എഴുത്ത്: Dr Roshin
കാർത്തിക്കിനെ ചോദ്യം ചെയ്യാനായ് വിളിപ്പിച്ചിരിക്കുകയാണ് . അശോകും ,ശേഖറും അവിടെയുണ്ട് .
കാർത്തിക്ക് :- സാർ എനിക്ക് ആരേയും സംശയമില്ല .
അശോക് :- നിങ്ങളുടെ പ്രൊഫഷൻ്റെ ഭാഗമായ് ,ആരെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ടൊ എന്ന് ആലോചിച്ചു നോക്കു .
കാർത്തിക്ക് കുറച്ചു നേരം നിശബ്ദനായ് ഇരുന്നു .
അശോക് :- സീ ,മിസ്റ്റർ ,ഇത് നിങ്ങളിലൂടെ മാത്രമെ …തെളിയിക്കാൻ കഴിയൂ
കാർത്തിക്ക് : സാർ ,ഇതിനൊക്കെ പിന്നിൽ ആരാണെന്ന് എനിക്ക് അറിയണമെന്നുണ്ട് ,പക്ഷെ … എനിക്ക് അറിയാത്ത കാര്യം എങ്ങനെ പറയും ,എൻ്റെ വിദൂര ചിന്തയിൽ പോലും എനിക്ക് ശത്രുക്കളില്ല .
ശേഖർ അശോകിനെ നോക്കി , അശോക് കാർത്തിക്കിനോട് പറഞ്ഞു .
അശോക് :- ഇനി വിളിപ്പിക്കുമ്പോൾ വരണം .
കാർത്തിക്കിനെ പോലീസുകാർ പുറത്തേക്ക് കൊണ്ടു പോകുന്നു . പെട്ടെന്ന് അശോക് ,കാർത്തിക്കിനോട് ചോദിക്കുന്നു .
അശോക് :- താങ്കളെന്താ …ക്ലിനിക്കിൽ CCTV വെയ്ക്കാതെ ഇരുന്നത് .
ഇത് കേട്ട് കാർത്തിക്കിൻ്റെ മുഖം പരിഭ്രാന്തമാകുന്നു . അശോക് അത് ശ്രദ്ധിച്ചിട്ട് വളരെ അലസമായ് പറയുന്നു .
അശോക് :-രമ്യയുമായ് ,നിങ്ങളുടെ ബന്ധം ആരുമറിയില്ല ,എന്ന് കരുതിയൊ? ,അത് പുറം ലോകം അറിയാതിരിക്കാനല്ലെ CCTV പോലും ക്ലിനിക്കൽ വെയ്ക്കാതിരുന്നത് .
അശോകിൻ്റെ ആ ചോദ്യത്തിനു മുന്നിൽ മറുപടിയില്ലാതെ കാർത്തിക്ക് നിന്നു .
അശോക് : ജഗദീഷും ,താനും ചേർന്ന് എടുത്ത ഫ്ലാറ്റ് എന്തിനാണ് എന്ന് ഇതിനകം തന്നെ ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് . നിങ്ങളുടെ ഉഡായിപ്പുകൾക്ക് ഒരിടം
കാർത്തിക് മറുപടി പറയാൻ കഴിയാതെ നിന്നു .
അശോക് :- കൊണ്ടു പോടാ ഇയാളെ .
അശോക് പോലീസുകാരെ നോക്കി പറഞ്ഞു . അവർ അയാളെ ,കൂട്ടിക്കൊണ്ടു പോയ് .
അശോക് ,ശേഖർ സാറിനോട് പറയുന്നു .
അശോക് :- രമ്യയുടെ മൊബൈലിലേക്ക് പല തവണ കാർത്തിക്കിൻ്റെ ഫോണിൽ നിന്നും മെസേജുകൾ പോയിട്ടുണ്ട് സാർ ,അത് നേരത്തെ ഞങ്ങൾ ട്രേസ് ചെയ്തതാണ് .കൂടുതൽ തെളിവ് കിട്ടാത്തതു കൊണ്ട് അതിൽ പിടിച്ചില്ല .ഒന്നുറപ്പാണ് മരിച്ചു രമ്യയും കാർത്തിക്കും തമ്മിൽ ഇഷ്ട്ടത്തിലായിരുന്നു .പിന്നെ ഈ കാർത്തിക്കും ,ഒരു ജഗദീഷും രണ്ടും ഉഡായിപ്പാണ് .ഫ്ലാറ്റ് എടുത്താണ് അവന്മാരുടെ പരിപാടികൾ . പക്ഷെ കൊലപാതമായ് ഇവന്മാർക്ക് ബന്ധമൊന്നുമില്ല .. സാർ,ഉറപ്പാണ് .
ശേഖർ : അശോകെ ,ഇതിപ്പൊ ,ആരാണെന്ന് പറഞ്ഞാ …. നമ്മൾ അന്വേഷിക്കുക .
അശോക് :- സാർ കില്ലറിനു ,കാർത്തിക്കുമായ്നല്ല ബന്ധമുണ്ട് . പക്ഷെ അത് അയാൾക്ക് അറിയാതിരിക്കണമെങ്കിൽ ,കില്ലറിനു നേരിട്ട് അതിൽ ബന്ധമുണ്ടാകാൻ സാധ്യതയില്ല .
ശേഖർ :-ഉറപ്പായിരിക്കുമൊ …?
അശോക് :-ഉറപ്പാണ് ,സാർ …കാർത്തിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ആളാണ് കില്ലർ .
ശേഖർ :-ഇതിനൊക്കെയുള്ള മോട്ടീവ് …?
അശോക് :-അറിയില്ല ,സാർ …
ശേഖർ :-പ്രൊഫഷനൽ ഈഗോ ?എന്തെങ്കിലുമായിരിക്കുമൊ ….?
അശോക് :- ആകാം …മോട്ടീവ് അറിയാൻ കില്ലർ തന്ന ഹിൻറ്സ് ഉപയോഗിക്കേണ്ടി വരും .വിരലുകൾ മുറിച്ച കൈപ്പത്തിയും , ആ തലയും …( കെഡാവർ), പിന്നെ ആ മൊബൈലും .
ശേഖർ :- അയാളുടെ കോളേജ് കാലത്തെ എന്തെങ്കിലും പ്രശ്നമാകാൻ സാധ്യതയുണ്ടൊ …!
അശോക് :- ആകാൻ സാധ്യതയില്ലാ …സാർ …. ,ആണെങ്കിൽ ഒരു പക്ഷെ കാർത്തിക്കിനു അത് പെട്ടെന്ന് മനസ്സിലായേനെ …
ഈ സമയം കില്ലർ ഒരു ആമ്പുലൻസ് ഡ്രൈവറുടെ പുറകെ ആയിരുന്നു .അയാളെ കില്ലർ നിരിക്ഷിക്കുകയാണ് .കില്ലർ പ്ലാനിംഗ് അടുത്തത് തുടങ്ങി കഴിഞ്ഞിരുന്നു .കില്ലർ മോഷ്ടിച്ച ബൈക്കിൽ നടന്നാണ് അയാളെ നിരീക്ഷിക്കുന്നത് .
ഈ സമയം ,ശേഖറും അശോകും ചേർന്ന് കാർത്തിക്കിനു സംരക്ഷണം ഒരുക്കുന്നതിനെ പറ്റി ചിന്തിക്കുകയായിരുന്നു .
ശേഖർ :- എന്തായിരിക്കും കില്ലരുടെ അടുത്ത പ്ലാൻ .
അശോക് :- കാർത്തിക്കിൻ്റെ തലയും , കൈപ്പത്തിയും … ഇടത് കൈപ്പത്തി .
ശേഖർ :- ഉറപ്പാണൊ ?
അശോക്:- നോ … ഡൗട്ട് സാർ …
ശേഖർ :- നമുക്ക് ,അയാളെ ജീവനോടെ …,പിടിക്കണൊ .. എന്തിനാണ് റിസ്ക്ക് ,അയാളുടെ കയ്യിൽ ഗൺ ഉണ്ടല്ലോ ?സോ ഷൂട്ട് ഹിം …
അശോക് :- സാർ, പക്ഷെ എന്തിനാണ് ഇതൊക്കെ ചെയ്തിരുന്നത് എന്ന് ,എങ്ങനെ അറിയാൻ കഴിയും .നമ്മൾക്ക് ജയിച്ചേ തീരൂ… സാർ … അയാളെ ജീവനോടെ തന്നെ പിടിക്കണം .
ശേഖർ: -അതിനു കഴിഞ്ഞില്ലെങ്കിൽ അപ്പോൾ ….., കൊല എന്തിനാണ് …. എന്ന് കണ്ടു പിടിക്കാൻ കഴിയാതെ പോകും ,അല്ലെ …!
അശോക് :- അതേ … സാർ …, കാർത്തിക്കിനെ രക്ഷിക്കുക എന്നതാണ് നമ്മുടെ ആദ്യ ദൗത്യം .
ഈ സമയം ,പോലീസ് ചോദ്യം ചെയ്തു വിട്ട കാർത്തിക്കിനു ജഗദീഷിൻ്റെ കോൾ വരുന്നു .കാർത്തിക്കിനു പുറകിലായ് നിരിക്ഷണത്തിനായ് പോലീസുകാരെ അശോക് അയച്ചിട്ടുണ്ട് .
ജഗദീഷ്:- ടാ .. നീ സൂക്ഷിക്കണം ,കുറച്ച് നാള് ലീവ് എടുക്ക് .
കാർത്തിക്ക് :- എന്തിന് ,ടാ … ഫുൾ പോലീസുകാരുള്ള ഫോറൻസിക്ക് ഏരിയയിൽ വന്ന് അവൻ കളിക്കില്ല .അതു മാത്രമല്ല എനിക്ക് പ്രൊട്ടക്ക്ഷൻ തരുമെന്ന് ശേഖർ സാർ പറഞ്ഞിട്ടുണ്ട് .
കാർത്തിക് വീട്ടിലേക്ക് എത്തുന്നു .പുറത്ത് പ്രൊട്ടക്ക്ഷനു പോലീസും .
ഈ സമയം ലോട്ജിൽ എത്തിയ കില്ലർ ,ബാഗിൽ നിന്ന് തോക്ക് എടുത്തു .സമയം ഏതാണ്ട് വൈകുന്നേരം ആറ് മണി കഴിഞ്ഞിരിക്കുന്നു .നാളത്തെ പ്രഭാതം…കാർത്തിക്കിൻ്റെ മരണമാണ് കില്ലർ മനസ്സിൽ ഉറപ്പിച്ചു .
ഈ സമയം ,അശോക് പോലീസുകാരെ വിളിക്കുകയാണ് .
അശോക് :-കമാൽ ,നാളെ … പോസ്റ്റുമോർട്ടം നടക്കുന്ന സ്ഥലത്ത് കാർത്തിക്കിനു നല്ല രീതിയിൽ പ്രൊട്ടക്ഷൻ കൊടുക്കണം .നാളെ അയാൾ ഡ്യൂട്ടിയ്ക്കു കയറുകയാണ് .
കമാൽ :- എല്ലാം ‘ ഒക്കെയാണ് സാർ .
സമയം ,രാത്രിയോടടുക്കുന്നു . കാർത്തിക്കും ,അശോകും ,എല്ലാവരും ഭീതിയിലാണ് .എന്തും സംഭവിക്കാം എന്ന നിലയിൽ എത്തിയിരിക്കുന്നു . അശോക് തൻ്റെ മുറിയിൽ റിപ്പോർട്ട് നോക്കിയിരിക്കുകയാണ് .എന്തിനാണ് കില്ലർ , കെഡാവറിൻ്റെ കൈവിരലുകളും ,കെ ഡാവറിൻ്റെ മുഖത്തെ ചിരിക്കുന്നതിനായ് ഉപയോഗിക്കുന്ന മസിലും എന്തിനാണ് മുറിച്ചെടുത്തത് . എന്തിനാണ് അങ്ങനെ ചെയ്തത് .എന്തിനാണ് മൊബൈലിൽ ഫോറൻസിക്ക് പുസ്തകത്തിൻ്റെ PDF മാത്രം വെച്ചത് .കില്ലർ എന്താണ് പറയുവാൻ ശ്രമിക്കുന്നത്.
അശോക് ആ മൊബൈലിൽ നിന്ന് കിട്ടിയ PDF വെറുതെ ഒന്നു മാറ്റി മാറ്റി നോക്കുന്നു. അതിൽ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല .എങ്കിലും അവസാന പിടിവള്ളി എന്തെങ്കിലും ഉണ്ടൊ എന്നറിയാൻ ഓരോ പേജും വെറുതെ മാറ്റി മാറ്റി നോക്കുന്നു . അങ്ങനെ നോക്കി നോക്കി വരുന്നതിനിടയിൽ സെക്ക് സ്വൽ ഒഫൻസ് എന്ന ഫോറസിക്ക് ബുക്കിലെ ഒരു പാഠഭാഗത്ത് എന്തോ ഒന്നു മലയാളത്തിൽ ചേർത്ത് എഴുതിയിരിക്കുന്നത് പെട്ടെന്ന് അശോക് കാണുന്നു .
അശോക് അത് സൂം ചെയ്ത് നോക്കുന്നു .അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു .
“ലക്ഷ്യം മാത്രം ,പാതി വഴിയിൽ ഞാൻ വീണു പോയാലും ,എന്തിനു വേണ്ടി ഇതൊക്കെയെന്ന് മറ്റാരും അറിയാതെ ….സന്തോഷത്തോടെ ഞാൻ നിശബ്ദനാകും”
അശോക് ,അത് വായിച്ച് ….തരിച്ചു ഇരുന്നു .ആപത്ത് വളരെ അടുത്ത് എത്തിയിരിക്കുന്നു .അപ്പോഴും ,എന്തിനു വേണ്ടി ഇതൊക്കെയെന്ന് ആർക്കും വിവരിക്കാതെ കില്ലർ ഇത് അവസാനിപ്പിക്കും എന്ന് അശോക് മനസ്സിലാക്കുന്നു .
അശോക് മനസ്സിൽ പറയുന്നു .
“മാസ്ക്ക് കില്ലർ ഒന്നു ഉറപ്പിച്ചു കഴിഞ്ഞു ,ഒന്നുമല്ലെങ്കിൽ കാർത്തിക്ക് അല്ലെങ്കിൽ അയാൾ “രണ്ടിൽ ഒരു മരണം അയാൾ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.അപ്പോഴും ഒരു ചോദ്യം ബാക്കി നിൽക്കുന്നു ….
എന്തിന് ….?
തുടരും….