നോക്ക് മമ്മി ഇവൻ ” വാസുകിയെ പുറകിൽ നിന്നു ഉപദ്രവിക്കുന്ന സതീശനെ കാണിച്ചു വാസുകി കരയുന്നത് നന്ദിത കണ്ടു……

ഒരു മാസ്സ് അടവ് ഫോർ സ്കൂട്ടർ

രചന :വിജയ് സത്യ

സമയം എട്ടു മണി ആയിട്ടുംകാiലുകൾ അiകത്തി മലർന്നു അമ്പിൽ നിന്നും അiസ്ത്രം വിടുന്നത് പോലെയുള്ള അംഗിളിൽ കിടക്കുന്ന മകൾ വാസുകിയെ കണ്ടു അമ്മ അവളെ എവിടെയോ അടിച്ചു ഉണർത്തി.

“ദേ..ടി വാസു, വെയിലു വന്നു നിന്റെ —–ൽ അടിച്ചു തുടങ്ങി ഇനിയും എണീക്കാൻ ആയിട്ടില്ലേ നിനക്ക് .. ലീവ് ആണെന്ന് വെച്ച് ഇങ്ങനെ ഉറങ്ങണോ… കെട്ടിച്ചുവിടാൻ പ്രായമായി എന്നിട്ടും കൊച്ചു കുഞ്ഞിനെ പോലെയാണ്.”

“ഇച്ചിരി കൂടി ഉറങ്ങിക്കോട്ടെ മമ്മി “

“വേണ്ട എണീറ്റേ..മുതിർന്ന പെൺകുട്ടികൾ നേരം വെളുത്തിട്ടും ഇങ്ങനെ അന്തവും കുiന്തവും ഇല്ലാണ്ട് കിടന്നുറങ്ങുന്നത് ഐശ്വര്യക്കേടാണ്..”

തല്ലിനോടൊപ്പം അമ്മയുടെ ശകാരവും പരിഹാസവും ഉപദേശവും കൂടിയായപ്പോൾ അവൾക്ക് എഴുന്നേൽക്കാതെ നിവൃത്തിയില്ലെന്നായി..!

മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. മുടി കെട്ടി വയ്ക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“ഇന്നലെ കിച്ചൻറെ താഴെയുള്ള തൊടിയിലെ ആ പഴയ ചായ്പ്പു പൊളിച്ചു പൂന്തോട്ടമാക്കാൻ പറഞ്ഞപ്പോൾ ‘നീ കൊച്ചുകുട്ടിയാണ് വലിയവരെ പോലെ കാര്യങ്ങളിൽ അഭിപ്രായം ഒന്നും പറയല്ലേ’ എന്നല്ലേ പറഞ്ഞത്.. എന്റെ പ്രായത്തിൽ ഉള്ളവരുടെ ഒരു പ്രത്യേകത എന്നുപറഞ്ഞാൽ നേരം വെളുത്തു ഇച്ചിരി കൂടി ഉറങ്ങുമ്പോൾ വലിയ പെണ്ണ്.. എന്തെങ്കിലും കാര്യത്തിൽ അഭിപ്രായം പറയുമ്പോൾ ചെറിയ കുട്ടി… ഹും.. ഇത് എന്നാ വെള്ളരിക്ക പട്ടണമോ? സൂക്കേട്.തന്നെ…അല്ല പിന്നെ…”

എന്നും പറഞ്ഞു വാസുകി എണീറ്റ് ചാടിത്തുള്ളി നേരെ ബാത്റൂമിൽ പോയി..

അതുകേട്ട് നന്ദിതയുടേ ഉള്ളിലെ അമ്മയ്ക്ക് ചിരി പൊട്ടി. പക്ഷേ ഒന്നും മിണ്ടിയില്ല.

നന്ദിത അതാണ് വാസുകിയുടെ അമ്മയുടെ പേര്.

അവളുടെ അമ്മ ഇരുപതാം വയസിൽ ഡിഗ്രി ഫൈനൽ ഇയർ എക്സാം കഴിഞ്ഞ ഉടനെ ആണ് കൂടെ കോളേജിൽ പഠിച്ച സിനിയർ സ്റ്റുഡന്റ് ski കൊണ്ടുപിടിച്ച പ്രവർത്തകനുമായ അവളുടെ അച്ഛൻ ദീപു എന്ന ദീപക്കിനെ കല്യാണം കഴിച്ചത്!

അച്ഛൻ മുഴുവൻ സമയം പാർട്ടി പ്രവർത്തകനായി നടന്നത് മൂലം അവളെ പ്രസവിക്കും വരെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു.

കുട്ടി പെണ്ണാണെന്നു അറിഞ്ഞതോടെ അച്ഛനെ കുടുംബത്തിലെ എല്ലാവരും ചേർന്നു കർത്തവ്യബോധവനാക്കി ഗൾഫിൽ അയച്ചു.

അങ്ങനെ ദീപക് എന്ന അവളുടെ അച്ഛൻ പ്രവാസിയായി മാറി.

മുപ്പത്തിയെട്ട് വയസുള്ള അമ്മയും, പതിനേഴു കഴിഞ്ഞ മകളും ചമഞ്ഞു പോകുന്നത് കണ്ടാൽ കൂട്ടുകാരികൾ എന്നെ പറയൂ. വാസു എന്നാണ് എല്ലാരും വിളിക്കുക. വാസുകി എന്നാണ് പേര്.

പ്ലസ് ടു കഴിഞ്ഞു അവളെ ഡിഗ്രിക്ക് അടുത്തുള്ള ടൗണിൽ ഉള്ള സർക്കാർ യൂണിവേഴ്സിറ്റിയിൽ ആക്കിയിരിക്കുകയാണ്.

പ്രവാസിയായ ദീപക് നന്നായി അധ്വാനിച്ചതിന്റെ ഫലമായി സ്വന്തമായി വീടും പുരയിടവും എല്ലാം പുതുതായി എടുക്കാനായി.

അത്യാവശ്യം നന്നായി ആണ് ആ അമ്മയും മകളും അമ്മുമ്മയും അപ്പൂപ്പനുമൊന്നിച്ചു അവിടെ കഴിയുന്നത്.

അമ്മയായ നന്ദിതയ്ക്ക് സോഷ്യൽ മിഡിയായിലെ ലോകത്തിൽ നല്ല പിടിപാടാണ്.

നന്ദിത നന്ദു എന്ന അവളുടെ അക്കൗണ്ടിൽ പതിനായിരങ്ങൾ ഫോള്ളോവെർസ് ഉണ്ട്.

വാസുകി അമ്മയുടെ അക്കൗണ്ടിൽ കേറിയയായിരുന്നു ആദ്യകാലങ്ങളിൽ വിഹരിച്ചിരുന്നത്.

പ്ലസ് ടു ആയപ്പോൾ ബർത്ത്ഡേയ്ക്ക് അവളുടെ അപ്പൻ ദീപക് നല്ല ഒരു ഫോൺ വാങ്ങി അയച്ചു കൊടുത്തു.

അതിൽ പിന്നെ അതിലാണ് വാസുകിയുടെ ലോകം.

ലീവ് ഉള്ള ചില ദിവസങ്ങളിൽ വസുകി ഇങ്ങനെയാണ്…. അതിന്റെ കാരണം വൈകി ഉറങ്ങുന്നതാണ്.. വൈകി ഉറങ്ങാൻ കാരണം ഇനി പ്രത്യേകിച്ച് പറയണോ…

പിറ്റേന്ന് കോളേജിൽ പോയി വൈകിട്ട് വന്ന മോൾ കലിപ്പോടെ ബാഗ് വലിച്ചു മേശയിൽ ഇട്ടു. അത് കണ്ടു നന്ദിത ഒന്നമ്പരന്നു.

” എന്നാടി.. ങേ.. എന്തു പറ്റി ” അവൾ ചോദിച്ചു..

“ദേ നോക്ക് എന്റെ ഈ പുതിയ ബാഗിന്റെ കൈയും പൊട്ടി.. ബസിലെ നശിച്ച തിരക്ക് കാരണം.. “.

അവൾ അലറി..

” ഓഹോ.. അവിടെ സൂചിയും നൂലും ഉണ്ട് തുന്നി പിടിപ്പിച്ചാൽ മതി.. ബാക്കിയു ള്ളൊരും അങ്ങനെയൊക്കെ കഷ്ടപെട്ടിട്ട കോളേജിൽ പോയത്… “

“ആ… പോയത്… എന്നിട്ടെന്താ കാര്യം…? “

“എടി ഡിഗ്രിക്ക് നന്നായി മാർക്കോടെ പാസ്സായതാണ്. അപ്പോഴാണ് നിന്റപ്പന് എന്നെ വേറെ ആരോ പെണ്ണ് കാണാൻ വന്ന കാര്യമറിഞ്ഞു വെകിളി പിടിച്ചത്… “

“എന്നിട്ട് “

വാസുകി ആകാംക്ഷയോടെ ചോദിച്ചു.

എന്റെ പ്രേമ കഥ പറയുമ്പോൾ പെണ്ണിനെപ്പോഴും ആകാംക്ഷയാണ്.. ഈശ്വര പറഞ്ഞു വന്നത് പുകിൽ ആയല്ലോ.. തോർത്ത്ന ന്ദിത പിന്നെ ഒന്നും മിണ്ടിയില്ല.

അമ്മയുടെ മൗനം കണ്ടപ്പോൾ വാസുകിക്ക് ചിരിവന്നു

” പറയണ്ട ബാക്കി എനിക്കറിയാം വിവാഹത്തിന് ശേഷം തുടർന്ന് പിജിക്ക് പഠിക്കാൻ ഉള്ള മോഹത്തിന് ഞാൻ തടസമായി. അമ്മയുടെ കുഞ്ഞു വയറ്റിൽ ഞാൻ കണ്ണുംപൂട്ടി ഉറങ്ങാൻ വന്നു.. “

ഇതും പറഞ്ഞു വാസുകി നന്ദിതയുടെ വiയറിന്റെ പള്ളയിൽ ഒരു നുള്ളുവെച്ചു കൊടുത്തു.

“അയ്യേ ഈ പെണ്ണ്.. എനിക്ക് വേദനിച്ചു. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ പള്ളയ്ക്ക് ഇങ്ങനെ കിഴുക്കരുതെന്നു. അതിനു താഴെ പത്തിൽ ചില്വാനം സ്റ്റിച്ചു ഉണ്ട് അതും നീ കാരണം. നാലു കിലോ ആണ് കുഞ്ഞിലേ ഉണ്ടായത്.. !!”

അത് പിന്നെ ഗർഭകാലത്ത് കണ്ടമാനം തിന്നത് കൊണ്ടല്ലേ ഞാൻ വയറ്റിൽ നിന്നും തടി വെച്ചതു.. “

“പോടി അവിടുന്ന്.. ഞാൻ തീറ്റ കൊതിച്ചീ ഒന്നുമല്ല.”

അമ്മയ്ക്ക് അന്നും ഇന്നും ഇത്തിരി യെ കഴിക്കാൻ വേണ്ടുള്ളൂ… അവൾക്ക് അറിയാം അത്..

“സോറി മോം.. എന്റെ ചങ്കല്ലേ.. “

വാസുകി അമ്മയെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു കവിളിൽ.

” ഈ പെണ്ണ്… “

എന്നും പറഞ്ഞു നന്ദിത വാസുകി മുത്തമിട്ട കവിൾ തടം സാരിത്തലപ്പ് കൊണ്ട് തുടച്ചു.

” അമ്മേ എനിക്ക് സ്‌കൂട്ടർ വാങ്ങി തരുമോ.. പ്ലീസ്.. “

വാസുകി അമ്മയോട് കൊഞ്ചി..

“അച്ചോടാ.. എന്നിട്ട് വേണം മറ്റുള്ളോർക്ക് ഇവിടെ ടെൻഷൻ അടിച്ചു മiരിക്കാൻ “

” അതെന്തിനാ ടെൻഷൻ അടിക്കുന്നെ.. “

“ഞാനല്ലേ ഓടിക്കുന്നത് മമ്മിയല്ലല്ലോ ..? “

” അതെന്നെ പേടി… എന്റെ പൊന്നു മോൾ ആ ചുരിദാർ മെല്ലെ ഒന്ന് പൊക്കി മോളുടെ കാൽ മുട്ടകൾ ഒന്ന് നോക്കിക്കേ.. “

പെട്ടന്ന് അറിയാതെ അമ്മ പറഞ്ഞതനുസരിച്ച് ചുരിദാറിൽ പിടിച്ചു മുട്ടുവരെ പൊക്കി നോക്കിയപ്പോൾ അവൾ അതു കണ്ടു.

” ഓ പണ്ട് സൈക്കിൾ പഠിക്കുമ്പോൾ വീണ്‌ പുണ്ണായതുകൊണ്ടാണോ…? “

” അതെന്നെ… ഇത് അതിലും കൂടുതൽ വേഗത്തിൽ പോണതാ. പിന്നെ മറ്റുള്ള വണ്ടിക്കിടയിടയിലും കൂടി. ഓ ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു.. “

“ഓ മമ്മിക്കല്ലേ പേടി എനിക്ക് പേടിയൊന്നുമില്ല… കാരണം സൈകിളിന്നു വീണതിന് ശേഷമാണല്ലോ ഞാൻ നന്നായി പഠിച്ചത്. അതിന് ശേഷം വീണിട്ടുമില്ല.. “

” നോക്ക് വാസു ഇതിന്നു വീണാൽ പിന്നെ രണ്ടാമത് പഠിക്കാൻ ആളു കാണില്ല.. “

” ശോ എന്റെ മമ്മി എന്റെ കൂടെയുള്ള എത്ര പെൺകുട്ടികളാണ് സ്കൂട്ടിയിൽ കോളേജിൽ വരുന്നത്. അവരുടെ അച്ഛനമ്മമാർ അമ്മയെ പോലെ പേടിത്തൊണ്ടൻ അല്ല… “

“പോടീ എനിക്ക് പറ്റില്ല അപ്പൻ അടുത്ത മാസം വരുമല്ലോ അപ്പോൾ നോക്കാം. “

” അപ്പോഴേക്കും ബാഗ് കുറെ വേണ്ടി വരും.. “

അവൾ അതും പറഞ്ഞു അവളുടെ റൂമിലേക്കു പോയി

പിറ്റേന്ന് വാസുകി കോളേജിൽ പോകാനിറങ്ങവേ നന്ദിതയും ഒരുങ്ങിയിറങ്ങി.

” എടി എനിക്ക് ഇൻഷുറൻസ് അടവ് അടക്കാനുണ്ട്. ഞാനുമുണ്ട് ടൗണിലേക്ക്. “.

ഓ..മമ്മി എല്ലാ അഞ്ചാം തീയതിയും ആണ് ഇൻഷുറൻസ് അടക്കാൻ പോകുന്നത് എന്ന് അവൾ ഓർത്തു.

“മമ്മി ഈ സമയത്തോ തിരക്കായിരിക്കും ബസിൽ പിന്നെ പോയാൽ പോരെ..? “

“വേണ്ട കുറച്ചു മത്തിയൊക്കെ വാങ്ങിക്കാനുണ്ട്.. “

“ആഹാ എന്നാൽ പോര് “

ആളെ കുത്തി നിറച്ച ബസ് വന്നു നിന്നപ്പോൾ അമ്മയും മകളും ഒരുപറ്റം പിള്ളേരും കൂടി വലിഞ്ഞു കേറി.

കുട്ടികളുടെ ബാഗൊക്കെ അവിടവിടെ കുടുങ്ങി കീറുകയും പൊട്ടി പോവുകയും ചെയ്യുന്നത് ചുമ്മാതല്ല അത്രേം തിരക്കാണ് ഈ സ്കൂൾ ടൈമിൽ ബസുകളിൽ
നന്ദിതയ്ക്ക് കേറിയ ഉടനെ സീറ്റ് കിട്ടി.

ഒരാൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി എഴുന്നേറ്റത് അവൾ നിന്നിടത്തുള്ള സീറ്റിൽ നിന്നായിരുന്നു.

വാസുകിക്ക് ആശ്വാസമായി. അമ്മയ്ക്ക് പെട്ടെന്ന് സീറ്റ് കിട്ടിയത് നന്നായി.

ഒരുമ്പെട്ട അവളുടെ കോളേജിലെ ആമ്പിള്ളേർ ആ ബസിൽ ഉണ്ടാകും.

എന്നും പതിവാ. ബാഗ് പൊട്ടിപൊക്കുന്നതിനേക്കാൾ കഷ്ടമാണ് അവർ പലതും വലിച്ചു പൊട്ടിക്കുന്നത്. സ്ത്രീകളുടെ പ്രായപരിധി ഒന്നും അവരുടെ ആ പ്രവർത്തിക്കില്ല.

സുന്ദരിയായ തന്റെ അമ്മയെ ഇവന്മാർ വല്ലതും ചെയ്യുന്നത് കണ്ടാൽ പിന്നെ ഞാൻ കൊiല്ലും.

കോളേജിലെ സീനിയറും അവളുടെ ഫ്രണ്ട്‌മായ സതീശനും ടീംസും പിറകിൽ നിന്നും തീവണ്ടി പോലെ ഇരച്ചെത്തി അവർ വാസുകിയോട് മറ്റു പെണ്കുട്ടികളോടും ചേർന്നു നിന്നു ആ തിരക്കിൽ.

സതീശൻ വാസുകിയുടെ പുറകിലാണ്. ബസിൽ ഇനി നിന്നു തിരിയാൻ പറ്റാത്തത്ര തിരക്കായി.

മഴ പെയ്യല്ലേ എന്ന് പ്രാർത്ഥിച്ചു വാസുകി. മഴ പെയ്താൽ വിൻഡോ ഷട്ടറുകൾ ഇടും. പിന്നെ മുനിഞ്ഞു കത്തുള്ള ബൾബും.

സതീശൻ അവന്റെ മുഖം ഇടയ്ക്കിടയ്ക്ക് വാസുകിയുടെ ചെവിയുടെ അടുത്തുകൂടെ എത്തുന്നു.

“അമ്മ ബസിൽ കയറിയിട്ടുണ്ടോ?”

സതീശൻ പതുക്കെ വാസുകിയുടെ കാതിൽ ചോദിച്ചു.

“നിന്റെ പിറകിലെ സീറ്റിൽ ഉണ്ട്”

“തുടങ്ങട്ടെ”

‘ ഈശ്വര അമ്മ കാണാൻ ചെയ്തതാ പഹയൻ കേറി ഗോൾ അടിക്കുകയാണ്. പ്രശ്നമാകുമോ ‘

കാണട്ടെ ഇത് തന്നെ അവസരം അമ്മയ്ക്ക് അറിയട്ടെ തന്റെ പ്രയാസം. ഇതിനിടെ പല പ്രാവശ്യം ഈ സതീശൻ അവളുടെ മേൽ വീണു.

” നോക്ക് മമ്മി ഇവൻ ” വാസുകിയെ പുറകിൽ നിന്നു ഉപദ്രവിക്കുന്ന സതീശനെ കാണിച്ചു വാസുകി കരയുന്നത് നന്ദിത കണ്ടു.

അവൾ ചാടി എണീറ്റു അവന്റെ കരണകുറ്റിക്കു ഒന്ന് കൊടുത്തു.

“മര്യാദയ്ക്ക് നിന്നുകൂടെടാ നിനക്ക് കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു..”

നന്ദിത അലറി.

ആകെ നാണക്കേടായി. സതീശൻ തലയും കുനിച്ചു സോറി പറഞ്ഞു.

നന്ദിത പെട്ടെന്ന് ആത്മ സംയമനം പാലിച്ചു.

അന്ന് വൈകുന്നേരം കോളേജ് വിട്ട് വരുമ്പോഴേക്കും സ്കൂട്ടി റെഡി ആയി മുറ്റത് ഉണ്ടായിരുന്നു.

അവൾ അമ്മയെ കേട്ടിപിടിച്ചൊരു മുത്തം കൊടുത്തു.

കുറച്ചു നാളത്തെ ഡ്രൈവിംഗ് പഠനത്തിനുശേഷം ലൈസൻസ് ലഭിച്ച വാസുകി കോളേജിലേക്ക് പിന്നെ പതിവായി സ്‌കൂട്ടറുമായി പോയിത്തുടങ്ങി.

ആ അധ്യായന വർഷം മുഴുവൻ സതീശന്അ മ്മയുടെ തiല്ലു കൊണ്ട് കiരണം പുകഞ്ഞതിന് വകയായി കാന്റീനിൽ നിന്നു തന്റെ വകയായുള്ള പുട്ടും കടലയും വാങ്ങി കൊടുക്കേണ്ടിവന്നു.

കാരണം അവൾ പറഞ്ഞിട്ടാണ് അമ്മ വരുന്ന അന്ന് അവൻ ബസ്സിൽ അലമ്പ് നാടകം ഉണ്ടാക്കിയത്..!