മുകളിൽ കുമിഞ്ഞു കൂടിയ മണ്ണ് തലയിലേക് വീഴുമെന്നും അത് മുഴുവൻ വീണാൽ ഞങ്ങളുടെ ജീവൻ പോലും നഷ്ട്ടപെടുമെന്നുമുള്ള ചിന്ത ലവലേശം പോലും മനസിലെക് വരാതെ……..

_upscale

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“സാറെ….

എന്റെ…

എന്റെ മോളെ കാണാനില്ല…”

“ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക് ഇറങ്ങുവാൻ നേരമായിരുന്നു ഒരു അൻപത് വയസിനോട് അടുത്ത ഒരു ഉപ്പ സ്റ്റേഷനിലേക് ചെരുപ്പ് പോലും ധരിക്കാതെ പെരും മഴ പെയ്യുന്ന നേരത്ത് ഓടി പിടിഞ്ഞു വന്നത്…”

“സമയം രാത്രി എട്ട് മണി കഴിഞ്ഞിട്ടുണ്ട്…”

“എന്താ ഇക്കാ…

നിങ്ങളെ മോള് എവിടെ പോയീന്ന…?

നിങ്ങൾ വീട് മുഴുവൻ നോക്കിയോ…?

അവൾ പോകാൻ സാധ്യത യുള്ള എല്ലായിടത്തും…?”

“അദ്ദേഹത്തിന്റെ ടെൻഷൻ കണ്ടു നാവിൽ വന്ന ചോദ്യങ്ങൾ മുഴുവൻ…. ഉത്തരം നൽക്കാൻ പോലും അയാൾക് നൽകാൻ കഴിയുമോ എന്നറിയാതെ ഞാൻ അയാളോട് ചോദിച്ചു..”

“പുറത്ത് നിന്നുള്ള ശബ്ദം കേട്ടു സഹ പ്രവർത്തകർ സ്റ്റേഷന്റെ ഉള്ളിൽ നിന്നും ഇറങ്ങി ഞങ്ങളുടെ ചുറ്റിലും നിന്നിരുന്നു ആ സമയം കൊണ്ട് തന്നെ…”

“എനിക്കറിയില്ല സാറെ…

ഞങ്ങൾക് അങ്ങനെ പോകാനുള്ള ബന്ധുക്കളൊന്നും ഈ നാട്ടിൽ ഇല്ല സാറെ…..

അവൾ രാവിലെ സ്കൂളിലേക്ക് പോയതാണ്…

ഞാൻ ജോലി കഴിഞ്ഞു വരുന്നതിന് മുമ്പ് എന്റെ കയ്യിലെ കുഞ്ഞു പലഹാര പൊതി കാത്തു വഴി കണ്ണുമായി കാത്തു നിൽക്കാറുള്ളതാ.ണ് എന്റെ പൊന്നു മോൾ…

പക്ഷെ…ഇന്ന്…

സാറെ…

എനിക്ക് പേടി യാവുന്നുണ്ട്…

എന്റെ…

എന്റെ മോൾ…

അവൾക്……”

“അയാളുടെ ശബ്ദം പോലും പതറി …

സംസാരത്തിൽ വിക്ക് വന്നത് പോലെ തപ്പി തടഞ്ഞു എന്റെ നേരെ കൂപ്പുന്ന കൈകൾ കിടു കിടാ വിറച്ചു കൊണ്ട് കണ്ണിൽ നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന കണ്ണുനീരോടെ എന്നെ നോക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ എന്ത് പറഞ്ഞു സമാധാനിപ്പിക്കാൻ കഴിയുമെന്ന് അറിയാതെ ഞാൻ നിന്നു..

എന്റെ സഹപ്രവർത്തകരും…”

***********

“നിങ്ങൾക് എന്നെ പരിചയം ഉണ്ടെന്ന് തോന്നുന്നു… ഞാൻ രാജേഷ്.. എസ് ഐ ആണ്…

നേരത്തെ പറഞ്ഞ കഥയിലെ പോലെ തന്നെ സ്റ്റേഷൻ ഏതാണെന്നു ഞാൻ ഈ കഥയിലും പറയുന്നില്ല…

വർഷം.. 2010…

ജൂൺ മാസത്തിലെ പെരും മഴ തുള്ളിക്കൊരു കുടം കണക്കെ ഭൂമിയെ തൊട്ടു തലോടി തകർത്തു പെയ്യുന്നുണ്ട്…

മഴ വെള്ളം നീർചാലുകളായി സ്റ്റേഷന്റെ മുറ്റത്ത് കൂടേ ഒഴുകുന്നുണ്ട്…

ആ മഴ യെക്കാൾ ശക്തമായി അന്നേരം അവിടെ കൂടിയിരുന്നു എല്ലാവരുടെയും നെഞ്ച് മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു…”

“ഒരു പെൺകുട്ടിയെ യാണ് കാണാതെ ആയിരിക്കുന്നത്…

എന്ത് പറഞ്ഞു അയാളെ സമാധാന പെടുത്തും…”

“ഇക്കാ നിങ്ങളുടെ പേരെന്താണ്‌..

എവിടെയാ വീട് …”

മൂപ്പരെ തൊട്ടടുത്തുള്ള ബെഞ്ചിലേക് ഇരുത്തി ഞാൻ സമാധാനപെടുത്തി കൊണ്ട് ചോദിച്ചു…

“ഇക്കയുടെ പേര് റിയാസ് എന്നാണെന്നും.

കൂടേ സ്ഥലം പറഞ്ഞപ്പോൾ തന്നെ രണ്ടു പേര് ബൈക്കെടുത്തു അങ്ങോട്ട് വിട്ടു..

കനത്ത മഴ പോലും വക വെക്കാതെ… കോട്ടണിഞ്ഞു അവർ സ്റ്റേഷനിൽ നിന്നും ഇറങ്ങി…

അടുത്തുള്ള സ്റ്റേഷനിലേക്കും കണ്ട്രോൾ റൂമിലേക്കും ആ സമയം കൊണ്ട് തന്നെ മെസ്സേജ് പാഞ്ഞിരുന്നു…”

“സാറെ എന്റെ മോൾ സ്കൂളിലേക്ക് പോവുക വരിക എന്നല്ലാതെ ഒറ്റക് എവിടെയും പോകാത്തതാണ്…

കൂട്ടുകാരികളുടെ വീട്ടിൽ പോലും നിൽക്കാറില്ല…

ഇനി അയൽ വീട്ടിലേക് പോകുവാ എന്ന് പറഞ്ഞാൽ…തൊട്ടടുത്തൊന്നും അങ്ങനെ വീടൊന്നും ഇല്ല സാർ…

ഞാൻ വരുന്നത് വരെ വീട്ടിൽ തന്നെ ഇരിക്കാറാണ് പതിവ്… ഇന്ന് എന്തായാലും തീർക്കേണ്ട ഒരു ജോലി ഉണ്ടായപ്പോൾ കുറച്ചു നേരം വൈകിയതാണ് ഞാൻ…

മഴ പെയ്തിട്ടും എവിടേലും കയറി നിൽക്കാതെ ഓടുകയായിരുന്നു ഞാൻ…

അവൾക് പത്തു വയസ്സേ ആയിട്ടുള്ളു സാറെ……

ഓളെ പ്രസവിച്ചപ്പോൾ തന്നെ അവളുടെ ഉമ്മ പോയതാണ് സാറെ പടച്ചോന്റെ അടുത്തേക്……

പിന്നെ അവളെ നോക്കിയതും വളർത്തിയതും ഞാൻ മാത്രമാണ്…

എനിക്കവളല്ലാതെ ആരും ഇല്ല…

എനിക്കെന്റെ മോളെ സാർ എങ്ങെനേലും കണ്ടെത്തി തരണം…”

അയാൾ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു…

“ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ മുഖം മാറി മറ്റൊരു ഭാവത്തിലേക് മാറി…

അവളെ അവളുടെ ഉമ്മയുടെ തനി പകർപ്പാണ് സാറെ.. ഒരു പാട് കാലം കാത്തിരുന്നു എനിക്ക് നാല്പത് വയസിനോട് അടുത്തപ്പോഴാണ് എന്റെ മുപ്പത്തി എട്ടു കാരി കുൽസുവിൽ എന്റെ ജീവൻ മുള പൊട്ടി വിരിഞ്ഞു തുടങ്ങിയത്…

അന്നവളോട് കാണിക്കാൻ ചെന്ന ഡോക്ടർ പഠിച്ച കുറി പലവട്ടം പറഞ്ഞതാ ഒന്നുങ്കിൽ നിങ്ങൾ അല്ലെങ്കിൽ മകൾ ഒരുപക്ഷെ രണ്ടു പേരെയും പടച്ചോൻ കൊണ്ട് പോകാം…

അന്നേരം ഞാൻ അവളോട് പറഞ്ഞു…

വേണ്ടാ കുൽസു നമുക്കിനി ഒരാൾ വേണ്ടാ…

എനിക്ക് നീയും നിനക്ക് ഞാനും മതിയെന്ന്…

പക്ഷെ ഓള് ആര് പറഞ്ഞാലും കേൾക്കൂലായിരുന്നു… നല്ല വാശിയുള്ള കൂട്ടത്തിലാ…

എന്റെ വയറ്റിൽ ആദ്യമായി മുള പൊട്ടിയ ജീവനെ ഇക്കാന്റെ കയ്യിൽ തന്നിട്ടേ ഞാൻ പോകൂ എന്നായിരുന്നു അവൾ പറഞ്ഞിരുന്നത്…

അവൾ പറഞ്ഞത് ശരിയുമായി…

ഓളെനിക് പൊന്നും കുടം പോലുള്ള ഒരു മൊഞ്ചത്തിയെ തന്നു എന്നോടൊരു യാത്രയോ…മോളെ ഒരു നോക്ക് കാണുകയോ ചെയ്യാതെ പടച്ചോന്റെ അടുത്തേക് പോയി…

അന്ന് മുതൽ എനിക്ക് അവളും അവൾക് ഞാനും മാത്രമേ ഉള്ളൂ സ്വന്തമായി…

എന്റെ ജീവനാണ് സാറെ അവൾ…

എനിക്കവളെ വേണം…

എന്റെ മോളെ എനിക്ക് വേണം സാറെ…”

പുറത്ത് പെയ്യുന്ന മഴ യേക്കാൾ ശക്തമായി അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിറങ്ങുന്നുണ്ട്…

“സുറുമി മോളെ…

ഉപ്പാന്റെ പൊന്നു മോളെ എവിടെയാണ് നീ…

ഉപ്പാക് നീ കൂടേ ഇല്ലാതെ പറ്റില്ലെന്ന് അറിയില്ലേ നിനക്ക്…

അയാൾ വീണ്ടും എന്തെക്കോയോ പിച്ചും പൊഴിയും പറയുന്നത് പോലെ പറഞ്ഞു കൊണ്ടിരുന്നു….”

“ഇടക്ക് ഒന്ന് രണ്ടു വട്ടം കനത്ത മഴ വക വെക്കാതെ മുറ്റത്തേക് ഇറങ്ങി പോകുവാനായി ശ്രമിച്ചെങ്കിലും അയാളെ ശ്രദ്ധിക്കുവാനായി കൂടേയുള്ള രണ്ടു പേരെ ഏൽപ്പിച്ചു അയാളുടെ വീട്ടിലേക് പോയ രണ്ട് പേരെ ഞാൻ വിളിച്ചു…”

“സാർ…”

“എന്താ എന്തെങ്കിലും വിവരം ഉണ്ടോ……?”

ഫോണെടുത്ത അവരോട് ഞാൻ ചോദിച്ചു..

“സാർ ഇവിടെ…”

” തിരഞ്ഞു പോയവരുടെ വാക്കുകളിൽ എന്തോ പതർച്ച ഉള്ളത് പോലെ തോന്നി എന്റെ നെഞ്ചിലൂടെ ഒരു ഒരു കൊള്ളിയാൻ കടന്നു പോയി..…

കേൾക്കാനും കാണാനും പാടില്ലാത്ത പലതും കണ്ടു തുടങ്ങിയ സമയമായിരുന്നു അത്.

അയാൾ തന്നെ അയാളുടെ മകളെ എന്തേലും ചെയ്തു പരിഭ്രാന്തിയിൽ സ്റ്റേഷനിൽ കീഴടങ്ങാൻ വന്നതാണോ??? “

“ജോസഫ്…

എന്താണെടാ… എന്താ നിങ്ങൾ പറയുന്നത് …”

“സാർ ഇവിടെ ഉരുൾ പൊട്ടിയിട്ടുണ്ട്…

ഇവിടെ ഒരു മൺ കൂന മാത്രമാണ് സാറെ…. കാണുന്നത്…

അയാളുടെ വീടും പറമ്പും മണ്ണിനടിയിലാണ് സാർ…അതും മണ്ണ് അപ്പാടെ മറച്ചിട്ടത് പോലെ…

കുറച്ചു ഓടിട്ട ഭാഗം അല്ലാതെ എല്ലാം മണ്ണിൽ പുതഞ്ഞു പോയിരിക്കുന്നു..”

“അവർ പറഞ്ഞത് കേട്ടപ്പോൾ കേട്ട പാതി ഞാനും കുറച്ചു പേരും ജീപ്പെടുത്തു ഇറങ്ങി…

കൂടേ അയാളെയും വണ്ടിയിൽ കയറ്റി…”

“വണ്ടിയിലേക് കയറ്റുന്നതിനിടയിലും അയാൾ ചോദിച്ചു…

സാറെ എന്റെ മോളെ കിട്ടിയോ…?”

“കനത്ത മഴ യിൽ ജോലി കഴിഞ്ഞു വീട്ടിലേക് വന്നപ്പോൾ വീട് ഉരുൾ പൊട്ടിയപ്പോൾ മണ്ണിനടിയിൽ പോയത് കണ്ട ഷോക്കിൽ ആയിരിക്കാം അയാൾ മോളെ കാണാനില്ല എന്നും പറഞ്ഞു സ്റ്റേഷനിലേക് വന്നതെന്ന് എനിക്ക് തോന്നി..…

അയാളുടെ മകൾ ആ വീട്ടിൽ തന്നെ ഉണ്ടെന്ന് എന്നോട് ആരോ പറയുന്നത് പോലെ…

ജീപ്പ് നൂറേ നൂറിൽ പറപ്പിക്കുകയായിരുന്നു ഞാൻ ആ സമയം..

പതിനഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ അവിടേക്കു എത്തി…

മഴ കനത്തിൽ തന്നെ പെയ്യുന്നുണ്ടെകിലും അയാൾ സ്റ്റേഷനിലേക് വരുന്നതിനും കുറേ നേരം മുമ്പ് തന്നെ ഉരുൾ പൊട്ടിയിട്ടുണ്ടെന്ന് ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് മനസിലായി..

ഉരുൾ പൊട്ടിയതിന്റെ ബാക്കി പാത്രം പോലെ… മണ്ണിനിടയിൽ നിന്നും ചെളി നിറഞ്ഞ വെള്ളം പുറത്തേക് ഒഴുകുന്നുണ്ട്…”

“സാറെ എന്റെ മോൾ അതിനുള്ളിലാണ്…”

“പെട്ടന്നായിരുന്നു അയാൾക് അയാളുടെ ഓർമ്മ തിരികെ കിട്ടിയതെന്ന് തോന്നുന്നു…

അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി മണ്ണിനടിയിലായ സ്വന്തം വീടിനു അടുത്തേക് ഓടുവനായി തുടങ്ങി…

ഇനിയും ഉരുൾ പൊട്ടുമോ ഇല്ലയോ എന്നറിയാത്തത് കൊണ്ട് തന്നെ അയാളെ കൂടേ ഉണ്ടായിരുന്നവർ ബലമായി തന്നെ പിടിച്ചു നിർത്തി…”

“സാറെ എന്റെ മോൾ…”

അയാൾ എന്നെ ദയനീയ മായി നോക്കി പതിയെ ചുണ്ടുകൾ ചലിപ്പിച്ചു…

“ഫയർ സ്റ്റേഷനിലേക് വിവരം കൊടുത്തിട്ടുണ്ടെങ്കിലും കനത്ത മഴയിൽ പലയിടത്തും ഉണ്ടായ ഓരോ അത്യാഹിതങ്ങൾ കാരണം അവർ ഇവിടെ എത്താൻ ഇനിയും രണ്ടോ മൂന്നോ മണിക്കൂർ വേണമെന്ന് പറഞ്ഞപ്പോൾ ആയിരുന്നു രക്ഷപ്രവർത്തനം സ്വയം ഏറ്റെടുക്കാൻ എന്റെ ടീം റെഡിയായത്…”

“മഴ സ്വൽപ്പം കുറഞ്ഞു നിന്ന സമയം ആയത് കൊണ്ട് തന്നെ ഞങ്ങൾക് അതൊരു അനുഗ്രഹം ആയിരുന്നു…”

“നമ്മൾ വൈകിക്കുന്ന ഓരോ മിനിട്ടും അതിനുള്ളിൽ ആ ഉപ്പയുടെ ജീവൻ ഉണ്ടെങ്കിൽ ചിലപ്പോൾ…

കുറേ സമയം അല്ലെങ്കിൽ തന്നെ ഓരോ കാരണങ്ങൾ കൊണ്ട് പോയിട്ടുണ്ട്…”

“പിന്നെ ഒട്ടും അമാന്തിക്കാതെ… ഞങ്ങൾ മൂന്നു പേര് മുന്നോട്ട് ഇറങ്ങി…

ബാക്കി ഉള്ളവർ പുറത്തുണ്ടാവുന്ന ഓരോ ചലനങ്ങളും സൂഷ്മമായി നിരീക്ഷിച്ചു കൊണ്ട് പുറത്തും…

മരങ്ങളും കല്ലുകളും ഉരുണ്ടു കൂടിയിട്ടുടേലും ആ വീടിന്റെ മേൽകുര കാണുന്നിടത്തേക് ഞങ്ങൾ എത്തി…

കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പ് ലിവർ കൊണ്ട് നാലഞ്ചു ഓടുകൾ ഞങ്ങൾ അടിച്ചു പൊട്ടിച്ചു മാറ്റി..

വീടിനുള്ളിൽ മണ്ണ് വന്നു നിറഞ്ഞിട്ടുണ്ടോ എന്നറിയില്ലെങ്കിലും കയ്യിലുള്ള ടോർച്ചെടുത്തു കവുക്കോലിൽ ബലം കൊടുക്കാതെ ചവിട്ടി ഞാൻ ഉള്ളിലേക്കു ഇറങ്ങി..

മണ്ണ് വീണ്ടും ഇളകുന്നത് പോലുള്ള ശബ്ദമായിരുന്നു ആ വീടിനുള്ളിൽ…ഇനിയും ഉരുൾ പൊട്ടൻ സാധ്യത ഉള്ളത് പോലെ…ഒരു പക്ഷെ ഇനിയും ഉരുൾ പൊട്ടിയാൽ ആ വീട് പോലും കാണാൻ കിട്ടില്ല.. കൂടേ ഞങ്ങൾ മൂന്നു പേരെയും…

ഇറങ്ങുന്നത് തന്നെ ഒരു വിശാല മായ മുറിയിലേക് ആയിരുന്നു.. അത് ആ വീടിന്റെ ഡെയിനിങ് ഹാൾ ആയിരുന്നു..

പക്ഷെ മറ്റു മുറികൾ മുഴുവൻ മണ്ണ് നിറഞ്ഞിട്ടുണ്ട്…

ഇക്കയുടെ മകൾ എവിടെ ആണെന്ന് അറിയാതെ ഞാൻ കുഴങ്ങി.. ഞാൻ നാല് ഭാഗവും ടോർച് അടിച്ചു നോക്കുവാൻ തുടങ്ങി…

അവളുടെ പേര് വിളിച്ചു കൊണ്ട്….

രക്ഷ പെടുത്താൻ കഴിയുമെന്ന എന്റെ പ്രതീക്ഷ മനസിനുള്ളിൽ നിന്നും പതിയെ ഇറങ്ങി തുടങ്ങിയത് പോലെ..

നാലു ഭാഗത്തേക്കും പോകുവാൻ വീടിനുള്ളിൽ നിറഞ്ഞ മണ്ണും കല്ലും തടസമായിരുന്നു…. കൂടേ എപ്പോഴും കൂടുതൽ മണ്ണ് ഊർന്നിറങ്ങാൻ സാധ്യതയുള്ള സമയവും…പ്രതീക്ഷ എല്ലാം അസ്തമിച്ചു ഇനി അവളെ കണ്ടെത്താൻ സാധിക്കില്ല എന്ന തിരിച്ചറിവോടെ മുകളിലേക്ക് തന്നെ തിരികെ കയറാൻ നേരത്തായിരുന്നു ആരുടേയും ശ്വാസം വലിച്ചു വിടുന്നത് പോലുള്ള ശബ്ദം ഞാൻ കേട്ടത്…

ഞാൻ നിൽക്കുന്ന മതിലിന്റെ തൊട്ടപ്പുറത്തു ഒരിറ്റ് ശ്വാസതിനെന്ന പോലെ പിടയുന്ന ഒരു മനുഷ്യ ജീവൻ…

“ഈശ്വരാ…. “

ജോസഫെ…

കുട്ടി ഇവിടെ ഉണ്ടെന്ന് തോന്നുന്നുടാ …

നീ ആ വിക്കാശ് ഇങ്ങേടുത്തെ …

കുട്ടി അവിടെ ഉണ്ടെന്ന് കേട്ടു മുകളിൽ ഉണ്ടായിരുന്ന രണ്ടു പേരും താഴോട്ട് ഇറങ്ങി…

പിന്നെ എല്ലാം പെട്ടന്നായിരുന്നു..

മുകളിൽ കുമിഞ്ഞു കൂടിയ മണ്ണ് തലയിലേക് വീഴുമെന്നും അത് മുഴുവൻ വീണാൽ ഞങ്ങളുടെ ജീവൻ പോലും നഷ്ട്ടപെടുമെന്നുമുള്ള ചിന്ത ലവലേശം പോലും മനസിലെക് വരാതെ രണ്ടു മിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ അവിടെ ഒരു ദോരം ഉണ്ടാക്കി..

അതിനുള്ളിലൂടെ ഞാൻ നോക്കിയപ്പോൾ കണ്ടു.. പത്തു വയസ്സ് മാത്രം പ്രായമുള്ള ഒരു മോൾ… ഒരു കുഞ്ഞു പലക യുടെ മറവിൽ മുകളിലുള്ള മണൽ മുഴുവൻ തടഞ്ഞു നിർത്തി ജീവൻ നില നിർത്താൻ നോക്കുന്നത്…

എന്നെ കണ്ടപ്പോൾ തന്നെ അവൾ ചോദിച്ചു..

“എന്റെ ഉപ്പ …”

“ഉപ്പാക് ഒന്നും സംഭവിച്ചിട്ടില്ല മോളെ… ഉപ്പ പുറത്തുണ്ട്…

ഒന്നൂല്യ ട്ടോ…”

അവളെ ഞാൻ കൈകളിലേക് കോരി എടുത്തു…

എന്റെ കയ്യിനുള്ളിൽ അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു…

ശരീരത്തിൽ എവിടെയും പരിക്കൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവളെയും കൊണ്ട് ഞങ്ങൾ വേഗത്തിൽ മുകളിലേക്ക് കയറി…

അവളെയും കൊണ്ട് മുകളിൽ എത്തി ജീപ്പിന് അടുത്തേക് നടക്കുന്ന സമയം തന്നെ നേരത്തെ പെയ്തതിനേക്കാൾ ശക്തമായ മഴ പെയ്തു തുടങ്ങിയിരുന്നു…

അവളെ ഞങ്ങൾ കൊണ്ട് വരുന്നത് കണ്ടപ്പോൾ ആ ഉപ്പ ജീപ്പിൽ നിന്നും ഇറങ്ങി ഓടി വന്നു…

അയാളെ കണ്ടു മോളും അയാളുടെ അടുത്തേക് ഓടുവാൻ തുടങ്ങി…

അയാൾ ഓടി വരുന്ന വഴിയിൽ ഒന്ന് വീണു പോയെങ്കിലും അയാളുടെ അടുത്തേക് ആ സമയം കൊണ്ട് അയാളുടെ സുറുമി എത്തിയിരുന്നു…

അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ടു നിന്ന ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു “

വീട് മുഴുവൻ തകർന്ന് പോയത് കൊണ്ട് തന്നെ തല്ക്കാലം ഒരു സെൽറ്ററിലേക്ക് അവരെ മാറ്റി താമസിപ്പിച്ചു…

നാളെ വരാമെന്നും പറഞ്ഞു അയാളുടെ നന്ദി വാക്കുകൾക് ഒരു പുഞ്ചിരി യോടെ മറുപടി നൽകി അടുത്ത ഡ്യൂട്ടിക്കായ് ഞങ്ങൾ പുറപ്പെട്ടു…”