കരുതൽ
രചന :വിജയ് സത്യ
രാവിലെ നാസ്ത കഴിഞ്ഞു വീണ്ടും ബെഡ്റൂമിൽ കേറി കിടന്നപ്പോൾ ഉമ്മർ കുട്ടിയുടെ കൂടെ ഭാര്യ കുഞ്ഞായിഷുവും കേറി കിടന്നു.
പിള്ളേരൊക്കെ സ്കൂളിൽ പോയാൽ എന്നും ഞാൻ ഇവിടെ തനിച്ച് കിടക്കുകയാണെന്നു ഇക്കായ്ക്കു അറിയാലോ ?
ഒക്കെ എനിക്കറിയാം കുഞ്ഞായിഷു.. ഗൾഫിലുള്ള കടയൊക്കെ നോക്കാൻ ആളുണ്ടെങ്കിലും ക്യാഷ് കൗണ്ടറിൽ ഞാൻ ഇല്ലാതെ അവിടെ ഒരു നിമിഷം പോലും ശരിയാവില്ല.. അതുകൊണ്ടല്ലേ അന്നെ ഇവിടെ കുഞ്ഞുങ്ങളെ നോക്കാൻ വിട്ടു ഞാൻ അവിടെ കഴിയുന്നത്.. അതും പറഞ്ഞു ഉമ്മർ കുട്ടി ആയിഷുവിനെ കെട്ടിപ്പിടിച്ചു.
ആയ്യോ ഇപ്പോൾ ചുമ്മാ കിടന്നതാണ്…..വേദനിക്കുന്നു ഇക്കാ… കൂടെ ഒന്നിച്ച് ജീവിക്കുന്ന എല്ലാ ദമ്പതികളെ എന്നും അത് ഇല്ലാത്തതുകൊണ്ട് തഴമ്പ് ഒക്കെ പോയിട്ട് യോ iനിക്ക് അകം ഭയങ്കരം വേദനയാണ്..
ഇക്ക വന്നു ഇങ്ങനെ സ്നേഹിച്ച് കുറച്ചുദിവസം ഇവിടെ നിന്ന് താഴമ്പൊക്കെ പിടിച്ചു വേദന പോകുമ്പോഴേക്കും നിങ്ങൾ നാടുവിടുമല്ലോ..
ആയിഷു ഉമ്മർ കുട്ടിയുടെ കര വലയത്തിൽ കിടന്ന് പരിഭവം പറഞ്ഞു
താഴമ്മ്പോ.. ഹ ഹ…ഓഹോ അങ്ങനെ ഒരു സംഭവം ഉണ്ടോ.. സ്ത്രീകൾക്ക് ലൂബ്രിi ക്കേഷൻ കുറയുന്നത് കൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നത്..
ആ എനിക്കറിയില്ല..
അവർ അങ്ങനെ കുറെ സമയം കിടന്നു.
അല്പം കഴിഞ്ഞു…
ഉമ്മർകുഞ്ഞി തന്റെ പുതിയ ഫോർച്ചുണർ കാർ എടുത്തു പുറത്തിറങ്ങി നമ്പർ ഫ്ലാറ്റ് പിടിപ്പിക്കണം .R T O ഓഫീസിൽ രൂപ പതിനായിരം കൊടുത്തു ഇഷ്ടമുള്ള നമ്പർ തന്നെ എടുത്തു .ഏറ്റവും നല്ല മണമുള്ള ഇന്റീരിയർ സ്പ്രൈ ഗൾഫിൽ നിന്നും കൊണ്ട് വന്നിരുന്നു .അതു മുഴുവനും കാറിൽ അടിച്ചു പിടിപ്പിച്ചിട്ടിട്ടുണ്ട് .അവനു ദൈവത്തിനു തന്നോടുള്ള സ്നേഹത്തിൽ അഭിമാനം തോന്നി .എത്ര തെiണ്ടികളാണ് മുക്കാൽ ചക്രം കൈയിൽ ഇല്ലാണ്ട് തെ ണ്ടി നടക്കുന്നത് .ഇവിടെ സ്വന്തമായി വീടില്ലാത്ത എത്ര ജന്മങ്ങൾ അലയുന്നു . സ്വന്തമായി വാഹനമോ .കുടുംബമോ ,ഭാര്യയോ മക്കളോ ഇല്ലാത്ത എത്ര മനുഷ്യരാണ് ലോകം ഒട്ടുക്കും .ഓർക്കുമ്പോൾ ഉമറിന് ദൈവത്തോട് ബഹുമാനം വർദ്ധിച്ചു .തനിക്കു വേണ്ടി ദൈവം എന്തൊക്കെയാണ് ഒരുക്കിത്തന്നത് ഇപ്പോഴും നല്ല ആരോഗ്യം ഉള്ള ബാപ്പ ഉമ്മയും .സുന്ദരികളിൽ സുന്ദരിയായ ഭാര്യ മൂന്നു കുട്ടികൾ ,രണ്ടു പെണ്ണും ഒരാണും .മൂത്തതും അതിന്റെ ഇളയത്തും പെണ്ണാണ് .അപ്പോൾ ഒരാണിന് ആശിച്ചു അതു തന്നു .മൂത്തവൾ സമ്ന ഉമ്മർ പ്ലസ് ടു വിനു പഠിക്കുന്നു .അതിനു താഴെയുള്ളവൾ സിയാന ഉമ്മർ ഏഴില് പഠിക്കുന്നു .ആൺകുട്ടിയെ അടുത്ത വർഷം കിന്റർ ഗാർഡനിൽ ചേർക്കാൻ ഉള്ളതാ. അഞ്ചേക്കർ വളപ്പിൽ വലിയ വീട് അനിയന്മാർക്കും പെങ്ങൾമാറും വേറെ പുരയിടവും സൗകര്യങ്ങളും .ഏതായാലും തന്റെ ബാപ്പ അബൂബക്കർ ഹാജിയുടെ കഠിന പ്രയത്നം കാരണം ഒരു പാട് സാമ്പത്തു കുടുബത്തിൽ ഉണ്ടായിരുന്നു .കുടുബം നന്നായി പോകുന്നു .അതിനിടയിൽ താനും ഗൾഫിൽ പോയിട്ട് സൂപ്പർ മാർക്കറ്റ് തുടങ്ങി .അതിൽ നിന്നും പിന്നെ കടല് പോലെ സമ്പാദ്യം തന്റെ കൈയിൽ കുമിഞ്ഞു..
കാറിന്റെ നമ്പർ പ്ലേറ്റ് പിടിപ്പിച്ചു തിരിച്ചു വരവേ ഉറ്റ സുഹൃത്ത് ബീരാൻ മൈബൈലിൽ വിളിക്കുന്നു.
“ഗഫൂറിന്റെ നിക്കാഹിനു വരുന്നില്ലേ നീ ഉമ്മറെ “
“വരൂന്നു ..വൈകിട്ട് ഞാൻ നിന്റെ വിട്ടിൽ വരാം ഇന്നു എന്റെ വണ്ടിയിൽ പോകാം എന്തെ ” ഉമ്മർ ചോദിച്ചു?
“ഓക്കേ എന്നാൽ ഉമ്മറെ “
“അപ്പോൾ നിന്റെ പാസ്പോർട്ട് പോയത് തന്നെ അല്ലേ “
“അതിന്റെ ഒരു വിവരവും ഇല്ല ബീരാനെ .സന്തോഷത്തിലും ഒരു ദുഃഖം ഉമറിന്റെ എന്തെന്നാൽ ,ഇപ്രാവശ്യം വരുമ്പോൾ നെടുമ്പശ്ശേരി എയർപോർട്ടിൽ വെച്ച് പാസ്പോർട്ടും മറ്റു രേഖകൾ അടങ്ങിയ ഒരു ബാഗ് മറന്നു വെച്ചു .തിരിച്ചു ചെന്നിട്ട് അന്വേഷിച്ചപ്പോൾ എല്ലാവരും കൈ മലർത്തി .CCTV യിൽ നോക്കി ആരോ എടുത്തു കൊണ്ട് പോകുന്നത് കണ്ടു എന്നുമാത്രം എയർപോർട്ട് അധികൃതർ പറഞ്ഞു .കിട്ടിയാൽ വിവരം അറിയിക്കാം .അഡ്രെസ്സ് നൽകാനും .ഞാൻ അഡ്രെസ്സ് കൊടുത്തു ഇങ്ങു പോന്നു .ഇനിയെല്ലാം പടച്ചോന്റെ കൈയിൽ .
നീ വൈകിട്ട് റെഡി ആയി നില്ക്കു .കുറെ നാളായി ഒരു കല്യാണം കൂടിട്ടു നാട്ടിലെ ” “ഓക്കേ നീ വൈകിട്ട് പോരൂ “
ബീരാൻ സമ്മതിച്ചു .
തിരിച്ചു വീട്ടിലേക്കു വണ്ടിയിൽ വരുമ്പോൾ ,വീടിനടുത്തുള്ള വഴിയിലിലൂടെ മകൾ സാമ്ന ക്ലാസ്സ് കഴിഞ്ഞു നടന്നു വരുന്നു .അവൾ വീടിന്റെ ഗേറ്റിനടുത്തു എത്തി .ഉമറിന് വീണ്ടും മൊബൈലിൽ കാൾ വന്നു .
അയാൾ ഫോണിൽ സംസാരിച്ചു കൊണ്ട് സ്വന്തം വീടിന്റെ ഗേറ്റിനു സമീപത്തു ഓരം ചേർത്ത് വണ്ടി നിർത്തി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു
പെട്ടെന്ന് രണ്ടു ബൈക്കിൽ നാലു മുതിർന്ന സ്കൂൾ കുട്ടികൾ ഗേറ്റിനു സമീപത്തു വന്നു നിന്ന് കുറച്ച് സമയം അവിടെ കറങ്ങുന്നതു ഉമ്മർ കാറിനകത്തു നിന്ന് കണ്ടു .
ആ പിള്ളേർ ഉമ്മറിനെ ശ്രദ്ധിച്ചില്ല .ഉമ്മറിന് മനസിലായി പൂവാലന്മാർ ആണിത് .തന്റെ മകളുടെ പിറകെ കൂടിയവർ .പെൺകുട്ടികൾ കുട്ടികൾ എവിടെ തിരിഞ്ഞാലും അവിടെ ഇവറ്റകൾ കാണും ,വായ്നോക്കാനും വഴിതെറ്റിക്കാനും .ദേഷ്യം കൊണ്ട് ഉമ്മർ കാറിന്റെ ഡോർ തുറന്നു ശബ്ദം വെച്ച് തെ റി വിളിച്ചു അവരെ പിടിക്കാൻ ഓടിയടുത്തു . കാറിൽ നിന്നും പടകുതിരയെ പോലെ ഒരു ഭീകരൻ വരുന്നത് കണ്ടു പിള്ളാരിലൊരുവൻ വിളിച്ചു പറഞ്ഞു .
“താണ്ടേ സമ്നയുടെ വാപ്പച്ചി ഓടിക്കോ ” പിള്ളേർ ബൈക്കിൽ പാഞ്ഞു കയറി ഞൊടിയിടയിൽ സ്ഥലം വിട്ടു . ഉമ്മർ പിള്ളാര് പോയ വഴി നോക്കി കുറെ ത ന്തയ്ക്കും ത ള്ളയ്ക്കും വിളിച്ചു കലി തീർത്തു .
വീണ്ടും കാറിനകത്തു കയറാനൊരുങ്ങുമ്പോൾ വേറൊരുത്തൻ ബൈക്കിൽ വന്നു തന്റെ ഗേറ്റിൽ എത്തിനോക്കുന്നതു കണ്ടു .ഇത്തവണ വന്നവൻ ഒറ്റയ്ക്കാണ് .ഇവന്മാരിൽ ഒരുത്തനെയെങ്കിലും പിടികൂടിയെ പറ്റൂ .ഉമ്മർ ഉറച്ചു .
ബൈക്കിൽ വന്ന ആ പയ്യൻ പെട്ടെന്ന് പൊയ്ക്കളഞ്ഞു . ഉമ്മറിനെ കണ്ടു വേഗം അവിടന്നു കടന്നു കളഞ്ഞതായി തോന്നി .ഇനി ആരെങ്കിലും വന്നാൽ മിസ്സ് ആകാതെ നോക്കണം . തന്നെ കാണേണ്ട കാറിനകത്തു ഇരിക്കാം .
അതാ വീണ്ടും ഒറ്റയ്ക്ക് വന്ന പയ്യൻ ഗേറ്റിനു സമീപം നിൽക്കുന്നു .ഇപ്രാവശ്യം കൈയിൽ ഒരു തുണ്ട് പേപ്പറിൽ എന്തോ എഴുതുന്നു .ലൗ ലെറ്റെറോ ,ഫോൺ നമ്പറോ രണ്ടിലൊന്നാണ് ഇവന്മാരുടെ മുഖ്യ കൈമാറ്റം .ഉമ്മറിനതറിയാം .
ശബ്ദമില്ലാതെ കാറിന്റെ ഡോർ തുറന്നു .പയ്യൻ വീണ്ടും ഗേറ്റിനു വിടവിലൂടെ ഉമ്മറിന്റെ വീട്ടിലേക്കു നോക്കുകയാണ് .
ഉമ്മർ പിന്നിലൂടെ ചെന്നു പയ്യന്റെ കോളറിൽ കടന്നു പിടിച്ചു .തുടർന്ന് മലർത്തി അടിച്ചു നിലത്തു കിടത്തി .അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ ഉമ്മറിന്റ ഇര നിലംപരിശായി .ഉമ്മർ അവനെ പൊക്കിയെടുത്തു ഗേറ്റിനു സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ നിർത്തി .അപ്പോഴേക്കും പൂവാലനെ പിടിച്ചത് കണ്ട കുറെ നാട്ടുകാർ ഓടിക്കൂടി .അതിൽ ഒരുവൻ കയറുകൊണ്ട് പൂവാലനെ പോസ്റ്റിൽ കൈ പിറകിൽ ചേർത്ത് കെട്ടി .പിന്നെ അ ടിയുടെ പൂരമായിരുന്നു .എന്താണ് സംഭവിക്കുന്നതറിയാണ്ട് പാവം പയ്യൻ വിരണ്ട മുഖഭാവത്തോടെ നിന്ന് വിറച്ചു .അ ടികൊണ്ടു അവന്റെ ചു ണ്ടും നാവും പൊ ട്ടി ചോ രയൊഴുകാൻ തുടങ്ങി .കലിയടങ്ങാണ്ട് ഉമ്മർ കാലിലെ ചെരുപ്പ് ഊരി പയ്യന്റെ മൂക്ക് തകർത്തു .ഇതൊക്കെ നാട്ടുകാർ പലരും സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ടോണ്ടിരുന്നു .’വിടരുത്’ ,’ച വിട്ടികൂട്ടണം’ ,’കഥകഴിക്കണം ‘,’പെണ്പിള്ളാരുടെ ഭാവി തകർക്കുന്നവനെ വെച്ചേക്കരുത്’ .ഇമ്മാതിരി ലൈവിന് നല്ല കമെന്റ് കിട്ടികൊണ്ടിരുന്നു .ഉമ്മർ കാറിനകത്തു നിന്നും പെട്രോൾ കുപ്പിയെടുത്തു പയ്യന്റെ ബാഗിന് തീയിട്ടു .
‘ഇവനെ പോലുള്ളവർ ഇനി പഠിക്കേണ്ട ‘ തീയാളുമ്പോൾ ഉമ്മർ പറയുന്നത് കേട്ടു അവിടെ കൂടിയവർ കൈയടിച്ചു . പൂവാലനെ ലൈവ് ആയി ചവിട്ടി തേക്കുന്ന വാർത്ത ഈ പൂവാലന്റെ വീട്ടുകാരും അറിഞ്ഞു ! അവന്റെ ഉമ്മ അലമുറയിട്ടു കരയാൻ തുടങ്ങി .?”അവനെപ്പഴാണ് പൂവാലനായത് ,ആരുടെയൊക്കെ കയ്യും കാലും പിടിച്ചു അവനെ ഇന്ന് ഒരു ജോലിക്ക് വിട്ടതായിരുന്നല്ലോ എന്റെ പടച്ചോനെ ..”?പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു . പൂവാലനെ കെട്ടിയിട്ടു മർദ്ധിക്കുന്നിടത്തു ഒരു ജീപ്പ് വന്നു നിൽക്കുന്നു .രണ്ടു പേര് ചാടിയിറങ്ങി .നാട്ടുകാർ കരുതിയത് പോലീസ്കാർ എന്നാണ് .ജീപ്പിൽ നിന്നും ഇറങ്ങിയ ഒരാൾ ചോദിച്ചു
“ആരാ ഇതിൽ ഉമ്മർ ?”
“ഞാനാ ” ഉമ്മർ കൂസലില്ലാതെ നെഞ്ചും വിടർത്തി അവർക്ക് മുന്നിൽ വന്നു .
“നിങ്ങൾ പൂവാലനാണെന്നും പറഞ്ഞു കെട്ടിയിടുകയും മ ർദിക്കുകയും ചെയ്തത് സ്പീഡ് മെയിൽ എന്നുപറയുന്ന കൊറിയർ സെർവീസിലെ ഞങ്ങളുടെ സ്റ്റാഫിനെ ആണ് .നിങ്ങൾ കാര്യമറിയാതെയാണ് ഈ പാവത്തിനെ മൃതപ്രായനാക്കിയത് .”
അപ്പോൾ കൂടിനിന്നവർ അമ്പരന്നു ചോദിച്ചു . “അവനു പറയാമായിരുന്നില്ലേ ” “നിങ്ങൾ കണ്ടവർ കണ്ടവർ വന്നു കലിതീർത്തതല്ലാണ്ട് ഇവനോട് എന്തെങ്കിലും ചോദിച്ചു നോക്കിയോ …ഹേ മിസ്റ്റർ നിങ്ങൾ ചോദിച്ചാൽ പോലും അവനൊന്നും പറയാൻ പോണില്ല .കാരണം അവനൊരു ഊമയാണ് .അവനെന്തെങ്കിലും പറയാനുള്ള ആ രണ്ടു കൈയാണ് നിങ്ങൾ പിന്നിൽ ചേർത്ത് പോസ്റ്റിനു കെട്ടിയിട്ടിരിക്കുന്നത് .അവനു ആംഗ്യ ഭാഷയിൽ മാത്രമേ കാര്യങ്ങൾ പറയുള്ളൂ . റഫിഖ് എന്നാണ് അവന്റെ പേര് .അവന്റെ ഉമ്മ കമ്പനിയിൽ വന്നു കരഞ്ഞു പറഞ്ഞത് കൊണ്ടാണ് അവനെ പോലെ പരിമിതിയുള്ള അയാളിയിട്ടു കൂടി ജോലിക്കെടുത്ത് .ഉമ്മർ എന്ന ആൾക്കുള്ള പാർസൽ കൊണ്ടാണ് അവൻ വന്നത് .”
നാട്ടുകാർ വേഗം കെട്ടു അഴിച്ചു മാറ്റി .പയ്യനെയും കൊണ്ട് കുറെ പേർ ഹോസ്പിറ്റലിൽ പാഞ്ഞു . ആരോ ഒരാൾ ഉമ്മർ പെട്രോൾ ഒഴിച്ച് കത്തിച്ച പയ്യന്റെ ബാഗിന്റെ അവശിഷ്ടങ്ങൾ ചിക്കിചികഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച ഉമ്മറിനെ ആകെ തകർത്തു .ഞെട്ടി തരിച്ചു നിൽക്കാനേ ഉമറിന് ആയുള്ളൂ .കാരണം എയർപോർട്ട് അധികൃതകർ കണ്ടു കിട്ടിയപ്പോൾ കൊറിയർ ചെയ്ത തന്റെ പാസ്പോർട്ടും ബിസ്സിനസ്സ് രേഖകളും ഒരു പിടി ചാരം .
.