കാലംകഥപറയുമ്പോൾ..
Story written by Unni K Parthan
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ചേച്ചി.. ഓടി ചെന്ന് പാ വാട പൊ ക്കി കു ത്തി കേറ്റി…” മൈക്ക് നീട്ടി പിടിച്ചു അവതാരിക ചോദിച്ചതെ ഓർമയുള്ളൂ..
ഹരിതയുടെ വലം കൈ അവളുടെ കവിളിൽ പതിച്ചു..
“നിന്റെ അ മ്മയോട് പോയി ചോദിക്കാൻ മേലേ.. ” ഒരു വട്ടം കൂടി ഹരിതയുടെ കൈ അവളുടെ കവിളിൽ വീണു..
“ചേച്ചി.. ഇതൊരു ഫണ്ണി പ്രോഗ്രാം ആണ്… ഞങ്ങൾ യുട്യൂബിൽ വീഡിയോ ചെയ്യന്ന ഹർഷനും ദീപയും ആണ്..” ക്യാമറ പിടിച്ചു കൊണ്ടിരിന്ന ഹർഷൻ ഓടി വന്നു പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു..
“അവന്റെയൊരു യുട്യൂബ്.. കൈയിൽ കിട്ടിയ താഴെ കിടന്ന ഒരു മരകൊമ്പ് എടുത്ത് ഹർഷന്റെ കൈയിൽ ശക്തിയായി അടിച്ചു കൊണ്ട് ഹരിത അലറി..
“ഈ നിൽക്കുന്നത് എന്റെ മോളാണ്.. ഇവളുടെ പ്രായം ഇരുപത്.. അതായത് നീയും ഇവളും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന് സാരം..”
ദീപയുടെ കൈയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു കൊണ്ട് ഹരിത നിന്ന് കിതച്ചു..
“ചേച്ചി.. ഇത്രേം ചൂടാവാനും എന്റെ ദേഹത്തു കൈ വെയ്ക്കാനും ഇവിടെ എന്താ ഉണ്ടായേ..” ദീപ മുടി എടുത്തു പിന്നിൽ കുത്തി കൊണ്ട് ചോദിച്ചു..
“നിന്റെ അമ്മയോട് പോയി ചോദിച്ചു നോക്ക്.. അപ്പൊ അറിയാം ഞാൻ എന്തിനാ ഇങ്ങനെ ചെയ്തേന്ന്..”
“എന്നെ കൈയേറ്റം ചെയ്യാൻ നിനക്ക് ആര് അധികാരം തന്നു.. ഇതിന് നിങ്ങളുടെ പേരിൽ ഞാൻ കേസ് കൊടുക്കും നോക്കിക്കൊ തള്ളേ നീ..” ദീപയുടെ ശബ്ദം ഉയർന്നു..
“അമ്മേ.. വാ പോവാ.. ഇനി ഇവിടെ നിൽക്കേണ്ട..” ഹരിതയുടെ മകൾ കാവേരി ഹരിതയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
“എവിടേക്ക് പോണ്.. മോള് എന്തിനാ പേടിക്കുന്നെ… ഇവളുടെ ചാനൽ പൂട്ടിക്കാൻ പറ്റോന്ന് ഞാൻ ഒന്ന് നോക്കട്ടെ..” ഹരിത കാവേരിയുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു..
“എന്താ പെങ്ങളേ പ്രശ്നം..” ഇതെല്ലാം കണ്ട് നിന്നിരുന്ന കുറച്ചു പേര് അങ്ങോട്ട് വന്നു ചോദിച്ചു..
“എന്റെ പൊന്നു ചേട്ടന്മാരെ.. ഈ തള്ള ഒരു കാര്യവും ഇല്ലാതെ ഞങ്ങളുടെ മൈക്ക് വാങ്ങി എറിഞ്ഞു.. ഞങ്ങളെ ഉപദ്രവിച്ചു..
ഇതിനെ കൊണ്ട് പോയി ചങ്ങലക്കിടണം..” ദീപ പറഞ്ഞു തീരും മുൻപേ കാവേരിയുടെ കാൽ ഒന്ന് വായുവിൽ ഉയർന്നു പൊങ്ങി…കണ്ണടച്ചു തുറക്കുമ്പോൾ ദീപ അടുത്തുള്ള കാനയിൽ കിടപ്പുണ്ട്..
“ഓടി ചെന്ന് പാ വാട പൊ ക്കി കു ത്തി കേറ്റുന്നത് എന്താണ് ന്ന് ഇവൾക്ക് അറിയണമെന്ന്..” കാവേരി അവിടെ കൂടി നിന്നവരോട് പറഞ്ഞു..
“ഒരു ഫണ്ണി ഗെയിം ആണ് എന്ന്.. ഇമ്മാതിരി ഗെയിം കളിക്കാൻ ഇഷ്ടവും അല്ല… കേൾക്കുന്നത് ഇഷ്ടവുമല്ല..
കൊറേ എണ്ണം ഇറങ്ങും.. കാശ് ഉണ്ടാക്കാൻ എന്തും വിളിച്ചു പറഞ്ഞും,കാണിച്ചും നടക്കാൻ… ഉളുപ്പ് എന്ന് പറഞ്ഞ ഒരു സാധനം ഇവളുമാർക്ക് ഇല്ലേ.. ഒന്ന് ആലോചിച്ചു നോക്കൂ.. എത്ര മോശമായി ആണ് ഇവര് ആളുകളോട് ചോദിക്കുന്നത്.. എല്ലാം ഡബിൾ മീനിങ് ഉള്ള ചോദ്യങ്ങൾ..
കഴിഞ്ഞ ദിവസം ഇത് പോലെ എന്റെ കൂട്ടുകാരിയുടെ അച്ഛനും അമ്മയും അവളും കൂടെ ബസ് സ്റ്റാൻഡിൽ നിന്നപ്പോൾ ഇവള്മാര് തന്നെ ചോദിച്ച ചോദ്യം കേട്ട് വെട്ടി വിയർത്തു പോയി ന്ന്..
ആ അച്ഛനും അമ്മയും.. ഇവളെയൊക്കെ എന്താ ചെയ്യേണ്ടത്..
ഫണ്ണി ചോദ്യങ്ങൾ എന്നു പറഞ്ഞു.. എന്ത് തോന്നിവാസവും ചോദിക്കാൻ ഇവൾക്ക് ആരാ ലൈസൻസ് കൊടുത്തേ..ഇതെല്ലാം കണ്ട് കമന്റ് അടിക്കാനും ലൈക് അടിക്കാനും ഫോളോ ചെയ്യാനും ഉണ്ട് ജനങ്ങൾ.. കഷ്ടം.. ഈ നാടിന്റെ അവസ്ഥ എത്ര അധഃപതിക്കുന്നു..
അഭിപ്രായ സ്വാതന്ത്ര്യം.. വ്യക്തി സ്വാതന്ത്ര്യം.. മാധ്യമ സ്വാതന്ത്ര്യം.. അതെല്ലാം ഉണ്ടെന്ന് പറഞ്ഞു ഇമ്മാതിരി ഉള്ള ചോദ്യങ്ങൾ ചോദിച്ചു മൈക്കും ക്യാമറയും തൂക്കി ഇനി നിങ്ങളുടെ മുന്നിൽ വന്നാലെന് ഒന്നും നോക്കണ്ട.. ചട്ടകം പ ഴുപ്പിച്ചു ച ന്തിക്ക് വെച്ചാൽ മതി.. അപ്പൊ തീർന്നു കിട്ടും.. ഇവരുടെ അസുഖം..” കാവേരി പറഞ്ഞു നിർത്തി..
“തള്ളക്കും മോൾക്കും ഞാൻ ആരാണെന്ന് കാണിച്ചു തരാമെ ഡി.. നിങ്ങള് തീർന്നു.. നോക്കിക്കോ..രണ്ടും പോയി ജ യിലിൽ കിടക്കുന്നത് ഞാൻ കാണിച്ചു താരം..” കാനയിൽ നിന്നും എഴുന്നേറ്റ് ജീൻസിൽ പറ്റിയ ചെളി കൈ കൊണ്ട് തുടച്ച് ദീപ അവരെ നോക്കി അലറി..
“ഇവൾക്ക് കിട്ടിത് പോരേ..” ഹരിത ദീപയുടെ നേർക്ക് നടന്നു വന്നു കൊണ്ട് ചോദിച്ചു..
“വേണ്ട അമ്മാ.. മതി… അവൾ ഇനി എന്താ ന്ന് വെച്ചാൽ ചെയ്യട്ടെ..” കാവേരി ഹരിതയെ വിളിച്ചു മുന്നോട്ട് നടന്നു..
“നീ ചെവിയിൽ നുള്ളിക്കോ.. ഇതിനുള്ള പണി ഞാൻ തരും..” ദീപ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.. അതിന് ചെവി കൊടുക്കാതെ ഇരുവരും ആൾക്കൂട്ടത്തിന് ഇടയിലൂടെ മുന്നോട്ട് നടന്നു..
**************
“പറയൂ.. ഇതിൽ ആരുടെ ഭാഗത്താണ് തെറ്റ്..” മലയാളരമയുടെ അവതാരിക ഷിമ പൊതു പ്രവർത്തകനോട് ചോദിച്ചു.
“ആ പെൺകൊച്ചു പാവം.. അത് ഒരു തമാശക്ക് ചോദിച്ചത്..അത് ഇത്രേ വല്യ കാര്യം ആക്കേണ്ടതുണ്ടോ. മൈക്കും ക്യാമറയും ഉള്ളത് കൊണ്ടല്ലേ അവർ ഒച്ച വെച്ചത്.. ഇല്ലെങ്കിൽ അവർ പൊട്ടിചിരിച്ചു ആരേലും കേട്ടോ എന്നും നോക്കി മുന്നോട്ട് പോകുകയല്ലേ ചെയ്യുക..”
“അത് ശരിയാണോ.. എന്താണ് താങ്കളുടെ അഭിപ്രായം..” ചാനൽ അവതാരിക അടുത്ത ആളോട് ചോദിച്ചു..
“അതിപ്പോ.. എനിക്ക് ഈ പ്രായത്തിൽ ഉള്ള ഒരു മോളുണ്ട്.. ഒരു അമ്മ എന്ന നിലയിൽ എനിക്ക് അംഗീകരിച്ചു കൊടുക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഇങ്ങനെയുള്ള ചോദ്യങ്ങൾ..
ഒന്ന് ആലോചിച്ചു നോക്കൂ.. പണ്ടൊക്കെ നമ്മൾ സ്കൂളിൽ പോകുമ്പോൾ ഒരാൾ നമ്മോട് സംസാരിക്കാൻ വന്നാൽ ആ ഭാഗത്തേക്ക് നോക്കാതെ ഓടി പോകുമായിരുന്നു നമ്മൾ.. പക്ഷേ ഇന്നത്തെ കുട്ടികൾ കണ്ടോ.. അവർ എത്ര ബോൾഡ് ആണ്.. കാര്യങ്ങൾ ചോദിക്കാൻ അവർക്ക് ഒരു മടിയുമില്ല..
പക്ഷേ ആരോട് എപ്പോ എങ്ങനെ ചോദിക്കണം എന്ന് മാത്രം അറിയില്ല.. ചിലപ്പോൾ ഉത്തരം കേൾക്കുമ്പോ നമുക്ക് ചിരി വരുമായിരിക്കും.. പക്ഷേ.. അത് കേൾക്കാൻ പോലും നമുക്ക് ക്ഷമയില്ലാതെ പോകുന്നത്..അത് ചോദ്യം പ്രെസ്ന്റ് ചെയ്ത രീതിയാണ്..
ചാനൽ വരുമാനം ഉണ്ടാക്കാൻ എന്തും ചെയ്യാം…എന്നുള്ള നിലപാട് ശരിയല്ല.. നമ്മൾ നമ്മുടെ ചുറ്റുപാടുകളെ ഒന്ന് അറിയാൻ ശ്രമിച്ചാൽ എല്ലാത്തിനും പരിഹാരമാകും.. അത് മാത്രേ എനിക്ക് പറയാൻ ഉള്ളൂ..
“സത്യത്തിൽ.. ഓടി ചെന്ന് പാ വാട പൊ ക്കി കു ത്തി കേറ്റി എന്നുള്ളതിന്റെ ഉത്തരം എന്താ..”അവതരിക ദീപയോട് ചോദിച്ചു..
“റമ്പർ ടാപ്പിംഗ്..” കൂസലില്ലാതെ ദീപ പറഞ്ഞത് കേട്ട് എല്ലാരും വാ പൊളിച്ചു ഇരുന്നു പോയി..
“അതായത് മഴകാലത്ത് റമ്പർ മരങ്ങൾ ടാപ്പിങ് ചെയ്യുമ്പോ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടും..മഴ വെള്ളം റമ്പർ പാലിൽ മിക്സ് ആവാതെ ഇരിക്കാൻ..
ഞങ്ങളുടെ അവിടെ അതിനെ പാവാട ചുറ്റുക എന്നാണ് പറയുക..
അപ്പൊ..ഓടി ചെന്നു പാ വാട പൊ ക്കി കു ത്തി കേറ്റി ന്ന് പറഞ്ഞാൽ..
മഴയുള്ള സമയം പാvവാട പൊ ക്കി ടാപ്പിങ് ക ത്തി കൊണ്ട് റമ്പർ ടാപ് ചെയ്യുന്ന പരിപാടി ആണ് ഉത്തരം..”
ചാനലിൽ ഉള്ളവർ എല്ലാരും ബ്ലിങ്കസ്യ ആയി ഇരിക്കുമ്പോൾ ചാനൽ അവതാരിക വിളിച്ചു പറഞ്ഞു..
“ബ്രേക്ക്..”
ബാക്കി എന്തായി എന്ന് മാത്രം ചോദിക്കരുത്.. കാരണം ഉത്തരങ്ങള് മിക്കതും ഇങ്ങനെ ആണ്.. പക്ഷേ.. ചിന്തിച്ച ഒരു അന്തോം ഇല്ല.. ചിന്തിച്ചില്ലേ ഒരു കുന്തോം ഇല്ല എന്നുള്ള ലൈൻ…
ശുഭം.