മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ചായ എടുക്കാൻ പറഞ്ഞിട്ട് അയാൾ പെട്ടന്ന് എന്തേ പോയത്… ലക്ഷ്മിക്ക് ഒന്നുo മനസിലായില്ല..
മുൻവശത്തെ വാതിൽ അടച്ചിട്ടിട്ട് അവൾ അകത്തേക്ക് തിരിഞ്ഞതും അവളുടെ ഫോൺ ശബ്ദിച്ചു…
പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ എന്നോർത്തു കൊണ്ട് അവൾ ഫോൺ എടുത്തു കാതിലേക്ക് വെച്ചു.
ഹലോ ലക്ഷ്മി അല്ലേ…. മറുവശത്തുള്ള ആളിനെ മനസ്സിലാക്കുവാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല.
നിങ്ങൾക്ക് എന്താണ് വേണ്ടത്, അവൾ വൈശാഖിനോട് ദേഷ്യപ്പെട്ടു.
“ഞാൻ നിന്നോട് ഒരു ചായ ചോദിച്ചിട്ട് നീ എനിക്ക് തന്നോടി..”. എന്നിട്ട് എന്താണ് വേണ്ടത് എന്ന് പോലും.. വൈശാഖൻ പറഞ്ഞു…
“നിങ്ങൾക്ക് എങ്ങനെയാണ് എന്റെ നമ്പർ കിട്ടിയത്, വിജി ചേച്ചി തന്നതാണോ….”. ലക്ഷ്മിക്ക് ദേഷ്യം വന്നു..
അല്ലടി… നിന്റെ അച്ഛൻ തന്നതാണ്… അവന്റെ ചിരി അവൾ ഫോണിൽ കൂടി കേട്ടു..
.
എന്നെ ശല്യപെടുത്താനായി മേലാൽ നിങ്ങൾ എന്നെ വിളിച്ചേക്കരുത്… അവൾ ഫോൺ കട്ട് ആക്കി..
വീണ്ടും അവളുടെ ഫോൺ റിങ് ചെയ്തു എങ്കിലും അവൾ അതു എടുത്തില്ല…
പെട്ടന്ന് അവളുടെ വാട്സാപ്പിൽ അവന്റെ മെസേജ് വന്നു…
ലക്ഷ്മി നീ സെയ്ഫ് ആയിരിക്കണം, നല്ല ഇടിയും മിന്നലും ഉണ്ട് പുറത്തേക്കൊന്നും ഇറങ്ങരുത്. അതായിരുന്നു അവന്റെ മെസ്സേജ്.
വിവാഹത്തിനു മുമ്പ് താൻ എന്നെ അനാവശ്യമായി വിളിക്കുകയും വേണ്ട എനിക്ക് ഇഷ്ടമല്ല,ഞാൻ വിജി ചേച്ചിയോട് പറഞ്ഞു കൊടുക്കും ചെറിയൊരു ഭീഷണിയോടെ , അവൾ തിരിച്ച് ഒരു റിപ്ലൈയും കൊടുത്തു….
വിജിയോടെങ്ങാനും പറഞ്ഞാൽ നീ എന്റെ കൈയിൽ നിന്നു മേടിക്കും…….ഇക്കുറി അവൻ ഒരു വോയിസ് മെസ്സേജ് അയക്കുക ആയിരുന്നു .
അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല..
അന്ന് രാത്രിയിൽ അവൻ ഒരു ഗുഡ് നൈറ്റ് മെസേജ് അയച്ചെങ്കിലും അവളിൽ നിന്നൊരു മറുപടിയും വന്നില്ല..
ഇടയ്ക്കു അവൻ ഒന്നു വിളിക്കാൻ ശ്രെമിച്ചു എങ്കിലും നിരാശ ആയിരുന്നു ഫലം…
-**—-
ഇന്നാണ് ലക്ഷ്മിയെ ഔദ്യോഗികമായി കാണുവാനായി ചെക്കന്റെ വീട്ടിൽ നിന്നും വേണ്ടപ്പെട്ടവർ ഒക്കെ പോകുന്നത്.
വീണയും ഉണ്ണിമോളും കാലത്തെ മുതൽ കണ്ണാടിക്ക് മുൻപിൽ ആണ്.. വീണ ഒരു ഓറഞ്ച് നിറം ഉള്ള ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്… ഉണ്ണിമോൾ പീച്ചും നീലയും ചേർന്ന ഒരു ഫ്രോക്കും..
“മതിയെടി ഒരുങ്ങിയത്, അവളുടെ ഏഴയലത്തു വരില്ല നീയൊന്നും “… വൈശാഖൻ രണ്ടാളോടുമായി പറഞ്ഞു.
ഇപ്പോളേ എടുത്തു പോക്കേണ്ട.. ഇങ്ങോട്ട് കൊണ്ടുവന്നിട്ട് കെട്ടിയോളെ പൊക്കിയാൽ മതി… വീണ അവനെ കൊഞ്ഞനം കുത്തി കാണിച്ചു.
അല്ലാ ആരിത് നാരായണൻ ആണോ… അച്ഛന്റെ സംസാരം കേട്ടതും മൂന്നു മക്കളും കൂടി വരാന്തയിലേക്ക് ചെന്നു.
ഇവള് പറഞ്ഞിട്ടാണ് അളിയാ… അയാൾ ഭാര്യയെ ചൂണ്ടി കാണിച്ചു.
ദൈവമേ… ഇങ്ങനെ കള്ളം പറയാമൊ…. ദേവകി മൂക്കത്തു വിരൽ വെച്ചു..
നാരായണനെ പയ്യെ വൈശാഖൻ അകത്തേക്ക് കൂട്ടികൊണ്ട് പോയി..
സത്യം പറ അമ്മാവാ… ഇതെങനെ ഒപ്പിച്ചു… വൈശാഖൻ ചോദിച്ചു.
ഓഹ് എന്നതാടാ കൊച്ചേ… നീ ഒന്നു പോ… നാരായണന് നാണം വന്നു..
ആഹ് പറ അമ്മാവാ… എന്നോട് ഒളിക്കണ്ട… എന്തായാലും കൊള്ളാം… വൈശാഖ് പറഞ്ഞതും അമ്മാവൻ ഫ്ലാറ്റ്..
ബാർബർ ഷോപ്പിൽ ചെന്നപ്പോൾ നമ്മടെ വാര്യത്തെ മാധവൻ വന്നു. ഒറ്റ മുടിക്ക് കറുപ്പ് നിറം ഇല്ലതെ വന്ന അവൻ ഇറങ്ങി പോയപ്പോൾ മമ്മൂട്ടിയെ പോലെ ഇരുന്നെടാ.. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഓഹ്… അതു ശരി… നാരായണനും മമ്മൂട്ടി ആയതാണ് അല്ലേ… ശരി. ശരി.. എന്നൽ മമ്മൂട്ടി സമയം കളയാതെ ചെല്ല്… അവൻ നാരായണനും ആയി മുറ്റത്തു വന്നപ്പോൾ എല്ലാവരുo എത്തി ചേർന്നിരുന്നു.
ശേഖരന്റെ മൂത്ത പെങ്ങൾ മീനാക്ഷിയും ഭർത്താവും, ശേഖരന്റെ അനുജൻ ദാസൻ, ഇത്രയും പേരാണ് ശേഖരന്റെ കുടുംബത്തിൽ നിന്നുള്ളത്. അവർ രണ്ടാളും അവരുടെ കാറിൽ ആണ് വന്നത്..
സുമിത്രയുടെ സഹോദരന്മാരും അവരുടെ ഭാര്യമാരും, സുമിത്രയുടെ അനുജത്തിയും ആണ് ബാക്കി ഉള്ള ആളുകൾ.. സുമിത്രയുടെ മൂത്ത സഹോദരനും അനുജത്തിക്കും സ്വന്തമായി വണ്ടി ഉണ്ട്, എന്താണേലും എല്ലാവരും കൂടി അഡ്ജസ്റ്റ് ചെയ്തു കൊണ്ട് വന്ന വാഹനങ്ങളിൽ പുറപ്പെടാൻ ആണ് തീരുമാനിച്ചത്..
അമ്മക്ക് കുറച്ചൂടി ഒരു നല്ല സാരീ ഉടുക്കാമായിരുന്നു എന്നു വൈശാഖൻ ഓർത്തു.
പാവം അമ്മ…. തനിക്കു ഒരു ജോലി കിട്ടിയിട്ട് വേണം നല്ല ഒരു സാരീ മേടിച്ചു അമ്മക്ക് കൊടുക്കുവാൻ,,, അവൻ തീരുമാനിച്ചുറപ്പിച്ചു
ഏട്ടാ… ഏടത്തിയോട് എന്തേലും പറയണോ… പുറപ്പെടാൻ ഒരുങ്ങുമ്പോൾ ഉണ്ണിമോൾ ചോദിച്ചു.
അവൻ അതിനുപകരമായി അവളുടെ ചെവിക്ക് പിടിച്ചു….
എന്നാൽ പിന്നെ ഞങ്ങൾ പോയി ഇതങ്ങു ഉറപ്പിച്ചിട്ടു വരാം…വൈശാഖനെ നോക്കി . നാരായണാമമ അതു പറയുമ്പോൾ എല്ലാവരും ചിരിച്ചു…
ഓഹ് ശരി മമ്മൂട്ടി മാമ….. അവൻ തിരിച്ചു പറഞ്ഞു..
***********
ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും അശോകൻ ആകെ ഉന്മേഷത്തിൽ ആയിരുന്നു.
എല്ലാവരെയും അയാളും ഭാര്യയും മകൾ ദീപയും ഒക്കെ ചേർന്ന് സ്വീകരിച്ചു.
രാജീവൻ മാത്രം ഒരു അകലം പാലിച്ചു നിന്നു.
വീണയും ഉണ്ണിമോളും കൂടി ലക്ഷ്മിയെ കാണാൻ ഉള്ള ആഗ്രഹം സുമിത്രയുടെ കാതിൽ പറഞ്ഞു.
മിണ്ടാതിരിക്കെടി…. സുമിത്ര വീണയുടെ കൈത്തണ്ടയിൽ നുള്ളി..
ആകാംഷ അടക്കാനാവാതെ അവർ രണ്ടാളും കൂടി കുറച്ചു സ്ത്രീജനങ്ങൾ നിന്ന മുറിയിലേക്ക് കയറി ചെന്നു.
മഞ്ഞ നിറം ഉള്ള ഒരു ചുരിദാർ ആണ് വേഷം…
മോളേ ലക്ഷ്മി… നിന്നെ കാണാനായി വന്നത് ആരാണെന്നു നോക്കിക്കേ…. ഏതോ ഒരു സ്ത്രീ ശബ്ദം കേട്ടപ്പോൾ അവൾ പിന്തിരിഞ്ഞു.
വീണയും ഉണ്ണിമോളും കണ്ണിമയ്ക്കാതെ നോക്കി നിന്നു..
നല്ല സുന്ദരി പെണ്ണ്.. ഏട്ടന് നന്നായി ചേരും… വീണ ഓർത്തു.
അപ്പോളേക്കും ദീപ, സുമിത്രയെയും കൂട്ടി അവിടേക്ക് വന്നു.
ഇതാണ് അമ്മ…. ദീപ പറഞ്ഞു.
ലക്ഷ്മി അവർക്കരികിലേക്ക് നടന്നു വന്നു.
ഹായ്… അവൾ വീണയെയും ഉണ്ണിമോളേയും നോക്കി അവൾ പറഞ്ഞു.
അവർ രണ്ടാളും ചിരിച്ചു.
സുമിത്രയും അവളെ നോക്കി നിൽക്കുക ആണ്..
ശേഖരേട്ടൻ വെറുതെ അല്ല വാക്ക് പറഞ്ഞു പോന്നത്… അവർ ഓർത്തു..ഒരുപാട് പ്രായം ഒന്നുമില്ല എന്ന് ഒറ്റ നോട്ടത്തിൽ അറിയാം..
വരൂ… അവിടെ എല്ലാവരുo വെയിറ്റ് ചെയുവാണ്… ദീപ ലക്ഷ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
എല്ലാവർക്കും പെൺകുട്ടിയെ ഇഷ്ടപ്പെട്ടു..
കർക്കിടകം തുടങ്ങാൻ ഇനി 11 ദിവസം കൂടി ഒള്ളു… അതിനുമുൻപ് വിവാഹനിശ്ചയം നടത്തേണം… കരണവന്മാരിൽ ആരോ അഭിപ്രായം പറഞ്ഞു.
പിന്നീട് എല്ലാവരും കൂടി എന്തൊക്കെയോ ചർച്ചകൾ ആയിരുന്നു..
അപ്പോൾ ഈ വരുന്ന ഞായർ… നിശ്ചയം.. എല്ലാവർക്കും തിരക്കൊന്നും ഇല്ലാത്ത ദിവസം ആയതിനാൽ സമ്മതം ആയിരുന്നു..
കണിയനോടും അശോകൻ വിളിച്ചു പറഞ്ഞു. അയാൾ ഞായറാഴ്ച വരാമെന്നു ഏറ്റു.
വീണയും ഉണ്ണി മോളും കൂടി ലക്ഷ്മിയോട് സംസാരിച്ചു…
പഠിക്കുന്ന കോളേജിന്റെ പേരും, വിവരവും ഒക്കെ അവർ ചോദിച്ചു..
എന്നാലും ഒരുപാടു സംസാരിക്കുന്ന പ്രകൃതമല്ല ലക്ഷ്മിയുടെ എന്ന വീണ ഓർത്തു.
വിജി അപ്പോഴാണ് അവിടേക്ക് വന്നത്…
കുറച്ച് ഗസ്റ്റ് ഉണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ താമസിച്ചത് വിജിയും ഗോപനും പറഞ്ഞു.
അവർക്കും ഞായറാഴ്ച നിശ്ചയം വെച്ചത് കൊണ്ട് എതിർപ്പ് ഒന്നുമില്ലയിരുന്നു.
ഏട്ടനോട് ഏതെങ്കിലും പറയണോ.. ഇറങ്ങാൻ നേരം ഉണ്ണിമോൾ ലക്ഷ്മിയുടെ കാതിൽ ചോദിച്ചു. ഏട്ടനെന്നും എനിക്ക് മെസ്സേജ് അയക്കാറുണ്ട് വാട്സപ്പിൽ… ലക്ഷ്മി അവളോട് പതിയെ പറഞ്ഞു..
ഇതെപ്പോൾ…. ഉണ്ണിമോൾ ആശ്ചര്യപ്പെട്ടു.
എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ മോളെ. സുമിത്ര വന്ന ലക്ഷ്മിയുടെ കരം ഗ്രഹിച്ചു.
ശരി അമ്മേ…. അവൾ ചിരിച്ചു.
അങ്ങനെ എല്ലാവരും സന്തോഷത്തോടുകൂടി ലക്ഷ്മി നിവാസിൽ നിന്നും മടങ്ങി.
ആ മൂത്ത പെണ്ണിന്റെ കെട്ടിയോനു അത്രയ്ക്ക് നമ്മളെ അങ്ങ് പിടിച്ചില്ല ഇടയ്ക്ക് നാരായണൻ അഭിപ്രായപ്പെട്ടു….
അത് എനിക്കും തോന്നി… ശേഖരന് മൂത്ത അളിയനും അത് ശരിവെച്ചു.
അവന്റെ വിചാരം അവൻ ഏതോ കൊമ്പത്തെ ആണെന്നാണ് നാരായണൻ വീണ്ടും പറഞ്ഞു.
അതൊക്കെ പോട്ടെ നാരായണാ… ബഹുജനം പലവിധം അല്ലേ…. ശേഖരൻ അയാളെ സമാധാനിപ്പിച്ചു.
അല്ല അളിയാ… ഞാൻ പറഞ്ഞു എന്നേയുള്ളൂ…. നാരായണൻ പിന്നീട് അതിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ല.
സുമിത്രയും മക്കളുമൊക്കെ സുമിത്രയുടെ അനുജത്തിയുടെ വണ്ടിയിൽ ആയിരുന്നു.
രമ ചിറ്റേ ,,,, പെണ്ണിനെ ഇഷ്ടപ്പെട്ടോ വീണ സുമിത്രയുടെ അനുജത്തി യോട് ചോദിച്ചു.
ആർക്കാണ് ഇഷ്ടപ്പെടാത്തത് നല്ല മിടുക്കി പെൺകുട്ടി അല്ലേ.. വൈശാഖന്റെ യോഗം അത് പറഞ്ഞാൽ മതി..രമ മറുപടി നൽകി.
കണ്ടിട്ട് ഒരു പാവം പെൺകുട്ടി ആണെന്ന് തോന്നുന്നു അല്ലേടി സുമിത്രയും അനിയത്തിയെ നോക്കി.
വലിയ പ്രായമൊന്നുമില്ലലോ ചേച്ചി.. പാവം കുട്ടിയാണെന്ന് തോന്നുന്നത് ആവശ്യത്തിനു സംസാരിക്കുന്നുള്ളൂ.. രമ പറഞ്ഞു..
അങ്ങനെ എല്ലാവരും കളിയും ചിരിയും വർത്തമാനവും ഒക്കെയായി തിരിച്ച് വീട്ടിലെത്തി.
വൈശാഖൻ മുറ്റത്ത് നിൽക്കുന്ന, ചെണ്ടുമല്ലി യുടെയും റോസയുടേയും ഇടയിൽ കിളിർത്തു നിന്ന് പുല്ലുകൾ ഒക്കെ പറിച്ചു കളയുകയാണ്.
അപ്പോളാണ് അവർ എല്ലാവരും കൂടി വന്നത്..
അയ്യോ ഇത്രയും നാളായിട്ടും ഒരു കുഞ്ഞു ചെടി പോലും വെച്ച് പിടിപ്പിക്കാത്ത ആളാണ് ഇപ്പോൾ ദേ ഇരുന്നു പുല്ല് പറിച്ചു കളയുന്നു.. വീണ കളിയാക്കി കൊണ്ട് വണ്ടിയിൽ നിന്നു ഇറങ്ങി.
ഏട്ടൻ ഇതുവരെ ഈ മുറ്റത്തു നിന്നു കയറിയില്ലേ… വഴിക്കണ്ണുമായി ഇരിക്കുക ആയിരുന്നു….ഉണ്ണിമോളും ചിരിച്ചു..
നിന്നു വാചകം അടിക്കാതെ നാരായണമാമക്ക് ഒരു സംഭാരം എടുക്കെടി….. വൈശാഖൻ അവളോട് ദേഷ്യപ്പെട്ടു.
എല്ലാവരും ഒന്നു ഇറങ്ങീട്ട് ചായ ഒക്കെ കുടിച്ചിട്ട് പോകാം… സുമിത്ര ക്ഷണിച്ചു എങ്കിലും ആരും ഇറങ്ങിയില്ല…
അടുത്ത ആഴ്ച വീണ്ടും വരാമല്ലോ എന്നാണ് അവർ പറഞ്ഞത്.. വൈകാതെ അവർ എല്ലാവരും യാത്ര പറഞ്ഞു പോയി.
വൈശാഖനു പെട്ടന്ന് കാര്യം പിടികിട്ടിയില്ല…
അവൻ അമ്മയെ നോക്കി…
അടുത്ത ഞായറാഴ്ച വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചു മോനേ… സുമിത്ര മകനോട് പറഞ്ഞു…
അമ്മേ… പെണ്ണിനെ ഇഷ്ടമായോ… വൈശാഖൻ പതിയെ സുമിത്രയെ നോക്കി.
നല്ല മിടുക്കി പെണ്ണാണ് മോനെ അമ്മയ്ക്ക് എന്നല്ല എല്ലാവർക്കും ഇഷ്ടമായി…. നിനക്ക് സന്തോഷമായോ സുമിത്ര മകനെ നോക്കി ചിരിച്ചു.
ഒന്നു പോ…അമ്മേ… ഞാൻ അമ്മയുടെ അഭിപ്രായം ചോദിച്ചു എന്നല്ലേ ഉള്ളൂ…. അവൻ മുഖത്തൊരു കപട ദേഷ്യം വരുത്തി.
അമ്മയ്ക്ക് ഇഷ്ടമായില്ല എന്നു പറഞ്ഞാൽ നീ ആ പെൺകുട്ടിയെ കെട്ടാതിരിക്കുമോ… പിന്നിൽ നിന്നും ശേഖരൻ അതു ചോദിച്ചപ്പോൾ വൈശാഖൻ ഒന്നു ചമ്മി….
പിന്നെ പിന്നേ…. ഇവൻ ആ പെങ്കൊച്ചിനെ പോയി കണ്ടിട്ട് വന്നിട്ട് ഒന്നുo മിണ്ടാതിരുന്നതിന്റെ ഗുട്ടൻസ് എനിക്ക് ഇന്നാണ് മനസിലായത്… സുമിത്ര ഊറി ചിരിച്ചു.
അമ്മേ…… വീണയും ഉണ്ണിമോളും കൂടെ അങ്ങോട്ട് രംഗപ്രേവേശനം ചെയ്തു..
ഞാൻ ആ ചേച്ചിയോട് ഇറങ്ങാൻ നേരത്തു ചോദിച്ചു, വല്യേട്ടനോട് എന്തെങ്കിലും പറയണോ എന്നു… ഉണ്ണിമോൾ അതു പറയുമ്പോൾ അവർ എല്ലാവരും ഉണ്ണിമോളേ നോക്കി.
എന്റമ്മേ ആ ചേച്ചി പറയുവാണേ… ഈ ഏട്ടൻ എന്നും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുമെന്ന്.. ഈ കള്ളൻ എന്നിട്ട് മിണ്ടാതെ ഇരുന്നു… ഉണ്ണിമോളുടെ സംസാരം കേട്ടതും വൈശാഖൻ ഐസ് ആയിട്ട് ഇരിക്കുക ആണ്..
എന്നാലും എന്റെ ഏട്ടാ…. കൊള്ളാം കെട്ടോ… വീണയും അവനെ കളിയാക്കി.
എടി… ആ പെണ്ണ് ചുമ്മാ പറയുന്നതാ… എനിക്ക് എങ്ങനെ അവളുടെ നമ്പർ കിട്ടുന്നത്….ചുമ്മാ ആവശ്യം ഇല്ലാത്ത കാര്യം പറയല്ലേ വൈശാഖൻ ഉരുണ്ടു കളിച്ചു..
*******************
അമ്മേ… ഏട്ടനെന്ത് ഡ്രസ്സ് ആണ് ഇടുന്നത്… രാത്രിയിൽ അമ്മയും മക്കളും കൂടി അടുക്കളയിൽ കറി ഒരുക്കാനുള്ള കാര്യങ്ങൾ ഒക്കെ നോക്കുക ആണ് അപ്പോളാണ് വീണ അമ്മയോട് ചോദിച്ചത്..
അച്ഛൻ പറഞ്ഞത് ചൊവ്വാഴ്ച പോകാം എന്നാണ്… സുമിത്ര പറഞ്ഞു.
അമ്മേ… പ്രീതി ടെക്സിൽ പോകാം.. ഉണ്ണിമോൾ പറഞ്ഞു..
ആഹ് അതു മതി അമ്മേ… ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുക ആയിരുന്നു. വീണയും അനുജത്തിയോട് അനുകൂലിച്ചു.
ഏട്ടാ…. ചൊവ്വാഴ്ച പോകാം ഡ്രസ്സ് എടുക്കാൻ…. വീണ അവന്റെ മുറിയിലേക്ക് ചെന്നു.
മ്… അവൻ ഒന്നു മൂളി..
എന്താ ഏട്ടാ… താല്പര്യം ഇല്ലാത്തത് പോലെ… അവൾ ചോദിച്ചു..
വല്ലാത്ത തലവേദന… അവൻ കണ്ണുകൾ അടച്ചു കൊണ്ട് പറഞ്ഞു..
ബാം വേണോ…അവൾ ചോദിച്ചു.
വേണ്ടടി..മാറിക്കോളും.. .. അവൻ പറഞ്ഞപ്പോൾ വീണ പുറത്തേക്ക് ഇറങ്ങി.
അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ ശേഖരൻ മകനോട് എല്ലാവർക്കും ഡ്രസ്സ് എടുക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചു,
അപ്പോഴാണ് വിജി വിളിച്ചത്, അവളോടും ശേഖരനും സുമിത്രയും കാര്യങ്ങളൊക്കെ സംസാരിച്ചു,
“അമ്മേ… ഞാൻ ആ പെൺകുട്ടി ഇടുന്ന ഡ്രസ്സ് കളർ ചോദിക്കാം എന്നിട്ട് നമുക്ക്, വൈശാഖൻ വൈശാഖനു ഡ്രസ്സ് എടുത്താൽ മതി
വിജി അഭിപ്രായപ്പെട്ടു.
അയ്യോ അത് ശരിയാണല്ലോ ഞാനും ഇപ്പോഴാണ് കാര്യത്തെക്കുറിച്ച് ഓർത്തത് വീണയും പറഞ്ഞു..
അമ്മയെ ഒരു കാര്യം ചെയ്യാം ചേച്ചി പറഞ്ഞതുപോലെ നമ്മൾക്ക്, ഏട്ടന്റെ ഡ്രസ്സ് പിന്നീട് എടുക്കാം… വീണ നിർദ്ദേശിച്ചു.
–——-***
ഹെലോ… ശ്യാമളച്ചേച്ചി… വിജി ആണ്…
ലക്ഷ്മി എടുക്കുന്ന ഡ്രെസ്സിന്റെ കളർ ഏതാണ് എന്നു ഒന്നു പറയണേ.. അതനുസരിച്ചു വൈശാഖനും ഡ്രെസ്സ എടുക്കാനാണ്… വിജി പറഞ്ഞു.
മോളേ… ഞാൻ ലക്ഷ്മിയുടെ കൈയിൽ ഫോൺ കൊടുക്കാം… അവർ മകൾക്ക് ഫോൺ കൈമാറി.
ഹലോ… ആഹ് ചേച്ചി… അതെയോ… ഞാൻ നാളെ ദീപച്ചേച്ചിയും ആയിട്ട് പോകുന്നുണ്ട്… എന്നിട്ട് പറയാമെ..ഓക്കേ ചേച്ചി… വിളിക്കാം… ശരി.. ഗുഡ് നൈറ്റ്.. വിജി ഫോൺ കട്ട് ചെയ്തു.
അമ്മേ…. നാളെ ആ കുട്ടി പറയും.. ഏതാണ് അവൾ എടുത്ത കളർ എന്നു… എന്നിട്ട് ചൊവ്വാഴ്ച തന്നെ നിങ്ങൾ പൊയ്ക്കോളൂ…. വിജി പറഞ്ഞു.
വൈശാഖൻ ഉറക്കം വരാതെ കിടക്കുക ആണ് …
എന്നാലും അവൾ ഉണ്ണിമോളോട് എന്ത് വർത്താനം ആണ് പറഞ്ഞത്. അവൻ ഫോൺ കൈയിൽ എടുത്തു .
അവളുടെ ഫോണിലേക്ക് വിളിച്ചു.
പതിവുപോലെ അവൾ ഫോൺ എടുത്തില്ല…
ഇതെന്താ… ഇവൾ ഇങ്ങനെ… അവൻ ഓർത്തു….
ഒരു പിടിയും കിട്ടുന്നില്ലാലോ … തന്നെ ഇഷ്ടപെടാഴിക ഒന്നുമില്ല… ഉണ്ടായിരുന്നു എങ്കിൽ ഈ വിവാഹം തീരുമാനിക്കുക ഇല്ലാലോ…ആഹ് വരട്ടെ നോക്കാം…
ലക്ഷ്മി… എന്താണ് ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത്.. അവൻ ഒരു മെസ്സേജ് അയച്ചു.
എനിക്ക് ഇത്തിരി പഠിക്കാനുണ്ട്… ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ റിപ്ലൈ വന്നു..
അവന്റെ തലവേദന ഒരു നിമിഷം കൊണ്ട് മാറി….
അയ്യോ… ന്റെ കൊച്ചു പഠിക്കുക ആയിരുന്നോ… പഠിച്ചോ കെട്ടോ… അവൻ അടുത്ത മെസ്സേജ് അയച്ചു.
ഒലിപ്പിക്കാതെ പോടാ ചെറുക്കാ…..
ഓക്കേ ഓക്കേ.. ഗുഡ്നൈറ്.. ലവ് യു… ഉ…. അവൻ ഒരു മെസ്സേജ് കൂടി അയച്ചിട്ട് കട്ടിലിലേക്ക് മറിഞ്ഞു.
തലയിണ എടുത്തു അവൻ തന്റെ ദേഹത്തു വെച്ചു കെട്ടിപിടിച്ചു.
എന്നിട്ട് ഒരു കള്ളച്ചിരിയോടെ അവൻ കണ്ണുകൾ അടച്ചു .
******************
.അവന്റെ മെസ്സേജ് വായിച്ചിട്ട് ലക്ഷ്മി അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു.
ഇയാൾക്ക് നാണമില്ലേ… അവൾ ഓർത്തു..
പിന്ററസ്റ്റിൽ ഏതൊക്കെയോ ഡ്രസ്സ് കളർ കോമ്പിനേഷൻ തിരയുകയാണ് അവൾ..
ഏത് കളർ ആണ് എടുക്കേണ്ടത് അവൾ കുറെ തിരഞ്ഞു..
*****************
കാലത്തെ വൈശാഖന്റെ ഗുഡ് മോർണിംഗ് മെസ്സേജ് ആണ് ലക്ഷ്മിയെ ഉണർത്തിയത്..
പക്ഷേ തിരിച്ചു അവൾ പ്രതികരിക്കാനൊന്നും പോയില്ല.
കാലത്തെ തന്നെ ദീപയും ലക്ഷ്മിയും കൂടെ ടൗണിലേക്ക് പോയിരുന്നു.
ലക്ഷ്മി ആണ് കാർ ഡ്രൈവ് ചെയ്തു പോയത്.
കുറെ നേരം തിരഞ്ഞതിനു ശേഷം ഒരു റെഡ് കളർ ലെഹെങ്ക ആണ് അവർ തിരഞ്ഞെടുത്തത്..
കുറച്ചു കോസ്റ്റലി ആണ് അല്ലേ ചേച്ചി… മടങ്ങുമ്പോൾ അവൾ ദീപയോട് ചോദിച്ചു.
ഓഹ്… അതു ഒന്നും സാരമില്ല…കല്യാണനിശ്ചയo അല്ലേടി, നമ്മൾക്ക് അടിച്ചുപൊളിക്കണം.. ദീപ പറഞ്ഞു.
അവർ സാധാരണക്കാർ ആണെന്ന് തോന്നുന്നു അല്ലേ… ദീപ അനുജത്തിയെ നോക്കി..
അതേ ചേച്ചി… അവരെ ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു.. പിന്നേ മനസ്സിൽ നന്മ ഉള്ളവർ ആണെന്ന് തോന്നുന്നു അല്ലേ… ലക്ഷ്മി ദീപയോട് പറഞ്ഞു.
മ്… അതേ… പിന്നേ അവിടെ ചെന്നു കഴിയുമ്പോൾ അറിയാം എങ്ങനെ ഉള്ള ആളുകൾ ആണെന്ന്…
നീ കുറച്ചു കുക്കിംഗ് ഒക്കെ പഠിക്കണം കെട്ടോ… പിന്നെ ആ പയ്യൻ വിളിക്കാറുണ്ടോ.. ദീപ ചോദിച്ചു.
ഇല്ലാ ചേച്ചി… വിളിക്കാരൊന്നുമില്ല… മ്.. ഇനി കുറച്ചു കുക്കിംഗ് പഠിക്കണം..
ശ്യാമളക്കും അശോകനും ഉള്ള ഡ്രസ്സ് ഒക്കെ രണ്ടാൾക്കും ഇഷ്ടപ്പെട്ടു.. ദീപ രാജീവനും ആയിട്ട് പോയി എടുത്തോളാം എന്നു പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ദീപ അവരോട് യാത്ര പറഞ്ഞു പോയി.
വിജി വിളിച്ചപ്പോൾ കളർ ഏതാണെന്നു ലക്ഷ്മി പറഞ്ഞു കൊടുത്തു..
എന്നിട്ട് അവൾ ഫോണെടുത്തു വൈശാഖന്റെ നമ്പറിലേക്ക് അവളുടെ ഡ്രെസ്സ് അയച്ചു കൊടുത്തു.
അടിപൊളി ആണല്ലോ ലെച്ചുകുട്ടി… നീ കലക്കും കേട്ടോ… അവന്റെ മെസ്സേജ് വായിച്ചതും അവളുടെ ചുണ്ടിൽ ആദ്യമായി ഒരു പുഞ്ചിരി വിടർന്നു.
താങ്ക്സ്… അവളുടെ മെസ്സേജ് വരേണ്ട താമസം അവൻ അവളെ വിളിച്ചു.
എടുക്കണോ… വേണ്ടയോ… ലക്ഷ്മി ഓർത്തു.
ആലോചിച്ചു നിന്നപ്പോൾ അവന്റെ ഫോൺ കട്ട് ആയി..
വീണ്ടും ബെൽ അടിച്ചപ്പോൾ രണ്ടും കല്പ്പിച്ചു അവൾ ഫോൺ എടുത്തു.
ഹെലോ…ലക്ഷ്മി…. അവന്റെ ശബ്ദം അവൾ കേട്ടു.
എന്തോ…. അവൾ വിളികേട്ടു..
അയ്യോ ഇത്രയും വിനയത്തിന്റെ ഒന്നും ആവശ്യം വേണ്ട…. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
വിളിച്ച കാര്യം പറഞ്ഞിട്ട് വെയ്ക്കു മാഷേ…
എടോ… തന്റെ ഡ്രസ്സ് സൂപ്പർ… എനിക്ക് ഇഷ്ടമായി കെട്ടോ… വൈശാഖൻ പറഞ്ഞു.
അതല്ലേ മെസ്സേജ് അയച്ചതും….അവൾ ചോദിച്ചു
അതേടി പെണ്ണേ… പിന്നെ എന്റെ പെണ്ണിനെ ഒന്നു വിളിക്കാൻ എന്തെങ്കിലും കാരണം വേണ്ടേ… അതുകൊണ്ട് ആണേ…. അവന്റെ സംസാരം കേട്ടതും അവൾ ചിരിച്ചു
അതേയ് എനിക്ക് ഇത്തിരി പഠിക്കാനുണ്ട്… വെയ്ക്കുവാണ്.. ലക്ഷ്മി ഫോൺ കട്ട് ചെയ്തു.
അടുത്ത ദിവസം കാലത്തെ തന്നെ ശേഖരനും കുടുംബവും തുണിത്തരങ്ങൾ ഒക്കെ എടുക്കുവാനായി ഇറങ്ങി.
വിജിയും വന്നായിരുന്നു കടയിലേക്ക്..
അങ്ങനെ ഓരോരുത്തർക്കും ആയി ഉള്ള ഡ്രെസ് ഒക്കെ എടുത്തു.
ലക്ഷ്മി പറഞ്ഞ കളർ നോക്കി വിജിയും വീണയും കൂടി വൈശാഖന് ഉളള ഡ്രെസ്സ് എടുക്കുക ആണ്..
എടി അതല്ല ശരിക്കും ഒള്ള കളർ, ദേ ഇതാണ്… ലക്ഷ്മി അയച്ചു കൊടുത്ത ഫോട്ടോ കാണിച്ചുകൊണ്ട വൈശാഖൻ പറഞ്ഞു.
കാണട്ടെ… എന്നും പറഞ്ഞു വിജിയും വീണയും നോക്കി..
അപ്പോൾ ഏട്ടൻ പറഞ്ഞതോ ആ പെൺകുട്ടിയുടെ നമ്പർ അറിയില്ലെന്ന്… വീണ അവിടെവെച്ച് അവനോട് കോർക്കാൻ തയ്യാറായി.
അക്കിടി പറ്റിയത് ഓർത്തു നിൽക്കുക ആണ് വൈശാഖൻ..
ആഹ് എന്തായാലും കാര്യം നടന്നാൽ പോരെ… അവൻ വേഗം അവിടെന്നു തടി തപ്പി..
തുടരും.