നിങ്ങൾക്കൊക്കെ ഒരു ഭാരം ആണെങ്കിൽ ഞാൻ ഇവിടെനിന്നും പൊക്കോളാം അമ്മേ……..
വലുതല്ലെങ്കിലും ഒരു ജോലി ഉണ്ടല്ലോ ഞങ്ങൾക്ക് രണ്ടാൾക്കും ജീവിക്കാൻ അതുമതി………
അങ്ങനെയാണോ മോളെ അമ്മയും അച്ഛനും പറഞ്ഞത്…..
നാളെ ഞങ്ങളുടെ കാലം കഴിഞ്ഞ് നീ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും…….
ഓരോ ദിവസവും നിന്നെ ഓർത്ത് നീറി ആണ് ഇവിടെ ഞങ്ങൾ ജീവിക്കുന്നത്….
ഞങ്ങളുടെ മരണശേഷം നീ എന്ത് ചെയ്യും……
ഇന്നത്തെ കാലത്ത് ഒറ്റയ്ക്കൊരു പെണ്ണിന് ഒരു കുഞ്ഞിനെ നോക്കി തനിയെ എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും…..
ഞങ്ങൾ പറയണത് മോൾ ഒന്ന് ആലോചിക്ക്….
നീ മാത്രമല്ല വളർന്നുവരുന്ന ഒരു കുഞ്ഞും ഉണ്ട്….
അവനൊരു അച്ഛന്റെ സ്നേഹവും സാമീപ്യവും ഒക്കെ ആവശ്യമുള്ള പ്രായമാണിത്…….
പക്ഷേ അമ്മേ ഞാൻ മറ്റൊരു വിവാഹം കഴിച്ചു എന്ന് വിചാരിക്കുക…..
പക്ഷേ സ്വന്തം കുഞ്ഞിനെ പോലെ അവർക്ക് എന്റെ മോനെ സ്നേഹിക്കാൻ പറ്റുമോ…….
നമ്മൾ തന്നെ എന്തൊക്കെ കഥകൾ കേൾക്കുന്നത് ആണ്……
അവർ ചിലപ്പോൾ എന്റെ കുഞ്ഞിനെ ഉപദ്രവിക്കും……
രണ്ടാം തരക്കാരനായി കാണും…..
❣️❣️❣️❣️❣️❣️
ഇത് ചാരുലത എന്ന ചാരു…..
ചാരു നോടൊപ്പം സംസാരിച്ചത് അച്ഛനുമമ്മയും…..
അച്ഛൻ ദേവൻ….
അമ്മ ദേവിക…
ചാരുന് ഒരു മകൻ ആണുള്ളത് പേര് മാധവ്…. വീട്ടിൽ കിച്ചുന്ന് വിളിക്കും…
ആൾക്ക് ഇപ്പൊ നാല് വയസ്സായി ….
ചാരു വിന്റെ രണ്ടാമത്തെ വിവാഹത്തെപ്പറ്റി ആണ് അവിടെ സംസാരം നടന്നത്…….
ബാക്കി വഴിയേ പറയാം…..
ചാരു അവളുടെ മുറിയിലേക്ക് പോയി………
കിച്ചു ഉറക്കം ആയി…..
ഒഴിഞ്ഞുകിടക്കുന്ന തന്റെ കഴുത്തിലേക്ക് കൈകൾ ചേർത്തുവച്ചു…..
ഇനിയൊരു വിവാഹം……
അതിന് എനിക്ക് കഴിയില്ല…….
ഈ ജന്മം ഇനി എനിക്ക് എന്റെ കുഞ്ഞും ഞാനും മാത്രം മതി…….
ഇനി ഒരു പരീക്ഷണത്തിനു കൂടിനിന്നു കൊടുക്കാൻ എനിക്ക് മനസ്സില്ല…….
അമ്മ റൂമിലേക്ക് വരുമ്പോൾ കട്ടിലിൽ ചാരി എന്താ ആലോചനയിൽ ഇരിക്കുന്ന ചാരു വിനയാണ് കണ്ടത്…….
മോളെ……….
നീ നിന്റെ കുഞ്ഞിന്റെ അവസ്ഥ കൂടി മനസ്സിലാക്കണം…….
അച്ഛന്റെ സ്നേഹവും ലാളനയും ഒക്കെ കിട്ടേണ്ട പ്രായമാണിത്……..
മറ്റു കുട്ടികൾ അവരുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം പാർക്കിൽ ഒക്കെ കളിക്കുമ്പോൾ സങ്കടത്തോടെ നോക്കിനിൽക്കുന്ന നിന്റെ കുഞ്ഞിനെപ്പറ്റി നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ……
അവന് നഷ്ടമാകുന്ന അച്ഛന്റെ സ്നേഹത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ…….
ആ കുഞ്ഞിന്റെ ഭാഗത്തുനിന്ന് കൂടി ചിന്തിക്കണം……
പിന്നെ രണ്ടാമത് ഒരാൾക്ക് നിന്റെ മകനെ പൂർണമായും സ്നേഹിക്കാൻ കഴിയില്ല എന്നുള്ളതൊക്കെ നമ്മുടെ തോന്നൽ മാത്രമാണ്…..
കഥകളിലും സിനിമയിലുമൊക്കെ നമ്മൾ കാണുന്ന രണ്ടാനച്ഛൻ അല്ലെങ്കിൽ രണ്ടാനമ്മ വളരെ ക്രൂരമായ കഥാപാത്രങ്ങളാണ്……
പക്ഷേ അങ്ങനെ അല്ലാത്തവരുമുണ്ട്……..
ആലോചിക്കുക നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്ക്…….
നാളെ ഒറ്റപ്പെട്ട് പോയി എന്നൊരു തോന്നൽ ഉണ്ടാവരുത്….
❣️❣️❣️❣️❣️❣️❣️
ഇതേ അവസ്ഥയിൽ മറ്റൊരു വീട്……
എനിക്ക് വേറെ ഒരു കല്യാണം ആലോചിച്ചു പുറകെ നടക്കരുത് എന്ന് ഞാൻ അമ്മയോടും അച്ഛനോടും ഒരുപാട് പറഞ്ഞിട്ടുണ്ട്…….
ദീപുവിന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉണ്ടായിട്ടുള്ളൂ…..
അവള് പോയി…….ഭൂമിയിൽനിന്നും മാത്രമാണ് പോയത് എന്റെ മനസ്സിൽ ഇപ്പോഴും ജീവനോടെ ഉണ്ട്……..
അങ്ങനെയുള്ളപ്പോൾ എനിക്ക് വേറെ ആളെ കല്യാണം കഴിക്കുന്നത് ചിന്തിക്കാൻപോലും പറ്റുന്ന കാര്യമല്ല……….
എനിക്ക് എന്റെ മോളും അവൾക്ക് ഞാനും മാത്രം മതി……
ഹാളിൽ ഇരുന്നു കളിക്കുന്ന മോളേം എടുത്തു ദീപു അകത്തേക്ക് പോയി…..
ഇത് ദീപക് എന്ന ദീപു…..
ദീപു….
രാമചന്ദ്രന്റെയും വത്സലയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ ആള്…..
ഭാര്യ മരിച്ചു…. ഒരു മകൾ ആവണി എന്ന ചിക്കു. മോൾക്ക് ഇപ്പൊ മൂന്ന് വയസ്സ്….
ഇവിടെയും രണ്ടാമത് ഒരു വിവാഹം കഴിക്കുന്നതിനെ പറ്റിയുള്ള തർക്കമാണ് കേട്ടത്……..
ഇത് ഇവരുടെ ജീവിതമാണ്……
കാത്തിരിക്കാം….