മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പ്രണവപല്ലവി (ഭാഗം 10 )
പ്രണവിനൊപ്പം തിരികെ റൂമിലേക്ക് നടക്കുമ്പോൾ പല്ലവിയുടെ ഹൃദയതാളം ഉയർന്നിരുന്നു.
തങ്ങൾ മാത്രമുള്ള നിമിഷങ്ങളിൽ പ്രണവിന്റെ ഒരു നോട്ടം പോലും തന്നെ തരളിതയാക്കുന്നത് അവളറിഞ്ഞു.
ഷെൽഫിൽ നിന്നും ഡ്രെസ്സുമെടുത്ത് കുളിക്കാനായി ഓടിക്കയറി പല്ലവി.
അവളുടെ പരിഭ്രമം കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു.
ഫ്രഷ് ആയി വന്നപ്പോൾ റൂമിൽ അവനുണ്ടായിരുന്നില്ല. ബാൽക്കണിയിലേക്കിറങ്ങാൻ അവളാഗ്രഹിച്ചു.
ബാൽക്കണിയിലെ വാതിൽ തുറന്ന് ഇറങ്ങിയപ്പോൾ തന്നെ നിശാഗന്ധിയുടെ സുഗന്ധം അവളിലേക്കൊഴുകിയെത്തി. ബാൽക്കണിയിയിലെ ഒരു വശത്തായി നിറയെ പൂത്തുകിടക്കുന്ന നിശാഗന്ധി കണ്ടവൾ ആശ്ചര്യപ്പെട്ടു.
കൈ എത്തി നോക്കിയെങ്കിലും അവൾക്കത് പൊട്ടിച്ചെടുക്കാനായില്ല. നേരിയ നിരാശ കലർന്ന ഭാവത്തിൽ തിരിഞ്ഞതും താൻ എവിടെയോ ഇടിച്ചു നിന്നെന്ന് മനസ്സിലായി.
മുഖമുയർത്താതെ തന്നെ അവൾ പിന്തിരിഞ്ഞു.
രാത്രിയിലെ ഇളംകാറ്റ് തട്ടിത്തലോടി കടന്നുപോകുമ്പോൾ ഇളകിയാടുന്ന അവളുടെ നീളൻ മുടിയും നിശാഗന്ധിയുടെ സൗരഭ്യവും തന്നോട് ചേർന്ന് നിൽക്കുന്ന പാതിയും. അവന്റെ വികാരങ്ങളെ ഉണർത്തി തുടങ്ങിയിരുന്നു.
അവളിലേക്ക് ഒന്നുകൂടി അമർന്നുകൊണ്ട് കൈയെത്തി നിശാഗന്ധി പൂവിൽനിന്നും ആദ്യമായവൻ പൂവ് പൊട്ടിച്ചു.
പല്ലവിയുടെ ശ്വാസഗതി ഉയരുന്നുണ്ടായിരുന്നു.
അഴിഞ്ഞുകിടക്കുന്ന അവളുടെ മുടിയിൽ നിശാഗന്ധി വച്ചശേഷം അവനാ ഗന്ധം ആഞ്ഞു ശ്വസിച്ചു.
അടിമുടി കുളിർ കോരി പല്ലവി വിറച്ചുപോയി.
ഇളം ചൂടുള്ള അവന്റെ വിരലുകൾ തലമുടി ഒരു വശത്തേക്ക് വകഞ്ഞു മാറ്റുന്നതും അവന്റെ ചുടുനിശ്വാസം കഴുത്തിൽ പതിക്കുന്നതും അവളറിഞ്ഞു.
തളർന്നുകിടന്ന നാഡീഞരമ്പുകളിൽ ഉണർവ് ലഭിച്ചതുപോലെ അവനെ തള്ളിമാറ്റി അകത്തേക്ക് ഓടാനായി തിരിയും മുൻപേ അവന്റെ കൈകൾ അവളെ നെഞ്ചോട് ചേർത്തിരുന്നു.
ആ കണ്ണുകളിൽ അലയടിച്ചുയരുന്ന പ്രണയവും കുസൃതിയും താങ്ങാനാകാത്തതുപോലെ അവൾ മുഖം കുനിച്ചു.
ടോപ്പ് തെല്ലുയർത്തി അവന്റെ കൈകളുടെ ചൂട് നഗ്നമായ ഇടുപ്പിൽ അമർന്നപ്പോൾ അവളൊന്ന് പിടഞ്ഞുയർന്നു. പിൻകഴുത്തിൽ ഇടംകൈ ചേർത്തവൻ അവളുടെ അധരങ്ങൾ ഞൊടിയിടയിൽ കവർന്നു. ശ്വാസം കിട്ടാതെ അകന്നും ഒന്നായും എത്രനേരമെന്നറിയാതെ… നാവിൽ ഇളംചോരച്ചവർപ്പ് അറിയാതെ ഇരുവരും മറ്റേതോ ലോകത്തെ ലാസ്യമായ അനുഭൂതിയിൽ ലയിച്ചിരുന്നു.
കിടക്കണ്ടേ എന്ന് പറഞ്ഞവൻ ഇരുകൈകളിലുമായി പൂക്കൂട ഉയർത്തുന്ന ലാഘവത്തോടെ അവളെ എടുത്തുയർത്തി.
അവന്റെ കൈകൾ തലയിണയാക്കി അവന്റെ ഇടനെഞ്ചിൽ അവൾ ശാന്തമായി ഉറങ്ങി. അവളെ ഇരുകൈകളാലും പുണർന്നുകൊണ്ട് അവനും.
പിറ്റേന്ന് കണ്ണ് തുറക്കുമ്പോൾ അവന്റെ കരവലയത്തിൽ നിന്നും ഇതുവരെ അകറ്റിയില്ലെന്നത് അവൾക്ക് അദ്ഭുതമായിരുന്നു. പതിയെ അവന്റെ കൈകളിൽ നിന്നും മാറി എഴുന്നേറ്റതും അവന്റെ കൈകൾ വലിച്ചവളെ ബെഡിലേക്ക് ഇട്ടിരുന്നു.
ചുമ്മാ.. എന്ന് പറഞ്ഞ് അവളുടെ മൂക്കിൻത്തുമ്പിൽ മൂക്കുരസി അവൻ പറഞ്ഞു.
മനോഹരമായൊരു പുഞ്ചിരി അവനായി അവൾ നൽകി.
നാളെ പവിമോളുടെ വീട്ടിൽ പോകണം കേട്ടോ പ്രണവ്.. കഴിക്കുന്നതിനിടയിലാണ് രമ്യ പറഞ്ഞത്.
ശരിയെന്ന് തല കുലുക്കി കൊണ്ടവന്റെ നോട്ടം എത്തിനിന്നത് പവിയിലായിരുന്നു.
അവളുടെ മുഖത്തെ സന്തോഷം അവന്റെ മുഖത്തേക്കും പടർന്നു.
രമ്യയും പ്രകൃതിയും പവിയും അടുക്കളയിലാണ്. കാര്യങ്ങൾ പറഞ്ഞും ചിരിച്ചും അവർ പാചകം ചെയ്യുന്നു. രണ്ടു മൂന്ന് പ്രാവശ്യം പ്രണവ് അതുവഴി അവളെ കാണാനായി വന്നു. അതെല്ലാം അവർ കാണുകയും പ്രകൃതി അതിനവളെ കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പവീ… എനിക്കൊരു ജ്യൂസ് വേണം. റൂമിൽ കാണും ഞാൻ കൊണ്ട് വരണേ… എന്നവൻ പല്ലവിയോട് പറഞ്ഞതും അവളുടെ കൈയിലിരുന്ന പാത്രം ഞെട്ടലിൽ തറയിൽ വീണതും ഒരുമിച്ചായിരുന്നു.
ദയനീയനോട്ടം അവന് സമ്മാനിച്ചുകൊണ്ടവൾ എല്ലാവരെയും നോക്കി. ചിരിയമർത്തി നിൽക്കുന്ന അമ്മയെയും ചേച്ചിയെയും കണ്ടവൾക്ക് ചമ്മൽ തോന്നി.
പ്രണവിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ഓറഞ്ച് എടുത്തവൾ തൊലി കളയാൻ തുടങ്ങി.
ജ്യൂസ് നിറച്ച ഗ്ലാസ്സുമായി അവൾ റൂമിലേക്ക് എത്തിയപ്പോൾ കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു പ്രണവ്.
അവന്റെ ചിരി കണ്ടപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു.
കല്യാണം കഴിഞ്ഞിട്ട് മൂന്ന് ദിവസമേ ആയുള്ളൂ എന്നിട്ടും എന്നെ വേണ്ട. എപ്പോഴും അമ്മയും അവളും മതിയല്ലേ.. കപടമായ പിണക്കത്തോടെ അവൻ മുഖം തിരിച്ചു.
പിണങ്ങിനിൽക്കുന്ന കുഞ്ഞിനെപ്പോലെ അവൾക്കവനോട് വാത്സല്യം തോന്നി.
കുഞ്ഞാവ പിണങ്ങേണ്ട കേട്ടോ.. ദാ ജ്യൂസ് കുടിക്ക്.. അവന്റെ താടിത്തുമ്പിൽ പിടിച്ച് കൊഞ്ചലോടെ അവൾ പറഞ്ഞു.
ഒരു കൈകൊണ്ട് ജ്യൂസ് വാങ്ങി ടേബിളിൽ വച്ചുകൊണ്ട് മറുകൈകൊണ്ട് അവനവളെ വിളിച്ച് മാറിലേക്കിട്ടു.
വിട്ടേ.. അവരെല്ലാം അപ്പുറത്തുണ്ട് അവൾ കിടന്നു കുതറി.
അടങ്ങിക്കിടക്ക് പെണ്ണേ.. അവരാരും ഇങ്ങോട്ട് വരില്ല. അവനവളുടെ കവിളിൽ കുത്തിപ്പിടിച്ച് കൊണ്ട് മുഖം അവളുടെ മുഖത്തേക്ക് താഴ്ത്തിയതും
മാമാ.. എന്ന വിളിയോടെ ഋഷി വന്നതും ഒരുമിച്ചായിരുന്നു. പ്രണവിന്റെ പിടിയിൽ നിന്നും അവൾ പിടഞ്ഞു മാറി.
ഈ കുരിപ്പ്… പ്രണവ് തലയ്ക്ക് കൈതാങ്ങി. പല്ലവി ചിരി തുടങ്ങി.
അച്ഛ പറഞ്ഞു മാമനെ വിളിച്ചു കൊണ്ട് വരാൻ.. നിഷ്കളങ്കമായി കൊഞ്ചലോടെ മോൻ പറഞ്ഞു.
അളിയനാണത്രെ അളിയൻ… പിറുപിറുത്തുകൊണ്ട് കുഞ്ഞിനെയും എടുത്ത്
“നിന്നെ എന്റെ കൈയിൽ തന്നെ കിട്ടുമെടീ ” എന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി.
അളിയാ.. വാ കാരംസ് കളിക്കാം.. പ്രണവിനെ കണ്ട ശരത് വിളിച്ചു. പ്രരുഷും പ്രത്യഷും കൂടെയുണ്ടായിരുന്നു.
നിങ്ങൾ ഇനിയെന്നാ ദുബായിയിൽ തിരികെ പോകുന്നത് പ്രണവ് ചോദിച്ചു.
ഒരു മാസം ഉണ്ട് അളിയാ ഇവിടെ.. ശരത് മറുപടി പറഞ്ഞു.
ഇങ്ങനെയാണെങ്കിൽ ദുബായ് ടിക്കറ്റ് എടുത്ത് തന്ന് അച്ഛനെയും മോനെയും ഞാൻ കടൽ കടത്തേണ്ടി വരും.. പ്രണവ് കുറുമ്പോടെ പറഞ്ഞു.
എന്തിന്.. അപ്പോൾ അവളോ… ശരത് ചോദിച്ചു.
അവളെന്റെ കഞ്ഞിയിൽ പാറ്റയിടാറില്ല.. പ്രണവ് മറുപടി പറഞ്ഞു.
അതുകേട്ടതും കാര്യം മനസ്സിലായപോയ പോലെ കൂട്ടച്ചിരി ഉയർന്നു.
അപ്പോൾ അളിയന് ഇതുവരെ കഞ്ഞി കുടിക്കാറായില്ല അല്ലേ.. ശരത് തിരികെ ചോദിച്ചു.
ആണോ ഏട്ടാ.. പ്രരുഷും ചോദിച്ചു.
ഇല്ലെടാ.. ചുണ്ട് കൂട്ടിക്കൊണ്ട് പ്രണവ് പറഞ്ഞു.
കളി പറഞ്ഞും മോനോട് കളിച്ചും അവർ സമയം നീക്കി.
അളിയന് ശരിക്കും വിഷമമുണ്ടോ.. കുറേ നേരത്തിനൊടുവിൽ ശരത് ചോദിച്ചു.
അത് കേട്ടതും പ്രണവിന്റെ മുഖത്ത് ചിരി വിരിഞ്ഞു. ശരീരം മാത്രമല്ലല്ലോ അളിയാ ദാമ്പത്യബന്ധത്തിന്റെ അടിത്തറ. മനസ്സ് കൊണ്ട് ആദ്യം അവൾക്കെന്നെ അറിയാൻ സമയം കൊടുത്തിട്ടുണ്ട്. അതുകഴിഞ്ഞ് മാത്രമേ പൂർണ്ണമായും അവളെന്റേത് ആകുള്ളൂ. പിന്നെ ഇടയ്ക്കൊക്കെ കട്ട് തിന്നുന്നതും ഒരു രസമല്ലേ… ഒരു കണ്ണിറുക്കി കൊണ്ട് പ്രണവ് ചിരിച്ചു.
അവന്റെ ചുണ്ടിലെ ചിരി മറ്റുള്ളവരിലേക്കും പടർന്നു. കാര്യം മനസ്സിലാകാതെ ഋഷി മോനും ആ ചിരിയിൽ പങ്ക് ചേർന്നു.
ഊണ് കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുകയായിരുന്നു എല്ലാവരും. ഋഷി ഉറങ്ങിയിരുന്നു.
പ്രകൃതിയുടെ മടിയിൽ തലവച്ച് ശരത് കിടന്നു. പ്രദീപ് രമ്യയുടെ ചുമലിലേക്ക് ചാഞ്ഞിരിപ്പുണ്ട്. പ്രത്യഷ് പ്രണവിന്റെ മടിയിൽ തല വച്ച് കിടക്കുന്നു. പ്രരുഷ് പവിയോട് കത്തിയടിക്കുന്നു. പ്രണവിന്റെ മിഴികൾ പല്ലവിയെ തേടിയെത്തുന്നതും അവന്റെ മിഴികൾ അവളോട് മൗനമായി കുസൃതി കാട്ടുന്നതും രമ്യ കണ്ടു.
പ്രണവ് നീ പല്ലവിയുമായി പുറത്ത് പോയിട്ട് വാ. നാളെ മോളുടെ വീട്ടിൽ പോകുവല്ലേ. എല്ലാവർക്കും വേണ്ട ഡ്രസ്സുകൾ എടുക്കണം.. രമ്യ പറഞ്ഞു.
ശരിയെന്ന് പറഞ്ഞുകൊണ്ട് പ്രണവ് റൂമിലേക്ക് നടന്നു. പോകുന്നതിനിടെ കണ്ണുകൾ കൊണ്ട് മുകളിലേക്ക് പെട്ടെന്ന് വരാനായി പല്ലവിയോട് പറയാതെ പറഞ്ഞു.
അവന് പിന്നാലെ പവിയും റൂമിലെത്തി.
അകത്തുകയറിയതും അവനവളെ വലിച്ച് മാറോട് ചേർത്തിരുന്നു. അത് പ്രതീക്ഷിച്ചതുപോലെ അവൾ അവനോട് ചേർന്ന് അടങ്ങിനിന്നു.
ചുരിദാർ വേണ്ട സാരി മതി.. കേട്ടോ.. അവളുടെ ചെവിയിലായി അവൻ മന്ത്രിച്ചു.
ഫ്രഷ് ആയിവന്ന പ്രണവ് കണ്ടത് സാരിയുടെ മുന്താണി തോളിലിട്ട് പ്ലീറ്റ്സ് എടുക്കാൻ കഷ്ടപ്പെടുന്ന പല്ലവിയെയാണ്.
പൊട്ടിവന്ന ചിരി കടിച്ചമർത്താൻ പറ്റാതെ അവൻ ചിരിച്ചുപോയി.
ഞാൻ അമ്മയെ വിളിക്കാം.. എനിക്കിതറിയില്ല ജാള്യതയോടെ പറഞ്ഞുകൊണ്ടവൾ വാതിലിനടുത്തേക്ക് നടന്നു.
ഇതിന് അമ്മ വേണ്ടെടോ ഞാൻ മതിയെന്ന് പ്രണവ് പറഞ്ഞതും വേണ്ടെന്ന അർത്ഥത്തിൽ അവൾ തല വെട്ടിച്ചു.
വേണമെന്ന ഭാവത്തിൽ പ്രണവ് തലയാട്ടി.
യൂട്യൂബിന്റെ സഹായത്തോടെ പ്ലീറ്റ്സ് ശരിയാക്കി അത് തിരുകുമ്പോൾ അവന്റെ കൈകൾ അവളുടെ നാഭിച്ചുഴിയിൽ അമർന്നു.
സ്സ്.. എന്ന ശബ്ദത്തോടെ അവൾ ഉയന്നു. മിഴികൾ മിഴികളുമായി പ്രണയം പങ്കുവച്ച നിമിഷം. ഒടുവിൽ ഇരുകൈയിലും പ്രണവ് തന്നെ കോരിയെടുക്കുന്നതും ബെഡിലേക്ക് കിടത്തുന്നതും അവളറിഞ്ഞു.
ഉദരഭാഗത്തെ സാരി വകഞ്ഞുമാറ്റി സ്വർണ്ണരാജികൾ മയങ്ങുന്ന ആലിലവയറിൽ അവന്റെ നോട്ടം തങ്ങി.
നാണം കൊണ്ട് ചുവന്ന മുഖത്തോടെ അവൾ കണ്ണുകൾ ഇറുകെയടച്ചു.
തുടരും….