പുനർവിവാഹം ~ ഭാഗം 26, എഴുത്ത്: അശ്വതി കാർത്തിക

പിന്നെ ഇല്ലേ ഞാൻ ഒരു കാര്യം പറയട്ടെ….ദേഷ്യം ഒന്നും തോന്നരുത്….

ദീപു ::: നിന്നോട് ഒരു ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ വലിച്ചു നീട്ടി പറയണ്ട ന്ന്….

ചാരു ദീപു വിനെ പിടിച്ചു കട്ടിലിൽ ഇരുത്തി…

🌹🌹🌹🌹🌹🌹🌹

“അമ്മ കുറച്ചു ദിവസം ആയി ഒരു കാര്യം പറയുന്നു.” ചാരു നിലത്തു നോക്കി കൊണ്ട് പറഞ്ഞു…

“എന്ത് കാര്യം.. നീ മനുഷ്യന് മനസ്സിലാവുന്ന പോലെ പറ”ദീപു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു പറഞ്ഞു….

“അമ്മയ്ക്കും അച്ഛനും കളിപ്പിക്കാൻ ഒരു കുഞ്ഞിനെ കൂടെ വേണം ന്നു”..

“അമ്മ അങ്ങനെ പറഞ്ഞോ “ദീപു വിശ്വാസം വരാത്തത് പോലെ ചോദിച്ചു……..

“അങ്ങനെ നേരിട്ട് പറഞ്ഞില്ല.. പക്ഷെ അങ്ങനെ അർഥം വരുന്ന രീതിയിൽ പറഞ്ഞു”…

“അതിന് നമ്മൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങി എന്നൊക്കെ അമ്മ എങ്ങനെ അറിയാനാ… നീ അതെല്ലാം അമ്മയോട്  പറഞ്ഞോ.” ദീപു തലയ്ക്ക് കൈവെച്ച് ചോദിച്ചു….

” ഈ മനുഷ്യനെ ഞാൻ ഇന്ന് “…അവിടെ ഇരുന്ന പില്ലോ എടുത്ത് ചാരു ദീപുവിന്റെ തലയ്ക്ക് ഒരടി കൊടുത്തു….

” നീ എന്തിനാ എന്നെ തല്ലുന്നേ… അമ്മ എങ്ങനെ അറിഞ്ഞു എന്നല്ലേ ഞാൻ ചോദിച്ചത് ” ദീപു  തല തടവികൊണ്ട് ചോദിച്ചു….

” എന്റെ പൊന്നു സാറെ….അമ്മയും ഈ പ്രായം ഒക്കെ കഴിഞ്ഞാണ് വന്നത്…

എന്നെപ്പോലെ തന്നെ ഒരു സ്ത്രീയാണ് അമ്മയും..എന്നിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒക്കെ അമ്മയ്ക്കും മനസ്സിലാകും”..

“ഓ.. നീ പറയാൻ വന്ന കാര്യം പറ”…

” ഇനിയൊരു കുട്ടി നമുക്കിടയിൽ വേണ്ട…എനിക്ക് പേടിയാണ് ദീപുവേട്ടാ..ഇനിയൊരു കുഞ്ഞു കൂടി നമുക്കിടയിലേക്ക് വന്നാൽ ചിലപ്പോൾ ഇന്ന് ഉണ്ടാകുന്ന സന്തോഷം അന്ന് കാണണമെന്നില്ല…

ചിക്കുവും കിച്ചുവും നമ്മുടെ മക്കളായി അവർ വളരട്ടെ. ഒരാൾ കൂടി വന്നാൽ ചിലപ്പോൾ ഒരുമിച്ച് കൂട്ടിച്ചേർക്കാൻ പറ്റിയെന്നു വരില്ല… എന്റെ മനസ്സിലെ ടെൻഷൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് എനിക്കറിയില്ല..”..ചാരു സങ്കടത്തോടെ ദീപുവിനെ നോക്കി..

” നീ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി.. ഒരു കുഞ്ഞു കൂടി ഉണ്ടായാൽ അതിന് ആകുമോ സ്നേഹം കൂടുതൽ കൊടുക്കുക ചിക്കു വിനും കിച്ചു വിനും അതൊരു വേദന ആവുമോ ഇതൊക്കെയല്ലേ നീ പേടിക്കുന്നത്..നിന്നെ ഞാൻ തെറ്റു പറയുന്നില്ല നാളെ ചിലപ്പോൾ അവർ വലുതായി കാര്യങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞാൽ മൂന്നാളും ഒരുമിച്ച് നിൽക്കണമെന്നില്ല…

പിന്നെ ഞാനൊരു സത്യം പറയാം കേട്ടോ ചിക്കുവും കിച്ചുവും അല്ലാതെ എന്റെ മനസ്സിൽ വേറൊരു കുഞ്ഞിനെപ്പറ്റി ഇതുവരെ ചിന്ത ഉണ്ടായിട്ടില്ല..അമ്മയ്ക്ക് അങ്ങനെ തോന്നിയെങ്കിൽ തെറ്റ് പറയാനും പറ്റില്ല..

നീ വിഷമിക്കാതെ…. അമ്മയേയും അച്ഛനെയും ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊള്ളാം…നീ പറയുമ്പോൾ ചിലപ്പോൾ അവർ അത് എങ്ങനെ എടുക്കും എന്നറിയില്ല.” ദീപു ചാരു വിനെ അവന്റെ തോളിലേക്ക് ചേർത്തി ഇരുത്തി..

🌹🌹🌹🌹🌹🌹🌹

ദക്ഷ് ഉം കവിതയും കുഞ്ഞും ഒക്കെ വന്നതോടുകൂടി ചാരു ആകെ തിരക്കിലായി..നാളെയാണ് ദേവുന്റെ വീടിന്റെ പാലുകാച്ചൽ..അച്ഛനും അമ്മയും ദക്ഷും കവിതയുമൊക്കെ കൂടെ ഇന്ന് വൈകുന്നേരം പോകും…

ദീപുവിന് ഒഴിവാക്കാൻ പറ്റാത്ത ഒരു ആവശ്യമുള്ളത് കാരണം അവർ നാളെ പോകൂ…

🌹🌹🌹🌹

രാവിലെ തന്നെ ദീപു ചാരുനെ ഓക്കെ കൂടി ദേവൂന്റെ വീട്ടിലേക്ക് പോയി…

പത്തു മണിക്ക് ആയിരുന്നു പാൽ കാച്ചൽ…

ബന്ധുക്കളും സുഹൃത്തുക്കളും അയൽവക്കകാരുമൊക്കെ അത്യാവശ്യം നല്ല ആൾക്കാർ ഉണ്ടായിരുന്നു….

നല്ല രീതിയിൽ ചടങ്ങ് ഒക്കെ അവസാനിച്ച് വൈകുന്നേരത്തോടെ അവർ എല്ലാവരും തിരിച്ചു വീട്ടിലേക്ക് വന്നു….

നാളെ കൂടി കഴിഞ്ഞാൽ അമേയുടെ പിറന്നാൾ ആണ്…

എല്ലാവരെയും വിളിച്ച് ചെറിയ ഒരു ആഘോഷം ഒക്കെ ആക്കി ആണ് നടത്തുന്നത്…

രാത്രി എല്ലാവരും കൂടി ഹാളിൽ ഇരുന്ന് സംസാരിക്കുകയാണ്…

“ദക്ഷ് നീ എന്നാ തിരിച്ചു പോകുന്നത്. ഞങ്ങൾക്ക്‌ മറ്റന്നാൾ യാത്ര ഉണ്ടായിരുന്നു..ഇവിടെ അമ്മയേയും അച്ഛനെ ഒറ്റയ്ക്കാക്കി പോകാൻ ഒരു മടി” ദീപു പറഞ്ഞു..

“മോളുടെ പിറന്നാൾ കഴിഞ്ഞ് പിറ്റേദിവസം പോണെന്നാണ് ചേട്ടാ വിചാരിക്കുന്നത്..നല്ല തിരക്കുള്ള സമയമാണ് ഹോസ്പിറ്റലിൽ..

നിങ്ങൾ എത്ര ദിവസത്തെ ട്രിപ്പാണ്.. ഒരു കാര്യം ചെയ്യാം ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച അമ്മയും അച്ഛനും എന്റെ ഒപ്പം നിൽക്കട്ടെ ” ദക്ഷ് അതുപറഞ്ഞ് അച്ഛനെയും അമ്മയെയും നോക്കി….

അച്ഛനും അമ്മയ്ക്കും ഒന്നും ആ തീരുമാനത്തിൽ എതിർപ്പ് ഉണ്ടായില്ല..

“അപ്പോ ഒരു കാര്യം ചെയ്യാം മറ്റന്നാൾ എല്ലാവർക്കും കൂടി ഇറങ്ങാം.. വീട് പൂട്ടി താക്കോൽ നിങ്ങൾ കൊണ്ട് പൊക്കോളൂ.. ഞങ്ങൾ എന്തായാലും രണ്ടാഴ്ച ഇവരുടെ ഒപ്പം നിൽകാനാണ് തീരുമാനം  ” അച്ഛൻ പറഞ്ഞു..

” അല്ല യാത്ര എവിടെയാണെന്ന് പറഞ്ഞില്ലല്ലോ ചേട്ടാ…ദക്ഷ് ചോദിച്ചു.

” ഞങ്ങളുടെ പുതിയ ഓഫീസിലെ ഒരു സ്റ്റാഫിന്റെ സഹോദരിയുടെ വിവാഹം ഉണ്ട്.. അവിടേക്ക് ഒന്ന് പോണം ബാക്കി യാത്ര അവളെ ചെന്ന് കഴിഞ്ഞ് തീരുമാനിക്കു എവിടേക്കാണ് എന്നൊക്കെ”..

❣️❣️❣️❣️❣️❣️❣️.

രാത്രി ദീപുവിന്റെ റൂമിൽ…

” മക്കൾ ഉറങ്ങിയോ” ദീപു റൂമിലെത്തി ചോദിച്ചു..

” അച്ഛൻ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു രണ്ടാളും ഇത്രനേരം..പിന്നെ ഇപ്പൊ കിടന്നുറങ്ങിയ ഉള്ളൂ. നാളെ നേരത്തെ എണീക്കണ്ടേ….രാവിലെ അമ്പലത്തിൽ ഒക്കെ പോണം”. ചാരു ദീപു നുള്ള പുതപ്പ് എടുത്തു കൊണ്ട് പറഞ്ഞു..

” നാളെ ഭക്ഷണമൊക്കെ പുറത്തുനിന്ന് കൊണ്ടു വരുക ആണല്ലോ അതുകാരണം വലിയ തിരക്കൊന്നും ഉണ്ടാവില്ല.. നീ നമുക്കെല്ലാവർക്കും ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ് സാധനങ്ങളൊക്കെ നാളെത്തന്നെ ബാഗിലാക്കി വയ്ക്കണം..

പിന്നെ ഡ്രസ്സ് എടുക്കുമ്പോൾ ഒരു മാര്യേജ് ഫങ്ക്ഷന് ഇടാൻ ഉള്ളതും കൂടി എടുക്കണം..

ഞാൻ പറഞ്ഞില്ലേ ഓഫീസിലെ സ്റ്റാഫ് എന്റെ അനിയത്തിയുടെ വിവാഹം ആണെന്ന്.. അതിന് എന്തായാലും പോണം…

മറ്റന്നാൾ രാവിലെ നമുക്ക് ഇവിടുന്നു ഇറങ്ങാം ” ദീപു പറഞ്ഞു…

“മം അതൊക്കെ നാളെ ഞാൻ എടുത്തു വച്ചേക്കാം… ഇപ്പോൾ കിടക്കാം എനിക്ക് ഉറക്കം വരുന്നുണ്ട്… നാളെ വെളുപ്പിന് എണീക്കാൻ ഉള്ളതാണ്… പിന്നെ നാളെ രാവിലെ നേരത്തെ എണീറ്റൊണം എല്ലാവരും കൂടെ ഒരുമിച്ച് അമ്പലത്തിൽ പോകാൻ ഉള്ളത് ആണ്..” ചാരു അതും പറഞ്ഞ് തലവഴി പുതച്ചു കിടന്നു…

❣️🧡❣️🧡❣️

രാവിലെ എല്ലാവരും ഒരുമിച്ച് അമ്പലത്തിൽ പോയി തൊഴുതു..

അമ്മുവും (അമേയ ) ചിക്കു പട്ടുപാവാട ആണ് ഇട്ടിരിക്കുന്നത്.. കിച്ചു ചെറിയൊരു ഓണമുണ്ട് ഒക്കെ ഉടുത്തിട്ടുണ്ട്. എല്ലാവരും സന്തോഷത്തോടെ അമ്പലത്തിൽ പോയി വന്നു..

അവർ വീട്ടിലെത്തിയപ്പോഴേക്കും കവിതയുടെ അച്ഛനും ദേവും ഒക്കെ വന്നു…

കേക്ക് മുറിച്ചും ഉച്ചയ്ക്ക് മനോഹരമായ സദ്യയുണ്ടും എല്ലാവരും അമ്മുവിന്റെ പിറന്നാൾ  നന്നായി ആഘോഷിച്ചു…

പകൽ ഒന്നും ഡ്രസ്സ് അടുക്കി വെക്കാൻ പറ്റാത്തതുകൊണ്ട് രാത്രിയിലാണ് ചാരു ഒക്കെ റെഡി ആക്കിയത്…

ദീപുവും സഹായിക്കാൻ വന്നു..

ചാരു വിന് കല്യാണത്തിന് ഉടുക്കാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വച്ചത് ദീപുവാണ്……..

അതിന് മാച്ച് ആയിട്ടുള്ള ഡ്രസ്സ് ദീപുവിനും മക്കൾക്കും കൂടെ എടുത്തുവച്ചു..

❣️🌹❣️🌹❣️

രാവിലത്തെ ചായ കുടി ഒക്കെ കഴിഞ്ഞ് ആണ് എല്ലാവരും പോയത് …

ദക്ഷും അമ്മയും അച്ഛനും കവിതയും എറണാകുളത്തേക്കു പോയി കഴിഞ്ഞാണ് ഇവർ ഇറങ്ങിയത്…

എവിടേക്കാണ് പോകുന്നതെന്ന് ചാരു കുറേ ചോദിച്ചെങ്കിലും ദീപു പറഞ്ഞില്ല……പക്ഷേ കുറേ കഴിഞ്ഞപ്പോൾ പോകുന്ന സ്ഥലം ഏകദേശം അവൾക്ക് മനസ്സിലായി…

” പാലക്കാട് ആണോ നമ്മൾ പോകുന്നത് ” വെപ്രാളത്തോടെ ചാരു ചോദിച്ചു

തുടരും….