ഭാര്യക്ക് പഴയ സഹപാഠിയായി അടുപ്പമുള്ളത് ഞാൻ അറിഞ്ഞിരുന്നു, ആ ബന്ധം അവൾ വീണ്ടും തുടരുന്നു…….

ബാല്യകാലസഖി

Story written by Anitha Anu

ഹലോ..

” ഹലോ അച്ഛാ…”

അപ്പുറത്ത് നിന്ന് മോളുടെ ശബ്ദം കേട്ടിട്ട്മ നസ്സിൽ വല്ലാത്ത ഒരു വാൽസല്യം വന്ന്
തുളമ്പി..

” ആ മോളു..”

” ഇന്നലെ മോളെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ..”

” ഇന്നലെ എക്സാം ലാസ്റ്റായിരുന്നു, ഞാൻ പഠിക്കുകയായിരുന്നു അച്ഛാ… അമ്മ ഫോൺ വന്നത് പറഞ്ഞും ഇല്യാ..”

” മോൾക്ക് വേറേ വല്ലതും വാങ്ങാൻ ഉണ്ടോ അച്ഛൻ പെട്ടി പാക്ക് ചെയ്യുന്നു, രാത്രി അച്ഛൻ പുറപ്പെടും..”

” ഒന്നും വേണ്ടച്ചാ ഞാൻ പറഞ്ഞതെല്ലാം അച്ഛൻ വാങ്ങിയിട്ടുണ്ടല്ലോ, ഇനി ഒന്നും വേണ്ടാ അച്ഛൻ ഒന്ന് വന്നാൽ മതി..”

” നാളെ രാവിലെ അച്ചന്റെ അച്ചു മോൾ കണ്ണു തുറക്കുമ്പോൾ അച്ചൻ മുന്നിലുണ്ടാവും പോരേ..” ഞാൻ മകളോട് പറഞ്ഞു..

” അച്ഛാ ഒരു കാര്യം പറയാൻ ഉണ്ട്.. ആ ആന്റിയില്ലേ”

“ഏത് ..?”

“ഇവിടെ ജോലി ചെയ്യാൻ വന്ന ആന്റി അവരാ ഇപ്പോ എന്നെ നോക്കുന്നത് തലയിൽഎണ്ണ തേച്ച് കുളിപ്പിക്കും തല തുവർത്തി തരും, മുടി ചീകി കെട്ടിത്തരും, ചോറും വാരി തരും,”

“ആഹാ നിനക്ക് എന്താ ചോറ് വാരി തരാൻ നീ കൊച്ചു കുട്ടിയാണോ”

ഞാൻ ഇത് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിണുങ്ങിയോ?.. മൂളൽ മാത്രം കേട്ടു.

“എന്നും ഇതെ പോലെ ചെയ്തു തരാന്ന്പ റഞ്ഞതാ അമ്മ സമ്മതിച്ചില്ല.. അവൾ തനിയെ കുളിച്ചോളും നീ പുതിയ ശീലങ്ങൾ പഠിപ്പിക്കണ്ടന്നു പറഞ്ഞു.. അച്ഛാ ആ ആന്റിക്ക് എന്തെലും കൊണ്ടു വരണെ..”

“ആഹാ എന്നിട്ട് വേണം കുടുംബ കലഹം ഉണ്ടാക്കാൻ, നിന്റെ അമ്മ എവിടെ പോയി?..”

“അമ്മ പുറത്തോട്ട് പോയി എന്നും പോകും രാത്രി വൈകിയാ വരുക, പ്രവിയങ്കിളിന്റെ കൂടെയാണ് പോകുന്നത്”

” ഉം പോട്ടെ സാരല്യാ, അച്ഛൻ ഫോൺ വെച്ചോട്ടെ..”

” ഓക്കേ അച്ഛാ…”

മനസ്സിൽ വല്ലാത്ത നൊമ്പരം, തന്റെ ഭാര്യ മറ്റ് ഒരുവന്റെ കൂടെ കറങ്ങി നടക്കുന്നു. അവൾ എന്നെങ്കിലും എന്നെ സ്നേഹി- ച്ചിരുന്നോ.. എന്നെ അംഗികരിച്ചിരുന്നോ ഇനി ഓർത്തിട്ടെന്ത്? എല്ലാം ഞാനായിട്ട് വരുത്തി വെച്ചതാണ്.

പുതിയതായ് വന്ന വേലക്കാരിയെ മകൾക്ക്വ ലിയ ഇഷ്ടായി എന്ന് തോന്നുന്നു, എത്ര നാൾ അവിടെ ഉണ്ടാവുമെന്ന് ആർക്കറിയാം… എന്റെ ഭാര്യയുടെ സ്വഭാവം വെച്ചു നോക്കിയാൽ ഞാൻ മനസ്സിൽ ഓർത്തു. സത്യം പറഞ്ഞാൽ നാട്ടിൽ പോകാൻ ഒട്ടും താൽപര്യമില്ല പക്ഷേ മകളെ ഓർത്തു മാത്രമാണ് പോകാൻ ഒരുങ്ങുന്നത് തന്നെ. കൊണ്ടുപോകാൻ അധികമൊന്നും ഇല്ലായിരുന്നു മകൾക്ക് വേണ്ടി ചിലത് ഒക്കെ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു, അതൊക്കെ ബാഗിൽ ഒതുക്കി വെച്ചു രാത്രി റൂമിൽ നിന്ന് ഇറങ്ങി കമ്പനി വണ്ടിയിൽ എയർ പോട്ടിൽ എത്തി, ചെക്കിങ്ങ് കഴിഞ്ഞു ഒരു ഭാഗത്ത് ഇരുന്നു നാട്ടിലെ കൂട്ടുകാരന് മെസേജു വിട്ടു.

ഫ്ലൈറ്റിൽ കയറി സീറ്റിൽ ഇരുന്നു കണ്ണടച്ചു ഒന്ന് ഉറങ്ങിയെങ്കിൽ നന്നായിരുന്നു. രാവിലെ വണ്ടിയുമായി കൂട്ടുകാരൻ എത്തിയിട്ടുണ്ടായിരുന്നു കാറിൽ കയറി വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് മകൾ നിൽക്കുന്നുണ്ടായിരുന്നു. അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു എന്തോ എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ മകൾ വലുതായിപ്പോയി അവൾ ഇന്നും എനിക്ക് പൊടി കുഞ്ഞാണ്.

“അമ്മ എവിടെ?..” ഞാൻ മകളോട് ചോദിച്ചു “അമ്മ എഴുന്നേറ്റില്ല..” എനിക്ക് ചിരിയാണ് വന്നത്, ഭർത്താവ് വിദേശത്ത് നിന്ന് ലീവിന് വന്നതാണ് നീണ്ട രണ്ടു വർഷം. ഞാൻ എന്റെ മുറിയിൽ കയറി അതെ എനിക്ക് പ്രത്യകിച്ചു ഒരു മുറി എന്റെ ഭാര്യ ആദ്യമെ ഒരുക്കി തന്നിരുന്നു അവളുടെ മുറിയിൽ എനിക്ക് പ്രവേശനമില്ല. വർഷങ്ങൾ കുറച്ചായി അവൾ എന്നെ അന്യനാക്കിയിട്ട്, മകൾ കൂടെ തന്നെയുണ്ട് ഇനി അവൾ എന്റെ കൂടെ തന്നെയുണ്ടാകും നിഴലായി അവിടെ യാണ് ഞാൻ തോറ്റു പോകുന്നത്. കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ മുന്നിൽ ദോശയും ചട്നിയുമായി ഒരാൾ ഞാൻ തല ഉയർത്തി ഒന്ന് നോക്കി ങ്ങേ.. ഞാൻ ഒന്ന് നടുങ്ങി അറിയാതെ പരിസരം മറന്നു വിളിച്ചു പോയി.. “അച്ചു..”

ആ അച്ഛാ എന്ന് മകൾ വിളി കേട്ടപ്പഴാണ് ഞാൻ ഞെട്ടിയത് അവൾ എന്റെ അച്ചു അവൾ ഒന്ന് എന്നെ നോക്കി ആ കണ്ണുകളിൽ അമ്പരപ്പ്, മുഖം കടലാസ് പോലെ വിളറിയിരി- ക്കുന്നു അവൾ വേഗം തിരിഞ്ഞു നടന്നു അവളാണോ മകൾ പറഞ്ഞ വേലക്കാരി ആന്റി എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി ഞാൻ വേഗം എഴുന്നേറ്റു അടുക്കയിലേക്ക് നടക്കാൻ തുടങ്ങി പെട്ടന്ന് ആരോ പിടിച്ചു വലിച്ച പോലെ അതെ ബന്ധങ്ങൾ, ഞാൻ തിരിഞ്ഞു നടന്നു മുറിയിൽ കയറി കട്ടിലിൽ കിടന്നു.. മകൾ അടുത്തു വന്നു.

” അച്ഛാ എന്തെ ഒന്നും കഴിക്കാത്തത്?.. “

“അച്ചന് വിശപ്പില്ല ഇത്തിരി ഉറങ്ങട്ടെ അച്ഛൻ മോളു അച്ഛന്റെ ബാഗിൽ നിന്ന് മോൾക്ക് കൊണ്ടു വന്നതൊക്കെ എടുത്ത് വെച്ചോളു..”

“ശെരി അച്ഛാ..” അവൾ ഓടി പോയി മനസ്സ് പായുകയാണ് വർഷങ്ങൾ പുറകോട്ട്അമ്മ, അച്ചൻ, ചേച്ചി, രണ്ട് അനിയത്തിമാർ, തൊട്ട് അടുത്ത വീട്ടിലെ പ്രഭേച്ചി, മകൻ ശീകുമാർ, മകൾ അർച്ചന എന്ന എന്റെ അച്ചു കഷ്ടപാട് കളുടെ നാളുകൾ അച്ചന്റെ വരുമാനം ഒന്നിനും തികയില്ലായിരുന്നു എങ്ങിനെയൊക്കയോ പഠിച്ചു, ടൂഷ്യനെടുത്തും രാത്രി കുമാരട്ടന്റെ മില്ലിലെ കണക്ക് നോക്കിയും പഠിക്കാൻ ഉള്ള പണം ഒപ്പിച്ചു. എം കോം വരെ പഠിച്ചു.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച പ്രായത്തിൽ അച്ചുവായിരുന്നു എന്റെ എല്ലാം, അവളുടെ സ്നേഹവും കൊഞ്ചലും.. എല്ലാം ശെരിയാകും നല്ല ഒരു ജോലി കിട്ടും വലിയ ഒരു വീടും കാറു ഒക്കെ ഉണ്ടാവും അന്നേരം ഈ പാവത്തിനെ മറക്കരുതെ എന്ന് തമാശയായിട്ട് പറഞ്ഞ- പ്പോഴും എനിക്ക് ദേഷ്യവും സങ്കടവും വരുമായിരുന്നു. അച്ചു കൂടെ ഇല്ലാത്ത ഒരു ലോകം എനിക്കു ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. അങ്ങനെയിരിക്കെ ആണ് ഗൾഫി ലേക്കു ഒരു ജോലി തരമായത്പ ക്ഷേ പോകാൻ കാശ് വേണം എന്ത് ചെയ്യും, അർച്ചന കൈയിലുള്ളതും കഴുത്തിലുള്ളതും ഊരി കൈയിൽ തന്നു ജയേട്ടാ ഇത് വിറ്റിട്ട് വേണ്ട കാശ് എടുത്തോളു എന്ന് പറഞ്ഞു.

എനിക്ക് എന്ത് പറയണം എന്നറിയാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു, പാവം അമ്മയും, ചേട്ടനും, ജോലി ചെയ്ത്കി ട്ടുന്ന വരുമാനത്തിൽ നിന്ന് ഊറ്റിയെടുത്തു ഉണ്ടാക്കിയതാ എന്റെ കൈയ്യിൽ തന്നിരിക്കുന്നത്.. എന്റെ കണ്ണ് നിറഞ്ഞു പോയി..

” ജയേട്ടാ എന്താ ഇത് നമുക്ക് വേണ്ടിയല്ലേ ജോലി ഒക്കെ കിട്ടിയാൽ നമുക്ക് വാങ്ങാല്ലോ ഇത് പോലത്തത്..”

വിസക്കുള്ളതായി, ടിക്കറ്റിനുള്ളത് കുമാരാട്ടനും തന്നു. നല്ല ഷർട്ടും പാന്റും ഒന്നുമില്ല, ബാഗും വാങ്ങണം എന്ത് ചെയ്യണമെന്നറിയില്ല അമ്മയുടെയും പെങ്ങൻമാരുടെയും കഴുത്തും കൈകളും എന്നേ ശൂന്യമായിരിക്കുന്നു… അതിനും അർച്ചന തന്നെ വഴി കണ്ടു.. തെങ്ങ്ഒ രു വർഷത്തേക്ക് പാട്ടത്തിന് കൊടുത്തു കിട്ടിയ കാശിന് കുറച്ച് ഷേട്ടും, പാന്റും, ബാഗും, ഷൂവും ഒക്കെ വാങ്ങി…” ആ അമ്മ യോടും മകളോടും എങ്ങിനെ നന്ദി പറയണമെന്നറിയില്ല”.. എന്ന് അച്ഛൻ പറഞ്ഞപ്പോൾ, അമ്മ പറഞ്ഞു

” അവൾ നാളെ ഇവിടേക്ക് വരണ്ടവളല്ലേ അവൻ നന്നായാൽ അവൾക്കും ഗുണമല്ലേ പിന്നെയെന്താ..”

വിചാരിച്ച പോലെ നല്ല ജോലി കിട്ടിയില്ല ഒരു ഫുഡ് സപ്ലൈ ചെയ്യുന്ന മെസിലായിരുന്ന ജോലി, ഓർഡർ അനുസരിച്ചു സാധനങ്ങൾ കൊണ്ട് കൊടുക്കുക, കുറേ നാൾ അങ്ങിനെ നിന്നു. അതിനിടയിൽ ഒരാളെ പരിചയപ്പെട്ടു ദൈവദൂതനെ പോലെയായിരുന്നു അയാൾ അധിക ദിവസങ്ങളിലും ഫുഡ് കൊണ്ട്എ ത്തിക്കുന്നത് ഞാൻ തന്നെയായിരുന്നു. അയാൾ എന്നെപ്പറ്റി എല്ലാം ചോദിച്ചു.. പേരു ജയന്ത്, കണ്ണുരാണ് സ്വദേശം എം. കോം വരെ പഠിച്ചു എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വല്ലാത്ത വിഷമം തോന്നി. ഉടനെ തന്നെ അദ്ദേഹത്തിന്റെ കമ്പനിയിൽ ഒരു fജോലി ശെരിയാക്കി തന്നു, പിന്നീട് തിരിഞ്ഞു നോക്കെണ്ടി വന്നില്ല ഉയർന്ന ശമ്പളം, കാറ് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു പക്ഷേ എന്റെ ജീവിതം തീറെഴുതി കൊടുക്കെണ്ടി വന്നു പിന്നിട്.

ദല്ലാളുമാർ വീട്ടിൽ കയറി ഇറങ്ങലായി പിന്നീട് വീട് എടുത്തിട്ട് ചേച്ചിയുടെ കല്യാണം നടത്താ- മെന്ന് അച്ഛനോട് ഞാൻ പറഞ്ഞു… വീടിന്റെ പണി തുടങ്ങി ഒരു വർഷം കൊണ്ട് വീട്ടിന്റെ പണി പൂർത്തിയായി ചേച്ചിയുടെ കല്യാണവും ഉടനെ ശെരിയായി, കല്യാണത്തിന് ഞാൻ നാട്ടിൽ വന്നു. മൂന്ന് വർഷത്തിന് ശേഷമാണ് നാട്ടിൽ വരുന്നത്, “അടുത്ത വരവിന് നമ്മുടെ കല്യാണം ” ഞാൻ അച്ചുവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു പിന്നെ എന്റെ കൂടെ അങ്ങു വന്നേക്കണം നമ്മൾ അടിച്ചു പൊളിച്ചങ്ങ് കഴിയാം. അവളുടെ മുഖം ചുവന്നു തുടുത്തു നുണക്കുഴി വിരിഞ്ഞു നിൽക്കുന്ന കവിളിൽ ഞാൻ അമർത്തി ചുംബിച്ചു.

തിരിച്ചു പോയ ഉടനെ എനിക്ക് പ്രമോഷൻ ആയി മാനേജർ പദവി കിട്ടി, നേരേ ഇളയ അനിയത്തിക്കും ആലോചനകൾ വന്നു… നല്ലതാണെന്ന് പറഞ്ഞപ്പോൾ ഇത്ര നല്ലത് ഇനി കിട്ടിയെന്ന് വരില്ല അച്ചൻ ഫോൺ വിളിച്ചു പറഞ്ഞു. ആ സാർ തന്നെ പൈസ തന്നു സഹായിച്ചു, ശ്രീനിവാസൻ എന്നാണ് അവരുടെ പേര്.. അനിയത്തിയുടെ കല്യാണം നടന്നു ഞാൻ പോയിരുന്നില്ല ഞാൻ ലിവ് കഴിഞ്ഞു വന്നിട്ട് ആറ് മാസമായിട്ടെ ഉണ്ടായിരുന്നുള്ളു… പുതിയ പോസ്റ്റും കിട്ടിയതല്ലേ നാട്ടിൽ പോയാൽ ശെരിയാവില്ലായിരുന്നു, അപ്പഴാ ശ്രീനി സാറിന് സുഖമില്ലാതായത് ഞാൻ തന്നെ- യായിരുന്നു എല്ലാ സഹായത്തിന്നും ഭാര്യയും മകളും കൂടെയുണ്ടായിരുന്നു സാറിനെ പോലെ ആയിരുന്നില്ല അമ്മയും മകളും. അദ്ദേഹത്തിന് അസുഖം കൂടി ഐസ് യുവിലായി എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു വിളിപ്പിച്ചു. ഞാൻ പോയി അദ്ദേഹത്തെ കണ്ടു അദ്ദേഹം പറഞ്ഞു

” ജയന്തേ.. നീ എന്നെ ഒന്ന് സഹായിക്കണം ഇല്ലന്ന് പറയരുത്…”

അത് കേട്ടിട്ട് ഞാൻ അമ്പരുന്നു ഞാൻ അവരെ സഹായിക്കാനോ!!

” സാർ പറയു ഞാൻ അത് പോലെ ചെയ്യാം ഞാൻ അദ്ദേഹത്തിന്റെ കയ്യ് പിടിച്ചു വാക്ക് കൊടുത്തു..”

” നീ എന്റെ മോളെ വിവാഹം കഴിക്കണം എന്റെ മോനെപ്പോലെയാണ് എനിക്ക് നീ എന്റെ ആഗ്രഹം സാധിച്ചു തരണം നീ..”

ഞാൻ ആകെ തരിച്ചു നിന്നു പോയി അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് എന്റെ കൈ വലിച്ച് എടുക്കാൻ കഴിഞ്ഞില്ല.. എനിക്ക് എന്റെ ജീവിതം അത് പോലെ തന്നെയായി.. എന്റെ ജീവിതമാണ് അവിടെ ഏറ്റെടുത്തത് എന്റെ അച്ചുവിനെ ഓർത്തു, അവൾ… ഇല്ല അവളെ മറന്നിട്ട് എനിക്ക് ഒന്നും വേണ്ടാ… ഒരു സൗഭാഗ്യവും, പക്ഷേ ഞാൻ അറിയാതെ എന്നെ തന്നെ എനിക്ക് നഷ്ടമായി, സാറ് സുഖമായി തിരിച്ചു വന്നു ഉടനെ നാട്ടിലേക്ക് പോയി കൂടെ ഭാര്യയും മകളും അദ്ദേഹം എന്റെ വീട്ടിൽ പോയി കല്യാണം ഉറപ്പിച്ചിട്ടാണ് തിരിച്ചു വന്നത്. അച്ചന് ഒരു ബിസിനസ്സ് തുടങ്ങാൻ ഏർപ്പാടും ചെയ്തു കൊടുത്തു എല്ലാം കൈവിട്ടു പോയന്ന് പിന്നീട് മനസ്സിലായി. ഞാൻ ആകെ തകർന്നു നാട്ടിലുള്ള കൂട്ടുകാരൻ വിളിച്ചു എന്നെ കുറേ കുറ്റപ്പെടുത്തി എല്ലാം കേട്ടു നിൽക്കുകയെ നിവൃത്തിയുണ്ടായിരുന്നു

കല്യാണത്തിന് നാട്ടിൽ വരില്ലന്ന് മാത്രമെ എനിക്ക് പറയാൻ കഴിഞ്ഞുള്ളു… ഗുരുവായൂരിൽ വരും അവിടെ വെച്ച് കല്യാണം നടത്തുക പിറ്റെന്ന് തിരിച്ചു വരുക, ആദ്യം അമ്മ എതിർത്തു അത് ശെരിയാവില്ല വീട്ടിൽ കുറച്ചു നാൾ താമസിക്കണം അവളെയും കൊണ്ട് അതാണ് ചടങ്ങ്, ഒരു ചടങ്ങും വേണ്ടാ എനിക്ക് ആ നാട്ടിൽ വരാൻ കഴിയില്ലന്ന് പറഞ്ഞു. എന്റെ അച്ചുവിന്റെ മുഖത്ത് ഞാൻ എങ്ങിനെ നോക്കും അച്ചുവിനെ കണ്ടാൽ ഞാൻ എന്നെ തന്നെ മറന്നുപോകും ശ്രീനിസാറിന് വാക്കു കൊടുത്തത് കാറ്റിൽ പറന്നു പോകും..

പക്ഷേ അവൾ എന്നെ തോൽപ്പിച്ചു അവർ വീടു വിറ്റു എങ്ങോട്ടോ പോയി എവിടെയാണന്ന് ആർക്കും അറിയില്ല കല്യാണം കഴിഞ്ഞ പിറ്റെന്ന് ഞാനും ശ്രീനി സാറിന്റെ മകൾ ശിൽപ്പയും, അല്ല എന്റെ ഭാര്യയും ഗൾഫിലേക്ക് പറന്നു, അവളുടെ കുറ്റമാണോ അതോ അച്ചു എന്ന എന്റെ സ്വപ്നം എന്നിൽ ഉള്ളതിനാ- ലാണോ ഞങ്ങളുടെ ദാമ്പത്യ ജീവിതം ഒരു നരകം തന്നെയായിരുന്നു. ഞാൻകുറേയൊക്കെ അഡ്ജസ്റ്റ് ചെയ്തു പക്ഷേ എവിടെയോ എന്തോ പാളിച്ച പറ്റി, എന്റെ ഭാര്യ എന്റെ കുഞ്ഞിന്റെ അമ്മയായി അവളെ ഞാൻ അച്ചു എന്ന് വിളിച്ചു അനഘ എന്നാണ് പേര്.

ഭാര്യക്ക് പഴയ സഹപാഠിയായി അടുപ്പമുള്ളത് ഞാൻ അറിഞ്ഞിരുന്നു, ആ ബന്ധം അവൾ വീണ്ടും തുടരുന്നു എന്നറിഞ്ഞപ്പോഴും ഞാൻ നിശബദനായി നിന്നതെ ഉള്ളു സ്വയം ഏറ്റുവാങ്ങിയ വിധി. എന്റെ ഭാര്യക്ക് ഇവിടെ മടുത്തപ്പോൾ നാട്ടിലേക്ക് താമസം മാറി അവളും മകളും നാട്ടിലേക്ക് പോയി ശ്രീനി സാർ ഇതിനിടയിൽ മരിച്ചു പോയിരുന്നു. ശിൽപ്പയെ നന്നാക്കി എടുക്കാമെന്ന് വെച്ചാൽ അവളുടെ അമ്മ നേരയാവണം അവരാണ് അവളെ ഇങ്ങനെയാക്കുന്നത് തന്നിഷ്ടക്കാരിയും അഹംഭാവിയുമാക്കുന്നത്. അച്ചുവിനെ ഓർക്കാത്ത ഒരു നിമിഷം പോലും ഉണ്ടാട്ടില്ല എന്റെ ജിവിതത്തിൽ, അവളെ ഒന്ന് കാണണം എന്ന് ഏറെ കൊതിച്ചിരുന്നതാണ് പക്ഷേ ഇവിടെ ഈ വേഷത്തിൽ കാണാൻ ഇടയായത്ഞാ ൻ കാരണമല്ലെ.

എന്റെ അച്ചു ഞാൻ ശബ്ദമില്ലാതെ കരഞ്ഞു എന്തോ ശബ്ദം കേൾക്കുന്നു വഴക്ക് പറയുന്നു ഓ ശിൽപ്പ എഴുന്നേറ്റു. അച്ചുവിനെയാകുമോ വഴക്ക് പറയുന്നത്? ഞാൻ വേഗം എഴുന്നേറ്റു ഹാളിൽ ചെന്ന്..

” ഓ.. വന്നോ.. എന്തെ വരാൻ തോന്നിയത്” ശിൽപ്പയുടെ പരിഹാസ വാക്ക് കേട്ടില്ലന്ന് നടിച്ചു.

” നീ ആരോടാ ഈ രാവിലെ തന്നെ വഴക്ക് ഉണ്ടാക്കുന്നത്..”

” സമയവും കാലവും നോക്കിയാണോ കാര്യങ്ങൾ പറയണ്ടത്..” ശിൽപ്പ പറഞ്ഞു

” ഡൈനിങ് മേശയിൽ ഭക്ഷണം വിളമ്പിവെച്ചത് അതുപോലെ തന്നെ ഒന്നും എടുത്തു മാറ്റിയില്ല എന്റെ കോഫിയും കിട്ടിയില്ല, വേലക്കാരി ഇരുന്നു സ്വപ്നം കാണുന്നു..”

ശിൽപ്പയുടെ ഈ സംസാരം കേട്ടിട്ട് എന്റെ ശരീരം ആകെ വിറച്ച് കയറി പക്ഷേ എനിക്ക് ഒന്നും പറയാൻ കഴിയാത്തതിന്റെ വേദന ഞാൻ അടക്കി പിടിച്ചു. ഞാൻ ഉണ്ടാക്കാം കോഫി എനിക്കും വേണം ഞാൻ നാട്ടിൽ വന്നാൽ അടുക്കളയിൽ കയറി പാചകം ഞാൻ തന്നെയാണ് ചെയ്യാറ്. ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അച്ചു പാത്രങ്ങൾ അടുക്കി പെറുക്കി വക്കുന്നു.

” അച്ചു നീ..” മുഴുവനാക്കുന്നതിന് മുന്നേ അവൾ വേഗം പുറത്തേക്ക് പോയിക്കളഞ്ഞു…

ഞാൻ കോഫി ഉണ്ടാക്കി ശിൽപ്പക്ക് കൊടുത്തു അവൾ കുളിച്ചു ഡ്രസ്സ് മാറി വന്നു എനിക്കൊന്ന് പുറത്തു പോകണം എന്ന് പറഞ്ഞു അവൾ കാറ് എടുത്തു പോയി. എനിക്ക് ശ്വാസം നേരെ വീണു, ഞാൻ നേരെ അടുക്കളയിലേക്ക് ചെന്ന്അ ച്ചുവിനെ അവിടെ കണ്ടില്ല പുറത്തുള്ള ഒരു മുറിയിൽ അവളെ കണ്ടു. ഞാൻ അവിടേക്കു കയറിച്ചെന്നു, അവൾ ബാഗ് ഒരുക്കുകയാണ്.

” അച്ചു..” എന്റെ വിളികേട്ട് അവൾ ഞെട്ടി..

” നീ എങ്ങിനെ ഇവിടെ വന്നു?.. അമ്മ എവിടെ?.. ശ്രീക്കുട്ടനോ?..അവർ എവിടെ?..” ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

” അറിഞ്ഞിട്ട് എന്ത് വേണം?..”

അടഞ്ഞ ശബ്ദത്തിലാണെങ്കിലും വാക്കു- കൾക്ക് നല്ല കട്ടിയുണ്ടായിരുന്നു.

” അച്ചു മോളെ എന്നോട് പൊറുക്കു..”

” നിങ്ങൾ പോകു… നിങ്ങളുടെ അന്തസ്സിന് ചേർന്നതല്ല വേലക്കാരി താമസിക്കുന്ന ഈ മുറിയിൽ വരുന്നത്..”

” അച്ചു നീ എന്റെ ശവത്തിൽ കുത്താതെ..” അവൾ ഒന്ന് ചിരിച്ചു…

” ഞാൻ പോകുകയാണ്, ഭാര്യ വന്നാൽ പറഞ്ഞേക്കു..”

” എവിടെ പോകും നീ..”

” വേണ്ടാ നീ ഇവിടെ നിൽക്കു.. ഞാൻ നാളെ നിന്നെ കൊണ്ടാക്കാം.. എനിക്ക് എല്ലാരെയും കാണാണം..”

” ആരെ …? “

” അമ്മ, ശ്രീക്കുട്ടൻ..”

” അവരെ കാണാൻ പറ്റില്ല..”

” എന്ത്? നീ എന്താ പറയുന്നത്…” അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.

” അവർ ഇല്യാ എന്നെ ഒറ്റക്കാക്കിയിട്ട് പോയി എനിക്ക് ആരുമില്ലാതായി. ജീവിക്കാൻ വേണ്ടി ഞാൻ..”

അവൾ ഏങ്ങി കരഞ്ഞു എന്റെ നെഞ്ചിൻ കൂട് പൊട്ടി ചോര ഒഴുകുന്ന പോലെ തോന്നി…
വായിലും തൊണ്ടയിലും ചോരച്ചുവ.

” മോളെ അച്ചു..” ഞാൻ അവളെ ഒറ്റപ്പിടുത്തം എന്റെ നെഞ്ചോട് വരിഞ്ഞു മുറുക്കി.

” ഇല്ല..നീ തനിച്ചല്ല ഞാൻ ഉണ്ട് നിനക്ക്.. വാ..” അവൾ കുതറി മാറി ചുമരോട് ചാരി നിന്നു ജയേട്ടൻ പോകു ..വേഗം

“ഇല്ല നി പോകരുത് അച്ചു എനിക്ക് കുറേ പറയാൻ ഉണ്ട് അത് കേൾക്കണം ഇപ്പോ നീ പോകരുത് ഞാൻ അത് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇടറി ഞാൻ വേഗം അവിടെ നിന്ന് ഇറങ്ങി നേരം ഇരുട്ടു പരന്നു സമയം 7 മണിയായി ശിൽപ്പയെ കാണുന്നില്ല ഞാൻ ഫോൺ വിളിച്ചു ഫോൺ സ്വിച്ച് ഓഫ്അ വളെയു കാത്ത് ഏറെ നേരം ഞാൻ ഇരുന്നു എന്നും രാത്രിയാവും അമ്മ വരുന്നത് എന്ന് മകൾ പറഞ്ഞിരുന്നു. ഉറക്കം വന്നപ്പോൾ പോയി കിടന്നു മകളെ ചേർത്തു പിടിച്ച് കിടന്നു ഉറങ്ങി, രാവിലെ എഴുന്നേറ്റപ്പോൾ തല ചുറ്റുന്ന പോലെ തോന്നി അൽപ്പസമയം ഇരുന്നു അടുക്കളയിൽ പോയി അച്ചു ചായയുമായി വരുന്നു, ” മോൾ എഴുന്നേറ്റോ . അവൾ ചോദിച്ചു ഇല്യാ .. ഇന്നലെ അവളുടെ അമ്മ വന്നില്ല ഫോൺ സ്വിച്ച് ഓഫാണ് അതും പറഞ്ഞു ഞാൻ അച്ചുവിനെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു സഹതാപമാണോ പരിഹാസമാണോ ആ മുഖഭാവം എനിക്ക് വേർതിരിച്ച് എടുക്കാനാവുന്നില്ല. ഞാൻ ചായയുമായി മുറിയിലേക്ക് പോയി ഫോൺ റിങ്ങ് ചെയ്യുന്നുഏതോ നമ്പർ ഞാൻ ശ്രീനാഥിന്റെ കൂടെയാണ് മകളെ നിങ്ങൾ എടുത്തോളു എന്നെ ഇനി അന്വേഷിക്കണ മെന്നില്ല ഡിവോഴ്സ് നോട്ടിസ് കിട്ടിയാൽ വേണ്ടത് പോലെ ചെയ്യുക. തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുന്നേ ഫോൺ കട്ടായി. കണ്ണുകളിൽ ഇരുട്ട് കലർന്നു, ഞാൻ വീണു പോകുമോ എന്ന് തോന്നി. ഞാൻ കിടക്കയിൽ ഇരുന്നു..

“അച്ചാ അമ്മ ” മോളുടെ ചോദ്യം എന്നെ ഉണർത്തി

” ഇല്യാ അമ്മ ഇനി വരില്ല” ഞാൻ പറഞ്ഞു

അവളുടെ കൈയ്യ് പിടിച്ച് അടുക്കളയിൽ നടന്നു….” അച്ചു ഞാൻ വിളിച്ചു അവൾ അടുക്കള വാതിലിൽ നിൽപ്പുണ്ടായിരുന്നു എന്റെ മോളെ നി ഒന്ന് കുളിപ്പിക്കു.. ഇനി അവളെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു അവളുടെ അമ്മ പോയി ഫോൺ വന്ന വിവരങ്ങൾ എല്ലാം ഞാൻ അച്ചുവിനോട് പറഞ്ഞു

മകൾ ഒന്നും മനസ്സിലാകാതെ എന്നെയും അച്ചുവിനെയും മാറി മാറി നോക്കി …