സുഹൃത്തിന്റെ അനുഭവകഥ
എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ
6 മാസത്തെ കോഴ്സ് ചെയ്യുതുകൊണ്ടിരുന്ന സമയം… സ്ഥലം തിരുവനന്തപുരം…. അവിടെ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം…. വിവിധ ജില്ലകളിലുള്ള ആളുകളായിരുന്നു കൂടെ പഠിക്കാൻ ഉണ്ടായിരുന്നത്… ഞങ്ങളുടെ ഹോസ്റ്റൽ റൂമിൽ 4 പേര്…. ഞങ്ങൾ പരസ്പരം പരിചയപെട്ടു…. ഓരോരുത്തരും അവരുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരാൾ അതിനിടയിൽ പ്രേതത്തിന്റെ കാര്യമെടുത്തിട്ടു…. പിന്നെ പ്രേതനുഭവങ്ങളായി സംസാരം…. അവസാനം അത് ഓജോ ബോർഡിൽ വന്നുനിന്നു…. അതിലൊരാൾ ഓജോ ബോർഡ് പരീക്ഷിച്ചു നോക്കാം എന്നായി… എല്ലാവർക്കും താല്പര്യമായി…. പറ്റിയ ദിവസം നോക്കി പരീക്ഷിക്കാമെന്ന് തീരുമാനിച്ചു…. എല്ലാ ശനിയാഴ്ച എല്ലാവരും വീട്ടിൽ പോകും…. വരുന്ന തിങ്കളാഴ്ച പരീക്ഷിക്കാൻ തീരുമാനിച്ചു…. ഓരോരുത്തരും ഓജോ ബോർഡിന് വേണ്ട സാധങ്ങൾ കൊണ്ടുവരാമെന്നു ഏറ്റു…..
അങ്ങനെ ആ തിങ്കളാഴ്ച വന്നു…. ചാർട് പേപ്പറിൽ ഓജോ ബോർഡ് വരാക്കാമെന്നാണ് തീരുമാനിച്ചത്…. ബാക്കി മെഴുകുതിരി, കോയിൻ എല്ലാം റെഡി…. അങ്ങനെ ഓജോ ബോർഡ് വരച്ചിട്ട് എല്ലാവരും ക്ലാസ്സിൽ പോയി…. വൈകുംനേരം 5 മണിയായപ്പോൾ തിരികെ ഹോസ്റ്റലിൽ വന്നു…. പിന്നെ ഓജോ ബോർഡ് പരീക്ഷിക്കാനുള്ള കാത്തിരിപ്പിലായി എല്ലാവരും…. രാത്രി 10 മണിക്ക് ശേഷം റൂമിൽ ലൈറ്റ് ഇടാൻ പാടില്ല…. റൂമുകളെല്ലാം നിരനിരയായിരുന്നു… ഏറ്റവും അവസാനമാണ് ഞങ്ങളുടെ റൂം…. കുറച്ച് മാറിയുള്ള റൂമിൽ ടീച്ചർ താമസിക്കുന്നുണ്ട്…. 10 മണിക്ക് ശേഷം ലൈറ്റ് കണ്ടാൽ ടീച്ചർ വഴക്ക് പറയും…. 10 മണിയായപ്പോൾ റൂമിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്തിട്ട് ഞങ്ങൾ കാത്തിരുന്നു 12 മണിയാകാൻ…. വരാന്തയിൽ ഉള്ള ലൈറ്റിന്റെ നേരിയ വെളിച്ചം മാത്രമേ റൂമിലേക്ക് ഉള്ളായിരുന്നു…. അങ്ങനെ 12 മണിയായി…. അപ്പോൾ നേരിയ മഴ പെയ്യുന്നുണ്ടായിരുന്നു…. മുകളിൽ ഷീറ്റ് ആയതുകൊണ്ട് മഴത്തുള്ളികൾ വീഴുന്ന ശബ്ദം നല്ലോണം കേൾക്കാം…..
അങ്ങനെ ഓജോ ബോർഡ് വരച്ച ചാർട് പേപ്പർ ബാക്കി എല്ലാം എടുത്തിട്ട് ഞങ്ങൾ ഇരുന്നു…. മെഴുകുതിരി കത്തിച്ചു…. മഴത്തുള്ളികൾ വീഴുന്ന ശബ്ദം മാത്രം റൂമിൽ… കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ഓജോ ബോർഡിൽ കൈവച്ചിട്ട് പറഞ്ഞു… “ഗുഡ് സ്പിരിറ്റ് പ്ലീസ് come” അങ്ങനെ കുറെ പ്രാവശ്യം പറഞ്ഞു…. ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടി…. പെട്ടെന്നായിരുന്നു മഴയുടെ ശക്തി കൂടിയത്…. കൂടാതെ ഇടിമിന്നലും…. പെട്ടെന്ന് വരാന്തയിലുള്ള ലൈറ്റ് ഓഫ് ആയി….. ആ സമയത്തുതന്നെ ഞങ്ങളുടെ റൂമിന് ചേർന്ന് പിറകിലുള്ള റോഡിൽ നിന്നും ആരോ അലറി വിളിച്ചു കരയുന്ന ശബ്ദം…. അതും ആ ശക്തമായ മഴയിൽ ഞങ്ങൾ വ്യക്തമായി കേട്ടു…. പെട്ടെന്നായിരുന്നു ഓജോ ബോർഡിൽ കൈ വെച്ച് പറഞ്ഞ ആളുടെ നോട്ടത്തിലും ഭാവത്തിലും ചില വ്യത്യാസങ്ങൾ അനുഭവപ്പെട്ടത്…. വല്ലാത്തൊരു നോട്ടം ഞങ്ങളെ നോക്കി…. രൂക്ഷമായി….. ബാക്കി ഞങ്ങളെല്ലാരും പേടിച്ചു…. കൂടാതെ വെളിയിൽ പട്ടികൾ കുരക്കുന്നു…. ഒരാളൊഴികെ ബാക്കിയെല്ലാവരും പേടിച്ചു വിറച്ചു…. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ ബോധം മറഞ്ഞു വീണു… ഞങ്ങൾ എടുത്തു കട്ടിലിൽ കിടത്തി…. അപ്പോൾ വരാന്തയിലുള്ള ലൈറ്റ് തെളിഞ്ഞു… ഞങ്ങൾ ഓജോ ബോർഡ് വരച്ച പേപ്പർ അവിടിട്ട് കത്തിച്ചു… ബാക്കി എല്ലാം എടുത്തു കളഞ്ഞു…. അന്നത്തെ ആ രാത്രിയിൽ ഞങ്ങൾ ആരും ഉറങ്ങിയില്ല….
പിറ്റെന്നാൾ അയാളോട് ആ ഭാവമാറ്റത്തിന്റെ കാര്യം ചോദിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നാണ് പറഞ്ഞത്…. വെളിയിൽ കേട്ട അലറുന്ന ശബ്ദം ആരെങ്കിലും കേട്ടോ എന്നറിയാൻ ബാക്കി റൂമിലുള്ള ആളുകളോട് ചോദിച്ചു…. ആരും കേട്ടില്ല എന്നാണ് പറഞ്ഞത്…. അവസാനം ടീച്ചറോട് ചോദിച്ചപ്പോൾ ടീച്ചർ ആ ശബ്ദം കേട്ടെന്നു പറഞ്ഞു…. പേടിച്ചു എന്നും പറഞ്ഞു…. അതും വിശ്വാസമാകാതെ ഞങ്ങൾ താഴെയുള്ള സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചപ്പോൾ ചേട്ടനും കേട്ടെന്നു പറഞ്ഞു… പക്ഷെ എന്താണെന്നു അറിയില്ലെന്നും ആ വഴി ആരും പോയിട്ടില്ലെന്നുമാണ് ആ ചേട്ടൻ പറഞ്ഞത്……
ഇപ്പോഴും അറിയില്ല ആ ഭീകര ശബ്ദം എന്താണെന്ന്….. പിന്നീടുള്ള ദിവസങ്ങളിൽ ശരിക്കും പേടിച്ചിട്ട് തന്നാണ് അവിടെ താമസിച്ചത്…