്യും??? “””

പറയില്ല എന്ന് കരുതിയതാണ് പക്ഷേ പറയേണ്ടിവന്നു.

അതോടെ ഹരിയുടെ ഭാവം മാറി സത്യം പറഞ്ഞാൽ ഞാനും ഹരിയും വലിയ കുഴപ്പമൊന്നുമില്ലാതെ തന്നെയാണ് മുന്നോട്ട് പോകുന്നത്.. ഇതുപോലെ അവർ വന്ന് ഇടപെടുമ്പോൾ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാവുക.

“” എന്റെ ചേച്ചിയെ ആണ് ഞാൻ സഹായിക്കുന്നത് അതിന് എനിക്ക് നിന്റെ സമ്മതം വേണ്ട!””

എന്ന് പറഞ്ഞു പിന്നെ എന്നോട് മിണ്ടാൻ പോലും വന്നില്ല എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാനും.. ചേച്ചിയോട് ഹരിയെല്ലാം പറഞ്ഞു അതോടെ അവർക്കും എന്നോട് വിരോധമായി.

അനിയൻ തന്നെ ലോണെടുത്ത് ചേച്ചിക്ക് ആ വീട് മേടിച്ചു കൊടുത്തു.. എന്തോ ഒരു ഭാഗ്യത്തിന് ചേച്ചിയുടെ പേരിലായിരുന്നു ലോൺ എടുത്തത്.. അതും രജിസ്ട്രേഷൻ കഴിഞ്ഞ് ആ സ്ഥലം ഈട് വച്ച് അവർക്ക് കൊടുക്കാനുള്ള പണം എവിടെനിന്നോ ഹരി സംഘടിപ്പിച്ചു കൊടുത്തു.. എന്നെയോ എന്റെ വീട്ടുകാരെയോ ഹൗസ് വാമിങ്ങിന് പോലും ക്ഷണിച്ചില്ല!!?ഹരിയോട് പറഞ്ഞപ്പോൾ കണക്കായി പോയി എന്നാണ് പറഞ്ഞത് അന്ന് ഞാൻ തടസ്സം പറഞ്ഞതിന്റെ ദേഷ്യം മനസ്സിൽ ഇപ്പോഴും കിടക്കുന്നുണ്ട് ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല ഞാനോ എന്റെ വീട്ടുകാരോ പോയതും ഇല്ല!!

ആ ഇടയ്ക്കാണ് ഹരിക്ക് ചെറിയൊരു ആക്സിഡന്റ് സംഭവിക്കുന്നത് കാലിന് ഒരു ഓപ്പറേഷൻ വേണ്ടി വന്നു… പണം കെട്ടി വയ്ക്കാൻ പറഞ്ഞു… അന്നേരം ഹരി പറഞ്ഞു വീട് ഹരിക്കാ എന്ന് പറഞ്ഞിരുന്നല്ലോ അതിന്റെ ആധാരം പണയം വെച്ച് എടുക്കാം എന്ന്… അന്നേരമാണ് അമ്മയുടെയും അച്ഛന്റെയും തനിസ്വഭാവം മനസ്സിലായത് അത് പണയം വെച്ചിട്ടുണ്ടെങ്കിൽ ഈ അവസ്ഥയിൽ എങ്ങനെ തിരിച്ചെടുത്തു കൊടുക്കാനാണ് എന്നവർ ഹരിയുടെ മുഖത്ത് നോക്കി ചോദിച്ചു ഞാനത് ആദ്യം തന്നെ പ്രതീക്ഷിച്ചിരുന്നത് ആയതു കൊണ്ട് എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല.

പിന്നീട് ചേച്ചിയോട് ആയിരുന്നു ചോദിച്ചത്… ചേച്ചി പിന്നെ ആ വഴിക്ക് വന്നിട്ടില്ല ഇടയ്ക്ക് ഫോൺ ചെയ്ത് ലോൺ അടക്കാൻ മറക്കരുത് എന്ന കാര്യം ഓർമ്മിപ്പിക്കും എന്ന് മാത്രം അന്നേരമാണ് കൂടപ്പിറപ്പിന്റെയും മാതാപിതാക്കളുടെയും സ്വഭാവം മനസ്സിലായത് ഞാൻ എന്റെ സ്വർണം എടുത്ത് വിറ്റ് ഹരിയുടെ ഓപ്പറേഷൻ എങ്ങനെയോ നടത്തി..

അതുകഴിഞ്ഞ് റസ്റ്റ് ആയിരുന്നു.. കാര്യങ്ങൾ മുന്നോട്ടു പോകാൻ വളരെ ബുദ്ധിമുട്ടായിരുന്നു.. ചേച്ചി കാണാൻ വന്നിരുന്നു അനിയന്റെ സുഖവിവരം അന്വേഷിക്കാൻ അല്ല ഇത്തവണ ലോൺ ചേച്ചി എവിടുന്നൊക്കെയോ കടം വാങ്ങി അടച്ചിട്ടുണ്ട് അടുത്തമാസം മുതൽ എങ്ങനെയെങ്കിലും അനിയനോട് ലോൺ അടയ്ക്കാൻ വേണ്ടി പറയാൻ..

ഹരി ഒന്നും മിണ്ടിയില്ല എല്ലാം മാറി ഒന്ന് പിടിച്ചു നടക്കാം എന്ന് ആയപ്പോൾ എന്നെയും കുഞ്ഞിനെയും കൂട്ടി ഹരിയുടെ വീട്ടിലേക്ക് പോയി..

“”” ഇനിമേലിൽ ഞാൻ ഈ വീട്ടിൽ കാലുകുത്തണമെങ്കിൽ ഈ വീടും പറമ്പും എന്റെ പേരിൽ എഴുതിത്തരണം എന്ന് അമ്മയോടും അച്ഛനോടും തീർത്തു തന്നെ പറഞ്ഞു അവർ ദേഷ്യ പെട്ടു . കുറെ പ്രാകി..

എന്റെ പണിയാണെന്നും പറഞ്ഞ് എന്നെ കുറെ കുറ്റം പറഞ്ഞു ഇത്തവണ ഞാൻ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു..

പിന്നെ പോയത് തൊട്ടപ്പുറത്തുള്ള ചേച്ചിയുടെ വീട്ടിലേക്കാണ് അവരവിടെ പുതുക്കി പണിത് അടിപൊളിയാക്കിയിരുന്നു വീട് ബാക്കിയുള്ള ലോൺ തുക എങ്ങനെയാണെന്ന് വെച്ചാൽ അടച്ചോ ഇനി ഒരു രൂപ എന്റെ കയ്യിൽ നിന്ന് കിട്ടില്ല എന്ന് പറഞ്ഞപ്പോൾ ചേച്ചി കുറേ കരഞ്ഞു അഭിനയിച്ചു കാണിച്ചു പക്ഷേ ഇത്തവണ ഹരി അതിലൊന്നും വീണില്ല.. എന്റെ കൈയും പിടിച്ച് ഞങ്ങൾ ഞങ്ങൾ താമസിക്കുന്ന വാടക വീട്ടിലേക്ക് ചെന്നു.

ഇനി നമുക്ക് ആരും വേണ്ട നമ്മൾ തന്നെ മതി എന്ന് പറഞ്ഞ് ഹരി വൈകിയാണെങ്കിലും ഹരിയുടെ തീരുമാനം നന്നായി നന്ദിയില്ലാത്തവരെ എപ്പോഴും ഒരു കൈപ്പാട് അകലെ നിർത്തുന്നതായിരിക്കും നല്ലത്!!

പിന്നെ എന്റെ ബാക്കിയിരുന്ന സ്വർണവും വിറ്റ് ഞങ്ങൾ കുറച്ച് സ്ഥലം ഹരിയുടെ ബാങ്കിന് അടുത്ത് തന്നെ വാങ്ങി..

എന്റെ വീട്ടിൽ നിന്നും സഹായിച്ചു ഹരി ഒരു ലോണെടുത്ത് ഞങ്ങൾ ഒരു വീട് പണിത് തുടങ്ങി..!!!

ഇനി വേണം ആരുടെയും ശല്യം ഇല്ലാതെ ഒന്ന് ജീവിച്ചു തുടങ്ങാൻ