പുനർവിവാഹം ~ ഭാഗം 14, എഴുത്ത്: അശ്വതി കാർത്തിക

ഇപ്പോ എനിക്ക് 100% ഉറപ്പുണ്ട് ചാരു വിന് എന്റെ മോളെ സ്വന്തം മകളായി കാണാൻ കഴിയുമെന്ന്…..

പിന്നെ എനിക്കൊരു കാര്യം അച്ഛനോട് പറയാനുണ്ട്……

❣️❣️❣️❣️

അച്ഛൻ പേടിക്കേണ്ട ആവശ്യമൊന്നുമില്ല…..എനിക്ക് വിവാഹത്തിന് എതിർപ്പൊന്നുമില്ല….എനിക്ക് പെട്ടെന്ന് ചാരുനെ എന്റെ ഭാര്യ എന്ന നിലയിൽ മനസ്സിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്…..ചാരു വിന്റെ നല്ലൊരു സുഹൃത്തായിരിക്കും എന്തായാലും….മക്കൾക്ക് ഞങ്ങൾ ഒരു നല്ല അച്ഛനും അമ്മയും തന്നെയായിരിക്കും….പിന്നെ ഞാൻ ഇതൊക്കെ അറിഞ്ഞു എന്ന് അച്ഛൻ ചാരു വിനോട് പറയണ്ട……….വിവാഹം ആർഭാടമായി ഒന്നും വേണ്ട…രജിസ്റ്റർ ഓഫീസിൽ പോയി ഒരു ഒപ്പ് അതിന്റെ ആവശ്യമേയുള്ളൂ….പിന്നെ കല്യാണം ഒന്നും മക്കൾ രണ്ടാളും അറിയേണ്ട….കിച്ചുവിന്റെ മനസ്സില് അവന്റെ അച്ഛന് ഒരു മുഖമില്ല……ആ സ്ഥാനത്തേക്ക് ഞാൻ സ്വയം കടന്നുവരുന്നതാണ് നല്ലത്…..

ഒരു വിവാഹമൊക്കെ കണ്ട് അത് അവനെ ആകെ കൺഫ്യൂഷൻ ആകും……

ആ കുഞ്ഞു മനസ്സിൽ ഒരുപാട് സംശയങ്ങൾ ഒക്കെ വരും വെറുതെ എന്തിനാണ് നമ്മൾ അവനെ വിഷമിപ്പിക്കുന്നത്…..അച്ഛൻ പിണക്കം ഒക്കെ കഴിഞ്ഞ് അവന്റെ അമ്മയുടെ അടുത്ത് വന്ന് എന്ന് പറഞ്ഞാൽ മതി….അത് ഞാൻ തന്നെ പറഞ്ഞോളാം…

പിന്നെ ചിക്കു…..അവളുടെ മനസ്സിൽ അമ്മയെ പറ്റി ഒരു ചിത്രം ഒന്നും അങ്ങനെ വ്യക്തമായി വന്നിട്ടില്ല….അപ്പൊ ആസ്ഥാനത്തേക്ക് ചാരു അധികം വൈകാതെ തന്നെ വരുന്നതാണ് നല്ലത്……

ശരിയാണ് മോനെ നീ പറഞ്ഞതൊക്കെ ശരിയാണ്….എന്റെ മക്കളുടെ ഭാഗ്യമാ നീ, എല്ലാം നല്ലത് പോലെ ആവട്ടെ ഈശ്വരാ…….

❣️❣️❣️❣️

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു… ഒരാഴ്ച കഴിഞ്ഞു ഉള്ള നല്ല ഒരു ദിവസം നോക്കി രജിസ്റ്റർ ഓഫിസിൽ വച്ചു വിവാഹം നടത്താം എന്ന് തീരുമാനിച്ചു……..

ഇതിനിടയിൽ ദീപു കിച്ചു ആയി ഫോണിൽ സംസാരിച്ചു നല്ല ഒരു അടുപ്പം ആയി………

എന്നുള്ള ചോദ്യത്തിന് ഒരു സർപ്രൈസ് ആണ് എന്നാണ് ദീപു പറഞ്ഞത്….

മോൻ ഈ ലോകത്ത് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണോ അതായിരിക്കും എന്ന് പറഞ്ഞു ദീപു……

മക്കളെ കല്യാണത്തിന്റെ സമയം കൊണ്ട് വരണ്ട എന്ന ദീപുവിന്റെ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമായിരുന്നു…….

❣️❣️❣️❣️

നാളെയാണ് വിവാഹം…..

ചാരു ആകപ്പാടെ വെപ്രാളം പിടിച്ചാണ് നടപ്പ്…സേതുവും ആതിരയും ഒക്കെ വീട്ടിൽ എത്തിയിട്ടുണ്ട്……ചാരു വിന്റെ മനസ് അറിയാവുന്ന ആതിര അവളെ ഓരോന്നും പറഞ്ഞ് സമാധാനിപ്പിക്കുന്നു ഉണ്ട്……..സത്യത്തിൽ അച്ഛനുമമ്മയെയും വിട്ടുപോകാൻ ചാരുവിന് നല്ല സങ്കടം ഉണ്ടായിരുന്നു…..

ഈ കുറച്ചു നാളു കൊണ്ട് അവർ രണ്ടാളും അവളുടെ ഏറ്റവും പ്രിയപ്പെട്ടവരായി മാറിയിരുന്നു….കിടക്കുന്നതിനു മുൻപ് അമ്മയ്ക്കും അച്ഛനും ഏറെനേരം ചിലവിട്ടാണ് കിടക്കാൻ പോയത്……

❣️❣️❣️❣️

രാവിലെ അച്ഛനും സേതുവേട്ടൻ ഉം ഒപ്പമാണ് ചാരു രജിസ്റ്റർ ഓഫിസിൽ പോയത്….

അവർ അവിടെ എത്തിയപ്പോഴേക്കും ദീപു ഒക്കെ വന്നിട്ടുണ്ടായിരുന്നു….

ദീപുവും അച്ചനും ചേച്ചിയും ആണ് ഉണ്ടായത്…

ചടങ്ങുകൾ ഒക്കെ പെട്ടന്ന് തീർന്നു…..

അച്ഛനോടും ചേച്ചിയോടും വീട്ടിലേക്ക് പൊക്കോളാൻ ദീപു പറഞ്ഞു……വീട്ടിൽ പോയി കിച്ചുവിനെ കൂട്ടി അവർ അങ്ങോട്ട് വന്നോളാം എന്ന് പറഞ്ഞു…

തുടരും…..

നീളം കുറവാ…. സോറി കേട്ടോ.. .