മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആതിര :: നമ്മുടെ ചാരു വിനു വേണ്ടി ദീപുവിനെ ആലോചിച്ചാലോ……നല്ല വീട്ടുകാരാണ് ദീപുവിന്റെ….നല്ല അച്ഛനും അമ്മയും….പെങ്ങളും ഒക്കെ നല്ല സ്വഭാവമാണ്…….ചാരു അവിടേക്ക് എന്നാൽ അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല…….എന്താണ് സേതുവേട്ടന്റെ അഭിപ്രായം
❣️❣️❣️❣️
സേതു :: ഇതിൽ എന്റെ അഭിപ്രായതിന് വലിയ പ്രസക്തിയൊന്നുമില്ല……എന്നാലും നീ ചോദിച്ച സ്ഥിതിക്ക് ഞാൻ പറയാം അത് നടന്നു കിട്ടിയാൽ നല്ലതാണ് രണ്ടാൾക്കും……ചാരുവിനു ചിക്കുനെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കാൻ കഴിയും അതെനിക്ക് ഉറപ്പാണ്…….ദീപു ഇതുവരെ വിവാഹം കഴിക്കാതെ നിന്നത് സ്വന്തം അമ്മയെ പോലെ ആരെങ്കിലും ചിക്കുനേ സ്നേഹിക്കുമോ എന്ന് പേടിച്ചിട്ടാണ്……..ചിക്കു നു ചാരു സ്വന്തം അമ്മയായാൽ ദീപു അവരെ സ്നേഹം കൊണ്ട് പൊതിയും അതെനിക്ക് ഉറപ്പാണ്…..പക്ഷേ ഏറ്റവും വലിയ പ്രശ്നവും ദീപു തന്നെയാണ്……അവൻ ഇതിനു സമ്മതിച്ചു കിട്ടുക എന്നുള്ളത് നിസ്സാരകാര്യമല്ല…..ഇവിടെ അച്ഛനും അമ്മയും ഭീഷണിപ്പെടുത്തി ചാരുവിനെ സമ്മതിപ്പിക്കുന്ന പോലെ അവന്റെ അടുത്ത് നടക്കില്ല……
ഞാൻ എന്തായാലും ആദ്യം ദീപുവിന്റെ അച്ഛനോട് അമ്മയോട് ഒന്ന് സംസാരിക്കട്ടെ…..നീ തൽക്കാലം ഇത് ചാരു വിനോട് പറയണ്ട…..ആദ്യം അവിടെ സംസാരിച്ച് അവരുടെ അഭിപ്രായം അറിഞ്ഞിട്ട് നമുക്ക് നോക്കാം…..
❣️❣️❣️❣️
ഉറങ്ങിക്കിടക്കുന്ന ചിക്കു മോൾടെ അടുത്ത് ഇരിക്കുകയണ് ദീപു……ദേവും കവിതയും പറഞ്ഞ വാക്കുകൾ ഓരോന്നും അവന്റെ മനസ്സിലേക്കോടി വന്നു…….ദീപു എണീറ്റ് വീണയുടെ (ഭാര്യ )ഫോട്ടോയ്ക്ക് അരികിലേക്ക് ചെന്നു……..
അവരൊക്കെ പറഞ്ഞത് നീ കേട്ടില്ലേ……….
എന്തിനാണ് എന്നെയും മോളെയും വിട്ടേച്ചു പോയത്…….
നിന്റെ സ്ഥാനത്ത് വേറൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല…എന്നെക്കാൾ കൂടുതൽ എന്റെ മനസ്സ് വായിച്ചവൾ അല്ലേ നീ…….എനിക്കതിന് കഴിയുമോ…..പക്ഷേ നമ്മുടെ ചിക്കു മോള്…..അവൾക്ക് ഒരു അമ്മയുടെ കരുതലും വാത്സല്യവും ആവശ്യമാണ്……
കവിത പറഞ്ഞ ഓരോ വാക്കും എന്റെ മനസ്സിൽ കിടന്ന് നീറുകയാണ്……അവൾ അനുഭവിച്ച പോലെ സങ്കടവും വിഷമം ഒക്കെ നമ്മുടെ മോളും അനുഭവിക്കേണ്ടിവരും……..ഒരു തീരുമാനത്തിൽ എത്താൻ എനിക്ക് കഴിയുന്നില്ല……..
ദീപു വീണയുടെ ഫോട്ടോയിൽ നെറ്റ് ചേർത്ത് കുറച്ചുനേരം അവിടെ നിന്നു………..കണ്ണിൽ നിന്നും കണ്ണുനീർ വീണ് ആ ഫോട്ടോയെ നനച്ചു……..പിന്നെ എന്തോ തീരുമാനിച്ചതുപോലെ തിരിച്ചുവന്ന് ചിക്കുന്റെ അടുത്ത് കിടന്നു………
❣️❣️❣️❣️
രാവിലെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്…….
ദക്ഷ് ::: ഞാൻ നാളെ പോകും….കവിത ഇവിടെ ഉണ്ടാകും…..പുതിയൊരാൾ കൂടി വരാൻ തയ്യാറെടുക്കുന്നുണ്ട്…..അവിടെ പോയ ഹോസ്പിറ്റലും യാത്രയൊക്കെ കൂടെ ആകെ വയ്യാണ്ട് ആകും….അതുകൊണ്ട് തൽക്കാലം അവൾ നിൽക്കട്ടെ…..
അമ്മ ::: എടാ ദുഷ്ടാ നീ എന്നിട്ട് ഇപ്പോഴാണോ പറയുന്നേ……
ദക്ഷ് :: സംശയം ഉണ്ടായിരുന്നു രാവിലെയാണ് കൺഫോം ചെയ്തത്….ഉറപ്പായിട്ടും എല്ലാവരോടും പറയാം എന്ന് വിചാരിച്ചു……
ദേവു :: എന്നിട്ട് കവിത എവിടെ…….
ദക്ഷ് :::: വോമിറ്റിംഗ് ഉണ്ട്… അതുകൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ചിട്ട് ഇങ്ങോട്ടേക്ക് വരാ പറഞ്ഞു റൂമിൽ ഇരിപ്പുണ്ട്….
അച്ഛൻ ::: അത് ശരിയല്ല….ദേവു നീ പോയി മോളെ വിളിച്ചിട്ട് വാ….വോമിറ്റിംഗ് ഉണ്ടെന്നും പറഞ്ഞ് അവൾ മാറിയിരിക്കണ്ട ആവശ്യമൊന്നുമില്ല……..ദേവു കവിതയെ വിളിക്കാൻ പോയി…..
ദീപു ::: നല്ല സന്തോഷം ഉള്ള ദിവസം…..ഞാനും നിങ്ങൾക്ക് സന്തോഷമുള്ള ഒരു കാര്യം പറയാൻ ആയിട്ടാണ് വന്നത്……എന്തായാലും കവിതയും ദേവും കൂടി വരട്ടെ…….
ദേവു കവിതയെ അവിടെ കസേരയിൽ കൊണ്ടിരുത്തി…..
കവിത ::: ഞാനേ നിങ്ങടെ ഭക്ഷണം കഴിക്കുമ്പോൾ ഒരു ബുദ്ധിമുട്ടാ വേണ്ടല്ലോ എന്ന് വിചാരിച്ചു……
ദീപു ::: അങ്ങനെ ഒന്നും വിചാരിക്കരുത് മോളെ…….അമ്മയാവുക എന്നത് ഒരു ഭാഗ്യമാണ്……..നിനക്ക് ഈ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എല്ലാം ഇവിടെ എല്ലാവർക്കും അറിയാവുന്നതാണ്……അതുകൊണ്ട് മോള് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകരുത് എന്ന് വിചാരിച്ച് മാറിനിൽക്കേണ്ട ആവശ്യമില്ല….
അമ്മ :: അതെ…. നി അങ്ങനെ മാറി നിക്കണ്ട……സന്തോഷം ആയി ഇരിക്കണം എപ്പോഴും…..
അച്ഛൻ ::: ഇനി ദീപു പറയാം എന്ന് പറഞ്ഞ കാര്യം പറ……ദീപു എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട്……കവിത ഇന്നലെ പറഞ്ഞ വാക്കുകൾ………..അമ്മയില്ലാത്ത അതിന്റെ പേരിൽ അവൾ ചെറുപ്പത്തില് അനുഭവിച്ച ബുദ്ധിമുട്ടുകൾ……എല്ലാം ഞാൻ ആലോചിച്ചു……നാളെ എന്റെ ചിക്കു അനുഭവിക്കുന്നത് ഇതൊക്കെ തന്നെയാകും…..അതുകൊണ്ട് രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനെ പറ്റി ഞാൻ ആലോചിക്കുന്നുണ്ട് ഇപ്പൊ……പക്ഷേ അതിന് എനിക്ക് കുറച്ച് നിബന്ധനകൾ ഒക്കെ ഉണ്ട്…..
അമ്മ ::: എന്ത് നിബന്ധന വേണമെങ്കിലും എന്റെ മോൻ വച്ചോ……നീയൊന്നു സമ്മതിച്ചു തന്നല്ലോ അമ്മയ്ക്ക് അത് മാത്രം മതി……
ദേവു ::: അല്ല എന്താണ് നിന്റെ നിബന്ധനകൾ……
ദീപു ::: എന്റെ കുഞ്ഞിനെ സ്വന്തം മകളെപ്പോലെ സ്നേഹിക്കാൻ കഴിയണം…….ചിക്കു വിന്റെ അമ്മ എന്ന പദവി മാത്രമേ ഇവിടെ ഉണ്ടാവുകയുള്ളൂ….ഞാൻ നേരിട്ട് സംസാരിച്ച എന്റെ മനസ്സിലുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞ് ബോധ്യം ആയെങ്കിൽ മാത്രമേ വിവാഹത്തിനു സമ്മതിക്കുക യുള്ളൂ…….
അച്ഛൻ :::: ഇത്രയേ ഉള്ളൂ ഞാൻ പേടിച്ചുപോയി…….അതൊക്കെ നമുക്ക് ശരിയാക്കി എടുക്കാം…….
❣️❣️❣️❣️
സേതുവിന് ദീപുവിന്റെ അച്ഛന്റെയും അമ്മയുടെ മുന്നിൽ ഇരിക്കുമ്പോൾ ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു…..
അവർ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല……..പക്ഷേ അവർ എല്ലാവരും ചെയ്തു പറഞ്ഞ കാര്യം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്…..
ദീപു മറ്റൊരു വിവാഹത്തിന് സമ്മതിച്ചു എന്നുള്ളതും സേതുവിന് വളരെ അത്ഭുതമായി തോന്നി……
ദേവു ::: സേതു അപ്പൊ ഒരുകാര്യം ചെയ്തോ…..നാളെ കൂടെ കഴിഞ്ഞാൽ ഞങ്ങളൊക്കെ തിരിച്ചു പോകും….അപ്പോ അതിനു മുന്നേ അവിടെ വന്നു സംസാരിക്കാം….അവർക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ നാളെത്തന്നെ ചെല്ലാം…..
സേതു ::: എന്നാ പിന്നെ അങ്ങനെ തന്നെ ചെയ്യാം….ഞാൻ അവരോട് സംസാരിച്ചിട്ട് വിളിക്കാം….
അല്ല ദീപു…. അവൻ എതിർപ്പൊന്നും ഉണ്ടാവില്ലല്ലോ അല്ലെ……
അമ്മ ::: അങ്ങനെയൊന്നുമില്ല മോനെ…..
ചാരുലത യെ പറ്റി കേട്ടപ്പോൾ… അവൻ മനസ്സിൽ ആഗ്രഹിക്കുന്ന പോലെ തന്നെ ഉള്ള ഒരു പെൺകുട്ടി ആകുമെന്ന് എനിക്ക് തോന്നുന്നുണ്ട്….
ആ കുട്ടിക്ക് ചിക്കുനേ സ്വന്തം മകളെ പോലെ സ്നേഹിക്കാൻ കഴിയുമെന്ന് എന്റെ മനസ്സ് പറയുന്നു….
സേതു ::: ആ കാര്യത്തിൽ അമ്മയ്ക്ക് നൂറു ശതമാനം വിശ്വസിക്കാം…..
കിച്ചുവിനെ അവളെങ്ങനെ സ്നേഹിക്കുന്നോ അതുപോലെ തന്നെ ചിക്കുനെ സ്നേഹിക്കാനും അവൾക്ക് കഴിയും…….
അവിടെനിന്നും ഇറങ്ങി സേതു നേരെ പോയത് ചാരുവിന്റെ വീട്ടിലേക്ക് ആണ്……
അവിടെ ചെന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും നൂറുവട്ടം സമ്മതം……
നാളെ അവരോട് വരാൻ പറഞ്ഞോളാൻ പറഞ്ഞു…
ആതിരക്ക് ആയിരുന്നു ഏറ്റവും സന്തോഷം……..
❣️❣️❣️❣️
ആതിരയാണ് ചാരു വിനോട് കാര്യങ്ങളൊക്കെ പറഞ്ഞത്……
ചാരു ::: നല്ല ആൾക്കാരൊക്കെ ആയിരിക്കാം അച്ഛനും അമ്മയും ഒക്കെ നല്ലതായിരിക്കും പക്ഷേ എനിക്ക് അവരുടെ മകനോട് നേരിട്ട് സംസാരിക്കാതെ ഒരു തീരുമാനം എടുക്കാൻ പറ്റില്ല….
എന്റെ കുഞ്ഞിനെ ഒഴിവാക്കി ഒരു ജീവിതമാണ് ഉദ്ദേശിക്കുന്നതെങ്കിൽ മരിച്ചാലും ഞാൻ അതിന് തയ്യാറല്ല…..
ആതിര :: നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല…..
നിന്നെപ്പോലെ ഉള്ള ചിന്താഗതി തന്നെയാണ് ദീപുവിന്….
അയാളും അയാളുടെ മകളെ അക്സെപ്റ്റ് ചെയ്യുന്ന ഒരാൾക്ക് വേണ്ടി മാത്രമേ ഇനി മനസ്സ് തുറക്കു…..
വന്ന് കാണട്ടെ അതുകൊണ്ട് നിങ്ങൾ ഒന്ന് സംസാരിക്കുക അതൊക്കെ കഴിഞ്ഞ് നമുക്ക് തീരുമാനമെടുക്കാം….
നിനക്ക് പൂർണ്ണസമ്മതം ആണെങ്കിൽ മാത്രമേ മുൻപോട്ടു പോകു അത് പോരെ……
11 മണിയോടുകൂടി അവിടുന്ന് ആൾക്കാരൊക്കെ വന്നു…..
ദേവു അച്ഛൻ കവിത ദക്ഷ് ഇത്രയും പേരാണ് വന്നത്……..
ദീപുവിന് ഒരു അത്യാവശ്യം ഉള്ളത് കാരണം വരാൻ പറ്റിയില്ല…..
പരസ്പരം സംസാരിച്ചും കണ്ടു അവർക്ക് എല്ലാവർക്കും ഇഷ്ടമായി…..
ചാരു അവർക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു…..
അവർക്ക് എതിർപ്പൊന്നും ഉണ്ടായില്ല………
ബാക്കിയെല്ലാം ദീപു ചാരുവും കൂടെ സംസാരിച്ചിട്ട് തീരുമാനിക്കാം എന്നും പറഞ്ഞ് അവർ പിരിഞ്ഞു…….
ചാരു രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കിടക്കാൻ നേരം ആണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കാൾ വന്നത്……..
ചാരു :: ഹലോ……. ആരാ…..
ദീപക് ആണ് ദീപു…..
ചാരുലത അല്ലെ…..
ചാരു :: ഹാ…
ദീപു :: ഇന്ന് എനിക്ക് വരാൻ പറ്റിയില്ല… കുറച്ചു തിരക്ക് ആയി പോയി….
നേരിട്ട് ഒന്ന് സംസാരിക്കണം…..
നാളെ വൈകിട്ട് ഫ്രീ ആണോ……
ചാരു :: അതെ…എപ്പോ വരും ന്നു പറഞ്ഞാൽ മതി…..
ദീപു :: അത് വേണ്ടാ… പുറത്തു എവിടേലും മതി….
ഒരു കാര്യം ചെയ്യാം… കുട്ടികളുടെ പാർക്കിൽ വന്നാൽ മതി…..
മോളെ ഇടക്ക് വൈകിട്ട് ഞാൻ അവിടെ കൊണ്ട് പോകാറുണ്ട്……
ചാരു :: വരാം…..
ദീപു :: അപ്പൊ ഒരു നാലര… വരുമ്പോൾ മോനേം കൊണ്ടു പോരെ…..
Gd nit ഉം പറഞ്ഞു ദീപു ഫോൺ വച്ചു……….
മോനെ കൊണ്ട് വരാൻ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ് പോലെ തോന്നി ചരുവിനു…..
കിച്ചുവിനേം കെട്ടിപിടിച്ചു അവൾ കിടന്നു….
തുടരും…