എഴുത്ത്: Dr Roshin
ഇതുവരെ നടന്ന പ്രശ്നങ്ങൾക്കൊടുവിൽ കാർത്തിക്ക് ഡ്യൂട്ടിയ്ക്ക് കയറുന്നു .കില്ലർ വളരെ അക്രമകാരിയായ് ഏതു സമയത്തും എത്താമെന്ന് അശോകിനും ,ശേഖറിനും മനസ്സിലായിരുന്നു .അതുകൊണ്ട് തന്നെ അവർ കില്ലറുടെ ഭാഗത്ത് നിന്ന് ഒരു അറ്റാക്ക് പ്രതീക്ഷിച്ചിരിക്കുകയാണ് . ഫോറൻസിക്ക് സർജനായ കാർത്തിക്ക് ഡ്യൂട്ടി ചെയ്തു തുടങ്ങിയിരിക്കുന്നു . അയാൾക്ക് കാവലായ് പുറത്ത് പോലീസ് നിൽക്കുന്നു
ഈ സമയം പുറത്ത് നിൽക്കുന്ന ഒരു പോലീസുകാരൻ ,CI കമാലിനോട് ചോദിക്കുന്നു
” സാറെ … ഇത് എത്ര നാളാ … ഇങ്ങനെ ,….ആ കില്ലറെ അങ്ങ് പിടിച്ചാൽ പോരെ ” .
കമാൽ :- ടോ ,അത് കിട്ടാത്തതു കൊണ്ടല്ലെ ,നമ്മളൊക്കെ ഇങ്ങനെ നിൽക്കുന്നത് . അവൻ കാർത്തിക്കിനെ തേടി ഉറപ്പായും വരും ., നൂറ് ശതമാനം ഉറപ്പാണ് .
പോലീസ് സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോദിക്കുന്നുണ്ട് . സ്ഥലത്ത് അശോക് ഉണ്ട് .ശേഖർ ഉടനെ തന്നെ എത്തും .എല്ലാം ഇപ്പോൾ വളരെ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്നു .പക്ഷെ അത് അധികം നേരം നീണ്ടു പോകില്ല എന്ന് ഉറപ്പാണ് .കാരണം കില്ലർ തൻ്റെ പ്ലാനിംഗ് തുടങ്ങിക്കഴിഞ്ഞിരുന്നു .
കില്ലർ ലോട്ജിൽ നിന്ന് ഇറങ്ങുന്നു .വേഷം കറുത്ത പാൻ്റ് ,നീല ചെക്ക് ഷർട്ട് ,എക്സിക്യൂട്ടീവ് ഷൂസ് .ഒരു കണ്ണട . അയാൾ പുറകിലെ മുടി വെട്ടികളഞ്ഞിരുന്നു .ചെവിയിലെ കമ്മൽ ഊരി മാറ്റിയിരുന്നു .
ബാഗ് തുറന്ന് ,ഗൺ എടുത്ത് അരയിൽ തിരുകുന്നു, എന്നിട്ട് ഷർട്ട് ഇൻസേർട്ട് ചെയ്യുന്നു .ഇപ്പോൾ ഒരു വെൽ ഡ്രസ്സ്ഡ് ആളെ പോലെ ആയിരിക്കുന്നു കില്ലർ ..
കില്ലർ ലോട്ജിൽ നിന്ന് ബാഗും കയ്യിൽ എടുത്ത് താൻ മോഷ്ട്ടിച്ച ബൈക്കിൽ ,കില്ലർ കഴിഞ്ഞ ദിവസം നിരീക്ഷിച്ച ആമ്പുലൻസ് ഡ്രൈവറുടെ അടുത്തേക്ക് പോകുന്നു . അയാൾ രാവിലെ തൻ്റെ ജോലി ആരംഭിക്കാനായ് ആമ്പുലൻസിൻ്റെ അടുത്തേക്ക് വരുന്നു .ഒരു കോമ്പൗഡിൽ ഇട്ടിരിക്കുകയാണ് ആമ്പുലൻസ് . അയാൾ ആമ്പുലൻസിൻ്റെ അടുത്ത് എത്തിയതും കില്ലർ അയാളെ പുറകിൽ നിന്ന് ആക്രമിക്കുന്നു .ആ ആക്രമണത്തിൽ അയാളുടെ ബോധം നഷ്ട്ടമാകുന്നു .കില്ലർ അയാളെ വലിച്ച് കുറ്റിക്കാട്ടിലേക്ക് ഇടുന്നു . എന്നിട്ട് കില്ലർ ബാഗുമായ് ആമ്പുലൻസിൽ കയറുന്നു . കണ്ണട ഊരി സീറ്റിൽ വയ്ക്കുന്നു .കൂടെ ബാഗും .വണ്ടി നേരെ കാർത്തിക്കിൻ്റെ ആശുപത്രിയിലേക്ക് പോകുന്നു .കില്ലർ ആ ആമ്പുലൻസ് ആർക്കും ശ്രദ്ധ കൊടുക്കാത്ത രീതിയിൽ ആശുപത്രി കോമ്പൗഡിലേക്ക് കയറ്റുന്നു .എന്നിട്ട് പതിയെ ആ ആമ്പുലൻസ് സംശയം തോന്നാത്ത ഒരു സ്ഥലത്ത് പാർക്ക് ചെയ്യുന്നു . കില്ലർ ഫോറൻസിക്കിലേക്ക് വരാനുള്ള എല്ലാ സാധ്യതകളും അടച്ചിട്ടാണ് അശോക് നിൽക്കുന്നത് .
ഈ സമയം കാർത്തിക് നിൽക്കുന്ന ഇടത്തേക്ക് ശേഖറും എത്തുന്നു .
ഈ സമയം ,മാസ്ക്ക് കില്ലർ ,ആമ്പുലൻസിൽ നിന്ന് പതിയെ ഇറങ്ങുന്നു .കണ്ണട എടുത്തു വയ്ക്കുന്നു ,പിന്നെ സീറ്റിൽ നിന്ന് ബാഗും എടുത്ത് ,കില്ലർ നേരെ ഹോസ്പ്പിറ്റലിൻ്റെ അങ്ങോട്ട് പോകുന്നു .കില്ലർ ഫോറൻസിക്കിൻ്റെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ അയാൾ മുന്നോട്ട് നോക്കി നടന്നു .ഹോസ്പ്പിറ്റലിനു മുന്നിലായ് നിൽക്കുന്ന സെക്യൂരിറ്റിയെ കില്ലർ കാണുന്നു .
സെക്യൂരിറ്റി :- ങ്ങും ….?
കില്ലർ :- ഇന്ന് അനാട്ടമി ഡിപ്പാർട്ട്മെൻറിൽ ഒരു പരിപാടിയില്ലെ ,അതിനു വന്നതാണ് .ഡോക്ടാണ് .കില്ലർ ഐഡിൻ്റിറ്റി കാർഡ് കാണിക്കുന്നു .സെക്യൂരിറ്റി അത് നോക്കുന്നു .എന്നിട്ട് കില്ലറെ കടത്തി വിടുന്നു .കില്ലർ ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കടക്കുന്നു .അനാട്ടമി സിപ്പാർട്ട്മെൻ്റിൽ പരിപാടി നടക്കുന്ന സ്ഥലത്തിനടുത്തായ് കില്ലർ വന്നു നിൽക്കുന്നു .
ഈ സമയം ഡ്യൂട്ടിയിൽ കയറിയ ,കാർത്തിക് ജഗദീഷിനോട് പറയുന്നു .
കാർത്തിക്ക് :- ടാ ,ഞാൻ അനാട്ടമിയിൽ ഒന്നു പോയ് വരാം .ഇന്ന് അനാട്ടമിയിൽ 10 വർഷം തികച്ച കുറച്ച് പേരുടെ ചെറിയ ഒരു പരിപാടി വെച്ചിട്ടുണ്ട് .ഞാൻ ഒന്നു ചെന്നിട്ട് വരാം .
ജഗദീഷ്:- നോക്കി ,പോ …അശോക് സാറിനോട് ഒന്നു പറഞ്ഞിട്ട് പോക് .
കാർത്തിക് :- വേണ്ട ,ഞാനീ ,അകത്തെ വഴിയിൽ കൂടി മുകളിലേക്ക് പോകാം …അവിടെ പരിപാടി നടക്കുന്ന കാര്യം ,നാലും മൂന്നും ഏഴ് പേർക്കെ അറിയൂ ,അങ്ങോട്ടേക്ക് എന്നെ കൊല്ലാൻ ആരു വരാനാ .കാർത്തിക്ക് ആരോടും പറയാതെ അനാട്ടമിലേക്ക് നടന്നു .
തന്നെ ആരും തേടി വരാനില്ലെന്ന ഒരു ആശ്വാസം കാർത്തിക്കിൻ്റെ മുഖത്ത് ഉണ്ട് .പക്ഷെ അയാളുടെ ആ ചിന്തയെ മാറ്റി മറിച്ചു കൊണ്ട് കില്ലർ അയാൾക്ക് വേണ്ടി അവിടെ കാത്തു നിൽക്കുകയാണ് .കാർത്തിക് നിറയെ ജനലുകൾ ളളള നല്ല നീളമുള്ള ഒരു ഇടനാഴിയിലേക്ക് കടക്കുന്നു .കാർത്തിക് അതിലൂടെ നടന്നു മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് .അതു കഴിഞ്ഞാൽ അനാട്ടമി ഡിപ്പാർട്ട്മെൻറാണ് .കാർത്തിക് നടന്നു വരുന്നത് കില്ലർ കാണുന്നു .കില്ലർ കാർത്തിനു നേരെ നടന്നു വരുന്നു .കില്ലറെ കാർത്തിക്ക് കാണുന്നു ,പക്ഷെ സംശയം ഒന്നു തോന്നുന്നില്ല .കാരണം ഒരു ഡോക്ടറിൻ്റെ അതേ രീതിയിൽ തന്നെയാണ് കില്ലർ കാർത്തിക്കിൻ്റെ അടുത്തേക്ക് വരുന്നത് .
ഈ സമയം ,കാർത്തിക്ക് അനാട്ടമിയിലേക്ക് പോയ കാര്യം അശോകും ശേഖറും അറിയുന്നു .അവർ പെട്ടെന്ന് തന്നെ പരിഭ്രാന്തരായ് അനാട്ടമിയിലേക്ക് ഓടുന്നു .
ഈ സമയം കില്ലർ ,കാർത്തിക്കിനടുത്തേക്ക് എത്തിയിരുന്നു .കാർത്തിക്ക് ഒട്ടും പ്രതീക്ഷിക്കാതെ തൻ്റെ നേർക്ക് നടന്നു വന്നയാൾ തോക്ക് എടുത്തു നീട്ടിയപ്പോൾ കാർത്തിക്ക് പെട്ടെന്ന് ഞെട്ടുന്നു .ആ നിമിഷം തന്നെ മുന്നിൽ നിൽക്കുന്നത് കില്ലറാണെന്ന് കാർത്തിക്ക് തിരിച്ചറിയുന്നു .
കാർത്തിക്ക് :- നീ ,ആരാ …
കാർത്തിക്കിനു ,അയാളെ പരിചയം ഒട്ടും തന്നെയില്ലായിരുന്നു .
കില്ലർ :- റെയ്സ് യുവർ ,ഹാൻ്റ്സ് . തോക്ക് ചൂണ്ടിക്കൊണ്ട് കില്ലർ പറയുന്നു.കാർത്തിക്ക് കൈകൾ ഉയർത്തിയ ഉടനെ ,കില്ലർ ബാഗിൽ കരുതിയ മൂർച്ചയേറി ഒരു വെട്ടുകത്തി കൊണ്ട് കാർത്തിക്കിൻ്റെ വലതു കൈപ്പത്തി അറുത്ത് എടുക്കുന്നു .കാർത്തിക്ക് നിലവിളിക്കുന്നു .അനാട്ടമിയിൽ നിന്ന് ആളുകൾ ഇറങ്ങി വന്ന് ഈ കാഴ്ച്ച കണ്ട് ഞെട്ടി നിൽക്കുന്നു . കില്ലർ അറുത്തെടുത്ത കൈപ്പത്തി തുരു തുരാ … വെട്ടി ജനലിലൂടെ പല സ്ഥലത്തേക്ക് എറിയുന്നു .അതിനു ശേഷം കില്ലർ കാർത്തിക്കിനു നേരെ തിരിയുന്ന ആ നിമിഷത്തിൽ അവിടെ എത്തിയ ശേഖർ ,കില്ലറിനു നേരെ ഷൂട്ട് ചെയ്യുന്നു .
അശോക് :- സാർ …. നോ …
ശേഖർ ഷൂട്ട് ചെയ്യുന്നത് ,കില്ലറിനു കൊള്ളുന്നു .
ശേഖർ :- ഇതല്ലാതെ ,വേറെ ഒന്നും ചെയ്യാനില്ല ,അശോക് .ഷൂട്ട് ചെയ്ത ശേഷം ശേഖർ മറുപടി പറയുന്നു .
അശോക് കില്ലറുടെ അടുത്തേക്ക് ,ഓടി വരുന്നു .നെഞ്ചിലേറ്റ വെടിയുണ്ട ,ഇടതു നെഞ്ചത്ത് ഏറ്റ വെടിയുണ്ടയുടെ വേദനയിലും കില്ലർ അശോകിനെ നോക്കി ചിരിക്കുന്നു .
കില്ലർ ,ആ പഴയ പാട്ട് മൂളാൻ ശ്രമിക്കുന്നു .പക്ഷെ അതിനു മുൻപെ അയാൾ മരിക്കുന്നു .
അശോക് :- നോ ……..
പെട്ടന്ന് അശോകും ,ശേഖറും മറ്റു ഡോക്ടർമാരും ,കാർത്തിക്കിനു വിദഗ്ദ ചികിത്സ നൽകുന്നു .കാർത്തിക്ക് മരണത്തിൽ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെടുന്നു .
അതിനു ശേഷം ശേഖർ കാർത്തിക്കിനോട് പറയുന്നു .
ശേഖർ :- മരിച്ചയാളെ ഉടനെ തിരിച്ചറിയാനുള്ള കാര്യങ്ങൾ നോക്കണം .അയാൾ അരാണെന്ന് അറിഞ്ഞാൽ മാത്രമേ .. എന്തിനാണ് ഇതൊക്കെ എന്ന് അറിയാൻ കഴിയൂ …പെട്ടെന്ന് പോസ്റ്റുമോർട്ടത്തിനുള്ള കാര്യങ്ങൾ ചെയ്യൂ …
ശേഖർ ,ഇതൊക്കെ പറയുമ്പോഴും ,തോറ്റു പോയവനെ പോലെ ,അശോക് നിന്നു .
അശോക് മരിച്ചു കിടക്കുന്ന കില്ലറെ നോക്കി …. ! ഫോറൻസിക്ക് വിഭാഗം അയാൾക്ക് ചുറ്റും എത്തിയിട്ടുണ്ട് .
ജയിച്ച ഒരാളുടെ ഭാവമായിരുന്നു മരിച്ചു കിടക്കുമ്പോഴും ആ കില്ലറുടെ മുഖത്ത് .
അശോക് കില്ലറുടെ അടുത്തു പോയ് ഇരുന്നു .എന്നിട്ട് ആ മുഖത്ത് നോക്കി പറഞ്ഞു .
” ജീവിതത്തിൽ ആദ്യമായ് ഞാൻ തോറ്റൂ ,പക്ഷെ ഇതൊക്കെ എന്തിനെന്ന് ഞാൻ കണ്ടു പിടിക്കും ” . അശോക് തൻ്റെ കണ്ണുകൾ തുടയ്ക്കുന്നു .
അശോക് എഴുന്നേറ്റ് ,തിരിച്ചു നടന്നു …ശേഖർ അശോകിനെ നോക്കി ….
അശോകിൻ്റെ കണ്ണുകളിൽ നിന്ന് ,കണ്ണുനീർ … അയാളുടെ മൂക്കിലെ പഴയ ആ മുറിവിലേക്ക് പടർന്നത് അയാൾ നോക്കി നിന്നു .
അശോക് ആ ഇടനാഴിയിലൂടെ മുന്നോട്ട് നടന്നു ….
കുറ്റം ഏറ്റു പറയേണ്ട ആൾ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ,ഇതൊക്കെ ,,,
എന്തിനെന്ന് കണ്ടെത്താൻ …….
തുടരും…