പുനർവിവാഹം ~ ഭാഗം 08, എഴുത്ത്: അശ്വതി കാർത്തിക

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ചാരു……

പിന്നെയും അച്ഛൻ താഴെനിന്ന് ഉറക്കം വിളിക്കുന്നുണ്ട് നല്ല ദേഷ്യത്തിലാണ് ശബ്ദം കേട്ടാൽ അറിയാം….

എന്താണ് കാര്യം…

വിറക്കുന്ന കാലുകളോടെ ചാരു അച്ഛന്റെ അടുത്തേക്ക് ചെന്നു

❣️❣️❣️❣️

എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്…..അച്ഛന്റെയും അമ്മയുടെയും ഒക്കെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി ഇരിക്കുന്നത് കാണാം……അവരുടെ അടുത്തേക്ക് ചെന്നത് മാത്രമേ ഓർമ്മയുള്ളൂ….

പിന്നെ കുറച്ചു നേരം കഴിഞ്ഞാണ് ബോധം വന്നത്……

കവിൾ അടച്ച് അടിയാണ് ആദ്യം കിട്ടിയത്……എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കുറച്ചു നേരം കഴിഞ്ഞു……കണ്ണിന്നു പൊന്നീച്ച പോയി….ചെവിയിൽ ഒക്കെ എന്തോ ഒരു മൂളൽ മാത്രം……വായുടെ അകം ഒക്കെ പൊട്ടിപ്പോയി…..

അമ്മയാണ് തല്ലിയത്….എന്തിനാണ് അമ്മ ഇപ്പൊ ന്നെ തല്ലിയത് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്….ചാരു കവിൾ പൊത്തിപ്പിടിച്ച് അമ്മോട് ചോദിച്ചു…….

അസത്തെ….. നാശം പിടിച്ചവളെ…. കുടുംബത്തിന്റെ മാനം നശിപ്പിച്ചു കളഞ്ഞില്ലേ നീ…..ഇതിലും ഭേദം നിനക്ക് ചത്തൂടെ ആയിരുന്നോ…..

അമ്മ അവളെ വീണ്ടും വീണ്ടും തല്ലിക്കൊണ്ട് ചോദിച്ചു….

മതി അമ്മ തല്ലിയത് കാര്യം പറ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല……ചാരു അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു….

കണ്ണാ(അനിയൻ ) അത് കൊണ്ട് കാണിക്കടാ കണ്ണുനിറച്ച് കാണട്ടെ ഒരുമ്പെട്ടവൾ……

കണ്ണൻ അവളുടെ അടുത്തേക്ക് വന്ന് മൊബൈലിൽ നിന്നും ഒരു വീഡിയോ കാണിച്ചു കൊടുത്തു…..

വാ പൊത്തി പിടിച്ചു കരഞ്ഞുപോയി ചാരു….

ഓടി അച്ഛന്റെ അടുത്തേക്ക് എത്തി…..

അച്ഛാ സത്യമായിട്ടും ഞാൻ അറിഞ്ഞു കൊണ്ടല്ല ഇത്……അയാൾ എന്നെ കേറി പിടിച്ചതാണ് സത്യം…..

കഴിഞ്ഞ ദിവസം കോളേജിൽ നിന്നും വരുന്ന വഴി അവർ ഞങ്ങളെ മോശമായി പറഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പ്രതികരിച്ചു അതിന് എന്നോട് പകരം വീട്ടിയത് ആണ്….എന്ന വിശ്വസിക്ക്‌ അച്ഛാ…..ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല…..

അമ്മ ::: നാട്ടുകാരും വീട്ടുകാരും ഒക്കെ കണ്ടല്ലോ അത്….മനുഷ്യൻ എങ്ങനെ ഇനി നാട്ടുകാരുടെ മുന്നിൽ നോക്കും….ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ…നിനക്ക് താഴെയും കുട്ടികളുണ്ട് നീ അതു മറന്നു പോകരുത്….എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്തുകൊണ്ട് വീട്ടുകാരോട് പറഞ്ഞില്ല……..ഇവിടെ വന്നിട്ട് എത്ര നേരമായി…… നീ വന്നിട്ട് മുറി അടച്ചിരുന്നു അല്ലാതെ എന്തെങ്കിലും കാര്യം ഞങ്ങളോട് പറഞ്ഞോ……എനിക്കറിയില്ല ദൈവങ്ങളെ ഇനി എന്ത് ചെയ്യും എന്ന്…

അമ്മ തലയ്ക്കു കയ്യും കൊടുത്ത് നിലത്തിരുന്നു….

അമ്മാ ഞാൻ പറഞ്ഞത് സത്യമാണെന്ന് എനിക്ക് അയാളുമായി ഒരു ബന്ധവുമില്ല പേര് പോലും എനിക്കറിയില്ല പിന്നെങ്ങനെയാണ്…..

നീ പറയുന്നത് ഞാനും അച്ഛനും വിശ്വസിക്കും പക്ഷേ നാട്ടുകാർ അവർ വിശ്വസിക്കുന്ന നിനക്ക് തോന്നുന്നുണ്ടോ…..ആ വീഡിയോയുടെ മുകളിൽ എഴുതിവച്ചിരിക്കുന്നത് എന്താണെന്ന് നീ കണ്ടോ……പരിസരം പോലും മറന്നു… അല്ലേ വേണ്ട അത് പറയാൻ തന്നെ എനിക്ക് അറപ്പ് ആവുന്നു…..

അച്ഛാ ഞാൻ ഒന്ന് പറയുന്നത് വിശ്വസിക്കുക സത്യമായിട്ടും എനിക്ക് അറിയില്ല…..

അച്ഛൻ ഒന്നും മിണ്ടാതെ ചാരുകസേരയിലേക്ക് ചാരിയിരുന്നു…..

ആ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ മതിയായിരുന്നു ഉള്ളിലെ സങ്കടം പുറത്താവാൻ…..

ഇതിലും ഭേദം ഞങ്ങൾക്ക് വല്ല വിഷവും തന്ന് കൊന്നു കൂടായിരുന്നോ നിനക്ക്………

അച്ഛൻ ചോദിച്ചു…..

പണത്തിന് മാത്രമേ കുറവ് ഉള്ളൂ….അഭിമാനത്തിന് ഒരു കുറവുമില്ല……കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകൻ അല്ലേ ഞാൻ….ഞാൻ ഇനി എങ്ങനെ കുട്ടികളുടെ മുഖത്ത് നോക്കും…..സ്വന്തം മകളെ നേരെ പഠിപ്പിക്കാൻ അറിയാത്ത ഞാൻ എങ്ങനെ മറ്റു കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുക്കും…..ഈശ്വരാ ഇതൊക്കെ കാണുന്നവരും ഭേദം എന്റെ ജീവൻ അങ്ങ് എടുത്തു കൂടായിരുന്നോ നിനക്ക്….ഒരു അച്ഛന് കാണാൻ കഴിയുന്ന കാഴ്ചയാണോ ഞാൻ കണ്ടത്…….അറിഞ്ഞുകൊണ്ട് ഞാൻ ഒരാൾക്ക് ഒരു ദ്രോഹം ചെയ്തിട്ടില്ലല്ലോ ദൈവമേ…..

ചാരു അച്ഛന്റെ അടുത്തു മുട്ടുകുത്തിയിരുന്നു…..

ഞാൻ പറയുന്നതൊന്നു കേൾക്ക് അച്ഛാ……

എനിക്ക് ആരു പറയുന്നതും ഒന്നും കേൾക്കണ്ട ദൈവത്തെ ഓർത്ത് വെറുതെ വിടണം….

അച്ഛൻ അവളുടെ നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു

പിന്നെ ആരോടും ഒന്നും പറഞ്ഞില്ല….മുറിയിൽതന്നെ അടച്ചിരുന്നു….

ആ വീഡിയോ പലരും കണ്ടു പലരും വിളിക്കും മെസ്സേജ് അയക്കുക ചെയ്തു ആകെ നാണക്കേടായി…..

ഇനി പഠിക്കാൻ വിടില്ല എന്ന് വരെ വീട്ടിൽ പറഞ്ഞു….വീട്ടിൽ ആരും എന്നോട് മിണ്ടുന്നില്ല….അനിയനും അനിയത്തിയും ഒക്കെ എന്തോ പോലെ നോക്കുന്നേ….

കണ്ണൻ പുറത്തു പോയി വന്നു അമ്മയോട് വഴക്ക് കൂടുന്നത് കേട്ടാണ് അവിടേക്ക് ചെന്നത്…..

എന്താ കണ്ണാ നീ എന്തിനാ അമ്മയോട് വഴക്ക് കൂടുന്നത്…..

കണ്ണൻ :: നീ ഒരുത്തി കാരണം മനുഷ്യനു പുറത്തിറങ്ങാൻ വയ്യ…. കുത്തി കുത്തി ഉള്ള ആൾക്കാരുടെ സംസാരം കേട്ട് ഞാൻ മടുത്തു ഒന്ന് പോയി തരാമോ ഇവിടുന്ന്…..

എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് മാറി നിൽക്കണം തന്നെയായി മനസ്സിൽ ഇനിയും അവിടെനിന്ന് ഭ്രാന്ത് പിടിക്കുന്ന പോലെ ആകും…

അവസാനം പട്ടിണികിടന്നും ആത്മഹത്യ ഭീഷണി മുഴക്കി ഒക്കെ തിരിച്ച് പഠിക്കാൻ തന്നെ പോയി…….

❣️❣️❣️❣️

വല്യച്ഛൻ റെ വീട്ടിലെത്തിയിട്ടും അവസ്ഥ നേരെ ആയിരുന്നില്ല…..വീട്ടിലേക്കാട്ടിലും മോശമാണ് അവസ്ഥ….

അവസാനം രണ്ടും കൽപ്പിച്ച് ഹോസ്റ്റലിലേക്ക് മാറി….

അമ്മ ആദ്യം സമ്മതിച്ചില്ലെങ്കിലും കരഞ്ഞു കാലുപിടിച്ചു സമ്മതിപ്പിച്ചു…

കോളേജിലെയും അവസ്ഥ മറിച്ചു അല്ലാരുന്നു…..അത്രയും നാളും സ്നേഹത്തോടെ കണ്ടവർഎല്ലാം അവജ്ഞയോടെ നോക്കുന്നു…..അന്ന് എന്നെ ഉപ്രവിച്ച അവരുടെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ കോളേജിൽ ഉണ്ട്‌….അവൻ വളരെ മോശം ആയി എന്നെ കുറിച്ച് കഥകൾ ഉണ്ടാക്കി……

ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നെ പരാതി കൊടുത്തു…..ഒരാഴ്ചത്തേക്ക് അവനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു….

ആൺകുട്ടികളുടെ രൂക്ഷമായ നോട്ടവും അശ്ലീലചുവ ഉള്ള സംസാരവും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…..പക്ഷെ തോറ്റു പിന്മാറാൻ തയ്യാറായില്ല…

❣️❣️❣️❣️

പുതിയ വിഷയങ്ങൾ കിട്ടിയപ്പോൾ എല്ലാവരും പതിയേ എല്ലാം മറന്നു തുടങ്ങി….

അന്ന് കണ്ടതിനു ശേഷം അവരെ പിന്നേ ഇടയ്ക്കു ഇടയ്ക്കു കാണാറുണ്ട് എങ്കിലും കൂടെ ആൾക്കാർ ഉള്ളത് കൊണ്ട് അവർ പിന്നേ ഒന്നിനും മുതിർന്നില്ല…..

❣️❣️❣️❣️

ഒരുദിവസം ലൈബ്രറിയിൽ മറന്നു വെച്ചിട്ടു പോയ ബുക്ക് എടുക്കാൻ പോയതാണ് ചാരു……

ആരോ തന്നെ ഫോളോ ചെയ്യുന്ന പോലെ തോന്നിയെങ്കിലും തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല….ബുക്ക് എടുത്തു തിരിച്ചു വരുമ്പോഴാണ് ആരോ പെട്ടെന്ന് പുറകിൽ നിന്നും വായ പോത്തിയത്…..

അവൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന അതിനു മുന്നേ ആരോ അവളെ വലിച്ച ഒരു റൂമിൽ കൊണ്ട് അടച്ചു….

അന്ന് അവളെ കേറി പിടിച്ച അതെ ആൾ…..

അന്നത്തെ ആ സംഭവത്തിന് ശേഷം എന്റെ ഊണിലും ഉറക്കത്തിലും നീ മാത്രമാണ്……

മയ ക്കുമരുന്നിനും മ ദ്യത്തിനും തരാൻ പറ്റാത്ത ഒരു ലഹരിയാണ് പെണ്ണേ നീ……….

അതും പറഞ്ഞ് അവൻ അവളുടെ അടുത്തേക്ക് ചെന്നു…..

കാരണം പോകച്ചു ഒരു അടി ആണ് അവൾ അവന് കൊടുത്തത്…..

മഹാപാപി ഞാൻ നിന്നോട് എന്ത് ദ്രോഹമാണ് ചെയ്തത്…..എന്റെ വീട്ടുകാർ എന്റെ പാവം അച്ഛൻ എല്ലാവരും മറ്റുള്ളവരുടെ മുന്നിൽ തല കുനിച്ചു നിൽക്കുകയാണ് ഇപ്പോൾ………

അവൾ പിന്നെയും അവനെ തല്ലാൻ കൈ ഓങ്ങി….

എടി എന്നും വിളിച്ചു അവൻ അവളുടെ മുടികുത്തിൽ കയറി പിടിച്ചു…..

അവളുടെ കവിളിൽ അമർത്തി പിടിച്ചു……

വിട്…. വിടാൻ…..

വേദനകൊണ്ട് ചാരു കരഞ്ഞു…..

നീ പരാതി കൊടുക്കും അല്ലേ…..

എന്നാ ഇതും കൂടി ചേർത്തു കൊടുത്താൽ മതി കേട്ടോ……

ചാരു വിന്റെ ചുണ്ടുകളിൽ അവന്റെ ചുണ്ട് ചേർത്തു…….

ചാരു എത്ര എതിർത്തിട്ടും അവൻ മിണ്ടിയില്ല അവളുടെ ചുണ്ട് പൊട്ടി ചോര ഒഴുകി തുടങ്ങി…….

പുറത്ത് എന്തൊക്കെയോ ബഹളം കേട്ടാണ് അവൻ അവളെ വിട്ടത്……

വാതിലിൽ ആരോ മുട്ടുന്നു…..

പുറത്ത് കുട്ടികളുടെ ഒക്കെ ബഹളം കേൾക്കാം……

അവൻ ചിരിച്ചു കൊണ്ട് പോയി വാതിൽ തുറന്നു………

കോളേജിലെ ഒട്ടു മിക്ക വിദ്യാർത്ഥികളും പുറത്ത് ഉണ്ടായിരുന്നു……

അകത്ത് എന്ത് നടന്നു എന്ന് ചാരു വിനു പറയാനുള്ളത് ഒന്നും കേൾക്കാൻ അധികാരികൾ തയ്യാറായില്ല……

അവളെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു……

പേരൻസ് നോട് കോളേജിലേക്ക് എത്താനും പറഞ്ഞു……

❣️❣️❣️❣️

ആനിയുടെ വീട്ടിലാണ് ചാരു……

ആനി :: നീ വീട്ടിലേക്ക് വിളിച്ചോ കാര്യങ്ങളൊക്കെ പറഞ്ഞില്ലേ…..

ചാരു :: വിളിക്കേണ്ട വന്നില്ല കോളേജിൽനിന്നും വിളിച്ചറിയിച്ചിട്ടുണ്ടായിരുന്നു…..

അച്ഛൻ വരില്ല എന്ന് പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ച് ഇരിക്കാൻ വയ്യന്നു….അവനെ ഇഷ്ടമാണെങ്കിൽ അവന്റെ പൊക്കോളാൻ പറഞ്ഞു ഇനി അവർക്ക് അങ്ങനെ ഒരു മകൾ ഇല്ലെന്ന്….ആ പടി ചവിട്ടിയാൽ ആത്മഹത്യ ചെയ്യും എന്നാണ് അമ്മ പറഞ്ഞത്…..വയ്യ ഇനി ജീവിതം മടുത്തു……………ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്……

ആനി :: നീ എന്ത് തീരുമാനിച്ചു….

കോളേജിൽ നിന്നും സസ്പെൻഡ് ചെയ്ത് കാരണം ഇനി ഹോസ്റ്റലിലേക്ക് പോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…..

ചാരു ::: അവനെ കണ്ടുപിടിക്കണം……അവന്റെ വീടും അഡ്രസ്സും പേരും എല്ലാം സകല വിവരങ്ങളും കണ്ടുപിടിക്കണം…..എന്നിട്ട് ബാക്കി കാര്യം……

ചാരു ഉറച്ച മനസ്സോടെ ആനി യോട് പറഞ്ഞു….

ആനി :: അതിനു വഴിയുണ്ടാക്കാം അവന്റെ ഡീറ്റെയിൽസ് ഞാൻ നിനക്ക് തപ്പി തരാം…അവരുടെ കൂട്ടത്തിൽ ഉള്ള ഒരു തലതെറിച്ച ചെക്കനല്ലേ…..അവന്റെ ഒപ്പമുള്ള ഒരു പയ്യൻ നമ്മുടെ തൊട്ടടുത്ത ഉണ്ട് അവരോട് ചോദിച്ചു ഡീറ്റെയിൽസ് എടുത്തു തരാം….എന്നിട്ട് എന്താണ് നിന്റെ തീരുമാനം….

ചാരു ::: ആദ്യം ഡീറ്റെയിൽസ് കിട്ടട്ടെ എന്റെ തീരുമാനം എന്നിട്ട് പറയാം…..

തുടരും