ചാരു കണ്ണടച്ച് നിന്നും ദീപു പതിയെ അവളുടെ കയ്യിൽ പിടിച്ച് മുൻപോട്ടു നടത്തിച്ചു…….
ദീപു :: ഇന്ന് കണ്ണ് തുറന്നോ…..
മുന്നിൽ കണ്ട കാഴ്ച കണ്ട് ചാരു സന്തോഷം കൊണ്ട് അവനെ മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു…..
❣️❣️❣️❣️❣️❣️❣️❣️
കുറച്ചുനേരം കഴിഞ്ഞപ്പോൾ ആണ് താൻ എന്താണ് ചെയ്തതെന്ന് അവൾക്ക് ബോധ്യം വന്നത്….
ചാരു ::: ഞാൻ പെട്ടെന്ന്….സന്തോഷം കൊണ്ടാണ് എന്താണ് ചെയ്തതെന്ന് പെട്ടെന്ന് ഓർത്തില്ല…..സോറി……കുറ്റം ചെയ്ത ഒരു കുട്ടിയെപ്പോലെ തലകുനിച്ച് നിന്ന് പറയുന്ന അവളോട് ദീപുവിന് ഒരുപാട് സ്നേഹം തോന്നി……
ദീപു :: താൻ അതിന് വഴിയെ പോയ ഒരാളെ പിടിച്ച് അല്ലല്ലോ നിന്നത്…ഞാൻ തന്റെ ഭർത്താവ് അല്ലെടോ എന്തിനാ എന്നോട് സോറി പറയുന്നേ….തന്നിൽ നിന്നും നീങ്ങി നിന്ന ചാരുവിനെ ദീപു ബലംപ്രയോഗിച്ച് അവനോടൊപ്പം ചേർത്തുനിർത്തി…..
ചാരുവിന് ശരീരം തളരുന്ന പോലെ തോന്നി…ആകെ ഒരു പരവേശം വെപ്രാളം ഓക്കെ….
ദീപു ::: താൻ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്. ഇത്രയും നാളായിട്ടും എന്റെ ഭാഗത്തുനിന്ന് മോശമായിട്ട് എന്തെങ്കിലും അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടോ….
ദീപുവിന്റെ ആ ചോദ്യം ചാരുന്റെ മനസ്സിൽ കൊണ്ടു…അവൾ ചിരിച്ചു കൊണ്ട് അവനൊപ്പം ചേർന്ന് നിന്നു….
ഇന്നീ നിമിഷംവരെ മോശമായ ഒരു പെരുമാറ്റം നിങ്ങളുടെ ഭാഗത്തുനിന്ന് എനിക്കുണ്ടായിട്ടില്ല…പെട്ടെന്ന് എന്തോ പറഞ്ഞത് തെറ്റ് പറ്റിയ പോലെ അവൾ നാവു കടിച്ചു…നിങ്ങളുടെ ഭാഗത്തുനിന്ന് അങ്ങനെ അല്ല ദീപുവേട്ടന്റെ ഭാഗത്തുനിന്ന് എനിക്കുണ്ടായിട്ടില്ല…..
ദീപു അവളെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഒരു ഫോട്ടോയുടെ മുന്നിലേക്ക് കൊണ്ട് നിർത്തി…….
ഇവിടെ ഇങ്ങനെ വയ്ക്കണമെന്ന് ഞാൻ കുറച്ചു നാളായി വിചാരിക്കുന്നു…..ഇന്ന് തന്റെ പിറന്നാളാണ് എന്നറിഞ്ഞപ്പോൾ ഇതാണ് ഏറ്റവും നല്ല ദിവസം എന്ന് തോന്നി സന്തോഷമായോ…..
ചാരു പതിയെ ആ ഫോട്ടോയിൽ തലോടി….
താനും തന്റെ രണ്ട് പൊന്നോമനകളും നിൽക്കുന്ന ഒരു ഫോട്ടോ …..
വീണയുടെ (ദീപുവിന്റെ ആദ്യ ഭാര്യ )ഫോട്ടോ വച്ചിരുന്ന സ്ഥലത്ത് അത് മാറ്റി പകരം ഇപ്പോൾ അവിടെ ഈ ഫോട്ടോയാണ്……
ചാരു ::: സന്തോഷം ഒരുപാട്….എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം ഇതാണ്……..
വീണയുടെ ഫോട്ടോ കാണുമ്പോഴൊക്കെ ഞാൻ ചിക്കുന്റെ രണ്ടാനമ്മ ആണെന്ന് എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു …..ജന്മം കൊടുത്തില്ലെങ്കിലും കർമ്മം കൊണ്ട് ഞാൻ ആണ് അവളുടെ അമ്മ…..എന്റെ പൊന്നുമോൾ ആണ് അവൾ…….എന്റെ മരണം വരെ അവൾ എന്റെ മകൾ ആയിരിക്കും…….
ദീപു :: തനിക്ക് ചിക്കു നോടുള്ള സ്നേഹം എനിക്കറിയാം….വീണ എന്റെ മനസ്സിന്റെ ഒരുകോണിൽ ഇപ്പോഴുമുണ്ട്…ഒരു ഫോട്ടോ മാറ്റിയതുകൊണ്ട് അവൾ എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോവുകയില്ല…..
ചിക്കുനു അറിവായി തുടങ്ങുന്നു…മുൻപോട്ടുള്ള ജീവിതത്തിന് ആ ഫോട്ടോ ഇവിടെ നിന്ന് മാറ്റുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി…നാളെ ഒരു ദിവസം അവൾക്ക് എല്ലാം മനസ്സിലാക്കുന്ന സമയം വരുമ്പോൾ അവൾ അറിയണമെങ്കിൽ അറിയട്ടെ…അതിന് ഇതാണ് നല്ലത് എന്ന് എനിക്ക് തോന്നി….ദീപു ചാരു വിനെ തനിക്കുനേരെ നിർത്തി….വീണ എന്റെ ഹൃദയത്തിലുണ്ട് ഇല്ലെന്ന് ഞാൻ പറഞ്ഞാൽ അത് കള്ളം ആകും….പക്ഷേ കുറച്ചുനാളായി അവിടെ തനിക്കും ഒരു സ്ഥാനമുണ്ട്…നാളെ ഒരുപക്ഷേ വീണയുടെ മുഖം മാറി അവിടെ താൻ മാത്രം ആകാം…. അങ്ങനെ വരില്ല എന്ന് ഞാൻ പറയുന്നില്ല….തന്നെ ഭാര്യയുടെ സ്ഥാനത്ത് സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് ഒരു വിശ്വാസവും ഉണ്ടാവില്ല അതുകൊണ്ടാണ് വിവാഹത്തിനു മുന്നേ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്….പക്ഷേ ഇന്ന് ഞാൻ അതൊക്കെ തിരുത്തി പറയുകയാണ്….മനസ്സുകൊണ്ട് ഞാൻ തന്നെ എന്റെ ഭാര്യയായി അംഗീകരിച്ചുകഴിഞ്ഞു…ഞാൻ തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട് എന്നും എന്റെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നുണ്ട്…ഇങ്ങനെയൊക്കെ എന്റെ മനസ്സിൽ ഉള്ളത് പറയാൻ എനിക്കറിയാവൂ…..
ദീപു അതും പറഞ്ഞ് അവളുടെ നെറ്റിൽ ചെറിയ ഒരു ഉമ്മ കൊടുത്തു……
ആദ്യ ചുംബനം….തന്റെ പ്രിയപ്പെട്ടവന്റെ ആദ്യചുംബനം……..
കണ്ണുകൾ അടച്ചു നിറയെ സന്തോഷത്തോടെ അവൾ അത് സ്വീകരിച്ചു……..
ചാരു ::: എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല…സന്തോഷം കൊണ്ടാണ് കണ്ണ് നിറഞ്ഞു വരുന്നു…വാക്കുകൾ കിട്ടുന്നില്ല പറയാൻ. ഈ ദിവസം എന്റെ ജന്മദിനം ആയിരിക്കും മരണംവരെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്…മുൻപ് കഴുത്തിലൊരു താലി അയാൾ കെട്ടിയിരുന്നു എന്നല്ലാതെ ചാരു ബാക്കി പറയാൻ വന്നപ്പോഴേക്കും ദീപു അവളുടെ വായ പൊത്തി…ഇന്ന് നല്ലൊരു ദിവസമാണ് സന്തോഷങ്ങൾ മാത്രം പറയേണ്ട ദിവസം നമുക്ക് ആ വിഷയം വിടാം പെട്ടെന്ന് കുളിച്ച് അമ്പലത്തിൽ പോയി വരാം…..
ചാരു നിറകണ്ണുകളോടെ കുറെ നേരം അവളെ നോക്കി നിന്നു…..
താങ്ക്സ്…… Love uuu…..
അത്രയും പറഞ്ഞവൾ പെട്ടെന്ന് ബാത്റൂമിലേക്ക് കയറിപ്പോയി……
കുളി കഴിഞ്ഞു അവൾ ദീപു നേരത്തെ വന്നപ്പോ കൊണ്ട് വന്ന ഒരു കുർത്ത ആണ് ഇട്ടത്..സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയപ്പോൾ അന്ന് ആദ്യമായി അവളുടെ കവിളിണകൾ സൂര്യനെ പോലെ തിളങ്ങി..അത് കണ്ടു വന്ന ദീപുവിന്റെ ചിരിക്കും പതിവിലും കൂടുതൽ തിളക്കം ഉണ്ടായിരുന്നു….
🌹🌹🌹🌹🌹🌹🌹
അമ്മ അച്ഛന് ചായ കൊടുക്കുമ്പോഴാണ് ദീപുവും ചാരുവും കൂടി മുകളിൽ നിന്നും ഇറങ്ങി വരുന്നത്……
അമ്മ ::: മോളെ ഇന്ന് കണ്ടില്ലലോ എന്ന് അമ്മ വിചാരിച്ചേ ഒള്ളൂ..രണ്ടാളും കൂടി എവിടെയോ പോവാനിറങ്ങിയതാ ന്നു തോന്നുന്നു……
ദീപു :: അത് അമ്മേ ഇന്നിവിടെ ഒരാളുടെ പിറന്നാൾ ആണ് ആൾ നമ്മളോട് ഒന്നും പറഞ്ഞില്ല പക്ഷേ ഞാൻ അത് അറിഞ്ഞു….അപ്പൊ രാവിലെ എന്നാ അമ്പലത്തിൽ പോയേക്കാം എന്ന് വിചാരിച്ചു..
ദക്ഷ് ::: ആഹാ ഇന്ന് ഏടത്തിടെ പിറന്നാൾ ആണോ…. അപ്പൊ നമുക്ക് ഇന്ന് അടിപൊളി ആക്കാം…..
ചാരു :: അയ്യോ അതൊന്നും വേണ്ട……അമ്പലത്തിൽ പോയി തൊഴണം അത് മാത്രമേയുള്ളൂ…….അതല്ലാതെ ഞാൻ എന്റെ പിറന്നാൾ ആഘോഷം നടത്താറില്ല……
അച്ഛൻ ::: മോൾ നടത്തണ്ട… ഞങ്ങൾ നടത്തിക്കോളാം
ദക്ഷ് :: അതേ ഏടത്തി അതൊന്നും അറിയേണ്ട…. അവിടെ അടങ്ങി ഇരുന്നാൽ മതി..
എന്ത് വേണം എന്ന് എനിക്കറിയാം……
ദക്ഷ് ചാരുവിന്റെ അടുത്ത് ചെന്നു കവിളിൽ ഒരു ഉമ്മ കൊടുത്തു….
ഇത് എന്റെ പുന്നാര ഏടത്തിക്ക് എന്റെ പിറന്നാൾ സമ്മാനം ബാക്കിയൊക്കെ പുറകെ വരുന്നതായിരിക്കും…അമ്മയും ഒരു ഉമ്മ കൊടുത്തു പിറന്നാൾ ആശംസകൾ അറിയിച്ചു…അച്ഛൻ തലയിൽ കൈ വച്ചു അനുഗ്രഹിച്ചു പിറന്നാൾ ആശംസകൾ നേർന്നു…..
ദീപു :: ഇനി ഇവിടെ നിന്നാലേ ഇയാൾ ഇവിടെ കിടന്നു കരയാൻ തുടങ്ങും…സന്തോഷം വന്നാലും മെയിൻ പരിപാടി കരയലാണ്….പിറന്നാളായിട്ട് ഇനി അതിനു നിൽക്കണ്ട……ഞങ്ങൾ അമ്പലത്തിൽ പോയിട്ട് വരാം……പിള്ളേര് രണ്ടും എണീറ്റില്ല……
പിന്നെ അമ്മ ഇനി ഒറ്റക്ക് അടുക്കളയിൽ കേറി ഒന്നും ചെയ്യാൻ നിക്കണ്ട രാവിലത്തേയ്ക്കുള്ള ഭക്ഷണം പുറത്തുനിന്ന് കൊണ്ടുവരാം. കവിതക്കു മസാല ദോശ വേണം ന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു… ഞാൻ പിന്നെ ആ കാര്യം വിട്ടുപോയി അതൊക്കെ ഇപ്പൊ പരിഹരിചെക്കാം…….
അമ്മ :: എന്നാൽ നിങ്ങൾ പോയിട്ടു വാ അധികം വൈകണ്ട…..
🌹🌹🌹🌹🌹
ചാരുവും ദീപുവും അമ്പലത്തിൽ എത്തിയപ്പോൾ അച്ഛനുമമ്മയും അവരെ കാത്ത് അവിടെ ഉണ്ടായിരുന്നു..ചാരു ഓടി അമ്മയ്ക്ക് അരികിലേക്ക് എത്തി…..
പിറന്നാളാശംസകൾ മോളെ അച്ഛനും അമ്മയും ഒരുമിച്ച് അവൾക്ക് ആശംസകൾ നേർന്നു……
ചാരു രണ്ടാളെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു…..
അമ്മ ::: അമ്പലത്തിൽ കയറിയിട്ട് ആവാം ബാക്കി സ്നേഹപ്രകടനങ്ങൾ ഒക്കെ…….അല്ലെങ്കിൽ വൈകും വഴിപാടിന് കൊടുത്തിട്ടുണ്ട്…ചാരു അവരോടൊപ്പം അകത്തു കയറി പ്രാർത്ഥിച്ചു…തന്നെ മനസ്സിലാക്കാത്ത സ്വന്തം അച്ഛനും അമ്മയ്ക്കും പകരം ഇങ്ങനെയൊരു അച്ഛനെയും അമ്മയെയും തന്നതിന്….നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം ദീപുവിലൂടെ തിരിച്ചു തന്നതിന്….കല്യാണം കഴിച്ചു ചെന്ന വീട്ടിലും സ്വന്തം മകളെ പോലെ തന്നെ സ്നേഹിക്കുന്ന ഒരു അച്ഛനെയും അമ്മയേയും തന്നതിന്….രണ്ടു പൊന്നു മക്കളെ തന്നതിന്…പ്രാണനെ പോലെ തന്നെ സ്നേഹിക്കുന്ന കൂടപ്പിറപ്പുകളെ തന്നതിന്……എല്ലാത്തിനും ദൈവത്തിനു അവൾ നന്ദി പറഞ്ഞു..ഇതൊന്നും ഒരിക്കലും തന്നിൽ നിന്നും അകറ്റരുതേ എന്ന് നിറകണ്ണീരോടെ പ്രാർത്ഥിച്ചു…….
വഴിപാടുകൾ എല്ലാം കഴിച്ച് കുറച്ചുനേരം അച്ഛനോടും അമ്മയോടും ഒക്കെ സംസാരിച്ചാണ് അവർ വീട്ടിലേക്ക് തിരിച്ചത്….പോകുന്ന വഴി വീട്ടിലേക്കുള്ള ഭക്ഷണവും കൂടി അവർ മേടിച്ചു…
രാവിലെ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു…അമ്മയുടെ പിറന്നാൾ ആണെന്ന് പറഞ്ഞപ്പോൾ മക്കൾ രണ്ടാൾക്കും ഭയങ്കര സന്തോഷം….
ചിക്കു :: കേക്ക് ബേണം അച്ചേ….
കിച്ചു :::: കേക്ക് വേണം അച്ഛാ… അമ്മ ഒന്നിനും സമ്മതിക്കില്ല….
ദീപു ::: അച്ഛൻ ഓഫീസിൽ നിന്ന് വരുമ്പോൾ കേക്ക് ഒക്കെ മേടിച്ചിട്ട് വരാം കേട്ടോ…
ദക്ഷ് :::അമ്മ സമ്മതിക്കില്ലേ വേണ്ട…..അമ്മയോട് ആര് ചോദിക്കുന്നു സമ്മതം ഒക്കെ…..നമ്മൾ അങ്ങട് ചെയ്യാൻ പോവാ…. അമ്മ അനുസരിച്ചില്ലേ ചുട്ട അടി കൊടുക്കും അത് തന്നെ…..
ദീപു വിനെ നോക്കി കൊണ്ട്..ഏട്ടൻ വൈകുന്നേരം നേരത്തെ വന്നാൽ മതി… ബാക്കി കാര്യം ഒക്കെ ഞാൻ ചെയ്തോളാം….
ഞങ്ങളും ഉണ്ട് ചെറിയച്ച… കിച്ചുവും ചിക്കവും കൂടെ പറഞ്ഞു……
ദക്ഷ് ::: ഓ…. ചെറിയച്ചന്റെ മക്കൾ ഇല്ലാതെ എന്തെങ്കിലും ഈ വീട്ടിൽ നടക്കോ……
ഇതെല്ലാം കേട്ടുകൊണ്ട് അന്തംവിട്ടു നിൽക്കുകയാണ് ചാരു…..
നിങ്ങൾ എന്തൊക്കെയാണ് കാണിക്കാൻ പോണത് കേക്ക് മുറിക്കൽ ഒന്നും വേണ്ട വെറുതെ……അവൾ അതു പറഞ്ഞപ്പോഴേക്കും ചിക്കു ചുണ്ടത്ത് കൈവെച്ചു കൊണ്ട് അമ്മ മിണ്ടരുതെന്ന് പറഞ്ഞു……
അത് കണ്ട് എല്ലാവർക്കും ചിരി വന്നു…
ദീപു ::: നിങ്ങൾ എല്ലാം ചെയ്തോ ഞാൻ വൈകീട്ട് നേരത്തെ വരാം….
ദക്ഷ് നീ പുറത്തുപോകുമ്പോൾ പിള്ളേരെ കൊണ്ട് പോകുന്നുണ്ടെങ്കിൽ ഒറ്റയ്ക്ക് പോകണ്ട അച്ഛനെ കൂട്ടിക്കോ…….
ദക്ഷ് ::: ആ…..
ദീപു ::: ഞാൻ എന്ന പോവാൻ നോക്കട്ടെ…. വൈകുന്നേരം നേരത്തെ ഇറങ്ങാം….
❣️❣️❣️❣️❣️❣️
കുറച്ചു കഴിഞ്ഞപ്പോൾ ദേവു മക്കളെ കൂട്ടി വന്നു….
ചാരുവിനു ചെറിയ ഒരു ഗിഫ്റ്റ് ഒക്കെ ആയി ആണ് വന്നത്…
ചാരു :: എന്തിനാണ് ഇതൊക്ക… ഞാൻ അങ്ങനെ പിറന്നാൾ ആഘോഷിക്കാർ ഒന്നും ഇല്ല…
ദേവു ::: ഇന്നത്തെ ദിവസം ഒന്നും വേണ്ടാ ന്ന് പറയരുത് കുട്ടി… ഇത് ഞങളുടെ ഒരു സന്തോഷം ആണ്…നി ഇവിടെ വന്നതിന് ശേഷം ആണ് ഇവിടെ പിന്നെയും ഒച്ചയും ബഹളവും ഒക്കെ ആയതു….ശരിക്കും ഈ വീടിന്റെ വിളക്ക് ആണ് ന്റെ ചാരു….ഞങ്ങളുടെ ഒക്കെ ഭാഗ്യം….
ചാരു :: ഞാൻ അല്ലെ ഭാഗ്യം ചെയ്തത്… ഇത് പോലെ ഒരു വീട്ടിൽ എത്താൻ പറ്റിയത് പൂർവ്വ ജന്മ സുകൃതം…..
അമ്മ ::: മതി മതി… ഇനി അവൾ കരയാൻ തുടങ്ങും….അടുക്കളയിൽ വാ… ചെറിയ ഒരു സദ്യ ഉണ്ടാക്കാം…..
കവിത :: ഞാനും ഉണ്ട് അമ്മേ… റൂമിൽ ഇരുന്നു മടുത്തു…..
ചാരു കവിതയേ അടുക്കളയിൽ ഒരു കസേര കൊണ്ട് ഇട്ടു അവിടെ ഇരുത്തി……എല്ലവരും കൂടെ പാചകം തുടങ്ങി….
ദക്ഷ് അച്ഛനെയും കുട്ടികളെയും ഒക്കെ കൂട്ടി പുറത്തു പോയി….
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ദീപു ഇല്ല എന്നുള്ള ചെറിയൊരു വിഷമം ഒഴിച്ചാൽ ബാക്കി എല്ലാം നല്ലതായിരുന്നു….
എല്ലാവരും കൂടെ ചെറിയൊരു സദ്യ തന്നെ ഒരുക്കി…. ഒരു ചെറിയ പായസവും……
❣️🧡❣️🧡
വൈകുന്നേരം കവിതയുടെ ഒപ്പം ഇരുന്നോളാൻ പറഞ്ഞ് ചാരുനെ എല്ലാവരും നിർബന്ധിച്ച് കവിതയുടെ റൂമിലേക്ക് ആക്കി….
ദേവു :: ഇനി ഞങ്ങൾ ആരെങ്കിലും വന്ന് വിളിക്കാതെ ഉമ്മറത്തേക്ക് വരണ്ട ട്ടോ….ഒരു മണിക്കൂർ രണ്ടാളും കൂടി ഇരുന്ന് കത്തിവെച്ചോ അപ്പോഴേക്കും ഇത്തിരി പണിയുണ്ട് അതൊക്കെ കഴിഞ്ഞ് ഞാൻ വന്നു വിളിക്കും…..
ദേവു അതുംപറഞ്ഞ് വാതിൽ അടച്ചിട്ടു പോയി……
ചാരു ::: ഇനി എന്തൊക്കെയാണാവോ ഈശ്വര ഉണ്ടാവുക…
കവിത :: എന്താണ് ഏടത്തി ഇതൊക്കെ ഒരു സന്തോഷമല്ലേ…..
ദേവുചേച്ചി പറഞ്ഞത് ശരിയാണ് ഏടത്തി വന്നതിനുശേഷം ആണ് ഇവിടെ പിന്നെ ഇത്രയും കളിയും ചിരിയും ഒക്കെ ഉണ്ടായത്… എല്ലാവരുടെയും സന്തോഷം കണ്ടില്ലേ……
ചാരു കവിതയ്ക്ക് ഒപ്പം പോയിരുന്നു……….
ഇതൊക്കെ എന്നും ഇങ്ങനെ തന്നെ നിലനിന്ന് പോണം എന്ന് മാത്രമേ ഉള്ളൂ എനിക്ക് ഇപ്പൊ ദൈവത്തിനോട് പ്രാർത്ഥന……..
❣️🌹❣️🌹
ദീപുവാണ് വൈകുന്നേരം ചാരു വിനെ മുറിയിൽനിന്നും വിളിച്ചു കൊണ്ട് വന്നത്……
ഹാളിൽ വന്ന് ചാരു അമ്പരന്നുപോയി……..
നിറയെ ബലൂൺ ഒക്കെ കെട്ടി അലങ്കരിച്ചിരിക്കുന്നു….ടേബിളിൽ മനോഹരമായ ഒരു കേക്ക്……
Happy Birthday Charu എന്ന് അതിൽ എഴുതിയിട്ടുണ്ട്……
ചുറ്റും നിന്ന് എല്ലാവരും ബർത്തഡേ വിഷസ് പറഞ്ഞപ്പോൾ ചാരു കേക്ക് മുറിച്ചു….
ആദ്യത്തെ പീസ് അവൾ ദീപുവിന് തന്നെ കൊടുത്തു…
അതുകഴിഞ്ഞ് അച്ഛനും അമ്മയ്ക്കും പിന്നെ മക്കൾക്ക് കൊടുത്തു…
പിന്നെ ബാക്കി നിന്ന എല്ലാവർക്കും ചാരു വായിൽ വച്ചു കൊടുത്തു….
എല്ലാവരും തിരിച്ച് അവൾക്കും കൊടുത്തു……
അങ്ങനെ അന്നത്തെ ദിവസം ചാരുവിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസമായി തീർന്നു……..
❣️❣️❣️
ദിവസങ്ങൾ കഴിഞ്ഞു….
ചാരുവും ദീപുവും തമ്മിലുള്ള ബന്ധം ഓരോ ദിവസവും ചെല്ലുംതോറും ദൃഢമായി തന്നെ വന്നു….വിവാഹ ജീവിതം എന്നുള്ളത് വെറും ശാരീരിക ബന്ധം മാത്രമല്ല…. മനസ്സുകൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയാണെന്ന് അവരുടെ ജീവിതം തെളിയിച്ചു……
❣️❣️❣️❣️❣️❣️
രാത്രി റൂമിൽ മക്കൾ രണ്ടാളും കളിച്ചു കൊണ്ടിരിക്കുന്നു…ദീപു ലാപ്ടോപ്പിൽ ഇരുന്ന് എന്തോ ചെയ്യുകയാണ്….ചാരു അലക്കി വച്ച വസ്ത്രങ്ങളൊക്കെ മടക്കുന്നു..
ചാരു :: പറ്റുങ്കിൽ ഓഫിസിൽ നിന്നൊക്കെ കുറച്ചു നേരത്തെ വരാൻ നോക്കെ….കവിത ക്ക് ഉടനെ ഉണ്ടാകും ന്ന് തോന്നുന്നു…പുറമെ കാണുന്ന ധൈര്യം ഒന്നും ദക്ഷ്നു ഇല്ല ന്ന് തോന്നുന്നു… ദീപുവേട്ടൻ ഉണ്ടേ ഒരു സമാധാനം ആണ്….
ദീപു ::: അടുത്ത ആഴ്ച അല്ലെ ഡേറ്റ് പറഞ്ഞിരുക്കുന്നത്….
ചാരു ::: ചിലപ്പോൾ നേരത്തെ ആവാം ല്ലോ… അവക്ക് നല്ല ക്ഷീണം ഒക്കെ ഉണ്ട്….പിന്നെ ഹോസ്പിറ്റൽ പോകുമ്പോൾ ആവശ്യം ഉള്ള കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ട്…ഞാൻ രാവിലെ ദീപുവേട്ടൻ ഓഫിസിൽ വരുമ്പോകൂടെ വരാം…എന്നെ ഒന്ന് ടൗണിൽ ആക്കി തന്നാൽ മതി…തിരിച്ചു ഓട്ടോ വിളിച്ചു വരാം….
ദീപു ::: ഹം… കാശ് ഉണ്ടോ കൈയിൽ…….നാളെ എനിക്ക് കുറച്ചു തിരക്ക് ഉണ്ട് അല്ലെ ഞാൻ വരാരുന്നു…..
ചാരു :::അത് ഒന്നും കുഴപ്പം ഇല്ല… ഞാൻ ഒറ്റക്ക് പൊക്കോളാം കാശ് അച്ഛൻ തന്നിരുന്നു… ഞാൻ ശരിക്കും ഇന്ന് പോവാൻ ഇരുന്നതാണ്….അപ്പോഴാണ് കവിതയുടെ അച്ഛൻ ഒക്കെ വന്നത് പിന്നെ പോകുന്നത് ശരിയല്ലല്ലോ…..
ദീപു :: മം….നീ അവരെ ഉറക്കാൻ നോക്ക്…എനിക്ക് കുറച്ചു പണി ഉണ്ട്… വൈകും….
❣️🌹🌹❣️
ചാരു രാവിലെ ദീപുവിന് ഒപ്പം പോയി അത്യാവശ്യം സാധനങ്ങൾ ഒക്കെ മേടിച്ചു തിരിച്ചുവന്നു…..
അമ്മയും ചാരും കൂടി അന്നുതന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ ഒരു ബാഗിലാക്കി വച്ചു…..
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും വർത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് കവിതയ്ക്ക് ചെറിയൊരു വയ്യായ്ക പോലെ തോന്നിയത്…..ആദ്യം അത് കാര്യമാക്കിയില്ലെങ്കിലും പിന്നെ വേദന കൂടി വന്നു…..അപ്പൊ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി……
❣️❣️❣️❣️❣️❣️❣️
ലേബർ റൂമിനു മുന്നിൽ കാത്തുനിൽക്കുകയാണ് എല്ലാവരും….വിവരമറിഞ്ഞ് ചാരുന്റെ അച്ഛനും അമ്മയും കവിതയുടെ അച്ഛനും ഒക്കെ എത്തിയിട്ടുണ്ട്…ദക്ഷ് ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നു….
കവിതയുടെ ആൾക്കാർ ആരാ….
വാതിൽ തുറന്ന് ഒരു മാലാഖ ഒന്ന് ചോദിച്ചു….
ദക്ഷ് ::: എന്തായി സിസ്റ്റർ…….
കവിത പ്രസവിച്ചു…പെൺകുട്ടി ആണ്….
ദക്ഷ് ::: കവിത?
കുഴപ്പം ഒന്നും ഇല്ല… കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും അപ്പോൾ കാണാം..അപ്പോഴേക്കും കുഞ്ഞിനെ കൊണ്ട് ഒരു സിസ്റ്റർ വന്നു….
വെളുത്ത തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞി മാലാഖ….ദക്ഷ് വിറക്കുന്ന കൈകളോടെ കുഞ്ഞിനെ വാങ്ങി……
കുഞ്ഞിനെ എല്ലാവരെയും കാണിച്ചിട്ട് അകത്തേക്ക് കൊണ്ടുപോയി……
❣️❣️❣️❣️❣️❣️
കിച്ചുവും ചിക്കു ഉള്ളതുകൊണ്ട് ദീപുവും ചാരുവും രാത്രി തിരിച്ച് വീട്ടിലേക്ക് പോകുന്നതാണ് നല്ലതെന്ന് അമ്മ പറഞ്ഞു……
ചാരുവിനു അത് സമ്മതിക്കാതെ വേറെ നിർത്തി ഉണ്ടായില്ല…ദീപുവിന്റെ അമ്മക്ക് കൂട്ടായി ഞാൻ നിൽക്കാം എന്ന് ചാരുവിന്റെ അമ്മ പറഞ്ഞു….രാത്രി രണ്ട് അമ്മമാരും ദക്ഷും ഹോസ്പിറ്റലിൽ നിൽക്കാം എന്ന് തീരുമാനിച്ചു….
കവിതയേ റൂമിലേക്ക് കൊണ്ടുവന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ പോയി….രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് പോകണ്ട എന്ന് പറഞ്ഞ് ചാരുന്റെ അച്ഛനെ നിർബന്ധിച്ച് ദീപു അവരോടൊപ്പം കൊണ്ടുപോയി…..
തുടരും……